- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖത്തറിൽ കേസിൽ കുടുങ്ങിക്കിടക്കുന്ന റഹീമിന് ഭാര്യയെയും മകളെയും കാണാൻ എത്താൻ കഴിയുമോ എന്ന് ഒരു നിശ്ചയവുമില്ല; പ്രതിസന്ധിയിൽ സഹായിക്കാനെത്തിയ നസീറിന്റെ വഞ്ചന കൂടി ആയപ്പോൾ ഹൃദയം തകർന്നു; രണ്ട് പെൺകുട്ടികളും അകാലത്തിൽ പൊലിഞ്ഞ വേദനയിൽ ഒരു പിതാവ്
തിരുവനന്തപുരം: ആക്കുളം കായലിൽചാടി മരിച്ച ജാസ്മിയുടെയും ട്രെയിൻ തട്ടി മരിച്ച സഹോദരി സജ്‌നയുടെയും മരണത്തിലെ ദുരൂഹതകൾ ഇനിയും നീങ്ങിയിട്ടില്ല. സംഭവത്തെ ചുറ്റിപ്പറ്റ് രണ്ട് ബ്ലാക്‌മെയിലിങ് തിയറിയാണ് പൊലീസും പറയുന്നത്. അതേസസമയം ആത്മഹത്യ ചെയ്ത ഭാര്യയെയും മകളെയും അവസാനമായി ഒരു നോക്ക് കാണാൻ ഭർത്താവ് റഹീമിന് നാട്ടിലെത്താൻ സാധിക്കുമോ
തിരുവനന്തപുരം: ആക്കുളം കായലിൽചാടി മരിച്ച ജാസ്മിയുടെയും ട്രെയിൻ തട്ടി മരിച്ച സഹോദരി സജ്‌നയുടെയും മരണത്തിലെ ദുരൂഹതകൾ ഇനിയും നീങ്ങിയിട്ടില്ല. സംഭവത്തെ ചുറ്റിപ്പറ്റ് രണ്ട് ബ്ലാക്‌മെയിലിങ് തിയറിയാണ് പൊലീസും പറയുന്നത്. അതേസസമയം ആത്മഹത്യ ചെയ്ത ഭാര്യയെയും മകളെയും അവസാനമായി ഒരു നോക്ക് കാണാൻ ഭർത്താവ് റഹീമിന് നാട്ടിലെത്താൻ സാധിക്കുമോ എന്ന കാര്യത്തിൽ യാതൊരു അറിവുമായിട്ടില്ല. കടക്കെണിയെ തുടർന്ന് റഹീം ലേബർ കോടതിയുടെ തടവിലാണ്. ജീവനക്കാർ അടക്കമുള്ളവർക്ക് പണം നൽകാത്തതിന്റെ പേരിലാണ് റഹീമിനെ തടഞ്ഞുവച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ നാട്ടിലെത്താൻ സാധിക്കുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത ഉണ്ടായിട്ടില്ല.
റഹിമിനെ നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് എംബസിയുടെ സഹായം തേടിയിട്ടുണ്ട്. ബാങ്കിൽ നിന്നുള്ള ജപ്തിഭീഷണിയും റഹിമിന് ഗൾഫിലുണ്ടായ കടക്കെണിയുമാണ് ആത്മഹത്യക്ക് കാരണമെന്ന് പറയപ്പെടുന്നെങ്കിലും സ്വകാര്യ ജീവിതത്തെ ബാധിക്കുന്ന എന്തെങ്കിലും കാര്യങ്ങളും ഉണ്ടാകുമെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോവുകയാണ്.
കേസുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകൾ ഒളിവിലാണ്. ഇവർ പിടിയിലാകുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പൊലീസിന്റെ വിശദീകരണം. അന്വേഷണം മറ്റുചിലരിലേക്ക് വ്യാപിക്കുന്നതായും സൂചനയുണ്ട്. ജാസ്മിയുടെ ബാഗിൽനിന്നും വീട്ടിൽനിന്നും ലഭിച്ച നിരവധി ആത്മഹത്യാക്കുറിപ്പുകളിൽ പരാമർശവിധേയനായ കിളിമാനൂരിലെ എൻഎംഎസ് ബസ് മുതലാളി, കല്ലമ്പലം ഈരാണിമുക്ക് ലീലാമൻസിലിൽ നാസറി (50)നെ ജാസ്മിയുടെ മരണദിവസം രാത്രിതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച ജാസ്മിയുടെ ഇളയമ്മ മുംതാസിന്റെ സുഹൃത്തായിരുന്നു നാസർ. നാസറിനൊപ്പമാണ് മുംതാസ് താമസം. മുംതാസിനെക്കുറിച്ചും മറ്റൊരു സ്ത്രീയെക്കുറിച്ചും ജാസ്മിയുടെ ആത്മഹത്യക്കുറുപ്പിൽ പരാമർശമുണ്ടെന്ന് പൊലീസ് സൂചിപ്പിക്കുന്നു. സംഭവദിവസം മുതൽ ഈ രണ്ടു സ്ത്രീകളും ഒളിവിലാണ്.
സാമ്പത്തികമായി വളരെ ഉയർന്ന നിലയിലായിരുന്നു ജാസ്മിയും ഭർത്താവ് റഹിമും. ഖത്തറിൽ നൂറിലധികം തൊഴിലാളികളുള്ള കമ്പനി സ്വന്തമായി നടത്തിയിരുന്ന റഹിമിന് അപ്രതീക്ഷിതമായുണ്ടായ തൊഴിൽപ്രശ്‌നങ്ങൾമൂലം ബിസിനസിൽ തകർച്ച നേരിടുകയും ലേബർ കോടതിയിൽ കേസാകുകയും ചെയ്തു. ഇതിന്റെ ഭാഗമായി ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയുമുണ്ടായി. ഈ സമയം ജാസ്മിയും മക്കളും റഹിമിനൊപ്പം ഖത്തറിൽ ഉണ്ടായിരുന്നു. നാട്ടിലെ നിരവധി ബാങ്കുകളിലും ലക്ഷക്കണക്കിന് രൂപയുടെ കടങ്ങൾ ഉള്ളതായും സൂചനയുണ്ട്. സാമ്പത്തികമായി പ്രാരബ്ധത്തിലായ കുടുംബത്തെ സഹായിക്കാമെന്നേറ്റ് നാസർ അടുത്തുകൂടി. ആലംകോടുള്ള റഹിമിന്റെ കോടികൾ വിലമതിക്കുന്ന വസ്തുക്കൾ വിൽക്കാനും ഇടനിലക്കാരനായി പ്രവർത്തിച്ചത് നാസറായിരുന്നത്രെ.
മുംതാസും നാസറിന്റെ ബന്ധുവായ മറ്റൊരു സ്ത്രീയും ഇടപാടുകളിൽ പങ്കാളിയായി. ഇവരുടെ കോടതിവ്യവഹാരങ്ങളിൽ ഇടപാടുകൾ അവസാനിപ്പിക്കാനെന്ന വ്യാജേനയും വൻ തുകകൾ നാസർ കൈക്കലാക്കിയെന്നുമാണ് ആരോപണം. ജാസ്മിയുടെയും കുടുംബത്തിന്റെയും രക്ഷകനെന്ന വ്യാജേന അവതരിച്ച നാസർ കുടുംബത്തെ സാമ്പത്തികമായി മുച്ചൂടും തകർക്കുകയായിരുന്നെന്ന് ജാസ്മിയുടെ അടുത്ത ബന്ധുക്കൾ പറയുന്നു. റഹിമിനെ നാട്ടിലെത്തിക്കാൻ ഖത്തറിലെ ലേബർ കോടതിയിൽ കെട്ടിവയ്ക്കാനായി നൽകിയ 65 ലക്ഷം രൂപയും നാസർ അപഹരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. തങ്ങൾ പൂർണമായും വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കി ജാസ്മി നിൽക്കക്കള്ളിയില്ലാതെയാകാം കൂട്ട ആത്മഹത്യക്ക് തയ്യാറായതെന്ന് പൊലീസ് പറയുന്നു. നാസർ ഇപ്പോൾ റിമാൻഡിലാണ്.
