- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മഹത്യ കുറിപ്പിൽ ജാസ്മിൻ പരാമർശിക്കുന്ന സ്ത്രീകൾ ഒളിവിൽ; ബസ് ഉടമയായ നാസറിനെതിരെ പൊലീസ് ചുമത്തിയത് ആത്മഹത്യാ പ്രേരണക്കും വഞ്ചനയ്ക്കും; മുദ്രപത്രങ്ങളിൽ അടക്കം ജാസ്മിനെ കൊണ്ട് ഭീഷണിപ്പെടുത്തി നാസർ ഒപ്പിടുവിച്ചു
തിരുവനന്തപുരം: ആക്കുളം കായലിൽ ചാടി അമ്മയും കുഞ്ഞും, ട്രെയിനിന് മുന്നിൽ ചാടി യുവതിയും മരിക്കാനിടയായ സംഭവത്തിന് പിന്നിൽ കടുത്ത സാമ്പത്തിക വഞ്ചനയും ഭീഷണിയുമാണെന്ന് വ്യക്തമാക്കുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കവേ കേസിൽ അറസ്റ്റിലായ നാസറിൽ നിന്നും ജാ്‌സമിൻ നേരിടേണ്ടി വന്നത് വൻ ഭീഷണിയാണെന്നാണ് വ്യക്തമാകുന്നത്. ആത്മഹത്യക്കുറിപ്പിൽ
തിരുവനന്തപുരം: ആക്കുളം കായലിൽ ചാടി അമ്മയും കുഞ്ഞും, ട്രെയിനിന് മുന്നിൽ ചാടി യുവതിയും മരിക്കാനിടയായ സംഭവത്തിന് പിന്നിൽ കടുത്ത സാമ്പത്തിക വഞ്ചനയും ഭീഷണിയുമാണെന്ന് വ്യക്തമാക്കുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കവേ കേസിൽ അറസ്റ്റിലായ നാസറിൽ നിന്നും ജാ്‌സമിൻ നേരിടേണ്ടി വന്നത് വൻ ഭീഷണിയാണെന്നാണ് വ്യക്തമാകുന്നത്. ആത്മഹത്യക്കുറിപ്പിൽ പരാമർശിക്കുന്ന രണ്ട് സത്രീകൾ ഏതെന്ന വിവരവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുടെ പേരുവിവരങ്ങൾ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ബന്ധുക്കളിൽ നിന്നും മറ്റും പൊലീസ് വ്യക്തമായ തെളിവെടുപ്പ് നടത്തി വരികയാണ്.
ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്ന സ്ത്രീകൾ ആരെന്നു തീർച്ചയില്ലാതെ പൊലീസ് പറഞ്ഞു. അടുത്ത ബന്ധുക്കളായ രണ്ടുപേരാണ് എന്നു മാത്രമാണു ജാസ്മിനിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. കിളിമാനൂർ ഗവ. ഹൈസ്‌കൂളിനു സമീപം ജാസ്മിൻ മൻസിലിൽ റഹിമിന്റെ ഭാര്യ ജാസ്മി ( 35), മകൾ ഫാത്തിമ (4) എന്നിവരും ജാസ്മിയുടെ അനുജത്തി സജ്‌നയുമാണ് (26) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പേട്ട പൊലീസ് അറസ്റ്റു ചെയ്ത കല്ലമ്പലം ഈരാണിക്കോണം യെദുക്കാട് മുസ്ലിം പള്ളിക്കു സമീപം ലൈലാ മൻസിലിൽ നാസറിനെ (50) ഇന്നലെ റിമാൻഡ് ചെയ്തു.
കോടതിയിൽ ഹാജരാക്കി ഇയാളെ കൂടുതൽ ചോദ്യംചെയ്യലിനായി പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങും. ഇയാളിൽ നിന്നു കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണു പ്രതീക്ഷ. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണു നാസറിനെ അറസ്റ്റ് ചെയ്തത്. നാസറിനെ കസ്റ്റഡിയിലെടുത്ത അന്നു തന്നെ ജാസ്മിനിന്റെ കത്തിൽ സൂചിപ്പിക്കുന്ന സ്ത്രീകൾ ഒളിവിൽ പോയതായാണു ബന്ധുക്കൾ നൽകുന്ന സൂചന.
ഖത്തറിലുള്ള ഭർത്താവ് റഹീം വൻ സാമ്പത്തിക ബാധ്യതയെത്തുടർന്നു നിയമനടപടി നേരിടുകയാണെന്നാണു ബന്ധുക്കൾ നൽകുന്ന വിവരം. അവിടെ കെട്ടിവയ്ക്കാനായി ഒരു കോടിയോളം രൂപ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ജാസ്മിനെന്നും ഇവർ പറയുന്നു. ഇതിനായി അലക്കോട്ടുള്ള വസ്തു 90 ലക്ഷം രൂപയ്ക്കു വിറ്റിരുന്നു. അതിൽ 65 ലക്ഷം രൂപ ഇടപാടുകൾക്കെല്ലാം സഹായിയായി ഒപ്പമുണ്ടായിരുന്ന ബന്ധുവും കുടുംബസുഹൃത്തുമായ നാസർ കബളിപ്പിച്ചു തട്ടിയെടുത്തെന്നാണ് ആരോപണം.
