- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടിയേരി ബാലകൃഷ്ണനും സജി ചെറിയാനും ചേർന്ന് ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളിൽ പത്തോളം ഇടങ്ങളിൽ ഭൂമി വാങ്ങി; ഔദ്യോഗിക കണക്ക് പ്രകാരം 2.10 കോടി രൂപയുടെ ഇടപാടുകൾ; സത്യവാങ്മൂലത്തിൽ കാണിക്കാത്ത 16 ഇടങ്ങളിൽ കൂടി സജിക്ക് സ്വത്തുക്കൾ; ചെങ്ങന്നൂരിലെ ഇടത് സ്ഥാനാർത്ഥി സജി ചെറിയാനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പരാതി
ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർത്ഥിക്കെതിരെ അതിഗൗരവതരമായ ആരോപണങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. സ്വത്ത് വിവരങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവച്ചുവെന്നാണ് ആക്ഷേപം. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എകെ ഷാജിയാണ് പരാതി നൽകിയിരിക്കുന്നത്. ഇത് പ്രകാരം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേയും ഗുരുതര ആരോപണങ്ങളാണ് ഉയർത്തുന്നത്. അതുകൊണ്ട് കൂടിയാണ് ഈ പരാതി ശ്രദ്ധേയമാകുന്നത്. പത്ത് സ്ഥലത്തായി രണ്ട് കോടി പത്ത് ലക്ഷം രൂപയുടെ സ്വത്താണ് കോടിയേരിയും സജി ചെറിയാനും ചേർന്ന് വാങ്ങിയതെന്നാണ് ഉയരുന്ന ആരോപണം. സത്യവാങ്മൂലത്തിൽ കാട്ടാത്ത 16ഓളം വസ്തുക്കൾ കൂടി സജി ചെറിയാനുണ്ടെന്നാണ് ആരോപണം. ഇതെല്ലാം അക്കമിട്ട് നിരത്തിയാണ് ഷാജി പരാതി നൽകിയിരിക്കുന്നത്. ഇതിൽ പത്തെണ്ണവും കോടിയേരി ബാലകൃഷ്ണനുമായി ചേർന്നുള്ള ഭൂമി ഇടപാടുകളാണ്. ഒന്നേകാൽ കോടി പ്രമാണത്തിൽ കാട്ടിയിട്ടുള്ള ഏകദേശം രണ്ടര ഏക്കറോളം വരുന്ന വസ്തുക്കളുടെ കണക്കുകളാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നത്. വെൺമണിയിലും അമ്പലപ്പുഴയിലുമ
ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർത്ഥിക്കെതിരെ അതിഗൗരവതരമായ ആരോപണങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. സ്വത്ത് വിവരങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവച്ചുവെന്നാണ് ആക്ഷേപം.
സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എകെ ഷാജിയാണ് പരാതി നൽകിയിരിക്കുന്നത്. ഇത് പ്രകാരം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേയും ഗുരുതര ആരോപണങ്ങളാണ് ഉയർത്തുന്നത്. അതുകൊണ്ട് കൂടിയാണ് ഈ പരാതി ശ്രദ്ധേയമാകുന്നത്. പത്ത് സ്ഥലത്തായി രണ്ട് കോടി പത്ത് ലക്ഷം രൂപയുടെ സ്വത്താണ് കോടിയേരിയും സജി ചെറിയാനും ചേർന്ന് വാങ്ങിയതെന്നാണ് ഉയരുന്ന ആരോപണം.
സത്യവാങ്മൂലത്തിൽ കാട്ടാത്ത 16ഓളം വസ്തുക്കൾ കൂടി സജി ചെറിയാനുണ്ടെന്നാണ് ആരോപണം. ഇതെല്ലാം അക്കമിട്ട് നിരത്തിയാണ് ഷാജി പരാതി നൽകിയിരിക്കുന്നത്. ഇതിൽ പത്തെണ്ണവും കോടിയേരി ബാലകൃഷ്ണനുമായി ചേർന്നുള്ള ഭൂമി ഇടപാടുകളാണ്. ഒന്നേകാൽ കോടി പ്രമാണത്തിൽ കാട്ടിയിട്ടുള്ള ഏകദേശം രണ്ടര ഏക്കറോളം വരുന്ന വസ്തുക്കളുടെ കണക്കുകളാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നത്.
വെൺമണിയിലും അമ്പലപ്പുഴയിലുമായിട്ടാണ് ഈ വസ്തുക്കളെന്നും വിശദീകരിക്കുന്നു. വോട്ടർമാർക്കിടയിൽ ചർച്ചയാകാതിരിക്കാനാണ് ഈ വസ്തു വകകൾ സജി ചെറിയാൻ മറിച്ചു വച്ചിരിക്കുന്നതെന്നാണ് ആരോപണം.
കോടിയേരി ബാലകൃഷ്ണനുമായി ചേർന്നുള്ള വസ്തുക്കളുടെ സമ്പൂർണ്ണ ചിത്രവും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. സജി ചെറിയാന്റെ നേതൃത്വത്തിൽ രണ്ട ്‌സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. കരുണാ പാലിയേറ്റീവ് കെയറും ആലപ്പുഴ റിഹാബിലിറ്റേഷനും. ഇതിൽ പാലിയേറ്റീവ് കെയറിന്റെ ചെയർമാനാണ് താനെന്നത് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ ആലപ്പുഴ പ്രസ്ഥാനത്തിന്റെ പേര് പറയുന്നുമില്ല. സിപിഎം നിർദ്ദേശ പ്രകാരമാണ് ഇത്തരമൊരു സ്ഥാപനം തുടങ്ങിയിട്ടുള്ളത്. ഇതിന് വേണ്ടിയാണ് കൂടുതലും വസ്തു വാങ്ങി കൂട്ടിയിരിക്കുന്നതെന്നാണ് സൂചന.
