കൊച്ചി: ലൈംഗിക വൈകൃതങ്ങളുടെ ഉടമയായ അമീറുൾ ഇസ്ലാമിനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകൾ. ഈ വൈകൃതം തന്നെയാണ് പീഡനത്തിന് ശേഷം ജിഷയുടെ മൃതദേഹം വികൃതമാക്കിയത് ഇതിന് തെളിവാണ്. ജിഷയുടെ കൊലപാതകിക്ക് ഭാര്യമാർ രണ്ട്. ലൈംഗിക ബന്ധം കഴിഞ്ഞാൽ രഹസ്യഭാഗങ്ങളിൽ മുറിവേൽപ്പിച്ച് ആനന്ദിക്കും. മൃഗങ്ങളെയും ഇയാൾ ലൈംഗിക വൈകൃതത്തിന് ഉപയോഗിച്ചെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

ഒരു ഭാര്യയിൽ നാലു വയസുള്ള മകനുണ്ട്. 18 വയസുള്ള ഒരാളുടെ അമ്മയാണ് മറ്റൊരു ഭാര്യ. പ്രായപൂർത്തിയാകുന്നതിനു മുമ്പ് വിവാഹിതനായ അമീറുൾ ഇരുപതാം വയസ്സിൽ ഒരു സ്ത്രീയെക്കൂടി വിവാഹം കഴിച്ചു. 38 വയസ്സുള്ള അവർക്കൊപ്പം കഴിയുമ്പോളും അമീറുളിന് സ്ത്രീവിഷയങ്ങളിൽ അതീവ താത്പര്യമായിരുന്നു. അതിനായി അമീറുൾ പലരെയും സമീപിക്കാൻ ശ്രമിച്ചിരുന്നതായും സൂചനകളുണ്ട്.

ഇതിൽ അസാമിലെ വീട്ടിൽ കഴിയുന്ന ഭാര്യയുടെ മൊഴിയെടുത്തപ്പോഴാണ് ലൈംഗിക വൈകൃതത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. കത്തികൊണ്ട് തന്റെ രഹസ്യഭാഗങ്ങളിൽ പതിവായി മുറിവേൽപ്പിച്ചിട്ടുണ്ടെന്ന് ഇവർ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ രഹസ്യഭാഗങ്ങളിൽ മുറിവേറ്റ് ചികിത്സയിലായവരെ തേടി അന്വേഷണസംഘം പെരുമ്പാവൂരിലും സമീപപ്രദേശങ്ങളിലുമുള്ള ആശുപത്രികൾ കയറിയിറങ്ങി. ലൈംഗിക തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിനിടെ ചില സുഹൃത്തുകൾ അമി ഉൾ ആടിനെ ലൈംഗിക വൈകൃതത്തിനായി ഉപയോഗിച്ചെന്ന് മൊഴി നൽകി. ഇതിനു ശേഷം ആടിന്റെ രഹസ്യഭാഗം ചെത്തിക്കളഞ്ഞു. ഇത് ശരിയാണെന്ന് അനേഷണ സംഘം കണ്ടെത്തി. പ്രതിക്ക് പെരുമ്പാവൂരിൽ മലയാളിയായ ഭാര്യ ഉണ്ടെന്നും പറയപ്പെടുന്നുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല.

ഒരു വർഷത്തിലേറെയായി ജിഷയെ പരിചയമുള്ള അമീറുൾ ലൈംഗിക താത്പര്യത്തോടെ പല തവണ സമീപിക്കാൻ ശ്രമിച്ചിരുന്നു. ഇതിനായി പലതവണ ഇയാൾ ജിഷയുടെ വീടിനു സമീപം പതുങ്ങിയിരുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. കൊലപാതകം നടന്നതിന്റെ തലേദിവസവും ഇയാൾ ജിഷയുടെ വീടിന് അടുത്ത് എത്തിയിരുന്നതായി പറയുന്നു. കൊലപാതകം നടന്ന ദിവസം അശ്ലീല ചിത്രം കണ്ടതിനുശേഷമാണ് ജിഷയുടെ വീട്ടിലെത്തിയതെന്നും ഇയാൾ മൊഴി നൽകിയതായാണ് സൂചനകൾ.

അശ്ലീല ചിത്രങ്ങളോടുള്ള അമിതമായ താത്പര്യമാണ് ഒടുവിൽ അമീറുളിനെ കുടുക്കിയതും. മൊബൈൽ ഫോണിൽ ഒരുപാട് അശ്ലീല ചിത്രങ്ങൾ സൂക്ഷിച്ചിരുന്ന അമീറുൾ ഇടയ്ക്കിടെ ഇതൊക്കെ കാണുമായിരുന്നു. മൊബൈൽ ഫോണിൽ ഒരുപാട് അശ്ലീല ചിത്രങ്ങളും വീഡിയോകളും ഉള്ളതിനാലാണ് പലതവണ സിം കാർഡുകൾ മാറ്റിയിട്ടും ഇയാൾ ഫോൺ ഉപേക്ഷിക്കാതിരുന്നത്. ഇതാണ് പൊലീസിനെ പ്രതിയിലേക്ക് എത്തിച്ചത്.

ഒടുവിൽ ആ ഫോണിൽ പിടിച്ചാണ് പൊലീസ് ഇയാളിലേക്കെത്തിയത്. ജിഷ വധക്കേസിന്റെ വിവരങ്ങൾ അറിയാൻ അമീറുൾ പലതവണ ഇവിടെയുള്ള സുഹൃത്തുക്കളെ ഫോണിൽ വിളിച്ചിരുന്നു. മദ്യപാനവും അമീറുളിന് വളരെ ഹരമായിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കൊലപാതകം നടന്ന ദിവസം സന്ധ്യയോടെയാണ് അമീറുൾ താമസിച്ചിരുന്ന മുറിയിൽ നിന്ന് പുറത്തേക്ക് പോയത്. വൈകീട്ട് ജോലി കഴിഞ്ഞെത്തിയ സുഹൃത്തുക്കൾ അമീറുളിനെ മദ്യപിച്ച നിലയിൽ കണ്ടതായും പറഞ്ഞിട്ടുണ്ട്.

സ്ത്രീകളെ കീഴ്‌പ്പെടുത്താൻ ഏതറ്റംവരെ പോകാനും അമീറുൾ തയ്യാറായിരുന്നെന്നാണ് കൂട്ടുകാരിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ. അസമിലെ വീട്ടിലേക്ക് വിളിക്കുകയോ മറ്റോ ചെയ്യാതെ പലപ്പോഴും ഒറ്റയ്ക്ക് കഴിയാനായിരുന്നു ഇയാൾക്കിഷ്ടം. വീട്ടിലുള്ള സമയത്ത് മദ്യപിക്കാനായി പണം ചോദിച്ച് ബഹളമുണ്ടാക്കുന്നതും ഇയാളുടെ ശീലമായിരുന്നെന്ന് പറയുന്നു. മദ്യത്തോടുള്ള ആസക്തി ജോലിചെയ്ത എല്ലാ സ്ഥലത്തും ഇയാൾ കാണിച്ചിരുന്നു. പെരുമ്പാവൂരിൽ അമീറുൾ താമസിച്ചിരുന്ന മുറിയിൽ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെത്തിയിരുന്നു.