- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അംബാസുമുദ്രത്തിലെ മണൽ ഖനനത്തിൽ മലങ്കര കത്തോലിക്കാ സഭാ പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ സാമുവൽ മാർ ഐറേനിയോസ് അറസ്റ്റിൽ; തമിഴ്‌നാട് ക്രൈംബ്രാഞ്ച് കേസെടുത്തത് ബിഷപ്പ് അടക്കമുള്ള നാലു വൈദികർക്കെതിരെ; കരാർ കൊടുത്തയാളിന്റെ ചതിയെന്ന് വിശദീകരിച്ച് രൂപത; അറസ്റ്റിന് ശേഷം തളർന്ന് വീണ ബിഷപ്പ് തിരുന്നൽവേലി മെഡിക്കൽ കോളേജിൽ ചികിൽസയിൽ
പത്തനംതിട്ട: മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസിന് വിനയായി അംബാസുമദ്രത്തിലെ 300 ഏക്കർ സ്ഥലം. ഈ സ്ഥലത്ത് കരാറുകാരൻ കുഴച്ച കുഴയിൽ വീണത് രൂപതാധ്യക്ഷനാണ്. ഐറേനിയോസിസും നാല് വൈദികരും വമ്പൻ പ്രതിസന്ധിയെയാണ് നേരിടുന്നത്. ഇവരെയെല്ലാം തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. അറസ്റ്റിനെ തല കറങ്ങി വീണ രൂപതാധ്യക്ഷനേയും ഫാ ജോസ് ചാമക്കാലയേയും ആശുപത്രിയിലേക്ക് മാറ്റി.
രൂപയ്ക്ക് അംബാ സുമുദ്രത്തിൽ മുന്നേറ് ഏക്കർ ഭൂമിയുണ്ട്. ഈ ഭൂമിയിൽ പാട്ടത്തിന് കൃഷിയായിരുന്നു ചെയ്തിരുന്നത്. ഇതിനിടെ ഈ ഭൂമിയുടെ മേൽമണ്ണ് മാറ്റാൻ ബിഷപ്പ് തീരുമാനിച്ചു. എല്ലാ അനുമതികളും കിട്ടി. ഇതിന് ചുമതല ഒരു പാട്ടക്കാരന് കൈമാറി. ഈ പാട്ടക്കാരനാണ് ചതിച്ചതെന്നാണ് രൂപത പറയുന്നത്. എന്നാൽ വസ്തുവിന്റെ ഉടമസ്ഥനെന്ന നിലയിൽ അനധികൃത മണ്ണ് ഖനനത്തിന് വികാരയ്‌ക്കെതിരെ തമിഴ്‌നാട് പൊലീസ് കേസെടുക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റും നടപടികളിലേക്കും കടന്നത്.
താമരഭരണി നദിയിൽ നിന്ന് അനധികൃതമായി മണൽ കടത്തിയതിനാണ് ബിഷപ്പ് അറസ്റ്റിലായത്. വികാരി ജനറൽ ഷാജി തോമസ് മണിക്കുളവും പുരോഹിതന്മാരായ ജോർജ് സാമുവൽ, ഷാജി തോമസ് ,ജിജോ ജെയിംസ്, ജോർജ് കവിയൽ എന്നിവരും അറസ്റ്റിലായി. എല്ലാ പ്രതികളേയും റിമാൻഡ് ചെയ്തു. നെഞ്ചുവേദന അനുഭവപ്പെട്ട ബിഷപ്പിനെയും വികാരി ജനറലിനെയും പിന്നീട് തിരുനൽവേലി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അംബാസമുദ്രത്ത് പത്തനംതിട്ട രൂപതയ്ക്ക് 300 ഏക്കർ സ്ഥലമുണ്ട്. 40 വർഷമായി സഭയുടെ അധീനതയിലുള്ള ഈ സ്ഥലം മാനുവൽ ജോർജ് എന്ന വ്യക്തിയെ കരാർ പ്രകാരം ചുമതലപ്പെടുത്തുകയായിരുന്നു. കോവിഡു കാലമായതിനാൽ രണ്ടു വർഷമായി രൂപതാ അധികൃതർ ഈ സ്ഥല്തത് നേരിട്ട് പോയിരുന്നില്ല. ഈ കാലയളവിൽ മാനുവൽ ജോർജ് കരാർ വ്യവസ്ഥ ലംഘിച്ചതായി അറിഞ്ഞു. ഇതോടെ കരാറിൽ നിന്ന് ഒഴിവാക്കി. എന്നാൽ വസ്തുവിന്റെ യഥാർത്ഥ ഉടമസ്ഥൻ എന്ന നിലയിൽ രൂപതാ അധികാരികളെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് പത്തനംതിട്ട രൂപതാ പി ആർ ഒ ഫാ. ജോയൽ പി ജോൺ പൗവ്വത്ത് വിശദീകരണ കുറിപ്പിൽ അറിയിച്ചു.
തമിഴ്‌നാട് ക്രൈംബ്രാഞ്ചാണ് ബിഷപ്പിനേയും മറ്റും കസ്റ്റഡിയിൽ എടുത്തത്. വൈദികരായ ജോർജ് സമുവൽ. ഷാജി ചോമസ്, ജിജോ ജെയിംസ്, ജോസ് കളവിയൽ എന്നിവരും കേസിൽ പ്രതികളാണ്. മാനുവൽ ജോർജിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മാനുവൽ ജോർജ്ജാണ് പാറ സംസ്‌കരണത്തിന് ലൈസൻസ് എടുത്തിരുന്നത്. ഇവിടെ വലിയ ഖനനമാണ് നടന്നത്. സബ് കളക്ടറുടെ പരിശോധനയിലാണ് കള്ളക്കളി കണ്ടെത്തിയത്. ആദ്യം കരാറുകാരനെ അറസ്റ്റു ചെയ്തു. അതിന് ശേഷം ബിഷപ്പിനേയും കൂട്ടരേയും.
മണൽ ഖനനം നടന്നുവെന്ന് സ്ഥിരീകരിക്കുന്ന രൂപത ഒന്നും തങ്ങൾക്ക് അറിയില്ലെന്ന നിലപാടിലാണ്. നല്ല ഉദ്യേശത്തോടെയാണ് കരാർ കൊടുത്തത്. ഇാൾ ആദ്യം എം സാൻഡ് കമ്പനിക്ക് മണൽ കൂട്ടിയിടാൻ അനുമതി ചോദിച്ചു. അത് നൽകി. കൃഷിക്ക് വേണ്ടി കുളവും കുഴിച്ചു. ഇത് മാത്രമാണ് രൂപതയ്ക്ക് അറിയാവുന്നതെന്നാണ് വിശദീകരണം. കോവിഡിന്റെ സാഹചര്യം മുതലെടുത്ത് ഇയാൾ മണൽ ഖനനും പാറ പൊട്ടിക്കലും നടത്തിയതിനെ കുറിച്ച് അറിയില്ലെന്നാണ് സഭ പറയുന്നത്.
ജിയോളജി വകുപ്പിന്റെ കേസിൽ എല്ലാ നഷ്ടപരിഹാരവും സഭ അടയ്ക്കും. സഭയുടെ വസ്തുവായതിനാലാണ് ഇതെന്നും അവർ വ്യക്തമാക്കി. ബിഷപ്പിന് തട്ടിപ്പിൽ പങ്കില്ലെന്നും സാങ്കേതിക അർത്ഥത്തിലാണ് കേസെന്നും സഭ വിശദീകരണ കുറിപ്പിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