- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിനോയിക്ക് നാട്ടിലേക്ക് വരാൻ വിലക്കെങ്കിൽ ബിനീഷിന് ദുബായിലേക്ക് പോകാനും വിലക്കോ? തട്ടിപ്പ് കേസിൽ ബിനീഷ് കോടിയേരിയെ രണ്ട് മാസം തടവ് വിധിച്ചപ്പോൾ മുങ്ങിയെന്ന് റിപ്പോർട്ടുകൾ; വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കാത്തതിനും ക്രെഡിറ്റ് കാർഡ് തട്ടിപ്പിനും കേസുകൾ ഉണ്ടെന്നും വിവരം പുറത്ത്; പാർട്ടി സെക്രട്ടറിയുടെ രണ്ട് മക്കൾക്കെതിരേയും ഗൾഫിൽ കേസെന്ന് വ്യക്തമായതോടെ സിപിഎം പ്രതിരോധത്തിൽ; ദുബായ് കേസിൽ കുടങ്ങി നാടു വിട്ടവരിൽ ഇപി ജയരാജന്റെ മകൻ ഉണ്ടെന്നും റിപ്പോർട്ടുകൾ
തിരുവനന്തപുരം: തട്ടിപ്പുകേസിൽ പ്രതിയായി യാത്രാവിലക്ക് നേരിട്ട് ദുബായ്‌യിൽ കഴിയുന്ന ബിനോയ് കോടിയേരിക്ക് പിന്നാലെ അനിയൻ ബിനീഷ് കോടിയേരിയും മറ്റൊരു പ്രമുഖ സിപിഎം നേതാവിന്റെ മകനും ദുബായിൽ സാമ്പത്തിക തട്ടിപ്പുകളിൽ പ്രതിയാണെന്ന വാർത്തകൾ പുറത്ത്.പല സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കോടതി ശിക്ഷിച്ചെങ്കിലും പിടികൊടുക്കാതെ ബിനീഷ് മുങ്ങുകയായിരുന്നു. ഇക്കാരണത്താലാണ് സഹോദരനെ കാണാൻപോലും ദുബായ്ക്കുപോവാതെ ബിനീഷ് കേരളത്തിൽതന്നെ കഴിയുന്നതെന്നാണ് വിവരം. ഗൾഫ് മാധ്യമം ദിനപ്പത്രാണ് ഈ വാർത്ത പുറത്തുവിട്ടത്.മറ്റൊരു പ്രമുനായ നേതാവിന്റെ മകനും സമാനമായ കേസിൽപെട്ട് കോടതിവിധിയോടടെ ദുബായ് വിടുകയായിരുന്നുന്നെ് പത്രം പറയുന്നു. ഗൾഫ് മാധ്യമത്തിൽ നേതാവിന്റെ പേര് പറഞ്ഞിട്ടില്ല. പക്ഷേ ഇത് ഇ.പി ജയരാജന്റെ മകനാണെന്നാണ് ആരോപണം ഉയരുന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടുമക്കളും മറ്റൊരു നേതവിന്റെ മകനും വിവാദത്തിൽപെട്ടതോടെ സിപിഎമ്മും പ്രതിരോധത്തിലായിരിക്കയാണ്. ദുബാ്‌യിൽ മൂന്ന് പൊലീസ് സ്റ്റേഷനുകളിലായി അരക്കോടിയോളം രൂപ
തിരുവനന്തപുരം: തട്ടിപ്പുകേസിൽ പ്രതിയായി യാത്രാവിലക്ക് നേരിട്ട് ദുബായ്‌യിൽ കഴിയുന്ന ബിനോയ് കോടിയേരിക്ക് പിന്നാലെ അനിയൻ ബിനീഷ് കോടിയേരിയും മറ്റൊരു പ്രമുഖ സിപിഎം നേതാവിന്റെ മകനും ദുബായിൽ സാമ്പത്തിക തട്ടിപ്പുകളിൽ പ്രതിയാണെന്ന വാർത്തകൾ പുറത്ത്.പല സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കോടതി ശിക്ഷിച്ചെങ്കിലും പിടികൊടുക്കാതെ ബിനീഷ് മുങ്ങുകയായിരുന്നു. ഇക്കാരണത്താലാണ് സഹോദരനെ കാണാൻപോലും ദുബായ്ക്കുപോവാതെ ബിനീഷ് കേരളത്തിൽതന്നെ കഴിയുന്നതെന്നാണ് വിവരം.
