- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക് ആകാശത്തിന് മുകളിലൂടെ പറക്കാതെ ഇനി അഫ്ഗാൻ വിമാനങ്ങൾക്ക് ഇന്ത്യയിലെത്താം; സഹകരണത്തിന്റെ പുതിയ പാതയെ പ്രതീക്ഷയോടെ കണ്ട് ഡൽഹിയും കാബൂളും; ചരക്ക് വ്യോമപാതയിലെ തിരിച്ചടി പാക്കിസ്ഥാന് തന്നെ
കാബുൾ: അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കുമിടയിൽ ആദ്യ ചരക്കു വ്യോമപാത യാഥാർഥ്യമായി. കാബുൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ചരക്കുവിമാനം അഫ്ഗാൻ ഇന്ത്യ വ്യോമപാതയിലൂടെ തിങ്കളാഴ്ച സർവീസ് ആരംഭിച്ചു. പാക്കിസ്ഥാനു കനത്ത തിരിച്ചടിയാണ്. ഭീകരവാദത്തിന്റെ പേരിൽ ഇന്ത്യയും അഫ്ഗാനും പാക്കിസ്ഥാനെതിരെ ശക്തമായ നടപടികളാണ് എടുക്കുന്നത്. പാക്കിസ്ഥാനു മുകളിലൂടെ പറക്കാതെ ചരക്കുവിമാനങ്ങൾക്കു പുതിയ വ്യോമപാതയിലൂടെ ഇന്ത്യയിലെത്താം എന്നതാണു മെച്ചം. ആഴ്ചയിൽ ആറു വിമാനങ്ങളാണു ആദ്യഘട്ടത്തിൽ ഇന്ത്യയിലേക്ക് പറക്കുക. പുതിയ പാതയിലെ ആദ്യവിമാന സർവീസിന്റെ ഉദ്ഘാടനം അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി നിർവഹിച്ചു. കയറ്റുമതി രാജ്യമായി മാറുകയാണു അഫ്ഗാന്റെ ലക്ഷ്യമെന്ന് അഷ്‌റഫ് ഗനി പറഞ്ഞു. 60 ടൺ ഔഷധസസ്യങ്ങളാണ് ആദ്യവിമാനത്തിൽ ഉണ്ടായിരുന്നത്. അഞ്ചു മില്ല്യൺ ഡോളർ വിലവരും. വ്യോമപാത യാഥാർഥ്യമായതിൽ അഫ്ഗാൻ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നന്ദി അറിയിച്ചു. അഫ്ഗാൻ ചരക്കുകൾക്ക് ഇന്ത്യ നല്ലൊരു വിപണിയാണെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളുടെയ
കാബുൾ: അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കുമിടയിൽ ആദ്യ ചരക്കു വ്യോമപാത യാഥാർഥ്യമായി. കാബുൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ചരക്കുവിമാനം അഫ്ഗാൻ ഇന്ത്യ വ്യോമപാതയിലൂടെ തിങ്കളാഴ്ച സർവീസ് ആരംഭിച്ചു.
പാക്കിസ്ഥാനു കനത്ത തിരിച്ചടിയാണ്. ഭീകരവാദത്തിന്റെ പേരിൽ ഇന്ത്യയും അഫ്ഗാനും പാക്കിസ്ഥാനെതിരെ ശക്തമായ നടപടികളാണ് എടുക്കുന്നത്. പാക്കിസ്ഥാനു മുകളിലൂടെ പറക്കാതെ ചരക്കുവിമാനങ്ങൾക്കു പുതിയ വ്യോമപാതയിലൂടെ ഇന്ത്യയിലെത്താം എന്നതാണു മെച്ചം. ആഴ്ചയിൽ ആറു വിമാനങ്ങളാണു ആദ്യഘട്ടത്തിൽ ഇന്ത്യയിലേക്ക് പറക്കുക.
പുതിയ പാതയിലെ ആദ്യവിമാന സർവീസിന്റെ ഉദ്ഘാടനം അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി നിർവഹിച്ചു. കയറ്റുമതി രാജ്യമായി മാറുകയാണു അഫ്ഗാന്റെ ലക്ഷ്യമെന്ന് അഷ്‌റഫ് ഗനി പറഞ്ഞു. 60 ടൺ ഔഷധസസ്യങ്ങളാണ് ആദ്യവിമാനത്തിൽ ഉണ്ടായിരുന്നത്. അഞ്ചു മില്ല്യൺ ഡോളർ വിലവരും. വ്യോമപാത യാഥാർഥ്യമായതിൽ അഫ്ഗാൻ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നന്ദി അറിയിച്ചു. അഫ്ഗാൻ ചരക്കുകൾക്ക് ഇന്ത്യ നല്ലൊരു വിപണിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങളുടെയും പുരോഗതിക്കു നിർണായകമായ ചുവടുവയ്പാണിതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു. നേരത്തെ, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണവുമായി പാക്കിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും അവസാനിപ്പിക്കാൻ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരുന്നു. സമൂഹമാധ്യമത്തിലൂടെയായിരുന്നു പരമ്പര റദ്ദാക്കുന്നുവെന്ന പ്രഖ്യാപനം വന്നത്.
അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ നടന്ന ഭീകരാക്രമണത്തിൽ 90ൽ അധികം പേർ മരിച്ചിരുന്നു. ഈ ആക്രമണത്തിനു പിന്നിൽ പാക്ക് പിന്തുണയുള്ള ഭീകരരാണെന്ന് അഫ്ഗാൻ രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു.