- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്തിൽ നാടകീയ സംഭവങ്ങൾ; ലൈറ്റർ ഉപയോഗിച്ച് തീ കത്തിക്കാനും എയർഹോസ്റ്റസിനെ പൊള്ളിക്കാനും നീക്കം; യുവാവ് അറസ്റ്റിൽ
ടെനറീഫിൽനിന്ന് ബ്രിട്ടനിലെ ബർമിങ്ങാമിലേക്കുള്ള വിമാനത്തിൽ യാത്രക്കാരന്റെ പരാക്രമങ്ങൾ പരിഭ്രാന്തി പരത്തി. ലൈറ്റർ ഉപയോഗിച്ച് സ്വയം തീകൊളുത്താൻ ശ്രമിച്ച യുവാവ് എയർ ഹോസ്റ്റസിന്റെ മുഖം പൊള്ളിക്കാൻ ശ്രമിക്കുകയും ചെയ്തു. യാത്രക്കാർ പരിഭ്രാന്തരായി നിലവിളിക്കുന്നതിനിടെ വിമാനം അടിയന്തിരമായി കാനറി ഐലൻഡിൽ ഇറക്കുകയും ചെയ്തു. അടിയന്തിരമായി വിമാനം നിലത്തിറക്കിയശേഷം പൊലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്തു. എന്നാൽ, വിമാനം അടിയന്തിരമായി നിലത്തിറക്കിയെങ്കിലും പൊലീസെത്താൻ വൈകിയത് തങ്ങളെ കൂടുതൽ പരിഭ്രാന്തരാക്കിയെന്ന് മൊണാർക്ക് ഫ്‌ളൈറ്റ് സെഡ്ബി933എയിലെ യാത്രക്കാർ വ്യക്തമാക്കി. ഏഴ്മണിക്കൂറോളമാണ് യാത്രക്കാർക്ക് പുറത്തിറങ്ങാനാകാതെ ടാർമാക്കിൽ കാത്തിരിക്കേണ്ടിവന്നത്. ടെനറിഫ് സൗത്ത് എയർപോർട്ടിൽനിന്ന് വ്യാഴാഴ്ച രാവിലെയാണ് വിമാനം ബർമിങ്ങാമിലേക്ക് പുറപ്പെട്ടത്. യാത്രയ്ക്കിടെ രണ്ട് യാത്രക്കാർ കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചതായി മറ്റു യാത്രക്കാർ പറഞ്ഞു. കൈയിലിരുന്ന ലൈറ്റർ ഉപയോഗിച്ച് ശരീരത്തിൽ തീകൊളുത്താൻ ശ്രമിച്ച യുവാവ് അത് തടയാ
ടെനറീഫിൽനിന്ന് ബ്രിട്ടനിലെ ബർമിങ്ങാമിലേക്കുള്ള വിമാനത്തിൽ യാത്രക്കാരന്റെ പരാക്രമങ്ങൾ പരിഭ്രാന്തി പരത്തി. ലൈറ്റർ ഉപയോഗിച്ച് സ്വയം തീകൊളുത്താൻ ശ്രമിച്ച യുവാവ് എയർ ഹോസ്റ്റസിന്റെ മുഖം പൊള്ളിക്കാൻ ശ്രമിക്കുകയും ചെയ്തു. യാത്രക്കാർ പരിഭ്രാന്തരായി നിലവിളിക്കുന്നതിനിടെ വിമാനം അടിയന്തിരമായി കാനറി ഐലൻഡിൽ ഇറക്കുകയും ചെയ്തു. അടിയന്തിരമായി വിമാനം നിലത്തിറക്കിയശേഷം പൊലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്തു.
എന്നാൽ, വിമാനം അടിയന്തിരമായി നിലത്തിറക്കിയെങ്കിലും പൊലീസെത്താൻ വൈകിയത് തങ്ങളെ കൂടുതൽ പരിഭ്രാന്തരാക്കിയെന്ന് മൊണാർക്ക് ഫ്‌ളൈറ്റ് സെഡ്ബി933എയിലെ യാത്രക്കാർ വ്യക്തമാക്കി. ഏഴ്മണിക്കൂറോളമാണ് യാത്രക്കാർക്ക് പുറത്തിറങ്ങാനാകാതെ ടാർമാക്കിൽ കാത്തിരിക്കേണ്ടിവന്നത്.
ടെനറിഫ് സൗത്ത് എയർപോർട്ടിൽനിന്ന് വ്യാഴാഴ്ച രാവിലെയാണ് വിമാനം ബർമിങ്ങാമിലേക്ക് പുറപ്പെട്ടത്. യാത്രയ്ക്കിടെ രണ്ട് യാത്രക്കാർ കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചതായി മറ്റു യാത്രക്കാർ പറഞ്ഞു. കൈയിലിരുന്ന ലൈറ്റർ ഉപയോഗിച്ച് ശരീരത്തിൽ തീകൊളുത്താൻ ശ്രമിച്ച യുവാവ് അത് തടയാനെത്തിയ എയർഹോസ്റ്റസിന്റെ മുഖം പൊള്ളിക്കാനും ശ്രമിച്ചു.
യാത്രക്കാരൻ കീഴടങ്ങാൻ തയ്യാറാകാതിരുന്നതോടെ വിവരം പൈലറ്റിന് കൈമാറുകയും വിമാനം ടെനറിഫ് സൗത്ത് വിമാനത്താവളത്തിലിറക്കുകയുമായിരുന്നു. ടെനറിഫിൽ വിമാനം ലാൻഡ് ചെയ്തശേഷം സ്പാനിഷ് പൊലീസ് എത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ടെനറിഫിൽ കുറച്ചുനേരം കാത്തിരുന്നതിനുശേഷം വിമാനം വീണ്ടും പോർച്ചുഗലിലേക്ക് പറന്നു. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയശേഷമാണ് ബ്രിട്ടനിലേക്ക് പറന്നത്.