- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആട്ടിൻ തോലണിഞ്ഞ് മേൽവസ്ത്രം ധരിക്കാതെ കുഞ്ഞിനെയും പുറത്ത് തൂക്കി അവൾ സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തി; പരമ്പരാഗത വസ്ത്രം അണിഞ്ഞ് ഷോപ്പിംഗിനെത്തിയ ആദിവാസി യുവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തത് ഇങ്ങനെ
അത്യാധുനികമായ രീതിയിൽ സജ്ജീകരിച്ച ഒരു മോഡേൺ ഗ്രോസറി സ്റ്റോറിലേക്ക് പുരാതന വസ്ത്രം ധരിച്ച മനുഷ്യരൂപം കടന്ന് വന്നാൽ എന്തായിരിക്കും സ്ഥിതി? നമീബിയയിലെ ഓപുവോയിലുള്ള ഗ്രോസറി സ്റ്റോൽ ഈ അപൂർവ സംഭവത്തിന് വേദിയായിരിക്കുകയാണ്. ഇവിടുത്തെ ആദിവാസി വിഭാഗമായ ഹിംബ വർഗത്തിലെ സ്ത്രീയാണ് ആട്ടിൻ തോലണിഞ്ഞ് മേൽവസ്ത്രം ധരിക്കാതെ കുഞ്ഞിനെയും പുറത്ത് തൂക്കി സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തിയത്. ഇത്തരത്തിൽ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ് ഷോപ്പിംഗിനെത്തിയ യുവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് വൈറലാക്കുകയും ചെയ്തു. തികച്ചും പരമ്പരാഗതമായ ജീവിത ശൈലി പിന്തുടരുന്നവരാണ് ഹിംബ വിഭാഗക്കാർ. ഇവിടുത്തെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും സേവനങ്ങൾ ഇവർ വളരെ അപൂർവമായി മാത്രമേ പ്രയോജനപ്പെടുത്താറുള്ളൂ. ഏതാണ്ട് 20 വയസുള്ള ഈ യുവതിയുടെ ചിത്രം പകർത്തിയത് വൈൽഡ് ലൈഫ്, ഡോക്യുമെന്ററി ഫോട്ടോഗ്രാഫറായ ബിജോൺ പേർസണാണ്. ഇത്തരത്തിലുള്ള ആധുനിക ഗ്രോസറി സ്റ്റോറിൽ ഈ സ്ത്രീയെ കണ്ട് താൻ അത്ഭുതപ്പെട്ട് പോയെന്നാണ് പേർസൺ പ്രതികരിച്ചിരിക്കുന്നത്.ഹി
അത്യാധുനികമായ രീതിയിൽ സജ്ജീകരിച്ച ഒരു മോഡേൺ ഗ്രോസറി സ്റ്റോറിലേക്ക് പുരാതന വസ്ത്രം ധരിച്ച മനുഷ്യരൂപം കടന്ന് വന്നാൽ എന്തായിരിക്കും സ്ഥിതി? നമീബിയയിലെ ഓപുവോയിലുള്ള ഗ്രോസറി സ്റ്റോൽ ഈ അപൂർവ സംഭവത്തിന് വേദിയായിരിക്കുകയാണ്. ഇവിടുത്തെ ആദിവാസി വിഭാഗമായ ഹിംബ വർഗത്തിലെ സ്ത്രീയാണ് ആട്ടിൻ തോലണിഞ്ഞ് മേൽവസ്ത്രം ധരിക്കാതെ കുഞ്ഞിനെയും പുറത്ത് തൂക്കി സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തിയത്. ഇത്തരത്തിൽ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ് ഷോപ്പിംഗിനെത്തിയ യുവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് വൈറലാക്കുകയും ചെയ്തു.