ഗൾഫ് മാധ്യമം ദിനപ്പത്രാണ് ഈ വാർത്ത പുറത്തുവിട്ടത്.മറ്റൊരു പ്രമുനായ നേതാവിന്റെ മകനും സമാനമായ കേസിൽപെട്ട് കോടതിവിധിയോടടെ ദുബായ് വിടുകയായിരുന്നുന്നെ് പത്രം പറയുന്നു. ഗൾഫ് മാധ്യമത്തിൽ നേതാവിന്റെ പേര് പറഞ്ഞിട്ടില്ല. പക്ഷേ ഇത് ഇ.പി ജയരാജന്റെ മകനാണെന്നാണ് ആരോപണം ഉയരുന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടുമക്കളും മറ്റൊരു നേതവിന്റെ മകനും വിവാദത്തിൽപെട്ടതോടെ സിപിഎമ്മും പ്രതിരോധത്തിലായിരിക്കയാണ്.
ദുബാ്‌യിൽ മൂന്ന് പൊലീസ് സ്റ്റേഷനുകളിലായി അരക്കോടിയോളം രൂപയുടെ കേസുകളാണ് ബിനീഷിനെതിരെയുള്ളതെന്ന് ഗൾഫ് മാധ്യമം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബർദുബായ് പൊലീസ് സ്‌റ്റേഷനിൽ 2015 ഓഗസ്റ്റിൽ രജിസ്റ്റർ ചെയ്യപ്പെട്ട 18877/15 നമ്പർ കേസിലാണ് ബിനീഷ് ശിക്ഷിക്കപ്പെട്ടത്. ഏതാണ്ട് 40ലക്ഷം രൂപയോളം വരുന്ന രണ്ടേകാൽ ലക്ഷം ദിർഹം തട്ടിയെന്നായിരുന്നു പരാതി. 2017 ഡിസംബർ 10ന് ജഡ്ജി ഉമർ അത്തീബ് മുഹമ്മദ് ദിയാബ് അൽമറി നൽകിയ വിധിയിൽ രണ്ടുമാസം തടവാണ് ബിനീഷിന് വിധിച്ചത്. എന്നാൽ ബിനീഷ് പിടികൊടുക്കാതെ നാട്ടിലേക്ക് മുങ്ങുകയായിരുന്നു.
ദുബായ് ഫസ്റ്റ് ഗൾഫ്ബാങ്കിൽനിന്ന് വായ്പ എടുത്ത് തട്ടിപ്പ് നടത്തിയതിന് 2016ൽ ബർഷ പൊലീസ ്‌സ്റ്റേഷനിലും സ്വകാര്യ ക്രഡിറ്റ് കാർഡ് കമ്പനിയെ പറ്റിച്ചതിന് 2017ൽ ഖിസൈസ് പൊലീസ് സ്റ്റേഷനിലും ബിനീഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനിടെ ചില കേസുകൾ പണം നൽകി പരിഹരിച്ചതായും സൂചനയുണ്ട്.
