- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയസുകാലത്ത് ജയിലിൽ കിടക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞ അച്ഛനെ വാപൊത്തി മുറിയിലിട്ടു പൂട്ടി; ഇൻക്വസ്റ്റിന് മുമ്പ് മുറി വൃത്തിയാക്കി; ബിനോയിയുടെ മുഖത്തെ മുറിവിലുണ്ട് എല്ലാ സത്യവും; പാസ്റ്റർ ബിനോയ് കൊട്ടാരക്കരയുടെ ഭാര്യയുടെ മരണത്തിൽ സർവ്വത്ര ദുരൂഹത
കൊല്ലം: ഫയർവിങ്‌സ് പാസ്റ്റർ ബിനോയ് കൊട്ടാരക്കരയുടെ ഭാര്യ രേഷ്മയുടെ മരണത്തിൽ സർവ്വത്ര ദുരൂഹത. എന്നിട്ടും പൊലീസ് കേസ് അന്വേഷണം ഊർജ്ജിതമാക്കാത്തതിൽ നാട്ടുകാർക്കും രേഷ്മയുടെ ബന്ധുക്കൾക്കും അതൃപ്തിയുണ്ട്. വിദേശത്തേക്ക് കടക്കാനുള്ള ബിനോയുടെ ശ്രമം അറിഞ്ഞിട്ടും പൊലീസ് ഒന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം. ഒറ്റനോട്ടത്തിൽ തന്നെ രേഷ
കൊല്ലം: ഫയർവിങ്‌സ് പാസ്റ്റർ ബിനോയ് കൊട്ടാരക്കരയുടെ ഭാര്യ രേഷ്മയുടെ മരണത്തിൽ സർവ്വത്ര ദുരൂഹത. എന്നിട്ടും പൊലീസ് കേസ് അന്വേഷണം ഊർജ്ജിതമാക്കാത്തതിൽ നാട്ടുകാർക്കും രേഷ്മയുടെ ബന്ധുക്കൾക്കും അതൃപ്തിയുണ്ട്. വിദേശത്തേക്ക് കടക്കാനുള്ള ബിനോയുടെ ശ്രമം അറിഞ്ഞിട്ടും പൊലീസ് ഒന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം. ഒറ്റനോട്ടത്തിൽ തന്നെ രേഷ്മയുടെ മരണത്തിൽ ദുരൂഹത ഉറപ്പിക്കുന്ന ഒട്ടേറെ വസ്തുതകൾ മറുനാടൻ മലയാളിക്ക് ലഭിച്ചു. മരണത്തെ ആത്മഹത്യയാക്കാൻ ബോധപൂർവ്വമായ ശ്രമം ഉണ്ടായെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
അമേരിക്കയിലെ ഡാളസ്സിലെ ബിനോയിയുടെ അടുത്ത വനിതാ സുഹൃത്തായിരുന്നു രേഷ്മയുടെ മരണദിവസം മുകളിൽ വാതിലടച്ച മുറിയിൽ സുവിശേഷ'വേല' ചെയ്തുകൊണ്ടിരുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. വാതിലടച്ചു കുറ്റിയിട്ട മുറിയിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ രേഷ്മ പല പ്രാവശ്യം ശ്രമിച്ചു. അതിന്റെ ഭാഗമായി ആ വാതിലിൽ പലപ്രാവശ്യം മുട്ടിനോക്കി. അവസാനം ശബ്ദമുയർത്തിയ രേഷ്മയെ വാതിൽ തുറന്നു ഇറങ്ങി വന്ന ബിനോയിയുടെ ആരോഗ്യം ആ പാവം പെൺകുട്ടിയെ കീഴ്‌പ്പെടുത്തിയെന്നാണ് ആക്ഷേപം. ആ മരണവെപ്രാളത്തിൽ അല്ലേ രേഷ്മ ബിനോയിയുടെ മുഖം മാന്തി കീറിയെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്.