തികച്ചും പരമ്പരാഗതമായ ജീവിത ശൈലി പിന്തുടരുന്നവരാണ് ഹിംബ വിഭാഗക്കാർ. ഇവിടുത്തെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും സേവനങ്ങൾ ഇവർ വളരെ അപൂർവമായി മാത്രമേ പ്രയോജനപ്പെടുത്താറുള്ളൂ. ഏതാണ്ട് 20 വയസുള്ള ഈ യുവതിയുടെ ചിത്രം പകർത്തിയത് വൈൽഡ് ലൈഫ്, ഡോക്യുമെന്ററി ഫോട്ടോഗ്രാഫറായ ബിജോൺ പേർസണാണ്. ഇത്തരത്തിലുള്ള ആധുനിക ഗ്രോസറി സ്റ്റോറിൽ ഈ സ്ത്രീയെ കണ്ട് താൻ അത്ഭുതപ്പെട്ട് പോയെന്നാണ് പേർസൺ പ്രതികരിച്ചിരിക്കുന്നത്.ഹിംബ വിഭാഗത്തിൽ പെട്ട സ്ത്രീകൾ അവരുടെ വീട്ടിലായിരിക്കുമ്പോഴും ഗ്രാമമോ നഗരങ്ങളോ സന്ദർശിക്കുമ്പോഴോ ഇതേ രീതിയിലുള്ള പരമ്പരാഗത വസ്ത്രമാണ് ധരിക്കാറുള്ളതെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.
ഈ വിഭാഗക്കാർ തങ്ങളുടെ മുടിയും മുഴുവൻ ശരീരവും പ്രത്യേക തരത്തിലുള്ള ചെളി കൊണ്ട് പൊതിഞ്ഞ് സൂക്ഷിക്കാറുണ്ട്. സൂര്യനിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണിത്. വസ്ത്രങ്ങളിൽ മിക്കവയും ആടിന്റെ തൊലി കൊണ്ട് നിർമ്മിക്കുന്നവയുമാണ്. സോഷ്യൽ മീഡിയ യൂസർമാർ വിസ്മയത്തോടെ ഈ ചിത്രങ്ങൾ നോക്കി നിൽക്കുന്നുണ്ടെങ്കിലും ഇവിടുത്തുകാർക്ക് ഈ സ്ത്രീയെ സ്റ്റോറിൽ കണ്ടതിൽ പ്രത്യേകിച്ച് അത്ഭുതമൊന്നുമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. ഭക്ഷ്യവിഭവങ്ങളുണ്ടാക്കുന്നതിനുള്ള പൊടിയും പഞ്ചസാരയും വാഷിങ് പൗഡറുമായിരുന്നു ഈ യുവതി വാങ്ങിയിരുന്നത്. പഴമയും പുതുമയും തമ്മിലുള്ള അത്ഭുതകരമായ വൈരുധ്യം വെളിപ്പെടുത്തുന്ന ഫോട്ടോകളാണ് തനിക്ക് പകർത്താൻ സാധിച്ചിരിക്കുന്നതെന്നാണ് ഫോട്ടോഗ്രാഫർ അഭിപ്രായപ്പെടുന്നത്.
ഹിംബ വിഭാഗക്കാർ എണ്ണത്തിൽ അരലക്ഷത്തോളം പേരാണുള്ളത്. ഇവരിൽ മിക്കവരും വടക്കൻ നമീബിയയിലാണ് കഴിയുന്നത്. ഇതിന് പുറമെ സമീപത്തുള്ള അംഗോളയിലെ കുനെനെ നദിക്കരയിലും ഇവരെ കാണപ്പെടുന്നുണ്ട്. ഇവരുടെ സംസാരഭാഷ ഓട്ജിഹിംബ എന്നാണറിയപ്പെടുന്നത്. നമീബിയയിലെ ശേഷിക്കുന്ന സെമി-മോമാഡിക്ക് ജനതയായാണ് ഇവരെ പരിഗണിച്ച് വരുന്നത്. പ്രധാനമായും ആടുകളെ വളർത്തുന്നതാണ് ഈ വിഭാഗത്തിന്റെ ഉപജീവനമാർഗം. തങ്ങൾ ജീവിക്കുന്ന മിത താപനിലയ്ക്ക് അനുകൂലമായ വസ്ത്രധാരണ രീതിയാണിവർ പിന്തുടർന്ന് വരുന്നത്. ഇക്കൂട്ടരിൽ സ്ത്രീകളും പെൺകുട്ടികളുമാണ് പുരുഷന്മാരേക്കാളും ആൺകുട്ടികളേക്കാളും ജോലികൾ ചെയ്യുന്നത്. 1980കളിൽ ഇവിടെയുണ്ടായ വരൾച്ചയെ തുടർന്ന് അവരുടെ കന്നുകാലി സമ്പത്തിൽ 90 ശതമാനവും നശിച്ച് പോയിരുന്നു.തുടർന്ന് ഇവരിൽ പലരും അഭയാർത്ഥികളായി പാരാമിലിട്ടറി യൂണിറ്റുകളിൽ അഭയം തേടുകയും ചെയ്തിരുന്നു.