- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറുനാടൻ വാർത്ത മനോരമ ചാനലും ഏറ്റെടുത്തു; കുറ്റപത്രത്തിൽ രേഷ്മയുടെ കഥ ചർച്ചയായി; ഉന്നത സ്വാധീനത്തിന്റെ ബലത്തിൽ ആത്മഹത്യ ആകുമെന്ന് കരുതിയ ദുരൂഹ മരണം പുറത്താവുമെന്ന് ഭയന്ന് പാസ്റ്റർ ബിനോയ് കൊട്ടാരക്കര അമേരിക്കയിലേക്ക് മുങ്ങിയതായി ആരോപണം
കൊല്ലം: ആരുമറിയാതെ എല്ലാം ഒതുക്കി തീർക്കാമെന്ന ഫയർവിങ്‌സ് പാസ്റ്റർ ബിനോയ് കൊട്ടാരക്കയുടെ നീക്കങ്ങൾ ഫലിച്ചില്ല. രേഷ്മയുടെ മരണത്തിൽ മറുനാടൻ മലയാളി വാർത്ത കൊടുത്തതോടെ ആത്മഹത്യാ വാദം ദുർബ്ബലമായി. മനോരമാ ചാനൽ അടക്കമുള്ള മാദ്ധ്യമങ്ങൾ രേഷ്മയുടെ മരണം വാർത്തയാക്കി. ഭർത്താവ് ബിനോയ് പാസ്റ്ററുടെ മേൽ സംശയങ്ങളും ഉന്നയിച്ചു. പത്രങ്ങളും രേഷ
കൊല്ലം: ആരുമറിയാതെ എല്ലാം ഒതുക്കി തീർക്കാമെന്ന ഫയർവിങ്‌സ് പാസ്റ്റർ ബിനോയ് കൊട്ടാരക്കയുടെ നീക്കങ്ങൾ ഫലിച്ചില്ല. രേഷ്മയുടെ മരണത്തിൽ മറുനാടൻ മലയാളി വാർത്ത കൊടുത്തതോടെ ആത്മഹത്യാ വാദം ദുർബ്ബലമായി. മനോരമാ ചാനൽ അടക്കമുള്ള മാദ്ധ്യമങ്ങൾ രേഷ്മയുടെ മരണം വാർത്തയാക്കി. ഭർത്താവ് ബിനോയ് പാസ്റ്ററുടെ മേൽ സംശയങ്ങളും ഉന്നയിച്ചു. പത്രങ്ങളും രേഷ്മയുടെ മരണത്തിലെ ദുരൂഹതകൾ വാർത്തയാക്കി. ഇതോടെ പാസ്റ്റർ ബിനോയ് കുടുക്കിലുമായി. ഫയർവിങ്‌സ് ആത്മീയ ഗ്രൂപ്പിലെ മറ്റ് പ്രമുഖരുടെ സഹായത്തോടെ ബിനോയ് ഇന്ത്യ വിട്ടുവെന്നാണ് കഥകൾ. അതിനിടെ രേഷ്മയുടേത് ആത്മഹത്യയാണെന്ന വാദത്തിൽ ലോക്കൽ പൊലീസ് ഉറച്ചു നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ നീതി തേടി കോടതിയെ സമീപിക്കാൻ രേഷ്മയുടെ അമ്മയും നാട്ടുകാരും ആലോചിക്കുന്നുണ്ട്.
ഭർത്തൃഗൃഹത്തിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ വാദമാണ് മനോരമ കുറ്റ പത്രത്തിലൂടെ ചർച്ചയാക്കിയത്യ പെരുമ്പാവൂരിലെ പരേതനായ ഡോ. സുരേഷ് മാണി ജോർജിന്റെയും ഷീബയുടെയും മകളായ രേഷ്മയെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് കൊട്ടാരക്കരയിലെ ഭർത്തൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിലെ ജനാലയിൽ തൂങ്ങിമരിച്ച നിലയിലാണ് രേഷ്മയെ കണ്ടത്. എന്നാൽ ബിനോയിയുടെ ഉന്നത തല സ്വാധീനം എല്ലാ വാർത്തകളേയും മുക്കി. അന്വേഷണത്തെ അട്ടിമറിക്കുകയും ചെയ്തു. ഇത് മനസ്സിലാക്കിയാണ് രേഷ്മയുടെ മരണത്തിലെ ദുരൂഹതകൾ മറുനാടൻ വാർത്തയാക്കി. ഇതോടെയാണ് മറ്റ് മാദ്ധ്യമങ്ങളും കൊട്ടാരക്കരയിലെ കൊലപാതകത്തിന് പുറകേ എത്തിയത്.
സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ നീതിപൂർവമായ അന്വേഷണം നടത്തണമെന്ന് രേഷ്മയുടെ അമ്മ ഷീബ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്‌റിക്കും കൊട്ടാരക്കര എസ്. പിക്കും പരാതി നൽകിയെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഭർത്താവ് കൊട്ടാരക്കരയിലെ ബിനോയ് ബാബുവിന്റെയും വീട്ടുകാരുടെയും നിരന്തരം പീഡനത്തെ തുടർന്നാണ് മകൾ മരിച്ചതെന്ന് ഷീബ പറയുന്നത്. മരണ സമയത്ത് ഭർത്താവ് ബിനോയ് മറ്റൊരു യുവതിയുമായി മുകളിൽ അടച്ചിട്ട മുറിയിൽ പ്രാർത്ഥനയിലായിരുന്നു. സംഭവം നടന്ന 15ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ബിനോയ് ഫോണിൽ വിളിച്ചാണ് ആത്മഹത്യാ വിവരം അറിയിച്ചത്. വൈകിട്ടോടെ കൊട്ടാരക്കരയിലെ വീട്ടിലെത്തുമ്പോൾ മൃതദേഹം മുറിയിലെ തറയിൽ കിടക്കുന്ന നിലയിലാണ് കണ്ടത്.
ജനൽകമ്പിയിൽ ചൂരിദാർ ഷാൾ ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് ബിനോയ് പറഞ്ഞത്. മകൾ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും ഷീബ വ്യക്തമാക്കി. ഇതിനു മുമ്പും കുടുംബപ്‌റശ്‌നങ്ങൾ ഉണ്ടാവുകയും അപ്പോഴെല്ലാം ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഏൽക്കേണ്ടി വരികയും ചെയ്തിട്ടുണ്ടെന്ന് ഷീബ പറയുന്നു. സംഭവം നടന്ന് രണ്ട് ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും കേസന്വേഷണത്തിൽ പുരോഗതിയുണ്ടായിട്ടില്ലെന്നും രേഷ്മയുടെ ഭർത്തൃകുടുംബത്തിന്റെ ഉന്നത രാഷ്ട്‌റീയ സാമുദായിക ബന്ധങ്ങൾ അന്വേഷണ പുരോഗതിയെ തടസപ്പെടുത്തുകയാണെന്ന് സംശയിക്കുന്നതായും ബന്ധുക്കളും ആരോപിക്കുന്നു. ഇതിനെല്ലാം മാദ്ധ്യമ ഇടപെടലുകൾ പരിഹാരം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ.
ഫയർവിങ്‌സ് പാസ്റ്റർ ബിനോയ് കൊട്ടാരക്കരയുടെ ഭാര്യ രേഷ്മയുടെ മരണത്തിൽ സർവ്വത്ര ദുരൂഹത. എന്നിട്ടും പൊലീസ് കേസ് അന്വേഷണം ഊർജ്ജിതമാക്കാത്തതിൽ നാട്ടുകാർക്കും രേഷ്മയുടെ ബന്ധുക്കൾക്കും അതൃപ്തിയുണ്ട്. വിദേശത്തേക്ക് കടക്കാനുള്ള ബിനോയുടെ ശ്രമം അറിഞ്ഞിട്ടും പൊലീസ് ഒന്നും ചെയ്തില്ലെന്നാണ് ആക്ഷേപം. ഒറ്റനോട്ടത്തിൽ തന്നെ രേഷ്മയുടെ മരണത്തിൽ ദുരൂഹത ഉറപ്പിക്കുന്ന ഒട്ടേറെ വസ്തുതകളുണ്ട്. എന്നിട്ടും മരണത്തെ ആത്മഹത്യയാക്കാൻ ബോധപൂർവ്വമായ ശ്രമം ഉണ്ടായെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ഡിജിപി അടക്കമുള്ളവർക്ക് പരാതി നൽകി കഴിഞ്ഞു. അതിനിടെ ബിനോയി അമേരിക്കയിലേക്ക് കടന്നുവെന്നാണ് ആക്ഷേപം. ബിനോയിയെ സംരക്ഷിക്കാൻ ബംഗലുരുവിൽ നിന്ന് ചിലർ കൊട്ടാരക്കരയിൽ എത്തിയിരുന്നു. വിഷയം മറുനാടൻ വാർത്തയാക്കിയതോടെ ഈ സംഘം ബിനോയിയെ അമേരിക്കയിലേക്ക് കടത്തുകയായിരുന്നുവെന്നാണ് ആരോപണം.
അമേരിക്കയിലെ ഡാളസ്സിലെ ബിനോയിയുടെ അടുത്ത വനിതാ സുഹൃത്തായിരുന്നു രേഷ്മയുടെ മരണദിവസം മുകളിൽ വാതിലടച്ച മുറിയിൽ സുവിശേഷ'വേല' ചെയ്തുകൊണ്ടിരുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. വാതിലടച്ചു കുറ്റിയിട്ട മുറിയിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ രേഷ്മ പല പ്രാവശ്യം ശ്രമിച്ചു. അതിന്റെ ഭാഗമായി ആ വാതിലിൽ പലപ്രാവശ്യം മുട്ടിനോക്കി. അവസാനം ശബ്ദമുയർത്തിയ രേഷ്മയെ വാതിൽ തുറന്നു ഇറങ്ങി വന്ന ബിനോയിയുടെ ആരോഗ്യം ആ പാവം പെൺകുട്ടിയെ കീഴ്‌പ്പെടുത്തിയെന്നാണ് ആക്ഷേപം. ആ മരണവെപ്രാളത്തിൽ അല്ലേ രേഷ്മ ബിനോയിയുടെ മുഖം മാന്തി കീറിയെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്.
