- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻഎസ്എസിനോട് കളിവേണ്ടെന്ന സുകുമാരൻ നായരുടെ ഭീഷണി വിലപ്പോയില്ല; ആലപ്പുഴയിൽ എൻഎസ്എസ് കരയോഗ മന്ദിരത്തിൽ കരിങ്കൊടി കെട്ടി സുകുമാരൻ നായർക്ക് അനുശോചനം രേഖപ്പെടുത്തിയ റീത്തും വെച്ചു; കൊടശിനാട് എൻഎസ്എസ് ഹൈസ്‌കൂളിലും സമാന സംഭവം: കൊല്ലത്തും എൻഎസ്എസ് കരയോഗത്തിന് നേരെ ആക്രമണം; പാപ്പനംകോടിന് പിന്നാലെ ആലപ്പുഴയിലും കൊല്ലത്തും സുകുമാരൻ നായർക്കെതിരെ പ്രതിഷേധം
ആലപ്പുഴ: തിരുവനന്തപുരം പാപ്പനംകോട് നടന്ന ആക്രമണത്തിന് പിന്നാലെ ആലപ്പുഴയിലും കൊല്ലത്തും എൻഎസ്എസിന് നേരെ പ്രതിഷേധം. ആലപ്പുഴ നൂറനാട് കുടശിനാട് എൻഎസ്എസ് കരയോഗ മന്ദിരത്തിൽ കരിങ്കൊടി കെട്ടിയ നിലയിൽ. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് അനുശോചനമെന്ന് രേഖപ്പെടുത്തി റീത്തും വച്ചിട്ടുണ്ട്. എൻഎസ്എസ് പൊലീസിൽ പരാതി നൽകി. കൊടശിനാട് എൻഎസ്എസ് ഹൈസ്‌കൂളിലും സമാനമായി കൊടിയുയർത്തി റീത്ത് വച്ചിട്ടുണ്ട്. അതേസമയം കൊല്ലത്തും എൻഎസ്എസ് കരയോഗത്തിന് നേരെ ആക്രമണം ഉണ്ടായി. പൂതക്കുളം ഇടവട്ടം 3638-ാം നമ്പർ എൻഎസ്എസ് കരയോഗമാണ് ആക്രമണത്തിന് ഇരയായത്. നേരത്തെ പാപ്പനംകോടിന് സമീപം മേലാംകോട് എൻഎസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം നടന്നിരുന്നു. ആക്രമണത്തിൽ ചട്ടമ്പി സ്വാമി സ്മൃതി മണ്ഡപത്തിന്റെ ചില്ലുകൾ തകർന്നിരുന്നു. നവംബർ രണ്ടിന് രാത്രി പതിനൊന്ന് മണിയോടെയാണ് ആക്രമണമുണ്ടായതെന്നാണ് കരുതുന്നത്. എൻഎസ്എസ് ഓഫീസിന്റെ മുകൾ നിലയിലെ പ്രതിമയുടെ മുന്നിലെ ഗ്ലാസ് എറിഞ്ഞ് തകർത്ത നിലയിലായിരുന്നു. അന്നും പ്രതിമയ്ക്ക് സമീപം റീത്ത് വച്ചിരുന്നു.
ആലപ്പുഴ: തിരുവനന്തപുരം പാപ്പനംകോട് നടന്ന ആക്രമണത്തിന് പിന്നാലെ ആലപ്പുഴയിലും കൊല്ലത്തും എൻഎസ്എസിന് നേരെ പ്രതിഷേധം. ആലപ്പുഴ നൂറനാട് കുടശിനാട് എൻഎസ്എസ് കരയോഗ മന്ദിരത്തിൽ കരിങ്കൊടി കെട്ടിയ നിലയിൽ. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് അനുശോചനമെന്ന് രേഖപ്പെടുത്തി റീത്തും വച്ചിട്ടുണ്ട്. എൻഎസ്എസ് പൊലീസിൽ പരാതി നൽകി. കൊടശിനാട് എൻഎസ്എസ് ഹൈസ്‌കൂളിലും സമാനമായി കൊടിയുയർത്തി റീത്ത് വച്ചിട്ടുണ്ട്.
അതേസമയം കൊല്ലത്തും എൻഎസ്എസ് കരയോഗത്തിന് നേരെ ആക്രമണം ഉണ്ടായി. പൂതക്കുളം ഇടവട്ടം 3638-ാം നമ്പർ എൻഎസ്എസ് കരയോഗമാണ് ആക്രമണത്തിന് ഇരയായത്. നേരത്തെ പാപ്പനംകോടിന് സമീപം മേലാംകോട് എൻഎസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം നടന്നിരുന്നു. ആക്രമണത്തിൽ ചട്ടമ്പി സ്വാമി സ്മൃതി മണ്ഡപത്തിന്റെ ചില്ലുകൾ തകർന്നിരുന്നു. നവംബർ രണ്ടിന് രാത്രി പതിനൊന്ന് മണിയോടെയാണ് ആക്രമണമുണ്ടായതെന്നാണ് കരുതുന്നത്.
