കൊച്ചി: മണിച്ചനെ മോചിപ്പാക്കാനുള്ള കള്ളക്കളികളും കള്ളക്കഥകളും സജീവമാകുമ്പോൾ ആലുവയിൽ മണിച്ചൻ മോഡൽ സ്പിരിറ്റ് വേട്ട്. ലോക്കൽ എസ്‌കൈസുകാരുടെ അറിവോടെ നടന്ന ഭൂഗർഭ അറയിലെ സ്പിരിറ്റ് ശേഖരമാണ് കണ്ടെത്തിയത്. പ്രധാന ലൈസൻസിയെ പിടിക്കാായില്ല. രണ്ടു പേർ പിടികൂടുകയും ചെയ്തു. 750 ലിറ്റർ സ്പിരിറ്റാണ് എക്‌സൈസിന്റെ പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. തിരുവനന്തപുരത്തു നിന്നുള്ള സംഘം അതീവ രഹസ്യമായാണ് നീങ്ങിയത്.

കള്ള് ഷാപ്പിന് പുറകിലെ മുറി പോലുള്ള സ്ഥലത്ത് ആക്രി സാധനങ്ങൾ നിറച്ച് അതിന് താഴ ഭൂഗർഭ അറയുണ്ടാക്കി. അവിടെ നിന്നും കള്ള് ഷാപ്പിലേക്ക് പൈപ്പ്. പുറത്തേക്കുമുണ്ട് മറ്റൊരു പൈപ്പ്. ഈ പൈപ്പിൽ നിന്ന് എത്തുന്ന സ്പിരിറ്റ് കള്ളിൽ ചേർത്തുകൊടുത്തായിരുന്നു കച്ചവടം. രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസ് സ്‌ക്വാഡ് ഇത് കണ്ടെത്തി കേസെടുത്തു. ആലുവയിലെ എക്‌സൈസ് റെയ്ഞ്ചിന് വിവരങ്ങളും കൈമാറി. കള്ളു ഷാപ്പിൽ സ്പിരിറ്റ് എത്തുന്നില്ലെന്ന് ഉറപ്പിക്കേണ്ട ചുമതല സ്ഥലത്തെ ഉദ്യോഗസ്ഥർക്കുണ്ട്. എന്നാൽ പരിശോധനകൾ ഒന്നും നടന്നിരുന്നില്ലെന്നതാണ് ആലുവാ കേസിലെ പ്രത്യേകത.

ഭൂഗർഭ അറ തീർത്ത് സ്പിരിറ്റ് സൂക്ഷിച്ച് കച്ചവടെ നടത്തിയ മദ്യരാജാവാണ് മണിച്ചൻ. കല്ലുവാതുക്കൽ ദുരന്തത്തിന് ശേഷം ഈ ഭൂഗർഭ അറയുടെ ചുരുൾ അണിഞ്ഞു. 31 പേരുടെ ജീവനെടുത്ത മദ്യ ദുരന്തത്തിൽ മണിച്ചൻ ജീവിതാവസാനം വരെ ജയിലിലായി. മണിച്ചനെ രക്ഷിച്ചെടുക്കാൻ നീക്കം തകൃതിയാണിപ്പോൾ. ഇതിനിടെയാണ് ആലുവയിലെ ഭൂഗർഭ അറ പിടിയിലായത്. പക്ഷേ വേണ്ടത്ര ഗൗരവത്തിൽ ആരും നടപടികൾ എടുക്കുന്നില്ലെന്നതാണ് സത്യം.

പാലക്കാട്ടും കുറച്ചു ദിവസം മുമ്പ് ഇത്തരത്തിൽ സ്പിരിറ്റ് കണ്ടെത്തിയിരുന്നു. സ്ഥലത്തെ നിരവധി ഉദ്യോഗസ്ഥരെ മാറ്റി നിർത്തിയുള്ള അന്വേഷണത്തിലാണ് എക്‌സൈസ് കമ്മീഷണർ. നിരവധി പേർക്ക് സസ്‌പെൻഷനും വന്നു. എന്നാൽ ആലുവയിലെ കേസ് പൊതു സമൂഹത്തിൽ ചർച്ചയാക്കാതെ എല്ലാ നടപടികളും അട്ടിമറിക്കാനാണ് നീക്കം. കള്ളഷാപ്പിൽ സ്പിരിറ്റ് എത്തിയത് എക്‌സൈസ് ഉദ്യോഗസ്ഥരുടെ വലിയ വീഴ്ചയാണെന്ന വിലയിരുത്തൽ സജീവമാണ്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറും ഇൻസ്‌പെക്ടറും അടക്കം മറുപടി പറയേണ്ട സംഭവമാണ് ഇത്. ഇവർക്കെതിരെ നടപടിയും അനിവാര്യതായണ്.