അതേസമയം മരണവാർത്തയറിഞ്ഞ് ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനിൽ വന്നിറങ്ങിയ ശേഷമാണ് സജ്‌ന ട്രെയിനിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നത്. ആശ്വസിപ്പിക്കാനും ആശ്രയിക്കാനും ആരുമില്ലാതെ ട്രെയിനിൽ വന്ന സജ്‌നയുടെ ദുഃഖഭാരം ഇരട്ടിച്ചുകൊണ്ടിരുന്നു. തന്റെ കുടുംബത്തിന് സംഭവിച്ച ദുരന്തത്തിൽ കടുത്ത മനോവിഷമത്തിലാകുകയും ചെയ്തു. ട്രെയിനിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തിയ സജ്‌ന അവിടെ പതിവായി സൂക്ഷിച്ചിരുന്നു തന്റെ സ്‌കൂട്ടറിൽ പേട്ട റെയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിൽ തിങ്കളാഴ്ച പുലർച്ചെ എത്തിയിരുന്നു. ട്രെയിനിന് മുന്നിൽ ചാടുകയുമായിരുന്നു. വിവാഹിതയായ സജ്‌ന എയർപോർട്ട് കാബിൻ ക്രൂ വിഭാഗത്തിൽ പ്രവർത്തിച്ചു വരികയായിരുന്നു. തിരുവനന്തപുരം എയർപോർട്ടിൽ പ്രവർത്തിച്ചിരുന്ന ഇവർ പരിശീലനത്തിനാണ് ബാംഗ്ലൂരിൽ പോയിരുന്നത്. തിരുവനന്തപുരം സ്വദേശിയുമായി വിവാഹം കഴിഞ്ഞെങ്കിലും നാലു വർഷം. മുൻപ് ഇരുവരും തമ്മിലുള്ള ബന്ധം വേർപെടുത്തിയിരുന്നു. സജ്‌നയ്ക്ക് കുട്ടികളില്ല.
ഇതുകൊണ്ട് തന്നെ സഹോദരിയോടും മക്കളോടും അമിത സ്‌നേഹമായിരുന്നു സജ്‌നയ്ക്ക്. സഹോദരിയും മക്കളും ഉമ്മയും ദുരന്തത്തിലേയ്ക്ക് സ്വയം ചാടിയപ്പോൾ ഇനി ഞാനെന്തിനു ജീവിച്ചിരിക്കുന്നു എന്ന ചിന്തയാകാം ജീവനൊടുക്കാൻ കാരണം. കിളിമാനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് സമീപത്തെ പഴയകാല കർഷക പ്രമാണിയായ അബ്ദുള്ള മുതലാളിയുടെ മകനായ സൈനുദ്ദീന് കൊപ്രാ കച്ചവടമായിരുന്നു ഇഷ്ട ബിസിനസ്. ഇതുകൊണ്ടു തന്നെ കൊപ്രാ സൈനുദ്ദീൻ എന്നാണ് നാട്ടിൽ വിളിപ്പേര്. രണ്ട് പെൺമക്കളും ഒരു മകനുമുള്ള സൈനുദ്ദീൻ മൂത്ത മകളായ ജാസ്മിനെയും ആർഭാടത്തോടെയാണ് ആലംകോട് മണമ്പൂർ സ്വദേശിയും ഖത്തറിൽ നിർമ്മാണ കമ്പനിയുടെ ഉടമയുമായ റഹിം എന്ന യുവാവിന് വിവാഹം ചെയ്തു നൽകിയത്.
സ്വന്തം ബിസിനസ് രംഗത്തും റിയൽ എസ്റ്റേറ്റ് രംഗത്തുമൊക്കെ വിജയം മാത്രം അവകാശപ്പെട്ടു നിന്ന റഹിമും ജാസ്മിനും മൂന്ന് മക്കളും അടുത്തകാലം വരെ ഖത്തറിലായിരുന്നു. ഖത്തറിൽ നൂറിലധികം തൊഴിലാളികളെ ഉൾപ്പെടുത്തിയുള്ള നിർമ്മാണ കമ്പനി നടത്തിയിരുന്നു. ഇതിനിടയിൽ റഹിമിന്റെ സ്വദേശമായ ആലംകോട് സ്വന്തമായി ഒരു വീട് നിർമ്മിക്കുകയും ആലംകോട് ജംഗ്ഷനിൽ ബാങ്കുകൾ പ്രവർത്തിക്കുന്നതിന് പോലും സൗകര്യപ്രദമായി കെട്ടിടം പണി ആരംഭിക്കുകയും ചെയ്തു.
