- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം വീട്ടിലേക്കുള്ള വഴിക്കായി സ്ഥലം ചോദിച്ചു തർക്കമായപ്പോൾ പ്രവർത്തകരെ വിട്ട് ഉപദ്രവമായി; വീട്ടിൽ കയറിയുള്ള അക്രമശ്രമത്തിൽ പൊലീസിൽ പരാതി നൽകിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റിനെകൊണ്ട് കള്ളക്കേസു കൊടുപ്പിച്ച് അകത്താക്കി; വ്യാജ പരാതി നൽകിയും തലശ്ശേരി എ.എസ്‌പി ചൈത്രയെ ഉപയോഗിച്ചും പീഡനം; വഴിക്കായി സ്ഥലം വിട്ടു നൽകാത്തതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറി എ.ജി ഓഫീസ് ജീവനക്കാരനെയും കുടുംബത്തെയും ദ്രോഹിക്കുന്ന കഥയിങ്ങനെ
കണ്ണൂർ: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിലേക്ക് വഴിനൽകാത്തതിനാൽ കള്ളക്കേസു നൽകുകയും വീടുകയറി ആക്രമിക്കുകയും ചെയ്തതായി പരാതി. തലശ്ശേരി മമ്പറം പൊയ്നാട് ശ്രീഹരി ഹൗസിൽ പരിദാസനെയും കുടുബത്തെയുമായാണ് കള്ളപരാതി നൽകുകയും വീടുകയറി അക്രമിക്കുകയും ചെയ്തത്. പൊയ്നാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷൈലേഷിന്റെ നേതൃത്വത്തിലാണ് ആക്രമണവും വ്യാജ പരാതിയും. ഷൈലേഷിന്റെ വീട്ടിലേക്ക് വഴി വീതികൂട്ടാൻ സ്ഥലം വിട്ടു നൽകാത്തിലുള്ള വൈരാഗ്യമാണ് കാരണം. അക്രമണത്തെ പറ്റി പൊലീസിൽ പരാതി പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായില്ല. തലശ്ശേരി എ.എസ്‌പി ചൈത്ര ഐപിഎസ് ഇതിനെല്ലാം ഒത്താശ ചെയ്യുന്നു എന്നാണ് ഹരിദാസിന്റെയും കുടുംബത്തിന്റെയും ആരോപണം. ഹരിദാസ് നാഗാലാൻഡ് അക്കൗണ്ട്സ് ജനറൽ ഓഫീസിലെ ഓഫീസറാണ്. ഇപ്പോൾ ഡെപ്യൂട്ടേഷനിൽ തിരുവനന്തപുരം ശ്രീചിത്രാ ഹോസ്പിറ്റലിലെ ഇന്റേണൽ ഓഡിറ്റ് ഓഫീസറാണ്. ജോലി സംബന്ധമായി വീട്ടിൽ നിന്നും അകന്ന് നിൽപ്പാണ് ഹരിദാസ്. ഇദ്ധേഹത്തിന്റെ അയൽവാസിയാണ് മുൻ പിണറായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രാമകൃഷ്ണൻ. ഇയാളുടെ മകനാ
കണ്ണൂർ: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിലേക്ക് വഴിനൽകാത്തതിനാൽ കള്ളക്കേസു നൽകുകയും വീടുകയറി ആക്രമിക്കുകയും ചെയ്തതായി പരാതി. തലശ്ശേരി മമ്പറം പൊയ്നാട് ശ്രീഹരി ഹൗസിൽ പരിദാസനെയും കുടുബത്തെയുമായാണ് കള്ളപരാതി നൽകുകയും വീടുകയറി അക്രമിക്കുകയും ചെയ്തത്. പൊയ്നാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷൈലേഷിന്റെ നേതൃത്വത്തിലാണ് ആക്രമണവും വ്യാജ പരാതിയും. ഷൈലേഷിന്റെ വീട്ടിലേക്ക് വഴി വീതികൂട്ടാൻ സ്ഥലം വിട്ടു നൽകാത്തിലുള്ള വൈരാഗ്യമാണ് കാരണം. അക്രമണത്തെ പറ്റി പൊലീസിൽ പരാതി പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായില്ല. തലശ്ശേരി എ.എസ്‌പി ചൈത്ര ഐപിഎസ് ഇതിനെല്ലാം ഒത്താശ ചെയ്യുന്നു എന്നാണ് ഹരിദാസിന്റെയും കുടുംബത്തിന്റെയും ആരോപണം.
ഹരിദാസ് നാഗാലാൻഡ് അക്കൗണ്ട്സ് ജനറൽ ഓഫീസിലെ ഓഫീസറാണ്. ഇപ്പോൾ ഡെപ്യൂട്ടേഷനിൽ തിരുവനന്തപുരം ശ്രീചിത്രാ ഹോസ്പിറ്റലിലെ ഇന്റേണൽ ഓഡിറ്റ് ഓഫീസറാണ്. ജോലി സംബന്ധമായി വീട്ടിൽ നിന്നും അകന്ന് നിൽപ്പാണ് ഹരിദാസ്. ഇദ്ധേഹത്തിന്റെ അയൽവാസിയാണ് മുൻ പിണറായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രാമകൃഷ്ണൻ. ഇയാളുടെ മകനാണ് പൊയ്നാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷൈലേഷ്. ഹരിദാസിന്റെ വീടിനോട് ചേർന്നുള്ള ഒരു നടവഴിയിൽ കൂടിയായിരുന്നു ഇവർ നടന്നിരുന്നത്. വഴി വീതി കൂട്ടാനായി ഇവർ സ്ഥലം ചോദിച്ചപ്പോൾ വിട്ടുകൊടുക്കാതിരുന്നതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം.
