- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണപ്പതക്കങ്ങൾ മടക്കിക്കിട്ടിയെങ്കിലും മോഷ്ടാവിനെ പിടിച്ചില്ല; ഭക്തജനങ്ങൾ പ്രക്ഷോഭത്തിനു തയ്യാറെടുക്കുന്നു; പക്ഷാഘാതം വന്നു തളർന്നുപോയ കഴകക്കാരനെ സംശയിച്ചത് മാത്രം മിച്ചം; കഴകക്കാരൻ വിചാരിച്ചാൽ മാത്രം മോഷ്ടിക്കാനാവില്ലെന്ന് ഒരു വിഭാഗം
ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽനിന്ന് അപ്രത്യക്ഷമായ തിരുവാഭരണ പതക്കങ്ങൾ തിരികെ ലഭിച്ചിട്ടും ദുരൂഹത തുടരുന്നു. ആരാണു തിരുവാഭരണത്തിലെ പതക്കങ്ങൾ മോഷ്ടിച്ചതെന്നു കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. യഥാർത്ഥ പ്രതികൾ കൺമുമ്പിലുണ്ടായിട്ടും പിടികൂടുന്നില്ലെന്ന ആക്ഷേപവുമായി പ്രക്ഷോഭസമരങ്ങൾ സംഘടിപ്പിക്കാൻ ഇന്നലെ ക്ഷേത്രസന്നിധിയിൽ ചേർന്ന ഭക്തജനങ്ങൾ തീരുമാനിച്ചു. കഴിഞ്ഞ വിഷുദിനത്തിലാണ് ഭഗവാന്റെ തിരുവാഭരണങ്ങൾക്കൊപ്പമുള്ള പതക്കങ്ങൾ കാണാതായത്. 88 ഗ്രാം തൂക്കമുള്ളവയായിരുന്നു പതക്കങ്ങൾ. ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവത്തിൽ പൊലീസും ദേവസ്വം ബോർഡും കാടിളക്കി അന്വേഷിച്ചെങ്കിലും യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അന്വേഷണം മുറുകുന്നതിനിടെ ഭണ്ഡാരക്കുറ്റിയിൽ പെട്ടെന്നു നിക്ഷേപിക്കപ്പെട്ട തരത്തിൽ പതക്കം പൊലീസ് കണ്ടെത്തി. കാണാതായ പതക്കം കുറ്റിയിൽ കണ്ടെത്തിയതോടെ അന്വേഷണം വീണ്ടും വഴിമുട്ടി. മോഷ്ടാവ് ആരെന്ന് കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടർന്നു. എന്നാൽ ക്ഷേത്ര ജീവനക്കാരിലെ കഴകക്കാരിൽ ഒരാൾ ഇതിനിടെ പക്ഷാഘാത
ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽനിന്ന് അപ്രത്യക്ഷമായ തിരുവാഭരണ പതക്കങ്ങൾ തിരികെ ലഭിച്ചിട്ടും ദുരൂഹത തുടരുന്നു. ആരാണു തിരുവാഭരണത്തിലെ പതക്കങ്ങൾ മോഷ്ടിച്ചതെന്നു കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. യഥാർത്ഥ പ്രതികൾ കൺമുമ്പിലുണ്ടായിട്ടും പിടികൂടുന്നില്ലെന്ന ആക്ഷേപവുമായി പ്രക്ഷോഭസമരങ്ങൾ സംഘടിപ്പിക്കാൻ ഇന്നലെ ക്ഷേത്രസന്നിധിയിൽ ചേർന്ന ഭക്തജനങ്ങൾ തീരുമാനിച്ചു.
കഴിഞ്ഞ വിഷുദിനത്തിലാണ് ഭഗവാന്റെ തിരുവാഭരണങ്ങൾക്കൊപ്പമുള്ള പതക്കങ്ങൾ കാണാതായത്. 88 ഗ്രാം തൂക്കമുള്ളവയായിരുന്നു പതക്കങ്ങൾ. ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവത്തിൽ പൊലീസും ദേവസ്വം ബോർഡും കാടിളക്കി അന്വേഷിച്ചെങ്കിലും യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അന്വേഷണം മുറുകുന്നതിനിടെ ഭണ്ഡാരക്കുറ്റിയിൽ പെട്ടെന്നു നിക്ഷേപിക്കപ്പെട്ട തരത്തിൽ പതക്കം പൊലീസ് കണ്ടെത്തി.