എന്നാൽ ഈ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായിട്ടില്ല. ഇതിനിടയിൽ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷന് സമീപം ഹോട്ടൽ ഉൾപ്പെടെയുള്ളവ സ്ഥിതി ചെയ്യുന്ന വസ്തുവും റഹിം വിലയ്ക്ക് വാങ്ങി. ഗൾഫിലുള്ള വരുമാനവും ബാങ്ക് ലോണുമൊക്കെയെടുത്താണ് റഹിം നാട്ടിൽ ഈ വസ്തുക്കളൊക്കെ വാങ്ങിക്കൂട്ടിയത്. എന്നാൽ പൊന്നും വിലയ്ക്ക് വാങ്ങിയിട്ട വസ്തുക്കൾ അടുത്തിടെയുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽപ്പെട്ട് വിൽക്കാനാകാത്ത അവസ്ഥയായി. ആലംകോട് എസ്.ബി.ടി ശാഖയ്ക്ക് വേണ്ടി നിർമ്മിച്ച കെട്ടിടം നിശ്ചിത സമയത്ത് പണി പൂർത്തിയാക്കാനാകാത്തതോടെ ബാങ്കുകാർ മറ്റൊരു കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ഇതിനിടയിൽ ഖത്തറിൽ സ്വന്തം കമ്പനിയിലുണ്ടായ തൊഴിൽ പ്രശ്‌നം റഹിമിനെ പെട്ടെന്ന് സാമ്പത്തിക പ്രതിസന്ധിയിലാക്കി. തൊഴിലാളികൾക്കുള്ള സാമ്പത്തിക ബാദ്ധ്യത സംബന്ധിച്ചുള്ള പരാതിയെ തുടർന്ന് ഖത്തർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്. ഇതിനിടയിൽ ആറ്റിങ്ങലും ആലംകോടുമുള്ള വസ്തുക്കൾ കുടുംബാംഗങ്ങൾ ചേർന്ന് വിറ്റ് റഹിമിന്റെ ഖത്തറിലെ പ്രശ്‌നത്തിന് പരിഹാരം തേടാൻ ശ്രമിച്ചിരുന്നു.
എന്നാൽ ചില റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ റഹിമിന്റെ വസ്തുവിനെ ജപ്തി നോട്ടീസ് ഭീഷണിയിൽ കുരുക്കി വില്പന തടയുകയായിരുന്നുവത്രെ. ഇതോടെ റഹിമിന്റെയും ജാസ്മിന്റെയും കുടുംബാംഗങ്ങളുടെയുമൊക്കെ പല സ്ഥലങ്ങളിലുമുള്ള വസ്തുക്കൾ ജപ്തി ഭീഷണിയിലായി. ഇത് കുടുംബാംഗങ്ങൾക്കിടയിൽ കലഹത്തിനിടയാക്കി. ഭർത്താവിനെ ജയിലിൽ നിന്ന് രക്ഷിക്കാൻ കഴിയാത്തതും കുടുംബ വീടുകൾ ഉൾപ്പെടെയുള്ള വസ്തുവകകൾ ജപ്തി ഭീഷണി നേരിട്ടതുമാണ് കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചത്. മകളും ചെറുമക്കളും ഇല്ലെങ്കിൽ പിന്നെ ഞാനെന്തിന് ജീവിച്ചിരിക്കണം എന്ന ചിന്തയിൽ സോബിദയും കൂട്ട മരണത്തിലേക്ക് വഴി തേടുകയായിരുന്നു. എന്നാൽ, സോബിദയും ജാസ്മിന്റെ രണ്ട് ആൺമക്കളും മരണത്തിൽ നിന്ന് രക്ഷപ്പെട്ടു. അതേസമയം രണ്ട് പെൺമക്കളുടെ മരണവാർത്തയുടെ ആഘാഥത്തിലാണ് ഇവരുടെ പിതാവായ സൈനുദ്ദീൻ.