അമ്പലപ്പുഴ വടക്ക് വില്ലേജിൽ 20 സെന്റും വെൺമണിയിൽ ഒരു ഏഖ്ഖറും അവിടെ തന്നെ അമ്പതിനായിരം രൂപയ്ക്ക് 39 സെന്റും വാങ്ങിയെന്നാണ് ആറോപണം. മറ്റൊരു 28 സെന്റും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എട്ട് സെന്റ് 2.8ലക്ഷത്തിന് വാങ്ങിയെന്നും ആരോപിക്കുന്നു. പുന്നപ്രയിലും മുളക്കുഴയിലും സജി ചെറിയാന് സ്വത്തുണ്ടെന്നും പറയുന്നു.
പരാതി പ്രകാരം ആലപ്പുഴ റിഹാബിലിറ്റേഷനുമായി കോടിയേരിക്ക് യാതൊരു ബന്ധവുമില്ല. ബൈലോ പ്രകാരം ആലപ്പുഴ റിബാബിലിറ്റേഷൻ ആൻഡ് പാലിയേറ്റിവീ സൈസൈറ്റിയുടെ കമ്മറ്റി അംഗമല്ല കോടിയേരി. പിന്നെ എന്തിന് കോടിയേരിയുടേയും സജി ചെറിയാന്റേയും പേരിൽ വസ്തു വാങ്ങിക്കൂട്ടിയെന്നാണ് ഉയരുന്ന ആരോപണം.
ഇത് നിയമവിരുദ്ധ സാമ്പത്തിക ഇടപാടാണെന്നും ആരോപിക്കുന്നു. ഈ സ്ഥാപനത്തിന്റെ ബൈലോ പ്രകാരം അംഗങ്ങൾക്ക് മൂലധനം ഉണ്ടാവേണ്ടതാണ്. ഇതും ഇലക്ഷൻ കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ ഇല്ലെന്നും ആരോപിക്കുന്നു.
മേൽപറഞ്ഞ സ്ഥാപനം രജിസ്റ്റർ ചെയ്ത് ആറ് ദിവസങ്ങൾക്കുള്ളിലാണ് വൻ സാമ്പത്തിക ഇടപാടിലൂടെ ഭൂമി കച്ചവടം നടത്തിയതെന്നാണ് ആരോപണം. ആയതിനാൽ തന്നെ ഈ ഇടപാട് സംഘടനയ്ക്ക് വേണ്ടിയല്ലെന്നും സംംഘടനയുടെ ഭാരവാഹി അല്ലാത്ത കോടിയേരിയുമായി ചേർന്ന് ഭൂമി രജിസ്റ്റർ ചെയ്തതിലൂടെ വ്യക്തമാകുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു. അതുകൊണ്ട് രേഖകൾ പരിശോധിച്ച് നാമനിർദ്ദേശ പത്രിക തള്ളണമെന്നാണ് ആവശ്യം. സജി ചെറിയാനെതിരെ ക്രിമിനൽ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നു. നോമിനേഷൻ സ്വീകരിച്ചാലും നിയമ നടപടികൾ തുടരാനാണ് സാധ്യത. ഇതിന് വേണ്ടി കൂടിയാണ് ഇപ്പോൾ പരാതി നൽകിയിക്കുന്നത്.
അമ്പലമ്പഴയിൽ 20 സെന്റ് സ്ഥലം സജി ചെറിയാനും കോടിയേരിയും ചേർന്ന് വാങ്ങിയത് 1.23കോടി രൂപയ്ക്കാണെന്നാണ് ആരോപണം. വെൺമണിയിൽ 49 ലക്ഷത്തിനും അമ്പതിനായിരം രൂപയ്ക്കും വസ്തു വാങ്ങിയിട്ടുണ്ട്. ഇതിന് സമാനമായി നിരവധി ഭൂമി ഇടപാടുകളാണ് പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്. ഇതെല്ലാം നിയമവിരുദ്ധമാണെന്നാണ് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പത്രിക സ്വീകരിച്ചാലും ഈ സ്വത്തുക്കളുടെ കണക്ക് സിപിഎമ്മിന് തലവേദനയായി മാറാൻ ഇടയുണ്ട്. അണികൾക്ക് കൃത്യമായ വിശദീകരണവും നൽകേണ്ടതായി വരും.
നായർ വോട്ടുകളാണ് ചെങ്ങന്നൂരിലെ വിജയത്തിൽ പ്രധാന ഘടകം. ഇത് മുതലാക്കിയാണ് കഴിഞ്ഞ തവണ രാമചന്ദ്രൻ നായർ ജയിച്ചത്. അതുകൊണ്ട് തന്നെ ചെങ്ങന്നൂരിൽ സി എസ് സുജാതയെ മത്സരിപ്പിക്കണമെന്ന പൊതു വികാരം ഉയർന്നു. എന്നാൽ കോടിയേരിയുടെ പിന്തുണയോടെ സജി ചെറിയാൻ സ്ഥാനാർത്ഥിയാവുകയായിരുന്നു. ഇതിനിടെയാണ് സ്വത്ത് കണക്കുകളും ചർച്ചയാകുന്നത്.