സിപിഎമ്മിലെ പ്രമുഖനും മുൻ മന്ത്രിയും എംഎൽഎയുമായ ഒരാളുടെ മകനും സമാനമായ തട്ടിപ്പുകേസിൽ പ്രതിയായിട്ടുണ്ടെന്ന് ഗൾഫ് മാധ്യമം റിപ്പോർട്ടിൽ പറയുന്നു. അൽറഫ പൊലീസ് സ്റ്റേഷനിൽ 2016 മാർച്ച് 15നാണ് പ്രമുഖന്റെ മകനെതിരെ കേസ് എടുത്തത്. ദുബായ്‌യിലെ ഒരു ബാങ്കിൽനിന്ന് പണം വായ്‌പ്പയെടുത്ത് തിരിച്ചടക്കാതെ വഞ്ചിച്ചുവെന്നാണ് പരാതി. അതേവർഷം ഒക്ടോബർ 31ന് പുറപ്പെടുവിച്ച വിധിയിൽ മൂന്നുമാസം തടവാണ് ഇയാൾക്ക് ശിക്ഷവിധിച്ചത്. എന്നാൽ ഇത് അനുഭിക്കും മുമ്പേ ഇയാളും കടന്നു കളഞ്ഞതായി ഗൾഫ്മാധ്യമം റിപ്പോർട്ടിൽ പറയുന്നു.
ബിനീഷും ബിനോയിയും അടങ്ങുന്ന സംഘത്തിന്റെ സാമ്പത്തിക ക്രമക്കേടുകളുടെ ഒരറ്റം മാത്രമാണ് ഇതുവരെ പുറത്തുവന്നതെന്നാണ് വർഷങ്ങളായി ഗൾഫിൽ ജോലിചെയ്യുന്നവർ പറയുന്നത്. സിനിമാ നിർമ്മാണം തൊട്ട് ബ്‌ളേഡ് ഇടപാടുകൾവരെ ഇവരുടെ പേരിൽ പറഞ്ഞുകേൾക്കുന്നുണ്ട്. ചില കേസുകൾ ഇവർ പണം കൊടുത്ത് ഒതുക്കിയാതായും പറയുന്നുണ്ട്. അതേസമയം ബിസിനസ് ആവശ്യങ്ങൾക്കായാണ് പണം വായ്പയെടുത്തതെന്നും ബാങ്കുകൾ കേസ് കൊടുക്കുന്നത് സാധാരണമാണെന്നുമാണ് ഇവരുമായി ബന്ധപ്പെട്ടവർ പറയുന്നത്.
എന്നാൽ എന്താണ് ഇവരുടെ ബിസിനസ് എന്ന് വിശദീകരിക്കാൻപോലും സിപിഎം നേതാക്കൾക്ക് ആവുന്നില്ല. ഡാൻസ്ബാർ അടക്കമുള്ള പുറത്തുപറാൻ കൊള്ളില്ലാത്ത പല ബിസിനസുകളും കോടിയേരിയുടെ മക്കളുടെ പേരിൽ ഗൾഫിൽ പ്രചരിക്കുന്നുണ്ട്. ബിനോയ് കോടിയേരിയെ ന്യായീകരിക്കാനായി തുടക്കംമുതലേ രംഗത്തത്തെിയത് അനിയൻ ബിനീഷ് ആയിരുന്നു. ബിനോയ്‌ക്കെതിരെ ദുബായ്‌യിൽ കേസുകൾ ഒന്നുമില്ലെന്നും എല്ലാം മാധ്യമ സൃഷ്ടിയാണെന്നുമായിരുന്നു ബിനീഷിന്റെ പ്രതികരണം. നാട്ടിൽ വന്നിട്ട് അത്യാശ്യമൊന്നുമില്ലാത്തതിനാലാണ് ബിനോയ് നാട്ടിലത്തൊത്തത് എന്നായിരുന്നു കഴിഞ്ഞ ദിവസം ബിനീഷിന്റെ പ്രതികരണം.
നേതാക്കളുടെ മക്കൾ തട്ടിപ്പുകേസിൽ പ്രതികളാവുന്നതിന്റെ കൂടുതൽ വാർത്തകൾ പുറത്തുവന്നതോടെ സിപിഎം കടുത്ത പ്രതിസന്ധിയാണ്‌നേരിടുന്നത്. വരുന്ന സംസ്ഥാന സമ്മേളനത്തിൽ കോടിയേരിയുടെ സെക്രട്ടറി സ്ഥാനം തെറിക്കുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.