- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനുണ്ടായ അനുഭവം ഒരു പ്രവാസിക്കും ഇനി ഉണ്ടാകരുതേയെന്ന് പ്രാർത്ഥിക്കുന്ന സുഗതന്റെ മക്കളെയെങ്കിലും ഓർക്കാമായിരുന്നില്ലേ? വർക്ക്ഷോപ്പിന് മുന്നിൽ കൊടികുത്തിയതിൽ മനംനൊന്ത് ജീവനൊടുക്കിയ ആ മനുഷ്യനെ ഓർത്ത് അൽപവും മനസ്താപമില്ലേ? ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതികളെ ആവേശത്തോടെ വരവേറ്റ് എഐവൈഎഫ്; സ്വീകരണം നൽകിയത് ജാമ്യത്തിലിറങ്ങിയ മൂന്ന് പ്രവർത്തകർക്ക്; പുനലൂരിൽ നൽകിയ സ്വീകരണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും കൂസലില്ലാതെ എഐവൈഎഫും സിപിഐയും
കൊല്ലം: പ്രവാസി മലയാളി സുഗതന്റെ ആത്മഹത്യയിൽ പ്രതികളായവർക്ക് എഐവൈഎഫ് സ്വീകരണം നൽകി. ജാമ്യത്തിലിറങ്ങിയ മൂന്ന് എഐവൈഎഫ് പ്രവർത്തകർക്കാണ് സ്വീകരണം നൽകിയത്. കുന്നിക്കോട് മണ്ഡലം സെക്രട്ടറി ഗിരീഷ് അടക്കം 3 പേർക്കാണ് സ്വീകരണം. പുനലൂരിൽ വച്ചാണ് ഇവർക്ക് സ്വീകരണം നൽകിയത്. എ.ഐ.വൈ.എഫ് കുന്നിക്കോട് മണ്ഡലം സെക്രട്ടറി വിളക്കുടി മണ്ണൂർകിഴക്കേതിൽ വീട്ടിൽ എം.എസ്. ഗിരീഷ് (31), സിപിഐ ലോക്കൽ കമ്മിറ്റി അംഗവും എ.ഐ.വൈ.എഫ് നേതാവുമായ ഇളമ്പൽ ചീവോട് പാലോട്ട്‌മേലേതിൽ ഇമേഷ് (34), ചീവോട് സതീഷ് ഭവനിൽ സതീഷ് (32) എന്നിവർക്കാണ് സംഘടന സ്വീകരണം സംഘടിപ്പിച്ചത്. പുനലൂരിൽവെച്ച് നൽകിയ സ്വീകരണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. കേസിൽ അറസ്റ്റിലായ എ.ഐ.വൈ.എഫ് പ്രവർത്തകർ റിമാൻഡിലായിരുന്നു. ഇവർ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോഴാണ് സിപിഐ യുവജന സംഘടന സ്വീകരണം നൽകിയത്. എ.ഐ.വൈ.എഫ്. പ്രവർത്തകർ വർക്ക്ഷോപ്പിന് മുന്നിൽ കൊടികുത്തിയതിൽ മനംനൊന്താണ് പ്രവാസി പുനലൂർ ഐക്കരക്കോണം വാഴമൺ ആലുവിളവീട്ടിൽ സുഗതൻ തൂങ്ങിമരിച്ചത്. നിർമ്മാണത്തില
കൊല്ലം: പ്രവാസി മലയാളി സുഗതന്റെ ആത്മഹത്യയിൽ പ്രതികളായവർക്ക് എഐവൈഎഫ് സ്വീകരണം നൽകി. ജാമ്യത്തിലിറങ്ങിയ മൂന്ന് എഐവൈഎഫ് പ്രവർത്തകർക്കാണ് സ്വീകരണം നൽകിയത്. കുന്നിക്കോട് മണ്ഡലം സെക്രട്ടറി ഗിരീഷ് അടക്കം 3 പേർക്കാണ് സ്വീകരണം. പുനലൂരിൽ വച്ചാണ് ഇവർക്ക് സ്വീകരണം നൽകിയത്.
