- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദർശപരമായി വ്യത്യാസങ്ങളില്ലാത്ത പ്രസ്ഥാനങ്ങൾ ഇനിയും തമ്മിലടിച്ചു നിൽക്കുന്നതെന്തിന്? സുന്നികൾ ഒന്നിച്ചാൽ പ്രസംഗിക്കാൻ ഉള്ള വേദി നഷ്ടപ്പെടുമെന്ന് ഭയമുള്ളവർ ആരൊക്കെ? അല്ലാഹുവിന്റെ ഭവനങ്ങൾ എപ്പോഴാണ് എപി പള്ളിയും ഇകെ പള്ളിയുമായി തീറെഴുതിയത്? സുന്നി ഐക്യചർച്ചക്ക് വീണ്ടും തിരികൊളുത്തി അഡ്വ. എ കെ ഇസ്മായിൽ വഫ
കോഴിക്കോട്: സുന്നി ഐക്യചർച്ചക്ക് വീണ്ടും തിരികൊളുത്തി എപി സുന്നി നേതാവ് അഡ്വ.എ കെ ഇസ്മായിൽ വഫ. ആദർശ സംബന്ധമായി കാര്യമായി വ്യത്യാസങ്ങൾ ഇല്ലാത്ത രണ്ട് പ്രസ്ഥാനങ്ങൾ മറ്റു പല പേരുകൾ പറഞ്ഞ് അകന്നിരിക്കുന്നത് സങ്കടകരമാണെന്നും ഇനിയും പരിഹാസങ്ങളും, ചോദ്യവും മറു ചോദ്യവുമായി മുന്നോട്ട് പോവേണ്ടവരല്ലെന്നും അഭിപ്രായപ്പെട്ടാണ് ഇസ്മായിൽ വഫ തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിപ്പിട്ടിരിക്കുന്നത്. ഇതോടെ ഏറെ നാളായി ഉയർന്നു കേട്ട സുന്നി ഐക്യമെന്ന ചർച്ചയാണ് വീണ്ടും ചൂടുപിടിച്ചിരിക്കുന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്ലിംങ്ങൾ അണിനിരന്ന പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. തികച്ചും ആദർശപരമല്ലാത്ത കാരണങ്ങളാൽ 1989 ൽ ആണ് സമസ്ത പിളരുന്നത്. ഇ കെ വിഭാഗം മുസ്ലിം ലീഗിനൊപ്പം നിലയുറപ്പിച്ചതോടെ കോൺഗ്രസ്, ഇടത് പാർട്ടികൾ കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള എപി സുന്നി യുമായി ബന്ധം ഊട്ടിയുറപ്പിച്ചു. കേരളത്തിലെ മുന്നണി സംവിധാനത്തിൽ സിപിഎം ഇതിൽ ഏറെ നേട്ടം കൊയ്യുകയും ചെയ്തു. പുതിയ രാഷ്ട്രീയ, സാമൂഹിക സാഹചര്യത്തിൽ സുന്നികൾ ഐക്യപ്പെടണമ
കോഴിക്കോട്: സുന്നി ഐക്യചർച്ചക്ക് വീണ്ടും തിരികൊളുത്തി എപി സുന്നി നേതാവ് അഡ്വ.എ കെ ഇസ്മായിൽ വഫ. ആദർശ സംബന്ധമായി കാര്യമായി വ്യത്യാസങ്ങൾ ഇല്ലാത്ത രണ്ട് പ്രസ്ഥാനങ്ങൾ മറ്റു പല പേരുകൾ പറഞ്ഞ് അകന്നിരിക്കുന്നത് സങ്കടകരമാണെന്നും ഇനിയും പരിഹാസങ്ങളും, ചോദ്യവും മറു ചോദ്യവുമായി മുന്നോട്ട് പോവേണ്ടവരല്ലെന്നും അഭിപ്രായപ്പെട്ടാണ് ഇസ്മായിൽ വഫ തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിപ്പിട്ടിരിക്കുന്നത്. ഇതോടെ ഏറെ നാളായി ഉയർന്നു കേട്ട സുന്നി ഐക്യമെന്ന ചർച്ചയാണ് വീണ്ടും ചൂടുപിടിച്ചിരിക്കുന്നത്.
കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്ലിംങ്ങൾ അണിനിരന്ന പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. തികച്ചും ആദർശപരമല്ലാത്ത കാരണങ്ങളാൽ 1989 ൽ ആണ് സമസ്ത പിളരുന്നത്. ഇ കെ വിഭാഗം മുസ്ലിം ലീഗിനൊപ്പം നിലയുറപ്പിച്ചതോടെ കോൺഗ്രസ്, ഇടത് പാർട്ടികൾ കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള എപി സുന്നി യുമായി ബന്ധം ഊട്ടിയുറപ്പിച്ചു. കേരളത്തിലെ മുന്നണി സംവിധാനത്തിൽ സിപിഎം ഇതിൽ ഏറെ നേട്ടം കൊയ്യുകയും ചെയ്തു. പുതിയ രാഷ്ട്രീയ, സാമൂഹിക സാഹചര്യത്തിൽ സുന്നികൾ ഐക്യപ്പെടണമെന്ന അഭിപ്രായം ഇരു സുന്നി വിഭാഗങ്ങളിലും ശക്തമാണ്. എന്നാൽ രാഷ്ട്രീയവും സംഘടനാപരമായ പോരും തന്നെയാണ് ഇതിന് വിലങ്ങുതടിയാകുന്നത്. ഐക്യ ശ്രമങ്ങൾ പൊളിക്കുന്നത് ആരാണെന്നും ഇവരുടെ താൽപര്യമെന്താണെന്നും ഇസ്മായീൽ വഫ ഇരു വിഭാഗങ്ങൾക്കുനേരെയും ചോദ്യം ഉന്നയിക്കുന്നുണ്ട്.
'ആരാണു ഐക്യ ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്നത്. സുന്നികൾ ഒന്നിച്ചാൽ പ്രസംഗിക്കാൻ ഉള്ള വേദി നഷ്ടപ്പെടുമെന്ന് ഭയമുള്ളവരാണൊ? സ്ഥാന ഭ്രഷ്ടരാക്കപ്പെടുമെന്ന് പേടിക്കുന്നവരാണോ? അതൊ എല്ലാത്തിനുമുപരി മറ്റു ഭൗതിക, രാഷ്ട്രീയ സാമ്പത്തിക ലക്ഷ്യമുള്ളവരൊ?' തുടങ്ങിയ ചോദ്യങ്ങളും വിമർശനങ്ങളും ഐക്യത്തിനെതിരെ നിലകൊള്ളുന്നവർക്കു നേരെ ഉന്നയിക്കുന്നുണ്ട്. അല്ലാഹുവിന്റെ ഭവനങ്ങൾ എപ്പോഴാണ് എപി പള്ളിയും ഇകെ പള്ളിയും ഒക്കെയായി നാം തീറെഴുതി വാങ്ങിയതെന്നും പള്ളികൾ വീണ്ടും വീതം വെച്ച് പോവുമെന്ന് ആശങ്കപ്പെടുന്നവരാണോ ഐക്യത്തിന് എതിര് നിൽക്കുന്നതെന്നും അദ്ദേഹം തുറന്നടിക്കുന്നു.
കേരള മുസ്ലിം ജമാഅത്ത് നേതാവായ അഡ്വ.എ.കെ ഇസ്മായീൽ വഫ മന:ശാസ്ത്ര വിദഗ്ദനും അറിയപ്പെട്ട ട്രൈനറുമാണ്. സമസ്ത ഒന്നായി പ്രവർത്തിച്ചിരുന്നപ്പോൾ, 1973 ൽ സമസ്തയുടെ വിദ്യാർത്ഥി സംഘടനയായ എസ്.എസ്.എഫിന് വിത്ത് പാകിയത് ഇസ്മായിൽ വഫയുടെ ലേഖനമായിരുന്നു. ഇപ്പോൾ സുന്നി ഐക്യത്തിന് ശക്തി പകരുന്ന വഫയുടെ ഫേസ്‌ബുക്ക് കുറിപ്പ് ഏറെ പ്രതീക്ഷയോടെയാണ് ഇരുവിഭാഗം സുന്നികളും കാണുന്നത്.
'ശ്രദ്ധിക്കുക: ഈ പോസ്റ്റിനടിയിലും വിദ്വേഷ കമന്റുകൾ പോസ്റ്റ് ചെയ്യുന്ന ആളുകളെയാണ് അക്ഷരം തെറ്റാതെ 'അസഹ്ഷ്ണുതക്കാർ' എന്ന് വിളി ക്കപ്പെടാൻ യോഗ്യർ . വീണ്ടും പഴയ സംഭവ വികാസങ്ങൾ കുത്തിപ്പൊക്കി അവർ ഇടങ്കോലിട്ട് കൊണ്ടേ ഇരിക്കും. അവരാണു സത്യത്തിൽ നമ്മെ തെറ്റിക്കുന്നത്.' എന്ന് സൂചിപ്പിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. നിരവധി പിന്തുണ ലഭിച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു.