കിടപ്പറയിലെ മൂന്നരയടിപ്പൊക്കമുള്ള ജനാലയിൽ നടുവിലെ കമ്പിയിൽ അഞ്ചരയടിയോളം പൊക്കവും അറുപത്തിയഞ്ച് കിലോയോളം ഭാരവുമുള്ള രേഷ്മ ചുരിദാറിന്റെ ഷോളിൽ തൂങ്ങിമരിച്ചു എന്നു പറയുന്നത് അന്വേഷണ ഉദ്യോഗസ്ഥന്മാർക്കുപോലും വിശ്വസിക്കാൻ കഴിയുന്നില്ല. രേഷ്മയുടെ മരണാനന്തര ശുശ്രൂഷകൾ നടന്ന ബിനോയിയുടെ വീട്ടിലെ കുഴിമാടത്തിൽപോലും നടന്ന വാഗ്വാദങ്ങളും ഉന്തും തള്ളും നടന്നിരുന്നു. വീട്ടിന്റെ നടുത്തളത്തിൽ നിശ്ചലമായിക്കിടക്കുന്ന രേഷ്മയുടെ ശവശരീരത്തിന്റെ ഫോട്ടോ എടുക്കുവാൻ ശ്രമിച്ച ബന്ധുക്കളെ വിലക്കിയതും ദുരൂഹമാണ്. രേഷ്മയുടെ സഹോദരി ശുശ്രൂഷഷാ സമയത്ത് തനിക്ക് സംസാരിക്കണം എന്ന് പറഞ്ഞ് എഴുന്നേറ്റപ്പോൾ അതിനും അനുവദിച്ചില്ല. ആത്മസമീപനം പാലിക്കണമെന്നും പ്രശ്‌നങ്ങളിലേയ്ക്ക് പോകരുതെന്നും രേഷ്മയുടെ അമ്മയെ ചിലർ വിലക്കുകയും ചെയ്തു. ഇതെല്ലാം ബിനോയിയെ രക്ഷിക്കാനുള്ള നീക്കമായി വിലയിരുത്തുന്നു.
ആരാണ് രേഷ്മ ആത്മഹത്യചെയ്തതാണന്നു സ്ഥിരീകരിച്ചതെന്നതിനും ഉത്തരമില്ല. ആരാണ് തൂങ്ങി നിന്ന രേഷ്മയുടെ ഷാൾ അറുത്തിട്ടതെന്ന ചോദ്യത്തിനും മറുപടിയില്ല. രേഷ്മയുടെ മരണ ശേഷം വീട്ടിലെത്തിയവരെല്ലാം ബിനോയിയുടെ കൈയും, മുഖവും മുറിഞ്ഞിരുന്നുവെന്ന് മനസ്സിലാക്കിയിരുന്നു. ഇതിനൊപ്പം പൊലീസ് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കും മുന്‌പേ മുറി വൃത്തിയാക്കിയതും സംശയത്തിന് ഇടനൽകുന്നു. രേഷ്മയുടെ ഫോണും കാണാനില്ല. ദിവസവും ഡയറി എഴുതുന്ന സ്വഭാവം ഉള്ള രേഷ്മയുടെ ഡയറിയും ആർക്കും അറിയില്ല. ഇതെല്ലാം ബിനോയിയെ രക്ഷിക്കാനായുള്ള തെളിവ് നശീകരണമായാണ് രേഷ്മയുടെ ബന്ധുക്കളും നാട്ടുകാരും വിലയിരുത്തണം. ഇതിന്റെയെല്ലാം ഉത്തരങ്ങൾ ബിനോയിയുടെ പക്കൽ ഉണ്ട്. അതു പുറത്തുവരാൻ ബിനോയിയെ ചോദ്യം ചെയ്യണം. അതും ഒരു സ്‌പെഷ്യൽ ബ്രാഞ്ച് ടീം തന്നെ വേണമെന്ന് നാട്ടുകാരിൽ ഒരാൾ മറുനാടൻ മലയാളിയോട് പറഞ്ഞു.