എ.ഐ.വൈ.എഫ് കുന്നിക്കോട് മണ്ഡലം സെക്രട്ടറി വിളക്കുടി മണ്ണൂർകിഴക്കേതിൽ വീട്ടിൽ എം.എസ്. ഗിരീഷ് (31), സിപിഐ ലോക്കൽ കമ്മിറ്റി അംഗവും എ.ഐ.വൈ.എഫ് നേതാവുമായ ഇളമ്പൽ ചീവോട് പാലോട്ട്‌മേലേതിൽ ഇമേഷ് (34), ചീവോട് സതീഷ് ഭവനിൽ സതീഷ് (32) എന്നിവർക്കാണ് സംഘടന സ്വീകരണം സംഘടിപ്പിച്ചത്. പുനലൂരിൽവെച്ച് നൽകിയ സ്വീകരണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. കേസിൽ അറസ്റ്റിലായ എ.ഐ.വൈ.എഫ് പ്രവർത്തകർ റിമാൻഡിലായിരുന്നു. ഇവർ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോഴാണ് സിപിഐ യുവജന സംഘടന സ്വീകരണം നൽകിയത്.
എ.ഐ.വൈ.എഫ്. പ്രവർത്തകർ വർക്ക്ഷോപ്പിന് മുന്നിൽ കൊടികുത്തിയതിൽ മനംനൊന്താണ് പ്രവാസി പുനലൂർ ഐക്കരക്കോണം വാഴമൺ ആലുവിളവീട്ടിൽ സുഗതൻ തൂങ്ങിമരിച്ചത്. നിർമ്മാണത്തിലിരുന്ന വർക് ഷോപ്പിലാണ് ഉടമ സുഗതൻ ജീവനൊടുക്കിയത്. കൊടികുത്തിയ പ്രവർത്തകരുടെ നിരന്തര ഭീഷണിയെ തുടർന്നാണ് സുഗതൻ ജീവനൊടുക്കിയതെന്ന് വ്യക്തമായതോടെയാണ് പൊലീസ് കേസെടുത്തതും എഐവൈഎഫ് പ്രവർത്തകർ പ്രതികളാകുന്നതും. എഐവൈഎഫ് പ്രവർത്തകർ പണം ആവശ്യപ്പെട്ടിരുന്നു എന്നാണ് മരിച്ച സുഗതന്റെ ബന്ധുക്കളും നൽകിയിരിക്കുന്ന മൊഴി.
സുഗതന്റെ വർക്ക്‌ഷോപ്പിനെതിരെ സമരം നടത്തിയ പാർട്ടിക്കാർ തന്നെ പ്രശ്‌നം ഒത്തുതീർപ്പാക്കാൻ പണം ആവശ്യപ്പെട്ടിരുന്നതായി സുഗതന്റെ മകൻ സുനിലും വ്യക്തമാക്കിയിരുന്നു. ചെറിയ തുക ആയിരുന്നുവെങ്കിൽ നൽകാൻ തയ്യാറായിരുന്നു. വർക്ക് ഷോപ്പ് നിർമ്മാണത്തിനായി മാത്രം നാല് ലക്ഷം രൂപ ചെലവാക്കിയിരുന്നു. ഇതേ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് പണം ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രവർത്തകരെത്തിയത്. പാർട്ടിക്കാരാണ് തന്റെ പിതാവിന്റെ മരണത്തിന് കാരണം - സുനിൽ ആരോപിച്ചു.
പ്രവാസിയായിരുന്ന സുഗതൻ പത്തനാപുരത്ത് വർക്ക്‌ഷോപ്പ് തുടങ്ങാൻ വാങ്ങിയ സ്ഥലത്ത് എ.ഐ.വൈ.എഫ് പ്രവർത്തകർ കൊടി നാട്ടിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. ഈ സ്ഥലം വയൽ നികത്തിയെടുത്തതാണെന്ന് ആരോപിച്ചായിരുന്നു യുവജനസംഘടനയുടെ പ്രതിഷേധം. ഇതിൽ മനംനൊന്ത് സുഗതൻ ആത്മഹത്യ ചെയ്തുവെന്നാണ് ബന്ധുകളും സുഹൃത്തുകളും ആരോപിക്കുന്നത്. അതേസമയം തങ്ങളുടെ പ്രതിഷേധം സുഗതനെതിരെ ആയിരുന്നില്ലെന്നാണ് ഐ.ഐ.വൈ.എഫിന്റെ നിലപാട്.
