- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി അറേബ്യയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം; കിരീടാവകാശിയുടെ നേതൃത്വത്തിൽ മോദിക്ക് ഇന്ന് അത്താഴ വിരുന്ന്; രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ; ഉഭയകക്ഷി ബന്ധം ശക്തമാക്കും; ആവേശത്തോടെ പ്രവാസി ഇന്ത്യക്കാർ
റിയാദ്: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിലെത്തി. ഉച്ചയ്ക്ക് ഒന്നരയോടെ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മോദിക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചു. റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽഅസീസാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. രാജ കുടുംബാംഗങ്ങളും ഭരണരംഗത്തെ പ്രമുഖരും നരേന്ദ്ര മോദിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. രണ്ട് ദിവസം തിരക്കിട്ട പരിപാടികളാണ് പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത്. സന്ദർശനത്തിൽ ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകും. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ക്ഷണം സ്വീകരിച്ചെത്തുന്ന മോദി അദ്ദേഹവുമായി ഔപചാരികമായ ചർച്ച നടത്തും. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ നായിഫ്, രണ്ടാം കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. സൽമാൻ രാജാവുമായുള്ള കൂടിക്കാഴ്‌ച്ച നടത്തും. സൗദി അറേബ്യയിലെ വിവിധ ഇന്ത്യൻ സംഘടനാ നേതാക്കന്മാരും വ്യവസായികളുമടക്കം നാനൂറോളം ഇന്ത്യൻ പൗരപ്രമുഖ
റിയാദ്: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിലെത്തി. ഉച്ചയ്ക്ക് ഒന്നരയോടെ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മോദിക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചു. റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽഅസീസാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. രാജ കുടുംബാംഗങ്ങളും ഭരണരംഗത്തെ പ്രമുഖരും നരേന്ദ്ര മോദിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. രണ്ട് ദിവസം തിരക്കിട്ട പരിപാടികളാണ് പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത്. സന്ദർശനത്തിൽ ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകും.
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ക്ഷണം സ്വീകരിച്ചെത്തുന്ന മോദി അദ്ദേഹവുമായി ഔപചാരികമായ ചർച്ച നടത്തും. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ നായിഫ്, രണ്ടാം കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. സൽമാൻ രാജാവുമായുള്ള കൂടിക്കാഴ്‌ച്ച നടത്തും. സൗദി അറേബ്യയിലെ വിവിധ ഇന്ത്യൻ സംഘടനാ നേതാക്കന്മാരും വ്യവസായികളുമടക്കം നാനൂറോളം ഇന്ത്യൻ പൗരപ്രമുഖരെയാണ് ഈ കൂടിക്കാഴ്ചയ്ക്കായി ഇന്ത്യൻ എംബസി ക്ഷണിച്ചിട്ടുള്ളത്. റിയാദിലെ ഇന്റർ കോണ്ടിനെന്റൽ ഹോട്ടലിലാണ് പരിപാടി. രാത്രി കിരീടാവകാശിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് അത്താഴ വിരുന്നൊരുക്കുന്നുണ്ട്.
സൽമാൻ രാജാവും നരേന്ദ്ര മോദിയും തമ്മിലുള്ള ഔദ്യോഗിക ചർച്ചകളിൽ പ്രധാനമായും മേഖലയിലെ സംഘർഷങ്ങളെക്കുറിച്ചും തീവ്രവാദത്തെ പ്രതിരോധിക്കുന്നതിനുള്ള സംയുക്ത നീക്കങ്ങളെ കുറിച്ചുമായിരിക്കുമെന്നാണ് സൂചന. 2014ൽ തന്നെ ഇന്ത്യയും സൗദിയും തമ്മിലുള്ള പ്രതിരോധകരാർ നിലവിലുണ്ട്. ഏഴ് വർഷത്തോളമായി സുരക്ഷാ കാര്യത്തിൽ സഹകരിക്കുന്ന ഇന്ത്യയും സൗദിയും ഇത് കൂടുതൽ ശക്തമാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും.
അതേസമയം, ഔദ്യോഗികമായ ചർച്ചകൾ പ്രധാനമായും മേഖലയിലെ സംഘർഷങ്ങളെക്കുറിച്ചും തീവ്രവാദത്തെ പ്രതിരോധിക്കുന്നതിനുള്ള സംയുക്ത നീക്കങ്ങളെ കുറിച്ചുമായിരിക്കുമെന്നാണ് സൂചന. 2014ൽ തന്നെ ഇന്ത്യയും സൗദിയും തമ്മിലുള്ള പ്രതിരോധകരാർ നിലവിലുണ്ട്. ഏഴ് വർഷത്തോളമായി സുരക്ഷാ കാര്യത്തിൽ ഇന്ത്യയും സൗദിയും സഹകരിക്കുന്നുണ്ട്. ഇത് കൂടുതൽ ശക്തമാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിൽ വരും.
റിയാദിലെ മെട്രോയുടെ നിർമ്മിണത്തിലേർപ്പെട്ടിരിക്കുന്ന ഇന്ത്യൻ കമ്പനിയായ എൽ.ആൻഡ്.ടിയുടെ ഒരു ലേബർ ക്യാമ്പും ഇന്ത്യൻ ഐ.ടി. കമ്പനിയായ ടി.സി.എസ്സിന്റെ വനിതാകേന്ദ്രവും മോദി സന്ദർശിക്കും. രണ്ടായിരത്തോളം വനിതകൾ ജോലിചെയ്യുന്ന ഈ കേന്ദ്രത്തിൽ എൺപതുശതമാനവും സൗദി സ്വദേശിനികളാണ്. സൗദി ബിസിനസ്സ് പ്രമുഖരുമായുള്ള ചർച്ചയും ഞായറാഴ്ച നടക്കും.