വീട്ടിലെ ജനലിലാണ് തൂങ്ങിമരിച്ചനില യിൽ കണ്ടത് എന്നാണ് ബിനോയ് പറയുന്നത്. മുറിയിലെ ജനലിന് മൂന്നരയടിമാത്രമാണ് പൊക്കമുള്ളത്.അഞ്ചരയടിയിൽ കൂടുതൽ ഉയരമുള്ള രേഷ്മയ്ക്ക് ജനൽക്കമ്പിയിൽ തൂങ്ങിമരിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ഈ കേസിൽ ദുരൂഹതകൾ ഏറെയാണ്. അതിനൊന്നും മറുപടി പോലും നൽകാതെ കേസ് ഒതുക്കി തീർക്കാനാണ് നീക്കം. രേഷ്മ തൂങ്ങിമരിച്ച ജനലിൽ ഒരാൾ ആത്മഹത്യ ചെയ്തുവെന്നത് തന്നെ അസാധ്യമാണെന്നും നാട്ടുകാർ പറയുന്നു. 5 അടി പൊക്കം ഉള്ള ഒരാൾക്ക് തിരെ പൊക്കം ഇല്ലാത്ത ചെറിയ ജനൽ അഴിയിൽ തുങ്ങാൻ സാധിക്കുമോ? മരണ വാർത്ത അറിഞ്ഞ് ബിനോയിയുടെ വീടിനു അടുത്തു താമസിക്കുന്ന രേഷ്മയുടെ അങ്കിളും ആന്റിയും ആ വീട്ടിൽ ഓടി എത്തിയപ്പോൾ ബിനോയിയുടെ അച്ഛന്റെ വാക്കുകൾ 'ഇവൻ കാരണം ഞങ്ങൾക്ക് ഈ വയസാംകാലത്ത് ജയിലിൽ കിടക്കേണ്ടി വരുമല്ലോ ദൈവമേ'എന്നായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ഇതു കേട്ട ബിനോയി സ്വന്തം പിതാവിന്റെ വായ് പൊത്തി റൂമിൽ കൊണ്ടുപോയി പൂട്ടിയതെന്തിനെന്ന ചോദ്യവും ബാക്കി.
ബിനോയിയെ രക്ഷിക്കാൻ ഉന്നത തല നീക്കം നടക്കുന്നുണ്ട്. ബിനോയിയെ തൊടുവാൻപോലും നിയമം ഭയപ്പെടുന്നുവെങ്കിൽ അവനെ സംരക്ഷിക്കുന്നതാരാണ്? റൈസൺതോമസോ, അന്നാകണ്ടത്തിലോ, ബിജി അഞ്ചലോ അതോ ഫിന്നിസ്റ്റീഫനോ അതോ മറ്റാരെങ്കിലുമോ എന്ന സംശയത്തിലാണ് നാട്ടുകാർ. രേഷ്മയ്ക്ക് എതിരെ ബിനോയ് നടത്തിയിരുന്ന പീഡനമെല്ലാം നാട്ടുകാർക്ക് അറിയാവുന്നതാണ്. അതുകൊണ്ട് കൂടിയാണ് പ്രത്യേക അന്വേഷണ സംഘം വേണമെന്ന ആവശ്യം ശക്തമാകുന്നത്. രേഷ്മയുടെ മരണത്തിന് ആഴ്ചകൾക്കു മുമ്പ് ബാംഗ്ലൂർ സിറ്റിയിൽ നടത്തിയയോഗത്തിനു ശേഷം ഹോട്ടൽ മുറിയിൽ ബിനോയ് അടിപിടികൂടിയെന്ന ആക്ഷേപവുമുണ്ട്. ബിനോയിയുടെ വഴിവിട്ട ഇടപാടുകളാണ് ഈ സംഘർഷത്തിന് വഴിവച്ചതെന്നാണ് ആക്ഷേപം. രേഷ്മയുടെ ഭർത്താവ് പാസ്റ്റർ ബിനോയി ആത്മീയതയുടെ മറവിൽ പല കുറ്റകൃത്യങ്ങളും ചെയ്തിരുന്നു എന്നതിന് തെളിവായി ഈ സംഭവത്തെ നാട്ടുകാർ ഉയർത്തിക്കാട്ടുന്നു.
