- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കയ്യിൽ മുളകുപൊടി സ്പ്രേയുമായി റേഞ്ച് റോവറിൽ ചുറ്റിക്കറങ്ങും; റോഡിൽ തടസം സൃഷ്ടിക്കുന്നവരെ ആക്രമിക്കുന്നത് പതിവു പരിപാടി; ഒടുവിൽ ഇരയായത് ജെസിബി ഡ്രൈവർ; ഇടതിനും വലതിനും ഒരുപോലെ വേണ്ടപ്പെട്ട കോട്ടയത്തെ വ്യവസായി അലക്‌സ് വെള്ളാപ്പള്ളി മറ്റൊരു മുഹമ്മദ് നിസാമോ?
കോട്ടയം: കയ്യിൽ കാശുണ്ടെങ്കിൽ എന്തുമാകാം എന്ന് ധരിക്കുന്ന ഒരു വിഭാഗം വ്യവസായികൾ കേരളത്തിൽ ഇപ്പോഴുമുണ്ട്. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ അതിക്രൂരമായി മർദ്ദിച്ചുകൊന്ന കിങ്‌സ് ബീഡി ഉടമ മുഹമ്മദ് നിസാം ഏതാനും മാസങ്ങളായി അഴിയെണ്ണുകയാണ്. നീതിപീഠം കർക്കശ നിലപാട് സ്വീകരിച്ചതു കൊണ്ടാണ് അഴിക്കുള്ളിൽ നിന്നും ഇനിയ
കോട്ടയം: കയ്യിൽ കാശുണ്ടെങ്കിൽ എന്തുമാകാം എന്ന് ധരിക്കുന്ന ഒരു വിഭാഗം വ്യവസായികൾ കേരളത്തിൽ ഇപ്പോഴുമുണ്ട്. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ അതിക്രൂരമായി മർദ്ദിച്ചുകൊന്ന കിങ്‌സ് ബീഡി ഉടമ മുഹമ്മദ് നിസാം ഏതാനും മാസങ്ങളായി അഴിയെണ്ണുകയാണ്. നീതിപീഠം കർക്കശ നിലപാട് സ്വീകരിച്ചതു കൊണ്ടാണ് അഴിക്കുള്ളിൽ നിന്നും ഇനിയും പുറത്തുവരാത്തത്. എന്നാൽ, ഒരു നിസാം ജയിലിൽ ആണെങ്കിലും നിസാമിനെ വെല്ലുന്നവർ പുറത്ത് ചുറ്റിയടിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്.
ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ഒരുപോലെ വേണ്ടപ്പെട്ട കോട്ടയത്തെ ഒരു വ്യവസായി ആഡംബര കാറുമായി റോഡിൽ ഇറങ്ങിയാൽ നാട്ടുകാർക്ക് രക്ഷയില്ലാത്ത അവസ്ഥയാണ്. റോഡിൽ ആര് തനിക്ക് വിഘാതം സൃഷ്ടിച്ചാലും ആക്രമണകാരിയാകും ഇയാൾ. എന്നാൽ രാഷ്ട്രീയക്കാർക്കും പൊലീസുകാർക്കും മാദ്ധ്യമങ്ങൾക്കും പ്രിയപ്പെട്ടവൻ ആയതിനാൽ ആരെയും പേടിക്കേണ്ടെന്ന് മാത്രം. ആരെങ്കിലും പരാതി കൊടുത്താൻ പൊലീസ് കണ്ടില്ലെന്ന് ഭാവിക്കും. കർശന നടപടി വേണമെന്ന് വിധത്തിൽ അഭിപ്രായപ്പെട്ടാൽ ഭീഷണിപ്പെടുത്തുകയും ചെയ്യും. പ്രമുഖ ബിൽഡറായ അലക്‌സ് വെള്ളാപ്പള്ളിയാണ് ഇങ്ങനെ വിവാദ നായകനാകുന്നത്.
