തിരുവനന്തപുരം: ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള പ്രതിദിന വിമാന സർവ്വീസോടെ എയർ പെഗസ്സസ് തങ്ങളുടെ സംരംഭങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം സംസ്ഥാനത്തിന്റെ സോഫ്റ്റ് വെയർ കയറ്റുമതിയിൽ 80 ശതമാനത്തോളം പങ്ക് വഹിക്കുന്ന പ്രമുഖ ഐ.ടി ഹബാണ്.

'രാജ്യത്തിന്റെ ഐ.ടി തലസ്ഥാനമായ ബാംഗ്ലൂരുമായി ബന്ധിപ്പിക്കുന്ന പുതുതായി ആരംഭിച്ച വിമാന സർവ്വീസ് വന്ന് പോകുന്ന യാത്രക്കാരുടെ യാത്രാ സൗകര്യങ്ങൾ ലളിതമാക്കുന്നതിലൂടെ തിരുവനന്തപുരത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തമാക്കും. ഈ രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള ബന്ധം നിരവധി പ്രാദേശിക വാണിജ്യങ്ങൾക്ക് തങ്ങളുടെ പരിധി വികസിപ്പിക്കുന്നതിന് സഹായകമാകും. നിലവിൽ ബന്ധം സ്ഥാപിക്കാൻ കഴിയാത്ത, സേവനങ്ങൾ ലഭ്യമാകാത്ത മേഖലകളിൽ കൂടുതൽ ബന്ധം സൃഷ്ടിച്ച് ഒരു യഥാർത്ഥ റീജിയണൽ എയർലൈൻ ബ്രാൻഡ് ആയിത്തീരുക എന്നതാണ് ഞങ്ങൾ ലക്ഷ്യം വെക്കുന്നത്.' ഡെക്കർ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് പ്രൊമോട്ട് ചെയ്യുന്ന എയർ പെഗസ്സസിന്റെ മാനേജിങ് ഡയറക്ടർ ഷൈസൺ തോമസ് അഭിപ്രായപ്പെട്ടു.

എയർ പെഗസ്സസ് എന്ന ബ്രാൻഡ് പേരിൽ ആരംഭിച്ചിരിക്കുന്ന എയർലൈന് തുടക്കത്തിൽ 66 സീറ്റുകളുള്ള രണ്ട് എ.ടി. ആറുകൾ ആവും ഉണ്ടാവുക. ഏപ്രിൽ ആദ്യ വാരത്തോടെ മൂന്നാമത്തെ സർവ്വീസും എത്തും. മേഖലയിൽ കമ്പനി ലക്ഷ്യം വെക്കുന്ന വളർച്ചാ പദ്ധതിയാണ് ഇത് സൂചിപ്പിക്കുന്നത്. ഡെക്കർ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഭാഗമായ ഡെക്കർ ഏവിയേഷൻ നിലവിൽ ഇന്ത്യയിലെ പതിനൊന്ന് എയർപോർട്ടുകളിലായി ഇന്ത്യയിലേയും വിദേശത്തേയും യാത്രക്കാർക്ക് ഗ്രൗണ്ട് ഹാൻഡിലിങ് സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്.
ബാംഗ്ലൂരിലെ കേംപഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും സർവ്വീസ് ആരംഭിക്കുന്ന എയർ പെഗസ്സസ് തുടർന്ന് കൊച്ചി, ചെന്നൈ, തിരുവനന്തപുരം, ബെൽഗാം, രാജമുൻഡ്രി, പോണ്ടിച്ചേരി, മധുര എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന വിധത്തിൽ തങ്ങളുടെ സേവനങ്ങൾ വർദ്ധിപ്പിക്കും.

ഡെക്കർ ഏവിയേഷൻ:- ഡെക്കർ ഗ്രൂപ്പിന്റെ ഭാഗമായ ഡെക്കർ ഏവിയേഷൻ രാജ്യത്തെ പ്രമുഖ ഗ്രൗണ്ട് ഹാൻഡിലിങ് ഏജൻസിയാണ്. 50 കോടിയിലേറെ ആസ്തിയുള്ള കമ്പനി ബാംഗ്ലൂർ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. കമ്പനി ഇപ്പോൾ പൂർണമായും പ്രാദേശിയ എയർലൈനായ പെഗസ്സസ് എന്ന ബ്രാൻഡ് പേരിൽ എയർലൈൻ ബിസിനസ്സിലേക്ക് കടന്നിരിക്കുകയാണ്.