ആലുവയിൽ സ്റ്റേറ്റ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് സ്പിരിറ്റ് പിടികൂടിയത്. രണ്ടായിരത്തോളം ലിറ്റർ സ്പിരിറ്റാണ് പിടിച്ചെടുത്തതെന്നാണ് പ്രാഥമിക വിവരം. കള്ള് ഷാപ്പിനുള്ളിലെ ഭൂഗർഭ അറയിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് എക്‌സൈസ് പിടികൂടിയത്. റെയ്ഡ് സമയത്ത് കള്ള് ഷാപ്പിലുണ്ടായിരുന്ന ജീവനക്കാരനെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ആലങ്ങാട് സ്വദേശി അഭിഷേകാണ് പിടിയിലായത്. കള്ള് ഷാപ്പിന് ഉള്ളിലെ മണ്ണ് കുഴിച്ച് ടാങ്ക് ഉള്ളിലിറക്കിയാണ് 2000 ലിറ്റർ സ്പിരിറ്റ് സംഭരിച്ചിരുന്നത്.

സിഐ ടി. അനിൽകുമാർ, സിഐ സദയകുമാർ, സിഐ കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ലൈസൻസുള്ള മദ്യഷാപ്പിൽ നിന്നാണ് സ്പിരിറ്റ് പിടിച്ചത്. അതുകൊണ്ടു തന്നെ സ്ഥലത്തെ എക്സൈസ് ഉദ്യോഗസ്ഥരുടെ വലിയ വീഴ്ചയാണ് ഇത്. കള്ള് ഷാപ്പിലെ ഒരു മുറിയിൽ തറ കുത്തിപ്പൊളിച്ച് അറ ഉണ്ടാക്കി അതിൽ വലിയ ടാങ്ക് ഇറക്കിവച്ചാണ് സ്പരിറ്റ് സൂക്ഷിച്ചിരുന്നത്. ഈ മുറിയിലേക്ക് വാതിൽ ഇല്ലായിരുന്നു. വാതിൽ ഇല്ലാത്ത ഈ മുറിയിൽ രഹസ്യ അറയ്ക്ക് മുകളിൽ അക്രിസാധനങ്ങൾ ഇട്ട് മൂടിയനിലയിലായിരുന്നു. മുറിയിലെ ഭിത്തി പൊളിച്ചാണ് എക്‌സൈസ് ഉദ്യേഗസ്ഥർ അകത്ത് കടന്നത്. ടാങ്കിൽ ശേഖരിച്ചിരിക്കുന്ന സ്പിരിറ്റ് ആവശ്യത്തിന് പൈപ്പ് വഴി പുറത്തെടുക്കുകയായിരുന്നു ചെയ്തിരുന്നത്. ടാങ്കിന്റെ പഴക്കം കണ്ടിട്ട് വളരെ നാളായി ഇവർ ഉപയോഗിച്ചുവെന്ന് മനസിലാക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

തിരുവനന്തപുരത്തെ സ്റ്റേറ്റ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. ആലുവ മാങ്കലപ്പുഴ പാലത്തിന് സമീപത്തെ സുനിയെന്നയാളുടെ കള്ള് ഷാപ്പിലാണ് വൻ സ്പിരിറ്റ് വേട്ട നടന്നത്. മാർച്ചിൽ ആലുവ എടയാറിലും വൻ സ്പിരിറ്റ് വേട്ട നടന്നിരുന്നു . അന്ന് പെയിന്റ് കമ്പനിയുടെ മുറ്റത്ത് തയാറാക്കിയ ഭൂഗർഭ അറയിൽ നിന്ന് എണ്ണായിരത്തി അഞ്ഞൂറ് ലീറ്റർ സ്പിരിറ്റ് എക്‌സൈസ് പിടിച്ചെടുത്തു.

എടയാർ വ്യവസായ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പെയിന്റ് കമ്പനിയുടെ മുറ്റത്താണ് സ്പിരിറ്റ് ഗോഡൗൺ ഒരുക്കിയിരുന്നത്. കന്നാസുകൾ കാർഡ് ബോർഡ് പെട്ടികളിലാക്കിയാണ് ഭൂഗർഭ അറയിൽ സൂക്ഷിച്ചിരുന്നത്. ആലുവ കേന്ദ്രീകരിച്ച് സ്പിരിറ്റ് ഇടപാട് നടക്കുന്നതായി എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാത്രിയിൽ ആലുവയിൽ നടത്തിയ വാഹന പരിശോധനയിൽ കാറിലൊളിപ്പിച്ച സ്പിരിറ്റുമായി രണ്ടു പേർ പിടിയിലായി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് എടയാറിലെ സംഭരണ കേന്ദ്രത്തിന്റെ വിവരം ലഭിച്ചത്. തുടർന്നു നടത്തിയ പരിശോധനയിൽ 8500 ലീറ്റർ സ്പിരിറ്റ് കണ്ടെടുത്തു.

ബിസിനസ് പങ്കാളികളും സ്പിരിറ്റ് ഏജന്റുമാരുമായ രാജാക്കാട് സ്വദേശി കുട്ടപ്പായി എന്ന ബൈജു , തൃക്കാക്കര സ്വദേശി സാംസൺ എന്നിവരാണ് പിടിയിലായത്. ആലുവയിലെ ഈ സംഭവത്തിലും കരുതലോടെയുള്ള നടപടികളുണ്ടായില്ല.