കഷ്ടപ്പാടുകൾ നിറഞ്ഞ കുടുംബത്തിൽ നിന്നാണ് കൊട്ടാരക്കര പഴയവിള വീട്ടിൽ ബാബുവിന്റെ മകൻ പാസ്റ്റർ ബിനോയ് സമ്പന്നതയുടെ ഉന്നതങ്ങളിലേക്ക് വളരെ വേഗം വളർന്നത്. ആത്മീയതയുടെ പേരിൽ മുന്തിയതരം കാറിലും വലിയ ഹോട്ടലുകളിലും ഉന്നതന്മാരുടെ വീടുകളിലും കയറിച്ചെല്ലാൻ സ്വാതന്ത്ര്യം ലഭിച്ചിരുന്നു. ഇതോടെയാണ് പഴയ കാലം ബിനോയ് മറന്നതെന്നാണ് രേഷ്മയുടെ അമ്മയും ബന്ധുക്കളും നാട്ടുകാരും വിശദീകരിക്കുന്നത്. ഉന്നതരുമായി ബന്ധമുള്ള ബിനോയി ഈ കേസ് ഒതുക്കി തീർക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നാണ് രേഷ്മയുടെ ബന്ധുക്കളുടെ പക്ഷം. അതു ശരിവയ്ക്കുന്ന പ്രതികരണമാണ് പൊലീസും നടത്തുന്നത്. ബിനോയിയെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യറാകാത്തതാണ് ഈ സംശയം ബലപ്പെടുത്തുന്നത്.
രേഷ്മ (26)യെ ഭർത്താവ് പാസ്റ്റർ ബിനോയി ബാബുവിന്റെ കൊട്ടാരക്കര നെല്ലിക്കുന്നത്തെ പഴയവിള വീട്ടിൽ ഓഗസ്ത് 15നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്നുതന്നെ കൊട്ടാരക്കര റൂറൽ എസ്‌പിക്കു പരാതി നൽകി. എന്നാൽ, അന്വേഷണത്തിന് പൊലീസ് തയ്യാറായില്ല. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ബിനോയി രേഷ്മയെ മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക് ഇരയാക്കുമായിരുന്നു. സംഭവദിവസം പകൽ രണ്ടിനു ബിനോയി ഫോണിൽ വിളിച്ച് രേഷ്മ ആത്മഹത്യ ചെയ്തതായി അമ്മയെ അറിയിക്കുകയായിരുന്നു. പെരുമ്പാവൂരിൽനിന്ന് വൈകിട്ടോടെ കൊട്ടാരക്കരയിലെ വീട്ടിലെത്തി. രേഷ്മയുടെ മൃതദേഹം തറയിൽ കിടത്തിയ നിലയിലായിരുന്നു. മുറിയിലെ ജനലഴിയിൽ ചുരിദാറിന്റെ ഷാൾ കഴുത്തിൽ കുരുക്കി ആത്മഹത്യ ചെയ്‌തെന്നാണ് ബിനോയി പറഞ്ഞത്. എന്നാൽ, അത്തരത്തിൽ ആത്മഹത്യ ചെയ്യാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടു. ഇതോടെയാണ് പരാതി നൽകിയത്.
2012 ജൂലൈ 12 നാണ് രേഷ്മയുടെ വിവാഹം ബിനോയിയുമായി നടന്നത്. വിവാഹം കഴിഞ്ഞു നാലുമാസമായപ്പോൾ പീഡനം തുടങ്ങി. എന്തിനും ഏതിനും ഉപദ്രവിക്കുന്നക്രൂരമായി മർദ്ദിച്ചിരുന്നു. മുഖത്തടിക്കുകയും മർമ്മ ഭാഗങ്ങളിൽ ചവിട്ടുക, മുടിയിൽ പിടിച്ചു ശക്തമായി ഇടിക്കുകയും പല ദിവസങ്ങളിൽ ആഹാരം നൽകാതിരിക്കു, തുടങ്ങിയവയായിരുന്നു പീഡന മുറകൾ. പ്രശ്‌നങ്ങൾ ഓരോന്നും നടക്കുമ്പോഴും തന്റെ വീട്ടുകാരെ രേഷ്മ ഫോൺ ചെയ്തു അറിയിച്ചിരുന്നു. അതിൽ കുപിതനായ ബിനോയ് മൊബൈൽ പിടിച്ചു വാങ്ങി നിലത്തെറിഞ്ഞു പോട്ടിച്ചതായി രേഷ്മയുടെ അമ്മ പറയുന്നു.