കൊച്ചി: മൂന്ന് വർഷം മുമ്പ് പാർലമെന്റ് ആക്രമണ കേസിൽ അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റുമ്പോൾ ഒരാഴ്‌ച്ചയ്ക്ക് അപ്പുറത്തേക്ക് ഇതുമായി ബന്ധപ്പെച്ച ചർച്ചകൾ നീണ്ടു നിന്നിരുന്നില്ല. എന്നാൽ, ജെഎൻയുവിൽ സംഘടിപ്പിച്ച പരിപാടിയുടെ പേരിൽ വിദ്യാർത്ഥികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ആരോപിച്ച് കേസെടുത്തതോടെ അഫ്‌സൽ ഗുരു വിഷയം ചർച്ച ചെയ്യാൻ എല്ലാവരും തയ്യാറായി മുന്നോട്ടു വരികയാണ്. ഇതിന് കാരണം ഇന്ത്യൻ ദേശീയതുടെ മൊത്തക്കച്ചവടക്കാരായി ഒരുകൂട്ടം കപടദേശീയ വാദികൾ രംഗപ്രവേശനം ചെയ്തതാണ്. സംഘപരിവാറുകാരാണ് ഇതിൽ മുന്നിൽ എന്നതിനാൽ ഇവരുടെ കപട ദേശീയ ബോധത്തെ ചോദ്യം ചെയ്ത് നിരവധി പേർ ദിവസവും രംഗത്തെത്തിക്കൊണ്ടിരിക്കയാണ്.

ഗാന്ധി ഘാതകൻ നാഥുറാം ഗോഡ്‌സെയെ അംഗീകരിക്കുകയും രക്തസാക്ഷി ദിനത്തിൽ മധുരം വിതരണം ചെയ്യുകയും ചെയ്തവർ അഫ്‌സൽ ഗുരു അനുസ്മരണത്തെ എതിർത്ത് രംഗത്തെത്തിയപ്പോൾ അഫ്‌സൽ ഗുരു വിഷയം വീണ്ടും ചർച്ച ചെയ്യാൻ തയ്യാറെടുത്ത് നിരവധി പേർ രംഗത്തുവരികയാണ്. ജെഎൻയുവിൽ നിന്നും പഠിച്ചിറങ്ങിയവരാണ് അഫ്‌സൽ ഗുരുവിനെ കുറിച്ചു ചർച്ച ചെയ്യാൻ പൊതു പ്ലാറ്റ്‌ഫോം സംഘടിപ്പിക്കുന്നത്. ഇതിന് യൂത്ത് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനാണ് മുൻകൈയെടുക്കുന്നത്. എറണാകുളം പ്രസ്‌ക്ലബിൽ വച്ച് ചർച്ച സംഘടിപ്പിക്കാനാണ് ഒരുങ്ങുന്നത്.

ഫാസിസ്റ്റുകളെ ചെറുക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ കപടരാജ്യസ്‌നേഹികൾക്കെതിരായി അഫ്‌സൽ ഗുരുവിഷയത്തിൽ സംവാദം സംഘടപ്പിക്കുന്നത്. അഫ്‌സൽ ഗുരുവിനോട് യോജിക്കുന്നവർക്കും വിയോജിക്കുന്നവർക്കും നിർഭയം അഭിപ്രായം പറയാൻ സ്വാതന്ത്ര്യവും സംരക്ഷണവും ഒരുക്കുമെന്ന് മാത്യു കുഴൽനാടൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. വിയോജിക്കുമ്പോഴും മറ്റൊരുവന്റെ പറയാനുള്ള അവകാശത്തിനു വേണ്ടി മരിക്കാൻ തയ്യാറാകണം എന്ന് പഠിപ്പിച്ചവരുടെ സ്മരണകളിൽ നിന്നും സംവാദവും ഒരു പ്രതിരോധമാവട്ടെയെന്ന് മാത്യു കുഴൽനാടൻ കുറിക്കുന്നു.

ജെഎൻയുവിൽ നിന്നും പഠിച്ചിറങ്ങിയവർക്കും അല്ലാത്തവർക്കും അഭിപ്രായം പറയാൻ ഉതകുന്ന വിധത്തിലൊരു പൊതുവേദിയാണ് ഉദ്ദേശിക്കുന്നത്. ആദ്യം അരയും തലയും മുറുക്കി തീന്മേശയിൽ എത്തിയ ഫാസിസം ഇപ്പോൾ ശബ്ദിക്കുന്ന നാവുകളെ പിഴുതെറിയാനാണ് ശ്രമിക്കുന്നതെന്ന് മാത്യു കുഴൽനാടൻ അഭിപ്രായപ്പെട്ടു. തങ്ങൾക്കിഷ്ടമുള്ളതും തങ്ങൾ പറയുന്നതും മാത്രം കേട്ടാൽ മതിയെന്ന് ശഠിക്കുകയും വിദ്യാർത്ഥികളെ വേട്ടയാടുന്നതും അംഗീകരിക്കാൻ സാധിക്കില്ലെന്ന വാദമാണ് മാത്യു കുഴൽനാടൻ ഉയർത്തുന്നത്.

ഫാസിസം അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ്.ആദ്യം അവർ സാധാരണക്കാരന്റെ തീൻ മേശകളെ സെൻസർ ചെയ്തു.ഇപ്പോഴവർ ശ...

Posted by Mathew Kuzhalnadan on Thursday, February 18, 2016