- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊരിവെയിലിനും തളർത്താനാകുമോ ഈ സമരവീര്യത്തെ! പരസ്പരം മുഖം നോക്കിയും കൈകൾ കാട്ടിയും ഒരുകൂട്ടം മനുഷ്യർ; ഭരണസിരാകേന്ദ്രത്തിന് മുന്നിൽ പതിവ് മട്ടിൽ കാഴ്ചകൾ കണ്ടുമനം മടുത്തവർ തിങ്കളാഴ്ച അലിവോടെ കണ്ടത് ഈ കാഴ്ച; നീതി തേടുന്ന ശബ്ദമില്ലാത്തവരുടെ ശബ്ദമാകാൻ സർക്കാർ എന്നുകണ്ണുതുറക്കും?
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലൂടെ ഇന്ന് ഉച്ചയ്ക്ക് പോയവരൊക്കെ വിചിത്രമായ ഒരു കാഴ്ച കണ്ടു. കുറേ അധികം ആളുകൾ നോർത്ത് ഗേറ്റിന് മുന്നിൽ കൂടി നിന്ന് കൈകൾകൊണ്ട് എന്തോ ആംഗ്യം കാണിക്കുന്നു. പരസ്പരം മുഖത്തോട് മുഖം നോക്കിയും കൂട്ടമായും മറ്റും അംഗ വിക്ഷേപം മാത്രം. നിശബ്ദമായ ഈ സംഭവം എന്താണെന്നറിയാനായി അടുത്തു കൂടിയപ്പോഴാണ് അറിയുന്നത് അവരൊക്കെ ബധിരരും മൂകരുമാണ്. തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ലോക ഭിന്ന ശേഷി ദിനമായ ഇന്ന് രണ്ടു മണിക്കൂറുകളോളം പൊരി വെയിലിൽ അവർ സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തുകയായിരുന്നു. കാണുന്നവർക്ക് ഏറെ രസം തോന്നുമെങ്കിലും ഇവരുടെ ജീവിതം ഏറെ ദുരിത പൂർണ്ണമാണ്. സർക്കാർ ആനുകൂല്യങ്ങളൊന്നും തന്നെ കൃത്യമായി ലഭിക്കുന്നില്ല. അതിനാലാണ് സമരവുമായി സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്. സംസ്ഥാന സാമൂഹ്യനീതി വകുപ്പും അംഗപരിമിത കമ്മീഷണറേറ്റും ബധിരരോട് കാണിക്കുന്ന നീതി നിഷേധത്തിനെതിരെ അഖില കേരള ബധിര ഫെഡറേഷന്റെ ആഭിമുഖ്യത്തിലാണ് പതിനാലു ജില്ലകളിൽ നിന്നും ഇരുനൂറോളം ബധിരരും മൂകരുമായ അളു
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലൂടെ ഇന്ന് ഉച്ചയ്ക്ക് പോയവരൊക്കെ വിചിത്രമായ ഒരു കാഴ്ച കണ്ടു. കുറേ അധികം ആളുകൾ നോർത്ത് ഗേറ്റിന് മുന്നിൽ കൂടി നിന്ന് കൈകൾകൊണ്ട് എന്തോ ആംഗ്യം കാണിക്കുന്നു. പരസ്പരം മുഖത്തോട് മുഖം നോക്കിയും കൂട്ടമായും മറ്റും അംഗ വിക്ഷേപം മാത്രം. നിശബ്ദമായ ഈ സംഭവം എന്താണെന്നറിയാനായി അടുത്തു കൂടിയപ്പോഴാണ് അറിയുന്നത് അവരൊക്കെ ബധിരരും മൂകരുമാണ്. തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ലോക ഭിന്ന ശേഷി ദിനമായ ഇന്ന് രണ്ടു മണിക്കൂറുകളോളം പൊരി വെയിലിൽ അവർ സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തുകയായിരുന്നു. കാണുന്നവർക്ക് ഏറെ രസം തോന്നുമെങ്കിലും ഇവരുടെ ജീവിതം ഏറെ ദുരിത പൂർണ്ണമാണ്. സർക്കാർ ആനുകൂല്യങ്ങളൊന്നും തന്നെ കൃത്യമായി ലഭിക്കുന്നില്ല. അതിനാലാണ് സമരവുമായി സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്.
സംസ്ഥാന സാമൂഹ്യനീതി വകുപ്പും അംഗപരിമിത കമ്മീഷണറേറ്റും ബധിരരോട് കാണിക്കുന്ന നീതി നിഷേധത്തിനെതിരെ അഖില കേരള ബധിര ഫെഡറേഷന്റെ ആഭിമുഖ്യത്തിലാണ് പതിനാലു ജില്ലകളിൽ നിന്നും ഇരുനൂറോളം ബധിരരും മൂകരുമായ അളുകളെ പങ്കെടുപ്പിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്. ഇരുപത്തിയൊന്നോളം ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്. പ്രധാനമായ ആവശ്യം സ്റ്റേറ്റ് അഡൈഡ്വസറി ബോർഡിൽ ബധിര മൂക പ്രതിനിധികളെയും അവരുടെ ഭാഷാ പ്രാവീണ്യമുള്ള ആംഗ്യ ഭാഷാ വിദഗ്ദ്ധനെയും ഉൾപ്പെടുത്തണമെന്നതാണ്. 2016 ലെ ആർ.പി.ഡബ്ല്യൂ.ഡി ആക്ട് സർക്കാരിന്റെ പരിഗണനയിലാണെങ്കിലും പ്രാവർത്തികമാക്കാൻ സർക്കാർ തയ്യാറാകുന്നില്ല. അതിനാൽ എത്രയും വേഗം സർക്കാർ ഇടപെടണം എന്നാണ് എല്ലാവരുടെയും ആവശ്യം.
കൂടാതെ എംപ്ലായ്മെന്റ് എക്സ്ചേഞ്ചുകളിൽ 15 വർഷം രജിസ്റ്റർ ചെയ്തിട്ടും ജോലി ലഭിക്കാത്ത ബധിരർക്ക് ഉടൻ നിയമനം നൽകുക, ലൈഫ് മിഷൻ പദ്ധതിയിൽ ബധിരർക്ക് വീടും സ്ഥലവും അനുവദിക്കുക, വ്യാജ സർട്ടിഫിക്കറ്റ് മുഖേന ജോലി സമ്പാദിച്ച വ്യാജ ബധിരരെ പുറത്താക്കുക, താൽക്കാലികരായ ബധിര ജീവനക്കാരെ സ്ഥിരപ്പെടുത്തുക, 2004 മുതലുള്ള ബാക്ക്ലോഗ് മിയമനം നടപ്പിലാക്കുക, അംഗപരിമിതർക്കായുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന സ്വകാര്യ തൊഴിൽ ദാതാക്കളെ പങ്കെടുപ്പിച്ച് ബധിരർക്ക് മാത്രമായി ജില്ലാ അടിസ്ഥാനത്തിൽ വർഷം തോറും തൊഴിൽ മേഖല സംഘടിപ്പിക്കുക എന്നീ ആവശ്യങ്ങൾ 2016 ൽ സമർപ്പിച്ചിരുന്നു. ഇതിലെ ഒരു ആവശ്യവും അംഗീകരിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും ഈ ആവശ്യങ്ങൾ ഉൾപ്പെടെ ഇരുപത്തിയൊന്നോളം ആവശ്യങ്ങൾ അടങ്ങിയ അപേക്ഷ മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്.
കേരളത്തിലെ ബധിരരുടെയും മൂകരുടെയും സമഗ്ര പുരോഗതിക്കുവേണ്ടി വർഷങ്ങളോളം പ്രവർത്തിച്ചു വരുന്ന സംഘടനയാണ് ഓൾ കേരളാ ഫെഡറേഷൻ ഓഫ് ദി ഡഫ്(AKDF). ബധിരർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങളും ആവകാശങ്ങളും നേടിയെടുക്കാനായി സഹായിച്ചു വരികയാണ്. കഴിഞ്ഞ പ്രളയ ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ലൊരു തുക ഇവർ പിരിച്ചെടുത്ത് നൽകി. കൂടാതെ പ്രളയത്തിൽ അകപ്പെട്ട 36 ബധിര മൂകർക്ക് സാമ്പത്തിക സഹായവും നൽകിയിട്ടുണ്ട്. എന്നാൽ ഇവർ കാലാകാലങ്ങലായി ബധിരർക്ക് അർഹതപ്പെട്ടതും നടപ്പാക്കാത്തതുമായ ആവശ്യങ്ങൾ നടപ്പിലാക്കാനായി സർക്കാരിന് സമർപ്പിച്ച നിവേദനങ്ങൾക്ക് ഇതുവരെയും അനുകൂലമായ നടപടി സ്വീകരിച്ചിട്ടുമില്ല. നിവേദനങ്ങൾക്കൊക്കെ ഉടൻ നടപടി സ്വീകരിക്കാമെന്ന വാഗ്ദാനം മാത്രമേ ലഭിച്ചിട്ടുള്ളൂ.