കാണാതായ പതക്കം കുറ്റിയിൽ കണ്ടെത്തിയതോടെ അന്വേഷണം വീണ്ടും വഴിമുട്ടി. മോഷ്ടാവ് ആരെന്ന് കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടർന്നു. എന്നാൽ ക്ഷേത്ര ജീവനക്കാരിലെ കഴകക്കാരിൽ ഒരാൾ ഇതിനിടെ പക്ഷാഘാതം വന്നു ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായതോടെ അന്വേഷണം ആ വഴിക്കു തിരിഞ്ഞു. മോഷണത്തിന് തെളിവായി ഭഗവാൻ നൽകിയ ശിക്ഷയെന്നാണ് കഴകക്കാരന്റെ രോഗാവസ്ഥ് വ്യാഖ്യാനിക്കപ്പെട്ടത്. പൊലീസ് അന്വേഷണം ആ വഴിക്ക് നീങ്ങുകയും ചെയ്തു.
ചലനശേഷിയില്ലാതെ കിടക്കുന്ന കഴകക്കാരനെ ചുറ്റിപ്പറ്റി അന്വേഷണം നീളുന്നതിനിടയിലാണ് ഇന്നലെ പതക്കം അടിച്ചുമാറ്റിയ പ്രതികളെ അറസ്റ്റുചെയ്യണമെന്ന ആവശ്യവുമായി ഭക്തജനസംഘം സംഘടിച്ചത്. ആശുപത്രിയിൽ കഴിയുന്ന കഴകക്കാരനെ പ്രതിയാക്കി പൊലീസ് കേസ് എടുത്തെങ്കിലും ചലനശേഷിയില്ലാത്ത ആളെ അറസ്റ്റുചെയ്ത് ചോദ്യം ചെയ്യാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. ഇതിനിടെ കഴകക്കാരന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റു നീട്ടിയതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ കഴകക്കാരൻ പ്രതിയെങ്കിൽ കല്യാണശേഷവും അറസ്റ്റുവൈകുന്നതിൽ വിശ്വാസികൾക്കിടയിൽ അമർഷമുണ്ട്.
അതേസമയം പതക്കം അടിച്ചുമാറ്റിയത് കഴകക്കാരനല്ലെന്നും ഇയാൾക്ക് ബാഹ്യമായ പങ്ക് മാത്രമെ കാണുകയുള്ളുവെന്നും വിശ്വാസികൾ പറയുന്നു. അതീവ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങൾ ഒരു കഴകക്കാരൻ വിചാരിച്ചാൽ മോഷ്ടിക്കാൻ കഴിയില്ലെന്നാണ് ഭക്തർ പറയുന്നത്. ക്ഷേത്രത്തിൽ മൂന്ന് കഴകക്കാർ മാത്രമാണുള്ളത്.
കാണാതായ തിരുവാഭരണത്തിലെ 88 ഗ്രാം തൂക്കമുള്ള പതക്കം കഴിഞ്ഞ മെയ് 23 ന് ഉച്ചയോടെയാണ് ക്ഷേത്രത്തിലെ ഭണ്ഡാരകുറ്റിയിൽ പ്രത്യക്ഷപ്പെട്ടത്. നേരത്തെ അരിച്ചുപൊറുക്കിയ കുറ്റിയിൽ ഇല്ലായിരുന്ന പതക്കം പിന്നീട് പ്രത്യക്ഷപ്പെട്ടപ്പോൾ അവ തിരിച്ചുകിട്ടിയതിൽ ഭഗവാനും വിശ്വാസികളും ആശ്വസിച്ചു. പതക്കം കണ്ടെത്തിയതോടെ രക്ഷപ്പെട്ടത് പാവം മേൽശാന്തിമാരായിരുന്നു. കാരണം, ക്ഷേത്രക്കിണർ വറ്റിച്ചു വരെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിയാതെ വന്നതോടെ അന്വേഷണം ക്ഷേത്രത്തിലെ മേൽശാന്തിമാരിലേക്ക് തിരിഞ്ഞിരുന്ന സമയത്താണ് ഭണ്്ഡാരക്കുറ്റിയിൽനിന്നു പതക്കം കണ്ടെത്തിയത്. മേൽശാന്തിമാർ ഉപയോഗിക്കുന്ന കുളവും കിണറും പരിശോധിക്കാനിരിക്കെയാണ് പതക്കം പ്രത്യക്ഷപ്പെട്ടത്.