എ കെ ഇസ്മായിൽ വഫയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
ഐക്യ ചർച്ചകൾ നടക്കുന്നു എന്ന വാർത്ത വന്നത് മുതൽ സുന്നികൾ ഇടപെടലുകളിൽ ജാഗ്രത പുലർത്തിയിരുന്നു എന്ന് വേണം മനസിലാക്കാൻ. എന്നാൽ ഇടക്ക് വെച്ച് ആ അച്ചടക്കം വീണ്ടും നഷ്ടപ്പെട്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആദർശ സംബന്ധമായി കാര്യമായി വ്യത്യാസങ്ങൾ ഇല്ലാത്ത രണ്ട് പ്രസ്ഥാനങ്ങൾ മറ്റു പല പേരുകൾ പറഞ്ഞ് അകന്നിരിക്കുന്നത് സങ്കടകരമാണ്. ഇനിയും പരിഹാസങ്ങളും, ചോദ്യവും മറു ചോദ്യവും വേണൊ? പരസ്പരം മനസിലാക്കി മുന്നോട്ട് പോവണ്ടവരല്ലേ നാം?
ആരാണു ഐക്യ ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്നത്. സുന്നികൾ ഒന്നിച്ചാൽ പ്രസംഗിക്കാൻ ഉള്ള വേദി നഷ്ടപ്പെടുമെന്ന് ഭയമുള്ളവരാണൊ? സ്ഥാന ഭ്രഷ്ടരാക്കപ്പെടുമെന്ന് പേടിക്കുന്നവരാണോ? അതൊ എല്ലാത്തിനുമുപരി മറ്റു ഭൗതിക, രാഷ്ട്രീയ സാമ്പത്തിക ലക്ഷ്യമുള്ളവരൊ?
ഏറെ പണിപ്പെട്ട് പിടിച്ചെടുത്ത അല്ലാഹുവിന്റെ പള്ളികൾ വീണ്ടും വീതം വെച്ച് പോവുമെന്ന് ആശങ്കപ്പെടുന്നവരാണോ? അല്ലാഹുവിന്റെ ഭവനങ്ങൾ എപ്പോഴാണ് എപി പള്ളിയും ഇകെ പള്ളിയും ഒക്കെയായി നാം തീറെഴുതി വാങ്ങിയത്?
സംഘടനകൾ എന്തിനാണു എന്ന് പോലും ഉൾക്കൊള്ളാതെ സംഘടന, പ്രസ്ഥാനം എന്ന് പറഞ്ഞ് അഭിമാനം കൊള്ളുന്നതിൽ എന്തർത്ഥമാണുള്ളത്? സംഘടനകൾ മനസുകളെ ഭിന്നിപ്പിക്കാൻ വേണ്ടി ഉള്ളതാവരുത്. ഏതൊരു മത സംഘടനയുടെയും പരമമായ ലക്ഷ്യം അണികളിൽ ഇബാദത്തുകൾ വർദ്ധിപ്പിക്കലും അതുവഴി നാഥന്റെ പ്രീതി സമ്പാദിക്കലുമാണ്. പരസ്പരം ഇനിയും ചളി വാരിയെറിഞ്ഞ് പരമമായ ലക്ഷ്യത്തിൽ നിന്ന് അകലരുത്. ഭക്ഷണ കൊതിയന്മാർ തളികയിലേക്ക് പാഞ്ഞടുക്കുംപോലെ വ്യത്യസ്ത വിഭാഗങ്ങൾ നിങ്ങൾക്ക് നേരെ ഒരു നാൾ പാഞ്ഞടുക്കും എന്ന പറഞ്ഞ പ്രവാചകരോട് അന്ന് നമ്മൾ എണ്ണത്തിൽ കുറവായിരിക്കുമോ എന്ന് അനുചരന്മാർ ചോദിച്ചപ്പോൾ പ്രവാചകർ പറഞ്ഞുവല്ലോ..' അല്ല. പക്ഷെ നിങ്ങൾ മലവെള്ളപ്പാച്ചിലിൽ ഒഴുകി വരുന്ന ചണ്ടികളെപ്പോലെയായിരിക്കും എന്ന് !