പല തരത്തിൽ നാസർ ജാസ്മിനെ ഭീഷണിപ്പെടുത്തിയിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായി. വസ്തു കൈമാറ്റത്തിനുള്ള മുദ്രപ്പത്രം അടക്കം ചില രേഖകളിൽ ജാസ്മിനെക്കൊണ്ട് നാസർ ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ചിരുന്നു. ആത്മഹത്യാ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിര കേസെടുത്തിട്ടുള്ളത്. ജാസ്മിയുടെ മാതാവ് സോഫിദയുടെ സഹോദരിമാരായ മുംതാസ്, മെഹർബാൻ എന്നിവർക്കും തട്ടിപ്പിൽ പങ്കുണ്ടെന്നു സൂചനയുണ്ട്. ഇവരെയും കേസിൽ ഉൾപ്പെടുത്തിയേക്കും. ജാസ്മിയുടെ പിതാവ് സൈനുദ്ദീനെ ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ജവഹർ ജനാർഡും കൺട്രോൾ റൂം സി.ഐ പ്രസാദും ഇന്നലെ വൈകിട്ട് വിശദമായി ചോദ്യം ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: ജാസ്മിയുടെ ഭർത്താവ് റഹിം ഖത്തറിൽ ലേബർ സപ്‌ളൈ അടക്കമുള്ള ബിസിനസുകൾ ചെയ്തു വരികയായിരുന്നു. ഇടയ്ക്ക് ഇയാൾക്ക് അപകടമുണ്ടായി. അതോടൊപ്പം ലേബർ സപ്‌ളൈ സ്ഥാപനം പെട്ടെന്നു തകർച്ചയിലുമായി. 60 ലക്ഷത്തോളം രൂപയുടെ ബാദ്ധ്യത അവിടെ റഹിമിനുള്ളതായാണ് അറിവ്.
ഭർത്താവിന്റെ ബാദ്ധ്യത തീർക്കാൻ സഹായിക്കാമെന്നു പറഞ്ഞാണ് നാസർ ജാസ്മിയുമായി അടുത്തുകൂടുന്നത്. മാതൃസഹോദരിയാണ് നാസറിനെ ജാസ്മിക്ക് പരിചയപ്പെടുത്തുന്നത്. കിളിമാനൂർ ഭാഗത്ത് സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഉടമയുമാണ് നാസർ. ആലംകോട്ടുള്ള സ്ഥലം 90 ലക്ഷം രൂപയ്ക്ക് വില്പന നടത്താമെന്ന് ധരിപ്പിച്ച് ജാസ്മിക്ക് രണ്ടു ലക്ഷം രൂപ ഇയാൾ അഡ്വാൻസും നൽകി. പറഞ്ഞ സമയത്ത് വസ്തുവിന്റെ വില്പന നടന്നില്ല. ഇത് നാസറിന്റെ തട്ടിപ്പായിരുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. ഇതിനിടെ ബാങ്കിൽ നിന്നു വായ്പയെടുത്ത വൻ തുകയുടെ പേരിൽ ജപ്തി നോട്ടീസും കിട്ടി. നാസർ ഭീഷണി മുഴക്കി അടിക്കടി ഓരോ പേപ്പറുകൾ ഒപ്പിട്ടു വാങ്ങുകയും ചെയ്തു. ഇതോടെയാണ് താൻ വഞ്ചിക്കപ്പെട്ടുവെന്ന് ജാസ്മിക്ക് മനസിലായത്.
ഭർത്താവിന്റെ നിസഹായാവസ്ഥയും താൻ വഞ്ചിക്കപ്പെട്ടതിലുള്ള വേദനയുമാണ് ഇങ്ങനെയൊരു കടും കൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കായലിൽ നിന്ന് ആൾക്കാർ രക്ഷപ്പെടുത്തിയ മാതാവ് സോഫിദയെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങളും സമാനമാണ്. സജ്‌ന ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം മറ്റൊരു കേസായി പൊലീസ് അന്വേഷിക്കുകയാണ്. സഹോദരിക്കുണ്ടായ ദുരന്തത്തിൽ മനം നൊന്ത് സജ്‌ന ജീവനൊടുക്കിയതായാണ് പ്രാഥമിക നിഗമനമെങ്കിലും ഇതേക്കുറിച്ചും വിശദമായ അന്വേഷണം നടത്തുന്നുണ്ട്.