- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിടി ബൽറാമിന് നന്ദി പറഞ്ഞ് മടുത്ത് ചിന്ത പബ്ലിക്കേഷൻ; വിവാദ പരാമർശത്തെ തുടർന്ന് എകെജിയുടെ ആത്മകഥ അച്ചടിച്ചതെല്ലാം വിറ്റു പോയി; ധൃതി പിടിച്ചിറക്കിയ പുതിയ എഡിഷനും ഉടൻ വിറ്റു തീർന്നേക്കും: അന്യ സംസ്ഥാനങ്ങളിൽ നിന്നും ഇംഗ്ലീഷ് പതിപ്പ് ഇറക്കാനും കൊണ്ടു പിടിച്ചു നീക്കം
ഉർവ്വശി ശാപം ഉപകാരം എന്നു പറഞ്ഞതു പോലെയാണ് ചിന്താ പബ്ലിക്കേഷന് വിടി ബൽറാം. എകെജിയെ കുറിച്ചുള്ള ബൽറാമിന്റെ പ്രസ്താവനയ്‌ക്കെതിരെ പൊതു ജനം അദ്ദേഹത്തെ കല്ലെറിഞ്ഞെങ്കിലും ഇത് അക്ഷരാർത്ഥത്തിൽ ഗുണം ചെയ്തത് ചിന്താ പബ്ലിക്കേഷനാണ്. ബൽറാമിന്റെ വിവാദ പരാമർശത്തെ തുടർന്ന് ചിന്താ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ചിരുന്ന എകെജിയുടെ ആത്മകഥ അച്ചടിച്ചതെല്ലാം വിറ്റു പോയി. ബൽറാമിന്റെ പ്രസ്താവനയോടെ വൻ ഡിമാൻഡാണ് എകെജിയുടെ ആത്മകഥയ്ക്ക് ഉണ്ടായത്. സുശീലയെ കെട്ടിയ എകെജി ബാല പീഡകനെന്ന് ബൽറാം പരാമശിച്ചപ്പോൾ എകെജിയുടെ ആത്മകഥയ്ക്കുള്ള ഡിമാൻഡ് കേരളത്തിൽ ഉടനീളം വർദ്ധിക്കുകയായിരുന്നു. നിരവധി പേരാണ് എകെജിയുടെ ആത്മകഥയ്ക്കായി ബുക്ക് സ്റ്റാളുകൾ കയറി ഇറങ്ങിയത്. എ.കെ.ഗോപാലന്റെ ആത്മകഥയായ 'എന്റെ ജീവിതകഥ' യാണ് ചൂടപ്പം പോലെ വിറ്റുതീർന്നതോടെ പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ചിന്താ പബ്ലിക്കേഷൻ. എകെജി ഒരു ദേശിയ നേതാവായിരുന്നതിനാൽ ഈ വിഷയം ദേശീയ തലത്തിലും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതാടെ പുസ്തകത്തിന്റെ ഇംഗ്ലിഷ് പരിഭാഷ ഇറക്കാൻ പ്രസാധക
ഉർവ്വശി ശാപം ഉപകാരം എന്നു പറഞ്ഞതു പോലെയാണ് ചിന്താ പബ്ലിക്കേഷന് വിടി ബൽറാം. എകെജിയെ കുറിച്ചുള്ള ബൽറാമിന്റെ പ്രസ്താവനയ്‌ക്കെതിരെ പൊതു ജനം അദ്ദേഹത്തെ കല്ലെറിഞ്ഞെങ്കിലും ഇത് അക്ഷരാർത്ഥത്തിൽ ഗുണം ചെയ്തത് ചിന്താ പബ്ലിക്കേഷനാണ്. ബൽറാമിന്റെ വിവാദ പരാമർശത്തെ തുടർന്ന് ചിന്താ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ചിരുന്ന എകെജിയുടെ ആത്മകഥ അച്ചടിച്ചതെല്ലാം വിറ്റു പോയി.
