- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എകെജി സെന്റർ ആക്രമണത്തിൽ സിപിഎം സംശയമുനയിലാണ്; സർക്കാരിനെതിരെയുള്ള വിവാദങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നു കരുതേണ്ടി വരും; പൊലീസും കൂട്ടുനിന്നുവെന്ന് സിപിഐ സമ്മേളന പ്രതിനിധികൾ; മറുനാടൻ വെളിപ്പെടുത്തലുകൾ ക്രൈംബ്രാഞ്ച് ഗൗരവത്തോടെ എടുക്കുമോ? സത്യം തെളിയാൻ വേണ്ടത് സിബിഐ; വിനു വി ജോണിന്റെ ചർച്ചയ്ക്ക് പിന്നാലെ ഇടതിലും വിമർശനം
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിൽ കള്ളനെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിയുമോ? അതോട സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ തീ പിടിത്തം പോലെ ദുരൂഹമായി ഇത് മാറുമോ? മറുനാടൻ പുറത്തു വിട്ട നിർണ്ണായക തെളിവുകൾ പല സംശയങ്ങളും ഉയർത്തി. ഇതെല്ലാം എണ്ണി പറഞ്ഞ് ഏഷ്യാനെറ്റ് ന്യൂസിന്റെ ചർച്ചയും കഴിഞ്ഞ ദിവസം കേട്ടു. സിപിഎം നേതൃത്വത്തിലെ ചിലർക്കെതിരെ തെളിവുണ്ടെന്ന് മനോരമയും പറയുന്നു. ജനം ടിവിയുടെ വാർത്തയും ചർച്ചയായി. പിന്നാലെ സിപിഐയും സംശയിക്കുകയാണ്.
പൊലീസിന്റെ സഹായത്തോടെ നടത്തിയ നീക്കം എന്ന വിമർശനമാണ് സിപിഐ ജില്ലാ സമ്മേളനത്തിൽ ഉയർന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സിപിഎം ബന്ധനസ്ഥനാക്കിയെന്നും വിമർശനമുണ്ടായി. ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ ചർച്ച നടക്കും. ജില്ലാ സെക്രട്ടറിയായി മാങ്കോട് രാധാകൃഷ്ണൻ തുടരും. ഈ സമ്മേളനത്തിൽ എകെജി സെന്റർ ആക്രമണത്തിൽ അതിനിർണ്ണായക പരാമർശങ്ങളാണുണ്ടായത്. മറുനാടൻ നൽകിയ വാർത്ത എത്രമാത്രം വസ്തുതയായിരുന്നുവെന്നതിന് അംഗീകാരം കൂടിയാണ് ഈ വിമർശനം.
പ്രതിപക്ഷത്തിന്റെ ആരോപണം സിപിഐ പ്രതിനിധിയും ഏറ്റെടുത്തു. എകെജി സെന്റർ ആക്രമണത്തിൽ സിപിഎം സംശയമുനയിലാണ്. സർക്കാരിനെതിരെയുള്ള വിവാദങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നു കരുതേണ്ടി വരും. ഇതിനു പൊലീസും കൂട്ടുനിന്നു - എന്നിങ്ങനെ വിമർശനങ്ങളുണ്ടായി. അടച്ചിട്ട മുറിയിലെ ഈ ചർച്ചകൾ മാധ്യമങ്ങളിൽ എല്ലാം വാർത്തയാകുന്നു. ഇതോടെ യഥാർത്ഥ കള്ളനെ അതിവേഗം ക്രൈംബ്രാഞ്ച് കണ്ടെത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. അതിന് സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.
പ്രതികളെ തിരിച്ചറിഞ്ഞു... ഫോൺ നമ്പർ തിരിച്ചറിഞ്ഞു....അറസ്റ്റ് ചെയ്താൽ അതു സിപിഎമ്മിന് തിരിച്ചടിയാകും. മറുനാടൻ ഷാജൻ സ്‌കറിയയുടെ വൈറൽ വീഡിയോ ഉണ്ട്. അത് കടത്തി പറഞ്ഞതാണെന്ന് സിപിഎമ്മിന് വാദിക്കാം. എന്നാൽ മനോരമയിൽ വന്ന വാർത്ത ഇതാണ്. സംഭവം നടന്ന ദിവസം നിരവധി തവണ എകെജി സെന്റർ വഴി സ്‌കൂട്ടറിൽ കടന്നുപോയ ആളിനെ പൊലീസ് കണ്ടെത്തിയെങ്കിലും പാർട്ടിക്കാരനാണെന്നു വ്യക്തമായതോടെ തുടരന്വേഷണം ഉണ്ടായില്ല. അന്നേദിവസം 12 തവണ ഇയാൾ നഗരത്തിലെ സിപിഎം നേതാവുമായി ഫോണിൽ സംസാരിച്ചെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. മലയാള മനോരമയ ഓൺലൈനിൽ ജൂലൈ 23ന് വൈകിട്ട് നാലരയ്ക്ക് വന്ന വാർത്തയാണ്-അങ്ങനെ മറുനാടനിൽ തുടങ്ങി ജനം ടിവിയിലൂടെ മനോരമയിലേക്ക് വിനു വി ജോൺ എത്തിയത് ഇങ്ങനെയാണ്.
