- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പലമുക്കിൽ അലങ്കാര ചെടികളുടെ കടയിലെ ജീവനക്കാരിയുടെ കൊലപാതകം; പൊലീസിന് നിർണായക തെളിവുകൾ കിട്ടി; കൊലപാതകിയുടേതെന്ന് സംശയിക്കുന്ന വിരലടയാളം ശേഖരിച്ചു; മൂർച്ചയേറിയ ആയുധം കഴുത്തിലേറ്റ മുറിവ് മരണകാരണം
തിരുവനന്തപുരം: അമ്പലമുക്ക് അലങ്കാര ചെടികളുടെ കടയിലെ ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് നിർണ്ണായകമായ തെളിവ് ലഭിച്ചു. കൊലപാതകിയുടേത് എന്ന് സംശയിക്കുന്ന വിരലടയാളം ആണ് ഫിംഗർപ്രിന്റ് ബ്യൂറോക്ക് ലഭിച്ചത്. അതിനിടെ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണ സംഘം വിപുലപ്പെടുത്തി.
അലങ്കാര ചെടികളുടെ കടയിലെ ജീവനക്കാരി വിനീതയുടെ ദുരൂഹ കൊലപാതകത്തിലാണ് പൊലീസിന് നിർണ്ണായകമായ തെളിവ് ലഭിച്ചത്. കൊലപാതകിയുടെത് എന്ന് സംശയിക്കുന്ന വിരലടയാളം സംഭവം നടന്ന സ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചു. കൊലയ്ക്ക് ശേഷം പ്രതി തന്നെ മൃതദേഹം ഒരു ഫ്‌ളക്‌സ് ഉപയോഗിച്ച് മൂടിയിരുന്നു. അതിൽ നിന്നാണ് വിരലടയാളം ഫിംഗർപ്രിന്റ് ബ്യൂറോ വേർതിരിച്ച് എടുത്തത്. കേസിൽ സൈബർ തെളിവുകളും, സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ് .
അതിനിടെ കേസന്വേഷിക്കുന്ന സംഘം വിപുലപ്പെടുത്തി. കൺട്രോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ ധിൻരാജിന്റെ നേതൃത്വത്തിൽ ഉള്ള സംഘത്തിൽ പേരൂർക്കട, മണ്ണന്തല സർക്കിൾ ഇൻസ്‌പെക്ടറമാരും, നിരവധി സമ്പ് ഇൻസ്‌പെക്ടറമാരും സൈബർ വിദ്ഗ്ധരും , പഴയ ഷാഡോ സംഘാഗംങ്ങളും ഉണ്ട്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള കഴുത്തിലെറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റമോർട്ടം റിപ്പോർട്ട്.
മറുനാടന് മലയാളി ബ്യൂറോ