വയൽ നികത്തിയ ഭൂമിയാണെന്ന് ആരോപിച്ച് രാഷ്ട്രീയ ഇടപെടലിനെത്തുടർന്ന് വർക്ക്ഷോപ്പിന്റെ പ്രവർത്തനം തുടങ്ങാനാവാത്തതിൽ മനംനൊന്താണ് സുഗതൻ ജീവനൊടുക്കിയത്. വർക്ക്‌ഷോപ്പിനു വേണ്ടി വിളക്കുടി ഇളമ്പൽ പൈനാപ്പിൾ ജങ്ഷന് സമീപത്തുള്ള ഷെഡിലാണ് മൃതദേഹം കണ്ടത്. ഒപ്പമുണ്ടായിരുന്ന സഹായിയെ അടുത്തുള്ള കടയിലേക്ക് പറഞ്ഞയച്ച ശേഷമാണ് സുഗതൻ തൂങ്ങി മരിച്ചത്. ഇയാൾ മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
മൃതദേഹത്തിനു സമീപം മൂന്ന് കയറുകൾകൂടി കെട്ടിത്തൂക്കിയിട്ടിരുന്നു. ഭാര്യ സരസമ്മയോടും രണ്ടുമക്കളോടുമൊപ്പം മരിക്കുകയല്ലാതെ മാർഗ്ഗമില്ലെന്ന് സുഗതൻ പലരോടും പറഞ്ഞിരുന്നു. ഗൽഫിൽ നിന്നും ചോര നീരാക്കി ഉണ്ടാക്കിയ പണം കൊണ്ടാണ് സുഗതൻ വർക്ക് ഷോപ്പ് തുടങ്ങാൻ തീരുമാനിച്ചത്. രാഷ്ട്രീയ ഇടപെടൽ മൂലം ഇത് പൊളിച്ച് നീക്കേണ്ട അവസ്ഥ വരുമെന്നായതോടെ മനോവിഷമം താങ്ങാനാവാതെയാണ് സുഗതൻ കെട്ടി തൂങ്ങിയത്.
കൊല്ലം-തിരുമംഗലം പാതയോരത്തുള്ള കൃഷിയോഗ്യമല്ലാത്ത കാടുമൂടിയ ഈ സ്ഥലത്താണ് സുഗതനും മക്കളും സുഹൃത്തുക്കളും ചേർന്ന് ഷെഡ് നിർമ്മിച്ചത്. ദിവസങ്ങളായി രാഷ്ട്രീയക്കാരുടെ വീടുകളിലും ഓഫീസിലും കയറിയിറങ്ങിയിട്ടും ഫലമില്ലാതായതോടെ സുഗതൻ കടുത്ത മനോവിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. മൂന്നുലക്ഷത്തിലേറെ രൂപ ഇതിനകം വർക്ക്ഷോപ്പ് നിർമ്മാണത്തിനായും മറ്റും ചെലവഴിച്ചിരുന്നു.
35 വർഷം ഗൾഫിൽ ജോലിയിലായിരുന്നു സുഗതൻ. മക്കളായ സുജിത്ത്, സുനിൽ ബോസ് എന്നിവരെയും ഗൾഫിൽ ജോലിക്കായി കൊണ്ടുപോയിരുന്നു. ആറുമാസം മുൻപ് എല്ലാവരും മടങ്ങിയെത്തിയതോടെയാണ് നാട്ടിൽ സ്വന്തമായി ഒരു സംരംഭം എന്ന ആശയമുദിച്ചതും വർക്ക്ഷോപ്പിനായി ശ്രമം തുടങ്ങിയതും.