- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈവ് പരിപാടിക്കിടെ താരങ്ങൾ അശ്ലീല സംഭാഷണം നടത്തുന്ന വീഡിയോ വൈറലായി; അർജുൻ കപൂറിനും രൺവീറിനും എതിരെ മുംബൈ പൊലീസിന്റെ അന്വേഷണം
എഐബി നോക്കൗട്ട് കോമഡി പരിപാടിക്കിടെ അശ്ലീല ഭാഷ പ്രയോഗിച്ച സംഭവത്തിൽ ബോളിവുഡ് നടന്മാരായ അർജുൻ കപൂർ, രൺവീർ സിങ്, സംവിധായകനായ കരൺ ജോഹർ എന്നിവർക്കെതിരെ പൊലീസ് അന്വേഷണം. യൂട്യൂബിൽ നാലുദിവസം കൊണ്ടു നാൽപതുലക്ഷം പേർ കണ്ട 'എഐബി നോക്കൗട്ട് ഷോയ്‌ക്കെതിരെ പ്രതിഷേധവുമായി ഒരുവിഭാഗം രംഗത്തെത്തിയതോടെയാണ് പൊലീസ് അന്വേഷണം നടത്താൻ ഉത്തരവിട്ടിര
എഐബി നോക്കൗട്ട് കോമഡി പരിപാടിക്കിടെ അശ്ലീല ഭാഷ പ്രയോഗിച്ച സംഭവത്തിൽ ബോളിവുഡ് നടന്മാരായ അർജുൻ കപൂർ, രൺവീർ സിങ്, സംവിധായകനായ കരൺ ജോഹർ എന്നിവർക്കെതിരെ പൊലീസ് അന്വേഷണം. യൂട്യൂബിൽ നാലുദിവസം കൊണ്ടു നാൽപതുലക്ഷം പേർ കണ്ട 'എഐബി നോക്കൗട്ട് ഷോയ്‌ക്കെതിരെ പ്രതിഷേധവുമായി ഒരുവിഭാഗം രംഗത്തെത്തിയതോടെയാണ് പൊലീസ് അന്വേഷണം നടത്താൻ ഉത്തരവിട്ടിരിക്കുന്നത്.
ബോളിവുഡിലെ പ്രമുഖനടന്മാരും സംവിധായകരും അരങ്ങിലും അണിയറയിലും പ്രവർത്തിച്ച 90 മിനിറ്റ് ഷോ കഴിഞ്ഞ മാസം വർളിയിലെ സർദാർ വല്ലഭ് ഭായ് പട്ടേൽ സ്‌റ്റേഡിയത്തിലാണു നടന്നത്. ഇതിന്റെ വിഡിയോ ഇപ്പോൾ യൂട്യൂബിൽ വൈറലായതിനെത്തുടർന്നാണു ഷോയിലെ അസഭ്യ സംഭാഷണങ്ങളെച്ചൊല്ലി പ്രതിഷേധം ഉയർന്നത്.
പരിപാടിയുടെ വീഡിയോ കൾച്ചറൽ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ പരിശോധിച്ചതിന് ശേഷം അശ്ലീലം പ്രയോഗം നടത്തിയതായി തെളിഞ്ഞാൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വിനോദ് താവ്‌ദെ പറഞ്ഞു.ബ്രഹ്മൺ എക്ദ സേവാ പ്രസിഡന്റ് അഖിലേഷ് തിവാരിയാണ് താരങ്ങൾക്കെതിരെ പരാതി നൽകിയത്. നാല് പേജുള്ള പരാതിയിൽ താരങ്ങൾക്ക് പുറമെ സംഘാടകർക്കെതിരെയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മോശമായതും ലൈംഗിക ചുവയുള്ളതുമായ സംഭാഷണങ്ങളാണ് പരിപാടിയിൽ നടത്തിയിരുന്നതെന്ന് പരാതിക്കാർ പറയുന്നു. ഇന്ത്യൻ യുവത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങളാണ് കരൺ ജോഹറും നടന്മാരും നടത്തിയതെന്നും പരാതിയിൽ പറയുന്നു.
കൂടാതെ കരൺ ജോഹറും അർജുൻ കപൂറും രൺവീർ സിങ്ങും പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കിൽ ഇവരുടെ സിനിമകൾ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന ഭീഷണിയുമായി രാജ് താക്കറെയുടെ എംഎൻഎസും രംഗത്തെത്തിട്ടുണ്ട്.മാത്രമല്ല ഇത്തരമൊരു മതിയായ ലൈസൻസോട് കൂടിയല്ല നടത്തിയതെന്നും ഇവർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഈ പരിപാടി ലക്ഷങ്ങളാണ് കണ്ടത്. മാത്രമല്ല സോഷ്യൽമീഡിയയിലും ഇത് തരംഗമായി മാറി. ബോളിവുഡ് താരങ്ങളായ സൊനാക്ഷി, ദീപിക, ആലിയ ഭട്ട്, സഞ്ജയ് കപൂർ എന്നിവരും കാണികളായി പരിപാടി കാണാൻ എത്തിയിരുന്നു. പ്രശസ്ത പരസ്യ ഏജൻസിയായ എഐബി ആണ് ഈ പരിപാടിയുടെ പിന്നിൽ.