ബൽറാമിന്റെ പ്രസ്താവനയോടെ വൻ ഡിമാൻഡാണ് എകെജിയുടെ ആത്മകഥയ്ക്ക് ഉണ്ടായത്. സുശീലയെ കെട്ടിയ എകെജി ബാല പീഡകനെന്ന് ബൽറാം പരാമശിച്ചപ്പോൾ എകെജിയുടെ ആത്മകഥയ്ക്കുള്ള ഡിമാൻഡ് കേരളത്തിൽ ഉടനീളം വർദ്ധിക്കുകയായിരുന്നു. നിരവധി പേരാണ് എകെജിയുടെ ആത്മകഥയ്ക്കായി ബുക്ക് സ്റ്റാളുകൾ കയറി ഇറങ്ങിയത്.
എ.കെ.ഗോപാലന്റെ ആത്മകഥയായ 'എന്റെ ജീവിതകഥ' യാണ് ചൂടപ്പം പോലെ വിറ്റുതീർന്നതോടെ പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ചിന്താ പബ്ലിക്കേഷൻ. എകെജി ഒരു ദേശിയ നേതാവായിരുന്നതിനാൽ ഈ വിഷയം ദേശീയ തലത്തിലും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതാടെ പുസ്തകത്തിന്റെ ഇംഗ്ലിഷ് പരിഭാഷ ഇറക്കാൻ പ്രസാധകരായ ചിന്ത പബ്ലിഷേഴ്‌സ് ഒരുങ്ങുകയാണ്.
വിവാദത്തെത്തുടർന്ന് പുസ്തകത്തിന്റെ കോപ്പികളെല്ലാം വിറ്റുതീർന്നതോടെയാണു പതിമൂന്നാം പതിപ്പായി 2,000 കോപ്പികൾ പുറത്തിറക്കിയത്. ഇതിനും വൻ ഡിമാൻഡാണ് ഇപ്പോൾ ഉള്ളത്. എകെജിയുടെ വ്യക്തി ജീവിതവും ആദ്യ ഭാര്യയെ ഉപേക്ഷിച്ച് സുശീലയെ വിവാഹം കഴിച്ച സാഹചര്യവുമൊക്കെ ചർച്ചയായ പശ്ചാത്തലത്തിൽ എകെജിയെ കുറിച്ച് കൂടുതലറായിനുള്ള വ്യഗ്രതയാണ് പുസ്തകത്തിന്റെ വിൽപന കുതിച്ചു ചാടാൻ കാരണം.
എകെജിയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ടുള്ള ബൽറാമിന്റെ ഫെയ്‌സ് ബുക് പോസ്റ്റ് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ബൽറാമിനെതിരെ വ്യാപക പ്രതിഷേധവുമുയർന്നു. എകെജിയുടെ ആത്മകഥയിൽനിന്നുള്ള കാര്യങ്ങളാണു താൻ പറഞ്ഞതെന്നായിരുന്നു ബൽറാമിന്റെ വിശദീകരണം. അതോടെയാണു പുസ്തകത്തിനു പെട്ടെന്ന് ഒട്ടേറെ ആവശ്യക്കാരുണ്ടായത്.
'ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി':എന്നാണ് ബൽറാം പറഞ്ഞത്. ' വളർന്നുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തോടൊപ്പം വളർന്നു വരുന്ന സുശീലയും എന്നിൽ മോഹങ്ങൾ അങ്കുരിപ്പിച്ചു'. ഈ വാക്കുകൾ ഫയറിലോ മുത്തുച്ചിപ്പിയിലോ സോളാർ റിപ്പോർട്ടിലോ അല്ല, പത്ത് നാൽപ്പത് വയസ്സുള്ള, വിവാഹിതനായ, ഒരു വിപ്ലവ നേതാവ് ഒളിവുജീവിതകാലത്ത് അഭയം നൽകിയ വീട്ടിലെ പന്ത്രണ്ട് വയസ്സുകാരിയായ ബാലികയെക്കുറിച്ച് പറഞ്ഞതാണ്-ബൽറാം പറയുന്നു. പിണറായി വിജയൻ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ്ങ് ഉന്നിന് പിന്തുണ നൽകിയതായുള്ള വാർത്തയെ അടിസ്ഥാനപ്പെടുത്തി ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പിലാണ് ബൽറാം വിവാദ കമന്റുകളിട്ടത്. ഗ്രൂപ്പംഗങ്ങൾ വിഷയം ചർച്ച ചെയ്യുന്നതിനിടെയാണ് ബൽറാം 'ഇങ്ങനെ ഇവരുടെ വിവരക്കേടും കയ്യിലിരിപ്പും കാരണം കേരളത്തിനുണ്ടാകുന്ന ചീത്തപ്പേര് മാറ്റാൻ കേരളം ആയുർദൈർഘ്യത്തിലും സാക്ഷരതയിലുമൊക്കെ നമ്പർ വൺ ആണെന്ന് പറഞ്ഞ് സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കി രാജ്യമൊട്ടുക്ക് പരസ്യം കൊടുക്കേണ്ടിവരുന്നതാണ് ഏറ്റവും കഷ്ടം' എന്ന കമന്റുമായി രംഗത്തെത്തിയത്.
