- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ ഏറ്റവും പ്രായം കൂടിയ വധു ഇവിടുണ്ട്; 106-ാം വയസ്സിൽ 66-കാരനെ സ്വന്തമാക്കിയ മുത്തശ്ശിയുടെ കഥ
പ്രണയത്തിന് കണ്ണും കാതുമില്ലെന്നാണ് ചൊല്ല്. എന്നാൽ, പ്രണയത്തിന് പ്രായവുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് വാൽഡെമീറ റോഡ്രിഗസ് ഡി ഒലിവേര എന്ന മുതുമുത്തശ്ശി. 106-ാം വയസ്സിൽ വാൽഡിമേര അവരുടെ പുതിയ കാമുകനെ കണ്ടെത്തി. തന്നെക്കാൾ 40 വയസ്സിന് ഇളയ അപ്പരസിദോ ഡയസ് ജേക്കബാണ് ആ കാമുകൻ. തെക്കുകിഴക്കൻ ബ്രസീലിലെ പിറാസുനുംഗയിൽനിന്നാണ് ഈ അപൂർവ പ്രണയകഥ. വയോധികസദനത്തിൽ കഴിയവെയാണ് ഇരുവരും തമ്മിൽ പ്രണയം മൊട്ടിട്ടത്. ആദ്യദർശനത്തിൽത്തന്നെ വാൽഡിമേറയുടെ മനസ്സിൽ അപ്പരസിദോ ഇടം നേടി. പ്രണയം ശക്തമായതോടെ ഇരുവരും വിവാഹത്തിലേക്ക് കടക്കാൻ തീരുമാനിച്ചു. ഡോക്ടർമാർ പാടില്ലെന്ന് വിലക്കിയെങ്കിലും ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞദിവസം നടന്നു. നോസ്സ സെനോറ ഫാത്തിമ വയോധികസദനത്തിലാണ് ഇരുവരും കഴിയുന്നത്. വാൽഡയെന്നും ജേക്കോയെന്നും മറ്റുള്ളവർ സ്‌നേഹതത്തോടെ വിളിക്കുന്ന ഇരുവരും പള്ളിയിൽ നടന്ന ചടങ്ങിൽ മിന്നുകെട്ടി. വധുവിന്റെ വസ്ത്രങ്ങളണിഞ്ഞ് വാക്കറുടെ സഹായത്തോടെ വാൽഡ പള്ളിയിലെത്തി. ജേക്കോയും വരനായി ചമഞ്ഞെത്തി.പ്രോജക്ട് ഓഫ് ഡ്രീംസ് എന്ന സം
പ്രണയത്തിന് കണ്ണും കാതുമില്ലെന്നാണ് ചൊല്ല്. എന്നാൽ, പ്രണയത്തിന് പ്രായവുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് വാൽഡെമീറ റോഡ്രിഗസ് ഡി ഒലിവേര എന്ന മുതുമുത്തശ്ശി. 106-ാം വയസ്സിൽ വാൽഡിമേര അവരുടെ പുതിയ കാമുകനെ കണ്ടെത്തി. തന്നെക്കാൾ 40 വയസ്സിന് ഇളയ അപ്പരസിദോ ഡയസ് ജേക്കബാണ് ആ കാമുകൻ.
തെക്കുകിഴക്കൻ ബ്രസീലിലെ പിറാസുനുംഗയിൽനിന്നാണ് ഈ അപൂർവ പ്രണയകഥ. വയോധികസദനത്തിൽ കഴിയവെയാണ് ഇരുവരും തമ്മിൽ പ്രണയം മൊട്ടിട്ടത്. ആദ്യദർശനത്തിൽത്തന്നെ വാൽഡിമേറയുടെ മനസ്സിൽ അപ്പരസിദോ ഇടം നേടി. പ്രണയം ശക്തമായതോടെ ഇരുവരും വിവാഹത്തിലേക്ക് കടക്കാൻ തീരുമാനിച്ചു. ഡോക്ടർമാർ പാടില്ലെന്ന് വിലക്കിയെങ്കിലും ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞദിവസം നടന്നു.
നോസ്സ സെനോറ ഫാത്തിമ വയോധികസദനത്തിലാണ് ഇരുവരും കഴിയുന്നത്. വാൽഡയെന്നും ജേക്കോയെന്നും മറ്റുള്ളവർ സ്‌നേഹതത്തോടെ വിളിക്കുന്ന ഇരുവരും പള്ളിയിൽ നടന്ന ചടങ്ങിൽ മിന്നുകെട്ടി. വധുവിന്റെ വസ്ത്രങ്ങളണിഞ്ഞ് വാക്കറുടെ സഹായത്തോടെ വാൽഡ പള്ളിയിലെത്തി. ജേക്കോയും വരനായി ചമഞ്ഞെത്തി.
പ്രോജക്ട് ഓഫ് ഡ്രീംസ് എന്ന സംഘടനയാണ് ഇവരുടെ വിവാഹം നടത്തിക്കൊടുത്തത്. ഒരുമിച്ച് കഴിയാനാവില്ലെങ്കിലും അവരുടെ പ്രണയം സാക്ഷാത്കരിക്കുക എന്നതുമാത്രമായിരുന്നു ചടങ്ങിന്റെ ഉദ്ദേശമെന്ന് സംഘടനയിലെ വളണ്ടിയറായ ഫാബിയാൻ സഫാലോൺ പറഞ്ഞു. തനിക്ക് ജേക്കോയോട് കടുത്ത അനുരാഗമാണെന്ന് പറഞ്ഞ വാൽഡ, ജേക്കോ മരിക്കുമ്പോൾ കൂടെ മരിക്കാനും തയ്യാറാണെന്ന് അഭിപ്രായപ്പെട്ടു.
ജീവിതത്തിൽ നിങ്ങളെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കാൻ എന്താണ് വേണ്ടതെന്ന ചോദ്യവുമായാണ് പ്രോജക്ട് ഓഫ് ഡ്രീംസ് പ്രവർത്തകർ വയോധികസദനത്തിലെത്തിയത്.. മൂന്നുവർഷമായി ജോക്കോയോടുള്ള അനുരാഗം അവരോട് വാൽഡ തുറന്നുപറഞ്ഞു. ഇതേത്തുടർന്നാണ് ഇവരുടെ വിവാഹം നടത്തിക്കൊടുക്കാൻ പ്രവർത്തകർ തീരുമാനിച്ചത്. വയോധികസദനത്തിലെ 40-ഓളം വരുന്ന അന്തേവാസികൾ അപൂർവ വിവാഹത്തിന് സാക്ഷിയായി.