- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രിയിൽ വീടിനു സമീപം കണ്ട യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ചു; അയൽവാസിയായ വീട്ടമ്മയെ കാണാനെത്തിയെന്നു ഭീഷണിപ്പെടുത്തി പറയിപ്പിച്ച് ഫോണിൽ റിക്കാർഡ് ചെയ്തു; ഇതു കാട്ടി അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിക്കാനും ശ്രമം; കോതമംഗലത്ത് അറസ്റ്റിലായ അജിത്ത് കരുക്കൾ നീക്കിയത് ഇങ്ങനെ
പെരുംബാവൂർ: രാത്രിയിൽ വീടിനടുത്ത് വച്ച് യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ചവശനാക്കി. തുടർന്ന് ഭീഷിണിപ്പെടുത്തി അയൽവാസിയായ വീട്ടമ്മയെ കാണാനെത്തിയതാണെന്ന് ഇയാളെക്കൊണ്ട് പറയിക്കുകയും അത് മൊബൈലിൽ റിക്കോർഡ് ചെയ്യുകയും ചെയ്തു. പിന്നീട് ഇത് കേൾപ്പിച്ച് ഇവരെ ലൈംഗികമായി ഉപയോഗിക്കാൻ നീക്കം. യുവാവ് പൊലീസ് പിടിയിൽ. വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ മേക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിതിനെയാണ് (23 ) കുറുപ്പംപടി എസ്‌ഐ പി.എം. ഷമീർ അറസ്റ്റ് ചെയ്തത്. കോതമംഗലം സ്വദേശിയായ യുവാവിനെയാണ് ഇയാൾ മർദ്ധിച്ചവശനാക്കി യുവതിയുടെ പേരുൾപ്പെടെ പറയിച്ച് റെക്കോർഡ് ചെയ്ത് പീഡനത്തിന് മുന്നോരുക്കങ്ങൾ ചെയ്തത്. റിക്കോർഡ് ചെയ്ത മൊബൈൽ ദൃശ്വം കാണിച്ച് യുവതിയായ വീട്ടമ്മയെ സമീപിക്കുകയും ലൈംഗികവേഴ്ചയ്ക്ക് തയ്യാറായില്ലങ്കിൽ ഇത് സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഇയാൾ ഭീഷിണിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യം യുവതി തന്റെ ഭർത്താവിനെ അറിയിക്കുകയും ഇയാൾ ബന്ധുക്കളുമായി ആലോചിച്ച് പോലസിനെ അറിയിക്കുകയായിരുന്നു. പൊലീസ് യുവതിയിൽ നിന്ന് മൊഴി രേഖപ്പെ
പെരുംബാവൂർ: രാത്രിയിൽ വീടിനടുത്ത് വച്ച് യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ചവശനാക്കി. തുടർന്ന് ഭീഷിണിപ്പെടുത്തി അയൽവാസിയായ വീട്ടമ്മയെ കാണാനെത്തിയതാണെന്ന് ഇയാളെക്കൊണ്ട് പറയിക്കുകയും അത് മൊബൈലിൽ റിക്കോർഡ് ചെയ്യുകയും ചെയ്തു. പിന്നീട് ഇത് കേൾപ്പിച്ച് ഇവരെ ലൈംഗികമായി ഉപയോഗിക്കാൻ നീക്കം. യുവാവ് പൊലീസ് പിടിയിൽ.
വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ മേക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിതിനെയാണ് (23 ) കുറുപ്പംപടി എസ്‌ഐ പി.എം. ഷമീർ അറസ്റ്റ് ചെയ്തത്. കോതമംഗലം സ്വദേശിയായ യുവാവിനെയാണ് ഇയാൾ മർദ്ധിച്ചവശനാക്കി യുവതിയുടെ പേരുൾപ്പെടെ പറയിച്ച് റെക്കോർഡ് ചെയ്ത് പീഡനത്തിന് മുന്നോരുക്കങ്ങൾ ചെയ്തത്.
റിക്കോർഡ് ചെയ്ത മൊബൈൽ ദൃശ്വം കാണിച്ച് യുവതിയായ വീട്ടമ്മയെ സമീപിക്കുകയും ലൈംഗികവേഴ്ചയ്ക്ക് തയ്യാറായില്ലങ്കിൽ ഇത് സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഇയാൾ ഭീഷിണിപ്പെടുത്തുകയും ചെയ്തു.
ഇക്കാര്യം യുവതി തന്റെ ഭർത്താവിനെ അറിയിക്കുകയും ഇയാൾ ബന്ധുക്കളുമായി ആലോചിച്ച് പോലസിനെ അറിയിക്കുകയായിരുന്നു. പൊലീസ് യുവതിയിൽ നിന്ന് മൊഴി രേഖപ്പെടുത്തി ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
യുവാവിനെ മർദ്ധിച്ചതിന് അയാളുടെ പരാതിയിലും അജിത്തിനെതിരെ കേസെടുത്തിട്ടുണ്ട്.
ഇയാൾക്കെതിരെ കുറുപ്പംപടി പൊലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ചതിനും വധശ്രമത്തിനും കേസുകളുണ്ട്.