- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശത്തിന്റെ പരമമായ ധർമ്മം സഹിഷ്ണുതയായിരിക്കണമെന്ന് ഹമീദ് അൻസാരി; 'തീവ്ര സാംസ്‌കാരിക പ്രതിബദ്ധത വെച്ചു പുലർത്തുന്ന ദേശീയതയുടെ വകഭേദം അസഹിഷ്ണുതയും ധാർഷ്ഠ്യം കലർന്ന ദേശഭക്തിയും വളർത്തും'
ബെംഗളൂരു: ദേശത്തിന്റെ അത്യന്താപേക്ഷിതമായ ധർമ്മം സഹിഷ്ണുതയായിരിക്കണമെന്നും എങ്കിലേ വൈവിധ്യങ്ങൾക്കിടയിലും മൈത്രി നിലനിർത്താൻ സാധിക്കുകയുള്ളൂവെന്നും സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹമീദ് അൻസാരി. നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യാ യൂണിവേഴ്സിറ്റിയിൽ നടന്ന വാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യമുള്ള സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ സഹിഷ്ണുതയ്ക്ക് മാത്രമായി നിലനിൽപില്ലെന്നും പരസ്പര വിശ്വാസ്യതയും സ്വീകാര്യതയും ഉൾച്ചേർന്നുകൊണ്ടുള്ള സഹിഷ്ണുതയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'നമ്മൾ മറ്റ് മതങ്ങളെ സഹിക്കുകയല്ല , പകരം അവയെ നല്ല ഉദ്ദേശത്തോടെ പുൽകുകയാണ് വേണ്ടത്' എന്ന സ്വാമി വിവേകാനന്ദന്റെ ദർശനത്തെ ഉദ്ദരിച്ചാണ് അദ്ദേഹം സഹിഷ്ണുതയെ കുറിച്ച് സംസാരിച്ചത്. മതങ്ങളുടെ സ്വാതന്ത്ര്യത്തെയും സഹിഷ്ണുതയെയും ഉൾക്കൊണ്ടു കൊണ്ട് മതേതരത്വത്തെ ഊട്ടിയുറപ്പിക്കുകയാണ് പുതിയ കാലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. 'തീവ്ര സാംസ്‌കാരിക പ്രതിബദ്ധത വെച്ചു പുലർത്തുന്ന ദേശീയതയുടെ വകഭേ
ബെംഗളൂരു: ദേശത്തിന്റെ അത്യന്താപേക്ഷിതമായ ധർമ്മം സഹിഷ്ണുതയായിരിക്കണമെന്നും എങ്കിലേ വൈവിധ്യങ്ങൾക്കിടയിലും മൈത്രി നിലനിർത്താൻ സാധിക്കുകയുള്ളൂവെന്നും സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹമീദ് അൻസാരി. നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യാ യൂണിവേഴ്സിറ്റിയിൽ നടന്ന വാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈവിധ്യമുള്ള സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ സഹിഷ്ണുതയ്ക്ക് മാത്രമായി നിലനിൽപില്ലെന്നും പരസ്പര വിശ്വാസ്യതയും സ്വീകാര്യതയും ഉൾച്ചേർന്നുകൊണ്ടുള്ള സഹിഷ്ണുതയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'നമ്മൾ മറ്റ് മതങ്ങളെ സഹിക്കുകയല്ല , പകരം അവയെ നല്ല ഉദ്ദേശത്തോടെ പുൽകുകയാണ് വേണ്ടത്' എന്ന സ്വാമി വിവേകാനന്ദന്റെ ദർശനത്തെ ഉദ്ദരിച്ചാണ് അദ്ദേഹം സഹിഷ്ണുതയെ കുറിച്ച് സംസാരിച്ചത്. മതങ്ങളുടെ സ്വാതന്ത്ര്യത്തെയും സഹിഷ്ണുതയെയും ഉൾക്കൊണ്ടു കൊണ്ട് മതേതരത്വത്തെ ഊട്ടിയുറപ്പിക്കുകയാണ് പുതിയ കാലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.
'തീവ്ര സാംസ്‌കാരിക പ്രതിബദ്ധത വെച്ചു പുലർത്തുന്ന ദേശീയതയുടെ വകഭേദം അസഹിഷ്ണുതയും ധാർഷ്ഠ്യം കലർന്ന ദേശഭക്തിയും വളർത്തും' അൻസാരി കുറ്റപ്പെടുത്തി. 'നിലനിൽക്കുന്ന സംവിധാനങ്ങളുടെ ചട്ടക്കൂടല്ല ജനാധിപത്യത്തെ നിർണ്ണയിക്കേണ്ടത്. പകരം വൈവിധ്യമുള്ള സമൂഹത്തിൽ നിന്ന് ഉയർന്ന് വരുന്ന ആരും കേൾക്കാത്ത വ്യത്യസ്തമായ ശബ്ദങ്ങളെ കേൾക്കുന്നിടത്താണ് യഥാർഥ ജനാധിപത്യമെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു.