മലപ്പുറം: ഒളിമ്പ്യൻ ആകാശ് മാധവിന് ഇന്തൊനീഷ്യക്കാരി ദേവി സിതി സെന്ദരി വധുവായി. പൊക്കം കുറഞ്ഞവരുടെ ഒളിമ്പിക്സ് മെഡൽ ജേതാവായ മലപ്പുറം മേലാറ്റൂരുകാരൻ താലിചാർത്തിയത് ഇന്തൊനീഷ്യക്കാരി ദേവി സിതി സെന്ദരിയെ. വിവാഹം ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ. ഇരുവരും അടുപ്പത്തിലായത് ആകാശിന്റെ സുഹൃത്ത് മെറിനിലൂടെയാണ്. പൊക്കം കുറഞ്ഞവരുടെ ഒളിംപിക്സിലെ മെഡൽ ജേതാവ് മേലാറ്റൂർ സ്വദേശി ആകാശ് എസ്.മാധവൻ (32) ഇന്തൊനീഷ്യക്കാരി ദേവി സിതി സെന്ദരിക്ക് (26) താലിചാർത്തി.

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലായിരുന്നു വിവാഹം. ഇന്തൊനീഷ്യയിൽനിന്ന് വധുവിന്റെ പിതാവ് സുഹർടോയോ, മാതാവ് സിതി സരഹ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജക്കാർത്തയ്ക്കു സമീപം സുരഭയ എന്ന സ്ഥലത്താണ് ഇവരുടെ വീട്. കായിക രംഗത്തെ ആകാശിന്റെ സുഹൃത്തുവഴി പരിചയപ്പെട്ട ദേവിയെ ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് താലി ചാർത്തിയത്. ബിജെപി ജില്ലാ സ്പോർട്സ് സെൽ കൺവീനറാണ് ആകാശ്. വിവാഹച്ചടങ്ങിൽ കായികതാരങ്ങളും ബിജെപി നേതാക്കളും പങ്കെടുത്തു.

അമേരിക്കയിൽ 2013 ൽ നടന്ന പൊക്കം കുറഞ്ഞവരുടെ, ലോക ഡ്വാർഫ് ഗെയിംസിൽ വെള്ളിയും വെങ്കലവും, 2017 ൽ കാനഡയിൽ വെങ്കലവും നേടിയ താരമാണ് ആകാശ് എസ്.മാധവൻ. ആകാശിന് പെരിന്തൽമണ്ണയിൽ ആയുർവേദിക് സൗന്ദര്യ വർധക ഉൽപന്നങ്ങളുടെ ബിസിനസാണ്. ഇന്നു രാവിലെ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലാണ് താലികെട്ട്. നിലവിൽ ബിജെപിയുടെ മലപ്പുറം ജില്ലാ സ്പോർട്സ് സെൽ കൺവീനർ കൂടിയാണ് ആകാശ്.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മേലാറ്റൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ (പൂക്കുന്ന്) ചഉഅ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ആകാശ് മത്സരിച്ചിരുന്നു. അമേരിക്കയിൽ നടന്ന ഉയരം കുറഞ്ഞവരുടെ ഒളിംപിക്‌സിൽ വെള്ളിയും ഡിസ്‌കസ് ത്രോയിൽ വെങ്കലവും നേടിയാണ് ആകാശ് ശ്രദ്ധേയനാകുന്നത്. 2017 ൽ സ്പോർട്സിൽ പങ്കെടുക്കാൻ പോയപ്പോൾ ഇന്തോനേഷ്യയിൽ നിന്നുംവന്ന താരമായിരുന്ന സുഹൃത്ത് മെറിൻ. അവിടെവെച്ച് അവരുമായി ഞാൻ സൗഹൃദത്തിലായി.

ഫേസ്‌ബുക്കിൽ ഇവർസുഹൃത്തുക്കൾ ആയി. അങ്ങനെ കുറെ നാളുകൾക്ക് ശേഷം ദേവി സിതി സെന്ദരി ഫേസ്‌ബുക്കിൽ ആകാശിന് ഫ്രണ്ട് എനിക്ക് റിക്വസ്റ്റ് അയച്ചു. ആരാണ് എന്താണ് എന്ന് മെറിനോട് ചോദിച്ചപ്പോൾ ആണ് അവരുടെ സുഹൃത്താണ് നല്ല കുട്ടിയാണ് എന്നും അറിയുന്നത് അങ്ങനെ ഞങ്ങൾ തമ്മിൽ നല്ല സുഹൃത്തുക്കൾ ആയി മാറിയെന്നും ആകാശ് പറയുന്നു. വിവാഹത്തിന് ഇരു കുടുംബങ്ങൾക്കും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. രണ്ടുകൂട്ടരും സമ്മതിച്ചു എന്ന് ആകാശ് പറയുമ്പോൾ ഞങ്ങൾ മാതൃക അമ്മായി അമ്മയും മരുമകളും ആകും എന്നാണ് ആകാശിന്റെ അമ്മ പറയുന്നത്.

ആകാശിന് കേരളത്തിൽ നിന്നും ആലോചനകൾ ഒന്നും ശരിയായിരുന്നില്ല. പിന്നെ വിവാഹത്തെ കുറിച്ച് പറയുമ്പോൾ ഒക്കെയും മകൻ ഒഴിഞ്ഞുമാറുമായിരുന്നുവെന്നും മാതാവ് പറഞ്ഞിരുന്നു. ആദ്യമൊന്നും ഞാൻ സംശയിച്ചില്ല. പിന്നീടാണ് മകൻ തന്നെ ഇങ്ങനെ ഒരു കാര്യം, ഒരു ആലോചന ശരിയാകും എന്നായപ്പോൾ തുറന്നു പറയുന്നതെന്നും ആകാശിന്റെ അച്ഛൻ പറയുന്നു.