കിടപ്പറയിലെ മൂന്നരയടിപ്പൊക്കമുള്ള ജനാലയിൽ നടുവിലെ കമ്പിയിൽ അഞ്ചരയടിയോളം പൊക്കവും അറുപത്തിയഞ്ച് കിലോയോളം ഭാരവുമുള്ള രേഷ്മ ചുരിദാറിന്റെ ഷോളിൽ തൂങ്ങിമരിച്ചു എന്നു പറയുന്നത് അന്വേഷണ ഉദ്യോഗസ്ഥന്മാർക്കുപോലും വിശ്വസിക്കാൻ കഴിയുന്നില്ല. രേഷ്മയുടെ മരണാനന്തര ശുശ്രൂഷകൾ നടന്ന ബിനോയിയുടെ വീട്ടിലെ കുഴിമാടത്തിൽപോലും നടന്ന വാഗ്വാദങ്ങളും ഉന്തും തള്ളും നടന്നിരുന്നു. വീട്ടിന്റെ നടുത്തളത്തിൽ നിശ്ചലമായിക്കിടക്കുന്ന രേഷ്മയുടെ ശവശരീരത്തിന്റെ ഫോട്ടോ എടുക്കുവാൻ ശ്രമിച്ച ബന്ധുക്കളെ വിലക്കിയതും ദുരൂഹമാണ്. രേഷ്മയുടെ സഹോദരി ശുശ്രൂഷഷാ സമയത്ത് തനിക്ക് സംസാരിക്കണം എന്ന് പറഞ്ഞ് എഴുന്നേറ്റപ്പോൾ അതിനും അനുവദിച്ചില്ല. ആത്മസമീപനം പാലിക്കണമെന്നും പ്രശ്‌നങ്ങളിലേയ്ക്ക് പോകരുതെന്നും രേഷ്മയുടെ അമ്മയെ ചിലർ വിലക്കുകയും ചെയ്തു. ഇതെല്ലാം ബിനോയിയെ രക്ഷിക്കാനുള്ള നീക്കമായി വിലയിരുത്തുന്നു.
വീട്ടിലെ ജനലിലാണ് തൂങ്ങിമരിച്ചനില യിൽ കണ്ടത് എന്നാണ് ബിനോയ് പറയുന്നത്. മുറിയിലെ ജനലിന് മൂന്നരയടിമാത്രമാണ് പൊക്കമുള്ളത്.അഞ്ചരയടിയിൽ കൂടുതൽ ഉയരമുള്ള രേഷ്മയ്ക്ക് ജനൽക്കമ്പിയിൽ തൂങ്ങിമരിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ഈ കേസിൽ ദുരൂഹതകൾ ഏറെയാണ്. അതിനൊന്നും മറുപടി പോലും നൽകാതെ കേസ് ഒതുക്കി തീർക്കാനാണ് നീക്കം. രേഷ്മ തൂങ്ങിമരിച്ച ജനലിൽ ഒരാൾ ആത്മഹത്യ ചെയ്തുവെന്നത് തന്നെ അസാധ്യമാണെന്നും നാട്ടുകാർ പറയുന്നു. 5 അടി പൊക്കം ഉള്ള ഒരാൾക്ക് തിരെ പൊക്കം ഇല്ലാത്ത ചെറിയ ജനൽ അഴിയിൽ തുങ്ങാൻ സാധിക്കുമോ? മരണ വാർത്ത അറിഞ്ഞ് ബിനോയിയുടെ വീടിനു അടുത്തു താമസിക്കുന്ന രേഷ്മയുടെ അങ്കിളും ആന്റിയും ആ വീട്ടിൽ ഓടി എത്തിയപ്പോൾ ബിനോയിയുടെ അച്ഛന്റെ വാക്കുകൾ 'ഇവൻ കാരണം ഞങ്ങൾക്ക് ഈ വയസാംകാലത്ത് ജയിലിൽ കിടക്കേണ്ടി വരുമല്ലോ ദൈവമേ'എന്നായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു.
ഇതു കേട്ട ബിനോയി സ്വന്തം പിതാവിന്റെ വായ് പൊത്തി റൂമിൽ കൊണ്ടുപോയി പൂട്ടിയതെന്തിനെന്ന ചോദ്യവും ബാക്കി. ഇതൊന്നും പൊലീസിന്റെ മാത്രം ശ്രദ്ധയിൽപ്പെടുന്നില്ല. ഇപ്പോഴും രേഷ്മയുടെ മരണം ആത്മഹത്യയാണെന്ന നിലപാടിലാണ് പൊലീസ്.