ലണ്ടനിൽ ഇറക്കുമതി ചെയ്ത റേഞ്ച് റോവർ കാറിലാണ് അലക്‌സ് വെള്ളാപ്പള്ളിയുടെ കറക്കം. കയ്യിൽ മുളകുപൊടി സ്‌പ്രേയും കരുതി ചുറ്റിയടിക്കുന്ന ഇദ്ദേഹം രണ്ടാഴ്‌ച്ച മുമ്പ് വീണ്ടും വിവാദനായകനായി. റോഡിൽ ആഡംബര വാഹനവുമായി ഇറങ്ങിയോ ഇയാളുടെ യാത്രയ്ക്ക് തടസ്സം സൃഷ്ടിച്ചു എന്ന കാരണത്താൽ പാവപ്പെട്ട ഒരു ജെസിബി ഡ്രൈവറെയാണ് വെള്ളാപ്പള്ളി ആക്രമിച്ചത്. വേണ്ടപ്പെട്ടവർ ബാബുജി എന്ന് വിളിക്കുന്ന അലക്‌സ് വെള്ളാപ്പള്ളിക്കെതിരെ മണർകാട് പൊലീസ് സ്‌റ്റേഷനിലാണ് ആക്രമിച്ചെന്നു കാണിച്ച് പരാതി ലഭിച്ചിരിക്കുന്നത്.
റേഞ്ച് റോവർ കാറിൽ മദ്യലഹരിയിൽ പാഞ്ഞെത്തിയ ഇയാൾ അകാരണമായി ജെസിബി ഡ്രൈവറെ ആക്രമിച്ചു എന്നാണ് ആരോപണം. പാറമ്പുഴയിൽ ജല അഥോറിറ്റിയുടെ ജോലികൾക്കായി റോഡിൽ കുഴിയെടുക്കുകയായിരുന്നു ഈ ജെസിബി ഡ്രൈവർ. ഈ സമയാത്താണ് അലക്‌സ് വെള്ളാപ്പള്ളി ഇതുവഴി വന്നത്. അർധരാത്രിയിൽ റോഡിൽ ഗതാഗതതടസമുണ്ടായതിനെ തുടർന്ന് ആദ്യം ഇയാൾ കാറിന്റെ ഹോൺ മുഴക്കി.
അമിതശബ്ദത്തിൽ അസഹ്യമായ രീതിയിൽ ഹോൺ മുഴക്കിയതോടെ ജെസിബി ഡ്രൈവർ ഇപ്പോൾ വാഹനം മാറ്റാമെന്ന് അറിയിച്ചു. എന്നാൽ, പറഞ്ഞു തീരും മുൻപ് റേഞ്ച് റോവറിന്റെ ഡോർ തുറന്നു പുറത്തിറങ്ങിയ അക്രമി, ജെസിബി ഡ്രൈവറുടെ കണ്ണിനു നേരെ മുളകുപൊടി സ്്രേപ പ്രയോഗിച്ചു എന്നാണ് പരാതി. കണ്ണിലും മൂക്കിലും അന്തരികാവയവങ്ങളിലും പുകച്ചിലും നീറ്റലും അനുഭവപ്പെട്ട ഡ്രൈവറെ ഉടൻ തന്നെ നാട്ടുകാരും ഒപ്പം ജോലി ചെയ്തിരുന്നവരും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
പിറ്റേന്ന് തന്നെ ഒപ്പമുണ്ടായിരുന്ന ജീവനക്കാർ ചേർന്ന് ജെസിബി ഡ്രൈവറുടെ പരാതി ഈസ്റ്റ് സിഐയ്ക്ക് എഴുതി നൽകി. എന്നാൽ മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞ് കേസ് അന്വേഷിക്കാതെ ഒഴിയുന്ന അവസ്ഥയാണ് നിലവിലുള്ളത്. പരാതി നൽകി രണ്ടാഴ്‌ച്ച പിന്നിട്ടിട്ടും പൊലീസ് യാതൊരു നടപടിയും ഇയാൾക്കെതിരെ സ്വീകരിച്ചിട്ടില്ല. റേഞ്ച് റോവർ കാറിന്റെ നമ്പർ സഹിതമാണ് നാട്ടുകാർ പരാതി നൽകിയിരുന്നത്. എന്നിട്ടും ഒന്നുമറിയാത്ത ഭാവത്തിലാണ് പൊലീസ്. കോട്ടയത്ത് റേഞ്ച് റോവർ കാർ നാലെണ്ണമുണ്ടെന്നും അലക്‌സാണോ പ്രതിയെന്ന് അന്വേഷിച്ചുവരികയാണെന്നും