- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്തതോടെ വിശ്വാസ്യത കൂടി; എയർ ഇന്ത്യയുടെ അഭിമുഖത്തിൽ പങ്കെടുക്കാൻ മറ്റു വിമാന കമ്പനികളിൽ നിന്നും ജീവനക്കാരുടെ കൂട്ടയിടി; സിക്ക് ലീവ് എടുത്തു ജീവനക്കാർ ഇന്റർവ്യൂവിന് പോയതോടെ ഇൻഡിഗോയുടെ സർവീസുകൾ വൈകി; വിശദീകരണം ചോദിച്ചു ഡിജിസിഐ
ന്യൂഡൽഹി: ടാറ്റ സൺസ് എയർഇന്ത്യ ഏറ്റെടുത്തതോടെ ഈ സ്ഥാപനത്തിന്റെ വിശ്വാസ്യത വലിയ തോതിൽ വർധിച്ചിട്ടുണ്ട്. ഇതോടെ മറ്റു എയർലൈൻ കമ്പനികളിൽ നിന്നും എയർഇന്ത്യയിലേക്ക് വരാൻ ജീവനക്കാരും താൽപ്പര്യം പ്രകടിപ്പിച്ചു രംഗത്തുവരുന്നുണ്ട്. ശനിയാഴ്ച രാജ്യത്തെ ഇൻഡിഗോ എയർലൈൻസിന്റെ പകുതിയിലധികം സർവീസുകളും വൈകിയതിന് കാരണം എയർഇന്ത്യയുടെ വിശ്വാസ്യത വർധിച്ചതാണ്.
എയർ ഇന്ത്യയിൽ ജോലി മോഹിക്കുന്ന ജീവനക്കാർ അഭിമുഖത്തിന് പോയതോടയാണ് ഇൻഡിഗോ കുഴപ്പത്തിലായത്. ഭൂരിഭാഗം ക്യാബിൻ ക്രൂ ജീവനക്കാരും ലീവെടുത്ത് എയർ ഇന്ത്യയുടെ അഭിമുഖത്തിൽ പങ്കെടുക്കാൻ പോയതോടെയാണ് സർവീസുകൾ വൈകിയത്. 45 ശതമാനം സർവീസുകൾ മാത്രമാണ് സയത്ത് ഓപ്പറേറ്റ് ചെയ്യാൻ കഴിഞ്ഞതെന്ന് കേന്ദ്ര വ്യോമമന്ത്രാലയം പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കി. സിക്ക് ലീവ് എടുത്താണ് ജീവനക്കാർ എയർ ഇന്ത്യയിലെ അഭിമുഖത്തിൽ പങ്കെടുത്തത്.
ഇൻഡിഗോ എയർലൈൻസിലെ നല്ലൊരു പങ്ക് ജീവനക്കാരും അഭിമുഖത്തിൽ പങ്കെടുത്തുവെന്ന് പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നു. രണ്ടാംഘട്ട അഭിമുഖമാണ് ശനിയാഴ്ച നടന്നത്. ഇത്രയധികം ആഭ്യന്തര സർവീസുകൾ വൈകിയതിൽ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ഇൻഡിഗോയോട് വിശദീകരണം ചോദിച്ചതായി ഡി.ജി.സി.എ. അധികൃതർ വാർത്താഏജൻസിയായ എഎൻഐയോട് പറഞ്ഞു.
വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാൻ ഇൻഡിഗോ തയ്യാറായിട്ടില്ല. അതേസമയം ട്വിറ്ററിൽ പരാതി പറഞ്ഞ നിരവധി യാത്രക്കാർക്ക് മറുപടി നൽകിയിട്ടുണ്ട്. കോവിഡ് വ്യാപനഘട്ടം മുതൽ ഇൻഡിഗോയിൽ ശമ്പളം വെട്ടിക്കുറച്ചിരുന്നു.ഇതാണ് കൊഴിഞ്ഞുപോക്കിലേക്കും ജീവനക്കാർ മറ്റ് കമ്പനികളിലേക്ക് പോകുന്ന അവസ്ഥയിലേക്കും എത്തിച്ചത്.
എയർ ഇന്ത്യയുടെ രണ്ടാംഘട്ട അഭിമുഖമാണ് ശനിയാഴ്ച നടന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇൻഡിയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. വിമാനം വൈകിയതിനെതിരെ ട്വിറ്ററിൽ പ്രതികരിച്ച യാത്രക്കാർക്ക് ഇൻഡിഗോ മറുപടി നൽകിയിട്ടുണ്ട്. ആഭ്യന്തര രാജ്യാന്തര തലത്തിൽ 1600 ഇൻഡിഗോ വിമാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പകുതിയിലധികവും ശനിയാഴ്ച വൈകിയാണ് പുറപ്പെട്ടത്.
മറുനാടന് ഡെസ്ക്