എൻഎസ്എസ് ഓഫീസിന്റെ മുകൾ നിലയിലെ പ്രതിമയുടെ മുന്നിലെ ഗ്ലാസ് എറിഞ്ഞ് തകർത്ത നിലയിലായിരുന്നു. അന്നും പ്രതിമയ്ക്ക് സമീപം റീത്ത് വച്ചിരുന്നു. എൻഎസ്എസിനെ വിമർശിച്ചുകൊണ്ടുള്ള റീത്തായിരുന്നു വച്ചിരുന്നത്.. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ എൻഎസ്എസ് നാമജപ യജ്ഞം നടത്തിയതിൽ പ്രകോപിതരായവരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി എൻഎസ്എസ് ഭാരവാഹികൾ പ്രതികരിച്ചിരുന്നു. ഇതിന് ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് ആലപ്പുഴയിലും കൊല്ലത്തും സമാന സംഭവങ്ങൾ ഉണ്ടായിരിക്കുന്നത്.
പാപ്പനംകോട് കരയോഗ മന്ദിരം ആക്രമിക്കപ്പെട്ടതിന് പിന്നാലെ സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് ആരോപിച്ച് സുകുമാരൻ നായർ രംഗത്ത് എത്തിയിരുന്നു. സംഭവത്തിൽ സിപിഎമ്മിനെതിരെ ഭീഷണിയുടെ സ്വരത്തിൽ രൂക്ഷമായി സുകുമാരൻ നായർ ഭീഷണിയും മുഴക്കിയിരുന്നു. എൻഎസ്എസിനോട് കളിവേണ്ട. ആക്രമണങ്ങൾക്ക് പിന്നിൽ ആരാണെന്ന് അറിയാമെന്നും പരോക്ഷമായി സിപിഎമ്മിനെ താക്കീത് ചെയ്തു കൊണ്ട് സുകുമാരൻ നായർ പറഞ്ഞിരുന്നുു.
കഴിിഞ്ഞ ദിവസം നേമത്തിനു സമീപം മേലാങ്കുളത്തും എൻഎസ്എസ് കരയോഗ മന്ദിരത്തിനു നേരെ ആക്രമണം ഉണ്ടായി. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പേരിൽ റീത്തും സ്ഥാപിച്ചു. ഓഫിസ് കെട്ടിടം ആക്രമിച്ചു. കെട്ടിടത്തിന്റെ മുകൾ ഭാഗത്തുള്ള ചട്ടമ്പിസ്വാമി പ്രതിമയുടെ ജന്നൽ ചില്ലുകൾ എറിഞ്ഞു തകർത്തിട്ടുണ്ട്. കൊടിമരത്തിന്റെ ചുവട്ടിലാണു റീത്ത് വച്ചിരിക്കുന്നത്. ശബരിമല യുവതീപ്രവേശത്തെ എതിർത്തു നാമജപ ഘോഷയാത്ര അടക്കമുള്ള സമരത്തിനെതിരായ വൈരാഗ്യമാണ് അക്രമണകാരണമെന്ന് എൻഎസ്എസ് ആരോപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സിപിഎമ്മിന് ശക്തമായ മുന്നറിയിപ്പുമായി സുകുമാരൻ നായർ രംഗത്ത് എത്തിയത്.
ശബരിമല വിഷയത്തിൽ എൻഎസ്എസിനെ പിന്തിരിക്കാമെന്ന് ആരും കരുതേണ്ട. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി എന്തു വില കൊടുത്തും മുന്നോട്ട് പോകുമെന്നും സുകുമാരൻ നായർ സിപിഎമ്മിന് മുന്നറിയിപ്പ് നൽകി. ദേവസ്വം ബോർഡ് നിയമനങ്ങളിൽ സംവരണം കൊണ്ടു വരുന്നത് ഭിന്നയതുണ്ടാക്കാനാണെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു. എന്നാൽ ഇപ്പോൾ സംവരണത്തേക്കാൾ പ്രധാനം ശബരിമലയിലെ ആചാര സംരക്ഷണമാണ്. അതുകൊണ്ട് ആചാര സംരക്ഷണത്തിനായി എന്തു വില കൊടുത്തും എൻഎസ്എസ് മുന്നോട്ട് പോകുമെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.
ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാറുമായി എൻഎസ്എസ് തുറന്ന യുദ്ധം പ്രഖ്യാപിച്ചിരുന്നു. സുപ്രീംകോടതി പറഞ്ഞാലും യുവതി പ്രവേശനത്തെ അനുകൂലിക്കാൻ സാധിക്കില്ലെന്ന നിലപാടാണ് സംഘടന എടുത്തത്. സംസ്ഥാന സർക്കാറിന്റെ കണ്ണു തുറപ്പിക്കാൻ വേണ്ടിയാണ് ഈ വിഷയത്തിൽ നാമജപ പ്രാർത്ഥനയുമായി മുന്നോട്ടു പോകുമെന്ന് സുകുമാരൻ നായർ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ആര് ഈ വിഷയം വിട്ടാലും താൻ വിടില്ലെന്ന നിലപാടാണ് എൻഎസ്എസ് കൈക്കൊണ്ടത്. ഇത് സിപിഎമ്മിന് വൻ പ്രതിസന്ധിയായി മാറിയിരുന്നു. അതിനാൽ അവർ തന്നെയാണ് ആക്രമണം നടത്തിയതെന്ന നിലപാടിയാണ് സുകുരമാരൻ നായർ പാർട്ടിക്ക് മുന്നറിയിപ്പുമായി എത്തിയത്.