തൊടുപുഴ: അലോഷ്യസിന് ഇന്ന് പമ്പ് കടിയേറ്റു എന്നാൽ പുതുമയല്ല, കാരണം അലോഷ്യസിന് പാമ്പ കടിയേൽക്കുന്നത് ഇത് നൂറാമത്തെ തവണയാണ്. ജനിച്ചത് മുതൽ പാമ്പിന്റെ ഭീഷണിയിൽ നിന്ന് അലോഷ്യസിന് മോചനമില്ല. തിരഞ് പിടിച്ച് കടിക്കുന്നത് പോലെയാണ് അലോഷ്യസിനെ പാമ്പ് ഉന്നം വെക്കുന്നത്.

ഒന്നര വയസ്സുള്ളപ്പോൾ മുതലാണ് അലോഷ്യസിന് വീഷം തീണ്ടൽ നേടിടേണ്ടി വരുന്നത്. വീട്ട് മുറ്റത്ത് സഹോദരിയോടൊപ്പം കളിച്ച് കൊണ്ടിരിക്കുമ്പോൾ പൂവൻ കോഴിയിൽ നിന്നായുരുന്നു ആക്രമണം. പൂവൻ കുട്ടി അലോഷ്യസിനെ കൊത്തി താഴെയിടുകയും പിന്നീട് മേലാകെ കൊത്തുകയും ആയിരുന്നു. അമ്മ വന്ന് നോക്കുമ്പോഴാണ് കുട്ടിയെ പൂവൻ കോഴി ആക്രമിക്കുന്നത് കണ്ടത്.

പുള്ളുകളിൽ ഒരു ഇനമായ കോഴിക്ക് വിഷമുണ്ടെന്നായിരുന്നു അലോഷ്യസിനെ ചികിത്സിച്ച വൈദ്യൻ പറഞ്ഞത്. രാത്രി പനിച്ചില്ലെങ്കിൽ കുട്ടി രക്ഷപ്പെടുമെന്നും വൈദ്യൻ പറഞ്ഞു. അലോഷ്യസിന്റെ മാതാപിതാക്കളുടെ പ്രാർത്ഥനയുടെ ഫലമായി അന്ന് രാത്രി അലോഷ്യസിന് പനിക്കാതെ വലിയൊരപകടത്തിൽ നിന്നും രക്ഷപ്പെട്ടു.

പിന്നീട് പാമ്പിന്റെ കടിയേൽക്കുന്നത് ഏഴാം വയസ്സിൽ ആയിരുന്നു. മൂർഖൻ പാമ്പായിരുന്നു അലോഷ്യസിനെ കടിച്ചത്. പെട്ടന്ന് തന്നെ വൈദ്യരുടെ അടുത്തെത്തിച്ചതാണ് രക്ഷപ്പെടാൻ കാരണമെന്ന് വൈദ്യർ അറിയിച്ചത്. അന്ന് വൈദ്യർ മറ്റൊരു കാര്യവും പറഞ്ഞു. ' ഇതൊരു തുടക്കം മാത്രമാണ് ദൂത ലക്ഷണത്തിൽ നിന്നാണ് ഇത് മനസ്സിലാക്കിയത്, ഏഴു തവണ കൂടെ ഇനി സർപ്പദംശനം ഏൽക്കേണ്ടി വരും'

എന്നാൽ അലോഷ്യസിനെ വർഷങ്ങളായി ചികിത്സിക്കുന്ന പൗലോസ് വൈദ്യരുടെ കണക്ക് തെറ്റായി. ഏഴല്ല നൂറു തവണയോളം തവണ പാമ്പ് അലോഷ്യസിനെ കടിച്ചു.

ഈ വർഷം തന്നെ രണ്ട് തവണ കൂടെ പാമ്പ് അലോഷ്യസിനെ കടിക്കുകയായിരുന്നു. അതിൽ രണ്ടാമത്തെ കടി കുറച്ച് കൂടെ ഭീകരമായിരുന്നു. ആ കടിയിൽ മണ്ഡലിയായിരുന്നു ആക്രമകാരി. പാമ്പ് കടിക്കുക മാത്രമല്ല കടിച്ചതിന് ശേഷം കാലിൽ ചുറ്റുകയും ചെയ്തു. ചുറ്റി വരിഞ്ഞ പാമ്പിനെ പറിച്ചെറിഞ്ഞ അലോഷ്യസ് വൈദ്യരുടെ അടുത്ത് ചികിത്സ തേടി.

എന്നാൽ രാത്രി പത്ത് മണിയായതോടെ അലോഷ്യസ് അവശനാകാൻ തുടങ്ങി. ഛർദിക്കുകയും ചെയ്തതോടെ വൈദ്യരുടെ കയ്യിൽ നിൽക്കില്ല എന്ന് തീരുമാനമായി. പെട്ടന്ന് തന്നെ അലോഷ്യസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സമയം കഴിഞ്ഞെന്നായിരുന്നു മറുപടു. രക്ഷപ്പെടുത്താൻ ഒരു ശ്രമം നടത്താം എന്ന് പറഞ്ഞ ഡോക്ടർമാർ പല കുത്തിവെപ്പുകൾ നടത്തി ചികിത്സ അവസാനിപ്പിച്ചു. എന്നാൽ ഏവരേയും അമ്പരപ്പിച്ച് അലോഷ്യസ് അപകടത്തിൽ നിന്ന് തിരിച്ച് വന്നു. അന്ന് ഡോക്ടർമാരും വൈദ്യനും അത്ഭുതപ്പെട്ടിരുന്നു.

പിന്നീട് രണ്ട് വർഷത്തിന് ശേഷം വീണ്ടും പാമ്പ് വില്ലനായി എത്തി. ഇതോടെ വീട് മാറിയാൽ പ്രശ്‌നം മാറും എന്ന ചിന്തയിൽ അലോഷ്യസും എത്തി. തുടർന്ന് ജനിച്ച് വളർന്ന സ്ഥലം ഉപേക്ഷിച്ച് മറ്റൊരു സ്ഥലത്ത് അലോഷ്യസ് വീട് വെച്ചു. എന്നാൽ അതിനൊന്നും പാമ്പിന്റെ ആക്രമണങ്ങളിൽ നിന്ന് അലോഷ്യസിന് രക്ഷപ്പെടാൻ സമ്മതിച്ചില്ല.

ഇപ്പോൾ പാമ്പ കടി തുടർന്നതോടെ അലോഷ്യസ് പാമ്പ് അലോഷിയായി മാറിയിരിക്കുകയാണ്. ഇപ്പോൾ പാമ്പിനെ പേടിയില്ല എന്നാണ് അലോഷി പറയുന്നത്. എന്നാലും എന്തിനാണ് പാമ്പ് എന്നെ മാത്രം ഇങ്ങനെ പിന്തുടരുന്നത് എന്നണ് അലോഷ്യസ് ചോദിക്കുന്നത്.