സ്റ്റിഫാനിക്ക് തന്റെ കാമുകനെ അത്ര വിശ്വാസമില്ലായിരുന്നു. അക്കാരണത്താൽ അയാളുടെ വിശ്വാസ്യത പരിശോധിക്കുന്നതിനായി അവർ യൂട്യൂബ് ചാനലിന്റെ ടു കാച്ച എ ചീറ്റർ എന്ന ഏജൻസിയുടെ സഹായം തേടുകയും കാമുകന്റെ യഥാർത്ഥ മുഖം മനസിലാക്കുകയും ചെയ്തുവെന്ന് റിപ്പോർട്ട്. കാമുകന്റെ തനി സ്വഭാവം വെളിപ്പെടുത്തുന്ന വീഡിയോ സ്റ്റെഫാനി കണ്ട് ഞെട്ടിത്തരിച്ച് പോവുകയും ചെയ്തു. സൂപ്പർമാർക്കറ്റിൽ കണ്ട അപരിചിതയായ സ്ത്രീയെ അനാവശ്യമായി സ്പർശിക്കുകയും ഇനിയും കാണാം എന്ന് പറഞ്ഞ് വിവരങ്ങൾ കൈമാറുകയുമായിരുന്നു കാമുകൻ ചെയ്തിരുന്നത്. അമേരിക്കയിലെ കാമുകീകാമുകന്മാരുടെ വഞ്ചന പിടിക്കുന്ന ഏജൻസിയുടെ ഈ വീഡിയോയ്ക്ക് വൻ പ്രചാരമാണിപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഗ്രോസറി സ്റ്റോറിന്റെ ഷെൽഫുകൾക്ക് മറവിൽ വച്ചാണ് സ്റ്റെഫാനിയുടെ കാമുകൻ മൈക്കൽ ലിസ എന്ന മോഡലുമായി പ്രണയസല്ലാപ ത്തിലേർപ്പെട്ടിരിക്കുന്നത്. ഡെനിം ഹോട്ട് പാന്റ്സ് അണിഞ്ഞ ഈ യുവതിയുടെ പുറക്ക വശത്ത് മൈക്കൽ സ്പർശിക്കുന്നതും കെട്ടിപ്പിടിക്കുന്നതും വ്യക്തമായി വീഡിയോയിൽ കാണാം. തുടർന്ന് തന്റെ നമ്പർ നൽകുകയും താൻ സിംഗിളാണെന്ന് ഇയാൾ പറയുകയും ചെയ്തിരുന്നു. മൈക്കലിന്റേത് നൈസ് ബോഡിയാണെന്ന് ലിസ പ്രശംസിച്ചപ്പോൾ തുടക്കത്തിൽ തന്നെ അയാൾ യുവതിയുടെ മായവലയത്തിൽ അകപ്പെട്ടിരുന്നു.സ്വകാര്യമായി തന്നെ കാണാനുള്ള വാഗ്ദാനവും ലിസ മൈക്കലിന് നൽകിയിരുന്നു. തന്റെ ചുറുചുറുക്കുള്ള പെരുമാറ്റം ഇഷ്ടപ്പെട്ടുവോയെന്ന് മോഡൽ മൈക്കലിനോട് ചോദിക്കുമ്പോൾ അയാൾ അതെയെന്ന് മറുപടി പറയുന്നതും കേൾക്കാം.

മൈക്കൽ ഒറ്റയ്ക്കാണോ എന്ന ലിസയുടെ ചോദ്യത്തിന് അയാൾ നൽകിയ മറുപടിയാണ് സ്റ്റെഫാനിയെ ഏറ്റവും കൂടുതൽ ഞെട്ടിച്ചിരിക്കുന്നത്. താൻ പലരോടും പ്രണയത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഗൗരവമല്ലെന്നായിരുന്നു മൈക്കൽ നൽകിയ മറുപടി. ഇതോടെ താൻ എന്താണ് കാണുന്നതെന്ന് വിശ്വസിക്കാൻ പോലുമാകാതെ സ്റ്റെഫാനി ഞെട്ടിത്തരിച്ചിരുന്നു പോവുകയായിരുന്നു.ഇനി തനിക്ക് കാമുകന്റെ മുഖം പോലും കാണേണ്ടെന്ന നിലപാടിലാണ് സ്റ്റെഫാനി ഇപ്പോഴുള്ളത്. ഇതുവരെയായി ഈ വീഡിയോ 60,000പേരാണ് കണ്ടിരിക്കുന്നത്. പലരും മൈക്കലിനോട് അനുതാപം പ്രകടിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു സ്ത്രീ അടുത്തിടപഴകിയാൽ ആർക്കും അതിൽ നിന്നും ഒഴിഞ്ഞ് മാറാൻ സാധിക്കില്ലെന്നാണ് അവർ വീഡിയോയ്ക്ക് കമന്റിട്ടിരിക്കുന്നത്.എന്നാൽ ചില യൂട്യൂബ് യൂസർമാർ സ്റ്റെഫാനിയുടെ ഭാഗത്താണുള്ളത്. ഇത്തരത്തിൽ പ്രിയപ്പെട്ട ഒരാൾ ചതിച്ചാൽ അത് താങ്ങാനാവില്ലെന്നാണ് ചിലർ സഹതപിക്കുന്നത്.