- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സരിത ഹൈദരാബാദിലും ഉറക്കം കെടുത്തുന്നു; 37കാരിയുടെ മൂന്നാം ഭർത്താവാണ് താൻ എന്നറിഞ്ഞത് സ്ത്രീധനക്കേസിൽ അന്വേഷണം നടന്നപ്പോൾ; വിവാഹം കഴിച്ചവർക്കെതിരേ പീഡനക്കസ് കൊടുത്ത് പണം തട്ടുന്ന സരിതയുടെ കഥ ഇങ്ങനെ
ഹൈദരാബാദ് : ഭർത്താവിനെതിരെ സ്ത്രീധനക്കേസ് കൊടുത്ത 37കാരി വിവാഹ തട്ടിപ്പു കേസിൽ കുടുങ്ങി. സെക്കന്തരബാദു സ്വദേശിനിയായ ചിവാക്കുള സരിത എന്ന ഹോമിയോ ഡോക്ടറാണ് കുടുങ്ങിയത്. ഇവരുടെ മൂന്നാം വിവാഹമായിരുന്നു ഇത് . മുൻപ് രണ്ട് തവണ വിവാഹിതയായിരുന്നുവെന്ന് മൂന്നാം ഭർത്താവ് അറിയുന്നത് തനിക്കെതിരെ കേസ് നൽകിയപ്പോഴാണ്. സംഭവത്തിൽ വനിത ഡോക്ടറെ അറസ്റ്റ് ചെയ്തു. 2015ലാണ് സെക്കന്ദരബാദിനടുത്ത് തർനാണാക എന്ന സ്ഥലത്തെ ബി.വി എസ് പ്രകാശ് എന്നയാൾ സരിതയെ വിവാഹം ചെയ്യുന്നത്. ഒരു വര്ഞഷം കഴിഞ്ഞ് പ്രകാശും മാതാവും തന്നെ സ്ത്രീധനം നൽകാത്തതിന് പീഡിപ്പിക്കുകയാണെന്ന് കാട്ടി സരിത പരാതി നൽകി. സരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രകാശ് അറസ്റ്റിലാകുകയും റിമാൻഡ് ചെയ്യപ്പെടുകയും ചെയ്തു. രണ്ടു ദിവസത്തിനു ശേഷം ജാമ്യം നേടി പുറത്തിറങ്ങിയ പ്രകാശ്, തന്റെ ഭാര്യയുടെ മുൻകാല ചരിത്രം അന്വേഷിച്ചു. ഇതിൽ നിന്നാണ് പ്രകാശ് സത്യങ്ങൾ അറിയുന്നത്. തന്റെ ഭാര്യ മുൻപ് രണ്ട് തവണ വിവാഹം ചെയ്തിട്ടുണ്ടെന്നും ഈ ഭർത്താക്കന്മാർക്കെതിരെയും സമാനമായ സ്ത്രീധന പീഡന പരാത
ഹൈദരാബാദ് : ഭർത്താവിനെതിരെ സ്ത്രീധനക്കേസ് കൊടുത്ത 37കാരി വിവാഹ തട്ടിപ്പു കേസിൽ കുടുങ്ങി. സെക്കന്തരബാദു സ്വദേശിനിയായ ചിവാക്കുള സരിത എന്ന ഹോമിയോ ഡോക്ടറാണ് കുടുങ്ങിയത്. ഇവരുടെ മൂന്നാം വിവാഹമായിരുന്നു ഇത് . മുൻപ് രണ്ട് തവണ വിവാഹിതയായിരുന്നുവെന്ന് മൂന്നാം ഭർത്താവ് അറിയുന്നത് തനിക്കെതിരെ കേസ് നൽകിയപ്പോഴാണ്. സംഭവത്തിൽ വനിത ഡോക്ടറെ അറസ്റ്റ് ചെയ്തു.
