- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂസിലാന്റിൽ ചരിത്രം കുറിച്ച് മലയാളി പെൺകുട്ടി; ആദ്യത്തെ മലയാളി വനിതാ പൊലീസ് ഓഫീസറായി പാലാ സ്വദേശിനി അലീന; അലീനയുടെ നേട്ടം ആഘോഷമാക്കി ഉള്ളനാട് ഗ്രാമം
പാമർസ്റ്റൺ നോർത്ത്: ന്യൂസിലാന്റിലെ ചരിത്രനേട്ടത്തിനുടമയായി മലയാളിപെൺകുട്ടി. ന്യൂസിലാന്റിലെ ആദ്യത്തെ മലയാളി വനിതാ പൊലീസ് ഓഫീസറായി പാലാ സ്വദേശിയായ അലീന അഭിലാഷ് നിയമിതയായി.പാലാ ഉള്ളനാട് പുളിക്കൽ അഭിലാഷിന്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് അലീന.
ആറാം ക്ലാസ് വരെ നാട്ടിലെ വിദ്യാഭ്യാസത്തിന് ശേഷമാണ് അലിന ന്യൂസിലാന്റിലേക്കു പോയതും തുടർവിദ്യാഭ്യാസം പൂർത്തിയാക്കി മികച്ച ജോലിയിൽ പ്രവേശിച്ചതും.പാലാ ചാവറ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു.ഇന്ന് പുതിയ ചുമതലയിൽ അലീന ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
അലീനയെ മാണി സി കാപ്പൻ എം എൽ എ, ചാവറ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട്, മുൻ പ്രിൻസിപ്പൽ ഫാ. മാത്യു കരീത്തറ എന്നിവർ അലീനയെ അഭിനന്ദിച്ചു.ഉള്ളനാട് എന്ന ഗ്രാമപ്രദേശം ലോകം ശ്രദ്ധ ആകർഷിക്കുന്നതിനു അലീന ഇന്ന് കാരണഭൂതയായിരിക്കുകയാണ്. അർഹയത്യ്ക്കുള്ള അംഗീകാരം ലഭിച്ച അലീനയുടെ നേട്ടം പാലായിലെ പുതു തലമുറക്ക് പ്രചോദനമാകട്ടെ. അലീനയ്ക്കും കുടുംബത്തിനും എല്ലാ മംഗളങ്ങളും നേരുന്നെന്നും പ്രദേശവാസികൾ ആശംസിച്ചു.
അലീനയുടെ നേട്ടത്തിൽ ന്യൂസിലാൻഡിലെ മലയാളി സമൂഹവും ആഹ്ലാദത്തിലാണ്. ന്യൂസിലാൻഡ് പൊലീസിന്റെ ഔദ്യോഗിക യൂണീഫോമണിഞ്ഞ് അലീന നിൽക്കുന്ന ഫോട്ടോകൾ ഷെയർ ചെയ്താണ് മലയാളി സമൂഹം സന്തോഷം പങ്കിടുന്നത്
മറുനാടന് മലയാളി ബ്യൂറോ