മണർകാട് എസ് ഐ സാജു വർഗീസ് പറഞ്ഞു. അദ്ദേഹത്തോടു ചോദിച്ചപ്പോൾ താനല്ലെന്നു പറഞ്ഞെന്നും താമസിയാതെ പ്രതിയെ പിടികൂടുമെന്നാണ് എസ് ഐ പറയുന്നത്. എന്നാൽ അലക്‌സിന്റെ വീട് പാറമ്പുഴയ്ക്കടുത്തുള്ള പേരൂരാണ്. ആ സമയത്ത് അതുവഴി റേഞ്ച് റോവറിൽ പോകാൻ മറ്റാരുമില്ല. പാതിരാത്രിയിൽ മദ്യപിച്ചു സഞ്ചരിക്കുന്ന ഇയാളുടെ ഗുണ്ടായിസത്തിനു വിധേയരായ നിരവധി പേർ സമീപപ്രദേശങ്ങളിലുണ്ട്. സ്വാധീനമുള്ളതിനാൽ പലരും പരാതിപ്പെടാൻ മടികാണിക്കുകയാണ്.
കോട്ടയത്തെ പ്രമാണി എന്ന നിലയിൽ മാദ്ധ്യമങ്ങളും ഒറ്റക്കെട്ടായി വാർത്ത മുക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയുടെ കോപ്പിയുമായാണ് മലയാള മനോരമ, മാതൃഭൂമി, ദീപിക തുടങ്ങിയ പത്രങ്ങളെ ജെസിബി ഡ്രൈവർ സമീപിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന ആക്ഷേപവുമുണ്ട്. മലയാള മനോരമയുടെ കോട്ടയം ഓഫിസ് അടക്കം പ്രധാന ഓഫിസുകളുടെയെല്ലാം അറ്റകുറ്റപണികളുടെ കരാർ ഇദ്ദേഹത്തിന്റെ കൺസ്ട്രക്ഷൻ കമ്പനിക്കാണ്. അതുകൊണ്ട് മനോരമയും ഈ വിഷയത്തിൽ മൗനം പാലിക്കുകയായിരുന്നു.
സമാനമായ രീതിയിൽ മുളകുപൊടി സ്േ്രപ പ്രയോഗിച്ചതിന്റെ പേരിൽ നിലവിൽ നാലു കേസുകൾ അലക്‌സ് വെള്ളാപ്പള്ളിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, ഈ കേസുകളിലൊന്നും തുടർനടപടികളുമായി മുന്നോട്ടു പോയില്ലെന്ന് മാത്രം. മുമ്പ് ആലപ്പുഴയിൽ കർഷക സംഘത്തിന്റെ പരിപാടിയിൽ പങ്കെടുക്കാൻ സിപിഐ(എം) നേതാവ് ഇ പി ജയരാജൻ ഈ റേഞ്ച് റോവർ കാറിൽ എത്തിയത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ കാർ തന്നെയാണ് ഇപ്പോൾ വീണ്ടും വിവാദത്തിൽ പെട്ടിരിക്കുന്നത്. നാട്ടിൽ പ്രമാണിയും മാന്യനുമായി അറിയപ്പെടുന്നുണ്ടെങ്കിലും രാത്രിയിൽ മദ്യപിച്ച ശേഷമുള്ള ഇമ്മാതിരി സ്വഭാവങ്ങൾ ഇയാളുടെ നിയന്ത്രണത്തിനപ്പുറമാണെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർ പറയുന്നു. ഇപി ജയരാജനെ കൂടാതെ കോട്ടയത്തെ യുഡിഎഫ് രഷ്ട്രീയക്കാർക്കും വേണ്ടപ്പെട്ടവാണ് അലക്‌സ് വെള്ളാപ്പള്ളി. ഈ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു തന്നെയാണ് വെള്ളാപ്പള്ളിയുടെ ചുറ്റിക്കറങ്ങലും.