എകെജി സെന്റർ ആക്രമണക്കേസ് ക്രൈംബ്രാഞ്ചിനു കൈമാറി ഡിജിപി അനിൽകാന്ത് ഉത്തരവിട്ട വിഷയമായിരുന്നു ഏഷ്യാനെറ്റ് ന്യൂസിലെ ചർച്ചാ വിഷയം. പ്രത്യേക പൊലീസ് സംഘമാണ് ഇതുവരെ കേസ് അന്വേഷിച്ചിരുന്നത്. സംഭവം നടന്ന് 23 ദിവസമായിട്ടും പ്രതിയെ തിരിച്ചറിയാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാൻ തീരുമാനിച്ചത്. ജൂൺ 30ന് രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്‌ഫോടക വസ്തു എറിഞ്ഞത്. ഈ വിഷയത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്തു വിട്ടത് മറുനാടനായിരുന്നു. സിപിഎം പാളയം ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ ഒരു ഫോൺവിളിയിൽ തട്ടിയാണ് അന്വേഷണം നിന്നതെന്നും മറുനാടൻ വാർത്ത നൽകി. ഇതിന് പിന്നാലെ സൈബർ സഖാക്കൾ കടന്നാക്രമണം നടത്തി. പാളയം ലോക്കൽ സെക്രട്ടറി ഐപി ബിനു മറുനാടനെതിരെ അന്വേഷണവും പ്രഖ്യാപിച്ചു. ഇപ്പോൾ എല്ലാ മുഖ്യധാരാ മാധ്യമങ്ങളും അന്ന് മറുനാടൻ നൽകിയ വാർത്തയ്ക്ക് പിന്നാലെയാണ്. അതിലെ വസ്തുതകൾ അവർ മനസ്സിലാക്കുന്നു.
സിപിഎമ്മിന്റെ പാളയം ലോക്കൽ സെക്രട്ടറിയായ ഐപി ബിനുവാണ് ബോംബ് എറിഞ്ഞതെന്ന് മറുനാടൻ ആരോപിച്ചിരുന്നില്ല. എന്നാൽ ബോംബാക്രമണത്തിൽ സംശയത്തിലുള്ള രണ്ടാമനെ പുലർച്ചെ വിളിച്ചെന്നും ഇത് മനസ്സിലാക്കിയാണ് പൊലീസ് അന്വേഷണം അട്ടിമറിച്ചതെന്നുമായിരുന്നു മറുനാടൻ വാർത്ത. പലതും അറിയാമായിരുന്നിട്ടും അതിൽ വ്യക്തത വേണ്ടിയിരുന്നതിനാൽ അതൊന്നും മറുനാടൻ വാർത്തയാക്കിയില്ല. പിന്നീട് ജനം ടിവിയും ഇക്കാര്യം വിശദമായി റിപ്പോർട്ട് ചെയ്തു. ഇപ്പോൾ മനോരമയും. നേതാവിന്റെ പേരു പറയുന്നില്ലെങ്കിലും അന്നേദിവസം 12 തവണ ഇയാൾ നഗരത്തിലെ സിപിഎം നേതാവുമായി ഫോണിൽ സംസാരിച്ചെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു എന്നതിൽ എല്ലാം ഉണ്ട്. ചെങ്കൽചൂളയിലെ സിപിഎം അനുഭാവിയായ വിജയ് ആണ് അന്ന് രാത്രി എകെജി സെന്റിന് മുമ്പിലൂടെ അതിവേഗം ഓടിച്ചു പോയത്. ഇയാളെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പൊലീസിന് കഴിയാത്തിടത്തായിരുന്നു അട്ടിമറി.