ഇതിന് മറുപടിയായി വന്ന കമന്റുകൾക്ക് മറുപടി നൽകുമ്പോഴാണ് തൃത്താല എംഎൽഎ എകെജി ബാലപീഡനം നടത്തിയതായി ആരോപിച്ചത്. 'എന്നാലിനി ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി മുതൽ ഒളിവുകാലത്ത് അഭയം നൽകിയ വീടുകളിൽ നടത്തിയ വിപ്ലവപ്രവർത്തനങ്ങൾ വരെയുള്ളതിന്റെ വിശദാംശങ്ങൾ ഉമ്മർ ഫാറൂഖ് തന്നെ നൽകുന്നതായിരിക്കും' എന്നാണ് ബൽറാം കമന്റിട്ടിരിക്കുന്നത്. ഇതിന്റെ തുടർച്ചയായി വന്ന കമന്റുകൾക്ക് മറുപടി നൽകവേ ' വളർന്നുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തോടൊപ്പം വളർന്നു വരുന്ന സുശീലയും എന്നിൽ മോഹങ്ങൾ അങ്കുരിപ്പിച്ചു'. ഈ വാക്കുകൾ ഫയറിലോ മുത്തുച്ചിപ്പിയിലോ സോളാർ റിപ്പോർട്ടിലോ അല്ല, പത്ത് നാൽപ്പത് വയസ്സുള്ള, വിവാഹിതനായ, ഒരു വിപ്ലവ നേതാവ് ഒളിവുജീവിതകാലത്ത് അഭയം നൽകിയ വീട്ടിലെ പന്ത്രണ്ട് വയസ്സുകാരിയായ ബാലികയെക്കുറിച്ച് പറഞ്ഞതാണ്. അവരെ ദൈവങ്ങളാക്കിക്കൊണ്ടു നടക്കുന്നവരിൽ നിന്ന് നിലവാരത്തിന്റെ ക്ലാസ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ല' എന്നാണ് കമന്റിട്ടിരിക്കുന്നത്.
ബൽറാമിന്റെ തുടർന്നുള്ള കമന്റുകളിലൊന്ന് '14 വയസ്സുള്ള മോഹൻദാസ് എന്ന ബാലൻ ഏതാണ്ട് സമാനപ്രായക്കാരിയായ കസ്തൂർബയെ അന്നത്തെ നാട്ടാചാരപ്രകാരം വിവാഹം ചെയ്യുന്നത് പോലെയല്ല നാൽപ്പത് കഴിഞ്ഞ വിവാഹിതനായ ഒരാൾ അഭയം നൽകിയ വീട്ടിലെ പന്ത്രണ്ട് വയസ്സായ ഒരു ബാലികയുമായി ബന്ധം സ്ഥാപിക്കാൻ മുതിരുന്നത്. നാട്ടിലെ അനാചാരങ്ങളും പീഡോഫീലിയയും തമ്മിലുള്ള വ്യത്യാസം അന്തം കമ്മികൾക്കല്ലാത്ത ബാക്കിയുള്ളവർക്ക് മനസ്സിലാവും' എന്നാണ്. ഇതാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയത്. വലിയ വിമർശനങ്ങളും ഉയർന്നു. ഇതിന് ശേഷവും നിലപാടിൽ ഉറച്ചു നിന്ന് തന്റെ എഫ് ബി പേജിൽ ബൽറാം എത്തി. തന്നെ ആക്രമിക്കുന്നവർക്ക് ചരിത്ര രേഖകൾ സഹിതം മറുപടി പറയുകയാണ് ബൽറാം ചെയ്തത്.