സമസ്ത പിളർന്നത് പിളരത്തക്ക വിധത്തിൽ വളർന്നതുകൊണ്ട് തന്നെയാണു. ആയതുകൊണ്ട് തന്നെ 1989 കൾക്ക് മുൻപുള്ളത് പോലെ ഒറ്റ കുടക്കീഴിൽ വരാൻ പല പ്രയാസങ്ങളും ഉണ്ടായേക്കാം. ലയനം സാധിച്ചില്ലെങ്കിലും പരസ്പര വിദ്വേഷം മാറ്റി വെച്ച് ഒരു പെരുമാറ്റ ചട്ടം കൊണ്ട് വന്ന് ഐക്യപ്പെടാനെങ്കിലും നമുക്ക് സാധിക്കണം. തൽകാലം അനാവശ്യ വിമർശനങ്ങൾ ഒഴിവാക്കി പരസ്പരം ആവുന്ന വിധത്തിൽ സഹകരിക്കാം. പള്ളിയും മദ്രസ്സയുമെല്ലാം ഇപ്പോൾ ഉള്ളത് പോലെ പ്രവർത്തിക്കട്ടെ. എന്നാൽ അവിടെ നിന്ന് പറയുന്നത് അപ്പുറത്തെ പള്ളിയിൽ
പോവുന്നവന്റെ കുറ്റമാവാതിരുന്നാൽ മതി. നബി ദിനവും ആണ്ടുകളും മറ്റു പരിപാടികളുമെല്ലാം പരസ്പര ധാരണയോടെ സഹകരിച്ച് ചെയ്യുന്നതിൽ തെറ്റുണ്ടോ? മറുപക്ഷത്തുള്ള ഉസ്താദുമാരെയും നേതാക്കളെയും വേദിയിൽ ക്ഷണിക്കുന്നതിലൂടെ നമുക്ക് നഷ്ടപ്പെടാൻ എന്താണുള്ളത്? ആളുകൾ എന്ത് കരുതും എന്ന് കരുതി ഐക്യപെടാതിരിക്കരുത്. പരസ്പരം മറക്കാനും പൊറുക്കാനും നമുക്ക് സാധിക്കണം. അതൊക്കെ അല്ലെ ഒരു മുഅമിനിന്റെ അടയാളങ്ങൾ?
സുന്നി മഹല്ലുകളിൽ പുതിയ ഐക്യ സംഘങ്ങളുണ്ടാവട്ടെ.. കോർഡിനേഷൻ കമ്മിറ്റികൾ താഴേക്കിടയിൽ രൂപപ്പെട്ട് വരട്ടെ... അടിത്തറകളാവുന്ന മഹല്ലുകളിൽ/യൂണിറ്റുകളിൽ സഹകരണം വന്നു തുടങ്ങുമ്പോൾ ക്രമേണ അത് മറ്റു തലങ്ങളിലും ഐക്യത്തിനു വഴി വെക്കും. അല്ലാതെ അണികൾ തമ്മിൽ ഭിന്നിച്ച്, നേതാക്കൾ ഒന്നിക്കുന്നതിൽ അർത്ഥമുണ്ടൊ? മനസുകൾ നന്നാവട്ടെ... നാടുകളിൽ സ്‌നേഹവും സമാധാനവും നിറയട്ടെ
ശ്രദ്ധിക്കുക: ഈ പോസ്റ്റിനടിയിലും വിദ്വേഷ കമന്റുകൾ പോസ്റ്റ് ചെയ്യുന്ന ആളുകളെയാണ് അക്ഷരം തെറ്റാതെ 'അസഹ്ഷ്ണുതക്കാർ' എന്ന് വിളി ക്കപ്പെടാൻ യോഗ്യർ . വീണ്ടും പഴയ സംഭവ വികാസങ്ങൾ കുത്തിപ്പൊക്കി അവർ ഇടങ്കോലിട്ട് കൊണ്ടേ ഇരിക്കും. അവരാണു സത്യത്തിൽ നമ്മെ തെറ്റിക്കുന്നത്.
കരുതിയിരുക്കുക.
( Nb:ഇത് തികച്ചും വ്യക്തിപരമായ ആശയങ്ങളാണ്.)
എ കെ ഇസ്മായിൽ വഫ