2015ലാണ് സെക്കന്ദരബാദിനടുത്ത് തർനാണാക എന്ന സ്ഥലത്തെ ബി.വി എസ് പ്രകാശ് എന്നയാൾ സരിതയെ വിവാഹം ചെയ്യുന്നത്. ഒരു വര്ഞഷം കഴിഞ്ഞ് പ്രകാശും മാതാവും തന്നെ സ്ത്രീധനം നൽകാത്തതിന് പീഡിപ്പിക്കുകയാണെന്ന് കാട്ടി സരിത പരാതി നൽകി. സരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രകാശ് അറസ്റ്റിലാകുകയും റിമാൻഡ് ചെയ്യപ്പെടുകയും ചെയ്തു. രണ്ടു ദിവസത്തിനു ശേഷം ജാമ്യം നേടി പുറത്തിറങ്ങിയ പ്രകാശ്, തന്റെ ഭാര്യയുടെ മുൻകാല ചരിത്രം അന്വേഷിച്ചു. ഇതിൽ നിന്നാണ് പ്രകാശ് സത്യങ്ങൾ അറിയുന്നത്.
തന്റെ ഭാര്യ മുൻപ് രണ്ട് തവണ വിവാഹം ചെയ്തിട്ടുണ്ടെന്നും ഈ ഭർത്താക്കന്മാർക്കെതിരെയും സമാനമായ സ്ത്രീധന പീഡന പരാതികൾ നൽകിയിട്ടുണ്ടെന്നും പ്രകാശ് കണ്ടെത്തി. തുടർന്ന് തെളിവുകൾ ശേഖരിച്ച പ്രകാശ് അത് പ്രകാരം സരിതയ്ക്കെതിരെ പരാതി നൽകി.
തന്റെ ഭാര്യ മുൻപ് രണ്ട് തവണ വിവാഹിതയായിരുന്നവെന്നും ഇത് തന്നോടും കുടുംബത്തോടും മറച്ച് വെച്ച് തട്ടിപ്പ് നടത്തിയെന്നും പ്രകാശ് പരാതിയിൽ ആവശ്യപ്പെട്ടു. 2005ലും 2007ലും തന്റെ മുൻ ഭർത്താക്കന്മാർക്കെതിരെ സ്ത്രീധന പീഡനത്തിന് സരിത പരാതി നൽകിയിരുന്നെന്നും പ്രകാശ് പരാതിയിൽ ചൂണ്ടിക്കാട്ടി. സരിത മെഡിക്കൽ പ്രാക്ടീസ് ചെയ്തിരുന്നുവെന്നും എന്നാൽ ഇതിനു തക്ക പഠിത്തം ഉണ്ടോയെന്ന് പരിശോധിക്കണമെന്നും പ്രകാശ് പരാതിയിൽ പറയുന്നു.
തുടർന്ന് ആദ്യവിവാഹത്തിലെ സ്ത്രീധന പരാതി ഒത്തുതീർപ്പാക്കാൻ ആദ്യ ഭർത്താവിൽ നിന്നും 6ലക്ഷവും 80പവനും സരിത നേടിയെടുത്തു. ഇതു പോലെ തന്നെ രണ്ടാം ഭർത്താവിൽ നിന്നും 9ലക്ഷം രൂപ ആവശ്യപ്പെട്ടാണ് പരാതി നല്കിയത്. എന്നാൽ കേസ് കോടതിക്കു പുറത്ത് ഒത്തുതീർക്കുകയായിരുന്നു. താൻ വിവാഹ ഏജൻസിയുടെ പരസ്യത്തിലൂടെയാണ് സരിതയെ ആലോചിച്ചതും കഴിച്ചെതും. ഇവരുടെ മുൻകാല ചരിത്രങ്ങൾ മറച്ച് വെച്ച് തന്നെ കബളിപ്പിച്ചുവെന്നും പ്രകാശ് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്നാൽ് പൊലീസ് ഒരു കാര്യം കൂടി വെളിപ്പെടുത്തുന്നുണ്ട്. സരിതയ്ക്ക് ഒരു കാമുകൻ ഉണ്ടായിരുന്നു. ഇയാളെയും സരിത ബ്‌ളാക്‌മെയിൽ ചെയ്തു. ചില വിവരങ്ങൾ പുറത്താക്കുമെന്ന് പറഞ്ഞു ഭയപ്പെടുത്തി 80,000 രൂപ തട്ടിയതായും പൊലീസ് പറഞ്ഞു. ഇതിൽ പരാതി കിട്ടിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. വാദി പ്രതിയായി മാറിയ കേസിൽ കൂടുതൽ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഹൈദരാബാദ് പൊലീസ് .