- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസ് ഒതുക്കിത്തീർക്കാൻ കോട്ടയം ഡിവൈഎസ്‌പി ക്വാർട്ടേഴ്‌സിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന യുവതിയുടെ ആരോപണം തെറ്റ്; ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനു തെളിവില്ലെന്നു തെളിയിക്കുന്ന പരിശോധനാ ഫലം പുറത്ത്
കോട്ടയം: കേസ് ഒതുക്കിത്തീർക്കാനായി ക്വാർട്ടേഴ്‌സിലേക്കു വിളിച്ചുവരുത്തി പൊലീസ് ഉദ്യോഗസ്ഥൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ ആരോപണം തെറ്റെന്നു വൈദ്യപരിശോധനാഫലം. കോട്ടയം ഡിവൈഎസ്‌പി ടി എ ആന്റണിക്കെതിരായ ബലാൽസംഗ ആരോപണം തെറ്റെന്ന് തെളിയിക്കുന്ന പരിശോധനാ ഫലമാണു പുറത്തുവന്നത്. യുവതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് തെളി
കോട്ടയം: കേസ് ഒതുക്കിത്തീർക്കാനായി ക്വാർട്ടേഴ്‌സിലേക്കു വിളിച്ചുവരുത്തി പൊലീസ് ഉദ്യോഗസ്ഥൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ ആരോപണം തെറ്റെന്നു വൈദ്യപരിശോധനാഫലം. കോട്ടയം ഡിവൈഎസ്‌പി ടി എ ആന്റണിക്കെതിരായ ബലാൽസംഗ ആരോപണം തെറ്റെന്ന് തെളിയിക്കുന്ന പരിശോധനാ ഫലമാണു പുറത്തുവന്നത്.
യുവതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് തെളിവില്ലെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ക്വാർട്ടേഴ്‌സിൽ വച്ച് ബലാത്സംഗം ചെയ്തുവെന്ന് യുവതി പരാതിപ്പെട്ടത്.
യുവതിയുടെ പരാതിയെ തുടർന്ന് ഡിവൈഎസ്‌പിയെ സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്ന് വൈദ്യപരിശോധനയ്ക്കു വിധേയയാകാൻ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. പരിശോധനയ്ക്ക് യുവതി ആദ്യം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് ഡോക്ടർമാരുടെ കൗൺസലിങ്ങിനെ തുടർന്ന് സമ്മതിക്കുകയായിരുന്നു.
ഈ പരിശോധനാഫലത്തിലാണു ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്നു തെളിഞ്ഞത്. വീട്ടമ്മയെ ബലാൽസംഗം ചെയ്തു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്‌പിയെ സസ്‌പെൻഡു ചെയ്തിരുന്നത്.
പരാതിയുമായി തന്നെ കാണാൻ എത്തിയ മണിമല സ്വദേശിനിയായ വീട്ടമ്മയെ ക്വട്ടേഴ്‌സിൽ കൂട്ടി കൊണ്ടു പോയി ബലാൽസംഗം ചെയ്തു എന്നായിരുന്നു പരാതി. കോട്ടയം ഈസ്റ്റ് പൊലീസിലാണ് വീട്ടമ്മ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്‌പിക്കെതിരെ പൊലീസ് കേസെടുക്കുകയും സസ്‌പെൻഡു ചെയ്യുകയുമായിരുന്നു.
സംഭവത്തെ കുറിച്ച് എഡിജിപി പത്മകുമാർ സമർപ്പിച്ച റിപ്പോട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി സെൻകുമാർ ഡിവൈഎസ്‌പിയെ സസ്‌പെൻഡ് ചെയ്തത്. തൊടുപുഴ വിജിലൻസ് ഡിവൈഎസ്‌പിയായിരുന്ന ആന്റണി ഒരു മാസം മുമ്പാണ് കോട്ടയം ഡിവൈഎസ്‌പിയായി ചുമതല ഏറ്റെടുത്തത്.
സോണിയാഗാന്ധിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സുരക്ഷാക്രമീകരണങ്ങൾ നടത്തുന്നതിനിടെ ഡിവൈ.എസ്‌പി. വീട്ടമ്മയെ വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയെന്നായിരുന്നു ആരോപണം. 34 കാരിയാണ് ഡിവൈ.എസ്‌പി ആന്റണിക്കെതിരെ പരാതി നല്കിയത്. പൊൻകുന്നത്ത് ഇന്റർനെറ്റ് കഫേ നടത്തിവരികയാണ് യുവതി. മണർകാട്ടേയ്ക്ക് മൊബൈലിൽ വിളിച്ചുവരുത്തിയശേഷം സ്വന്തം കാറിൽ മുട്ടമ്പലത്തെ ക്വാർട്ടേഴ്‌സിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിന് നല്കിയ പരാതിയിൽ പറയുന്നു.