എകെജി സെന്ററിന്റെ 25 മീറ്റർ അകലെ 7 പൊലീസുകാർ കാവൽനിൽക്കുമ്പോൾ കുന്നുകുഴി ഭാഗത്തുനിന്ന് ബൈക്കിലെത്തിയ ആൾ സ്‌ഫോടക വസ്തു എറിയുകയായിരുന്നു. നൂറിലധികം സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു. 250ൽ അധികം ആളുകളെ ചോദ്യം ചെയ്തു. അയ്യായിരത്തിൽ അധികം മൊബൈൽ ഫോൺരേഖകൾ പരിശോധിച്ചു. ആകെ കണ്ടെത്താനായത് രണ്ടു കാര്യങ്ങളാണ്- ചുവന്ന സ്‌കൂട്ടറിലാണ് അക്രമി എത്തിയതെന്നും അത് ഡിയോ സ്‌കൂട്ടറാണെന്നതും. ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽനിന്ന് സ്‌കൂട്ടറിന്റെ നമ്പർ കിട്ടിയില്ലെന്നാണ് പൊലീസ് പറയുന്നത്. വീടുകളിൽ സ്ഥാപിച്ചിരുന്ന ക്യാമറകളിലെ ദൃശ്യങ്ങൾക്കു തെളിച്ചമില്ലായിരുന്നെന്നും പൊലീസ് പറയുന്നു. അതേസമയം എറിഞ്ഞത് സാധാരണ പടക്കമാണെന്നാണ് ഫൊറൻസിക് റിപ്പോർട്ട്.
ആക്രമണത്തിൽ സിപിഎമ്മിനുള്ള പങ്കു മറച്ചുവയ്ക്കാനാണ് അന്വേഷണം അട്ടിമറിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴും പൊലീസിനെ ന്യായീകരിക്കുന്ന നിലപാടാണ് സിപിഎം നേതാക്കൾ സ്വീകരിക്കുന്നത്. സിപിഎം പ്രവർത്തകർക്കു പങ്കുള്ളതിനാലാണ് പ്രതിയെ പിടിക്കാത്തതെന്നാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും ഇതേക്കുറിച്ചുള്ള ആക്ഷേപം. ബിജെപി ഓഫീസ് ആക്രമണ കേസിലെ പ്രതിയാണ് ഐപി ബിനു. ലഭിച്ച സിസിസിടി ദൃശ്യങ്ങളിൽനിന്ന് സ്‌കൂട്ടറിന്റെ നമ്പർ കിട്ടിയില്ലെന്നാണ് പൊലീസ് അവകാശവാദം. വീടുകളിൽ സ്ഥാപിച്ചിരുന്ന ക്യാമറകളിലെ ദൃശ്യങ്ങൾക്കു തെളിച്ചമില്ലായിരുന്നെന്നും പൊലീസ് പറയുന്നു. എന്നാൽ വണ്ടിയുടെ നമ്പറും മോഡലുമെല്ലാം പൊലീസിന് അറിയാം. ഇത് വ്യക്തമാക്കുന്ന തെളിവുകൾ കിട്ടിയിട്ടുമുണ്ട്.
അക്രമി വന്നതു ഡിയോ സ്‌കൂട്ടറിലാണെന്ന നിഗമനത്തിലെത്തിയതോടെ ഉറക്കം നഷ്ടപ്പെട്ടത് ഈ മോഡൽ സ്‌കൂട്ടറുകളുടെ ഉടമകൾക്കാണ്. വാഹന ഷോറൂമുകളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരം സ്‌കൂട്ടർ ഉടമകളെ ചോദ്യം ചെയ്‌തെങ്കിലും ഒന്നും ലഭിച്ചില്ല. ദീപാവലിക്കു പടക്കം വിറ്റ കടകളും സംശയ നിഴലിലായി. എന്നാൽ ഡിയോ സ്‌കൂട്ടറിൽ അല്ല പ്രതിയെത്തിയതെന്ന വാദവും ശക്തമാണ്. ടിവിഎസിന്റെ ഒരു മോഡൽ സ്‌കൂട്ടറിലായിരുന്നു പ്രതി എത്തിയതെന്ന് പൊലീസുകാർ പോലും സ്ഥിരീകരിക്കുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
എകെജി സെന്ററിലേക്ക് എറിഞ്ഞത് സാധാരണ പടക്കമാണെന്നാണ് ഫൊറൻസിക് റിപ്പോർട്ട്. സാധാരണ പടക്കത്തിൽ ഉപയോഗിക്കുന്ന അലുമിനിയം പൗഡർ, പൊട്ടാസ്യം ക്ലോറൈറ്റ് എന്നിവയുടെ അംശം കണ്ടെത്തി. അന്വേഷണം നടക്കുകയാണെന്നും പ്രതികളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ ഐപിഎസ് പറഞ്ഞു. ഇതിനിടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നത്.
മറുനാടന് മലയാളി ബ്യൂറോ