വീടിനോട് ചേർന്ന് വഴി വീതി കൂട്ടിയാൽ ഹരിദാസിന്റെ വീടിനോട് ചേർന്നാകുമെന്നതിനാലും ഇത് വഴി നിരവധി പേർ പോകുന്നത് ശല്യമായതിനാലുമാണ് സ്ഥലം വിട്ടു നൽകാതിരുന്നത്. സ്ഥലം വിട്ടു നൽകാതിരുന്നതോടെ ശത്രുതയായി. ഇതോടെ ഷൈലേഷിന്റെ വീട്ടിൽ പാർട്ടി യോഗങ്ങൾ നടക്കുമ്പോൾ വരുന്ന പ്രവർത്തകരെ കൊണ്ട് അശ്ലീലം പറയിപ്പിക്കുകയും അത് പോലെ ഭാര്യയെ ശല്യം ചെയ്യിപ്പിക്കുകയും പതിവായി. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയപ്പോൾ അന്ന് രാത്രി സിപിഎം പ്രവർത്തകരായ കുനിയിൽ ബാബു, രജീന്ദ്രൻ, സജിതുകൊച്ചാണ്ടി, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർ ചേർന്ന് ഭാര്യയെ അക്രമിക്കാൻ ശ്രമിച്ചു. എന്നാൽ വീടിനുള്ളിൽ കയറി കതകടച്ചതിനാൽ ഭാര്യ അക്രമണത്തിൽ നിന്നും രക്ഷപെട്ടു.
ഈ അക്രമ സംഭവത്തെ പറ്റി പൊലീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. തലശ്ശേരി എഎസ്‌പി ചൈത്രക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും ഒരു ഫലവുമുണ്ടായില്ലെന്ന് ഹരിദാസും ഭാര്യ ശ്രീജാ ഹരിദാസും പറയുന്നു. ഇതിനിടയിൽ വീടിന് ചുറ്രും മതിൽ കെട്ടാൻ അനുമതി ചോദിച്ചിട്ട് വെങ്ങാട് ഗ്രാമ പഞ്ചായത്ത് അനുമതി നൽകിയില്ല. ഇത് സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിതയെ ബന്ധപ്പെട്ടപ്പോൾ തർക്കമുണ്ടായി. ഇത് വൈരാഗ്യമാക്കി അനിത ഹരിദാസ് ഫോണിൽ അസഭ്യം പറഞ്ഞു എന്നു കാട്ടി പൊലീസിൽ പരാതി നൽകുകയും ഹരിദാസിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഇത് വ്യാജ പരാതിയാണ് എന്ന് ഹരിദാസ് പറയുന്നു. അവർ പറയുന്ന സമയത്ത് ഒരു ഫോൺകോളും വിളിച്ചിട്ടില്ല എന്നും രേഖാമൂലം പഞ്ചായത്ത് പ്രസിഡന്റിന്റെ ഫോൺ കോൾ ഡീറ്റെയിൽസ് ശേഖരിച്ച് തെളിവായി വച്ചിട്ടുമുണ്ട് എന്നും പറയുന്നു. ഇതിന് പിന്നിലും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കുടിപ്പക തന്നെയാണ് എന്നാണ് ഇവർ പറയുന്നത്.
വീടിനോട് ചേർന്ന് തന്നെ ഒരു ഇന്റർനെറ്റ് കഫെ നടത്തുകയായിരുന്നു ഹരിദാസിന്റെ ഭാര്യ ശ്രീജ. ഇക്കാരണങ്ങളാൽ ഈ വർഷം പഞ്ചായത്ത് രജിസ്ട്രേഷൻ പുതുക്കി നൽകിയില്ല. കെട്ടിടം അനധികൃതമായി നിർമ്മിച്ചതാണെന്നും അത് ഉടൻ പൊളിച്ചു മാറ്റണമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഇതോടെ ഹരിദാസും കുടുംബവും ഏറെ പ്രതിരോധത്തിലായി. കൂടാതെ തിരുവനന്തപുരത്ത് നിന്നും ഹരിദാസ് സ്വന്തം വീട്ടിൽ എത്തിയാലുടൻ പൊലീസ് അനാവിശ്യമായി കേസെടുക്കുന്നുവെന്നും പറയുന്നു. പൊലീസിൽ പരാതി പെട്ടിട്ടും കാര്യമില്ലെന്ന് മനസ്സിലാക്കിയ ഹരിദാസ് പാർട്ടീ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നൽകിയിരിക്കുകയാണ്.
ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി പരാതി നൽകിയിട്ടും യാതൊരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. എന്നാൽ പൊലീസ് ബ്രാഞ്ച് സെക്രട്ടറിയുടെ ഒത്താശയോടെ ഇവരെ ദ്രോഹിക്കുകയാണ്. വോങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വ്യാജ പരാതി നൽകി പീഡിപ്പിക്കുന്നു എന്നുകാട്ടി പൊലീസിൽ പരാതി നൽകിയിട്ടുമുണ്ട്. ഷൈലേഷിന്റെ നേതൃത്വത്തിലുള്ള പാർട്ടീ പ്രവർത്തകരുടെ ഭീഷണിയിൽ കഴിയുന്നതിനാൽ ഏത് നിമിഷലവും ജീവൻ അപകടത്തിലാണ്. തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഷൈലേഷിനും പൊലീസ് അധികാരികൾക്കുമാണെന്ന് ഹരിദാസ് മറുനാടൻ മലയാളിയോട് പറഞ്ഞു.