നാലു വിധത്തിലാണ് പതക്കങ്ങളെ കുറിച്ചുള്ള അന്വേഷണം പൊടിപൊടിച്ചത്. ലോക്കൽ പൊലീസ് , ക്രൈംബ്രാഞ്ച്, ദേവസ്വം കമ്മീഷണർ, നാട്ടുകാർ വേറെയും. എന്നാൽ ഈ അന്വേഷണങ്ങൾക്കൊന്നും ഭഗവാന്റെ പതക്കം തിരിച്ചെടുക്കാൻ കഴിഞ്ഞില്ല. ആദ്യം ക്ഷേത്രപരിസരവും, ശ്രീകോവിലും അരിച്ചുപെറുക്കിയ പൊലീസ് പിന്നീട് ക്ഷേത്രത്തിൽ കത്തിച്ചുകളഞ്ഞ ചവറുകൂട്ടത്തിലെ ലോഹ സാന്നിധ്യം പരിശോധിച്ചു. പിന്നീട് ആലപ്പുഴയിലേയും അമ്പലപ്പുഴയിലേയും ജൂവലറികളിലും പരിശോധന നടത്തി. ജീവനക്കാരുടെയും ശാന്തിമാരുടെയും ഫോൺ വിളികൾ പരിശോധിച്ചു. പതക്കങ്ങൾ അപ്രത്യക്ഷമായതോടെ ജീവനക്കാരും അഡ്മിനിസ്ട്രേറ്ററും ഇവിടെ രണ്ടുതട്ടിലായി.
ക്ഷേത്രത്തിലെ ആഭരണ സൂക്ഷിപ്പുകാരനാണ് വിശേഷദിവസങ്ങളിൽ തിരുവാഭരണങ്ങൾ മേൽശാന്തിയെ ഏൽപ്പിക്കുന്നത്. ഭഗവാന് ചാർത്തിയശേഷം ഇത് തിരികെ നൽകി കണക്ക് കൃത്യമാക്കേണ്ടതാണ്. എന്നാൽ കഴിഞ്ഞ വിഷുദിവസം ആഭരണങ്ങൾ പുറത്തെടുത്തശേഷം പിന്നീട് മടക്കി തന്നില്ലെന്ന് അഡ്മിനിസ്ട്രേറ്റർ പറയുമ്പോൾ മറ്റ് ആഭരണങ്ങൾക്കൊപ്പം പതക്കവും നൽകിയെന്ന് മേൽശാന്തിയും പറയുന്നു. മാത്രമല്ല ആഭരണങ്ങൾ തിരികെ ഏൽപ്പിച്ച ശേഷം നാലുദിവസങ്ങൾ കഴിഞ്ഞാണ് പതക്കം അപത്യക്ഷമായ വിവരം പുറത്താകുന്നത്. ഇത് ദുരൂഹത പടർത്തിയിരുന്നു. ക്രമക്കേടുകൾ വിവിധങ്ങളായി അമ്പലത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന സാഹചര്യത്തിലാണ് വിവാദങ്ങൾ വീണ്ടും ആളിക്കത്തിച്ച് നാട്ടുകാർ രംഗത്തുള്ളത്.
നേരത്തെ ഭഗവാന് നേദിച്ച പായസം പുറംമാർക്കറ്റിൽ അനധികൃതമായി വിറ്റഴിച്ചതിന് തട്ടിപ്പുകാരെ കൈയോടെ വിജിലൻസ് പിടികൂടിയിരുന്നു. ഇതോടെ അമ്പലത്തിന്റെ നടത്തിപ്പുതന്നെ ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞിരുന്നു. പിന്നീട് ആനയെ പരിപാലിക്കുന്നതിൽ കാട്ടിയ അമാന്തം, ക്ഷേത്രത്തിൽ വിശ്വാസികൾ എത്തിക്കുന്ന എണ്ണക്കച്ചവടം. നടയിരുത്തുന്ന കാലികളെ കയറ്റിവിട്ട സംഭവം എല്ലാം ക്ഷേത്രത്തിന്റെ സുതാര്യമായ നടത്തിപ്പിൽ കരിനിഴൽ വീഴ്ത്തിയിരുന്നു.