- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാവപ്പെട്ട ഗൾഫ് രാജ്യങ്ങളോട് ചെയ്യുന്നത് പോലെ ഞങ്ങളെ ചൊറിയാൻ വരരുത്; റഷ്യയോട് സൂക്ഷിക്കാൻ പറഞ്ഞ അമേരിക്കൻ വൈസ് പ്രസിഡന്റിന് കടുത്ത മുന്നറിയിപ്പുമായി പുട്ടിൻ തന്നെ രംഗത്ത്; റഷ്യയും അമേരിക്കയും ഇടഞ്ഞ് തന്നെ മുന്നോട്ട്
മൂന്നാം ലോക മഹായുദ്ധമെന്ന മഹാനാശ ഭീഷണി ഉയർത്തിക്കൊണ്ട് റഷ്യയും അമേരിക്കയും തമ്മിലുള്ള സ്പർധയും വാക്ക്പോരും നാൾക്ക് നാൾ മുറുകിക്കൊണ്ടിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റഷ്യയോട് സൂക്ഷിക്കാൻ താക്കീത് നൽകിയ അമേരിക്കൻ വൈസ് പ്രസിഡന്റ് ജോയ് ബിദെന് ശക്തമായ മറുപടി നൽകി റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്. പാവപ്പെട്ട ഗൾഫ് രാജ്യങ്ങളെ ചൊറിയുന്നത് പോലെ തങ്ങളെ ചെയ്താൽ വിവരമറിയുമെന്നാണ് പുട്ടിൻ കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്. അമേരിക്കയുടെ അപ്രവചനാതീതമായ ആക്രമണത്തെ ചെറുക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ മാത്രമേ തങ്ങൾ നടത്തുന്നുള്ളുവെന്നും പുട്ടിൻ ന്യായീകരിക്കുന്നുമുണ്ട്. തങ്ങൾക്ക് നേരെ അമേരിക്ക നടത്തുന്ന അപ്രതീക്ഷിതമായ ആക്രമണങ്ങളെ ചെറുത്ത് തങ്ങളുടെ താൽപര്യങ്ങളെ സംരക്ഷിക്കേണ്ടത് അനിവാര്യമായ കാര്യമാണെന്നാണ് ക്രെംലിൻ വക്താവ് പറയുന്നതെന്നാണ് ആർഐഎ നോവോസ്റ്റി ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തങ്ങൾക്ക് റഷ്യയ്ക്ക് കനത്ത ആഘാതമേൽപ്പിക്കാൻ കരുത
മൂന്നാം ലോക മഹായുദ്ധമെന്ന മഹാനാശ ഭീഷണി ഉയർത്തിക്കൊണ്ട് റഷ്യയും അമേരിക്കയും തമ്മിലുള്ള സ്പർധയും വാക്ക്പോരും നാൾക്ക് നാൾ മുറുകിക്കൊണ്ടിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റഷ്യയോട് സൂക്ഷിക്കാൻ താക്കീത് നൽകിയ അമേരിക്കൻ വൈസ് പ്രസിഡന്റ് ജോയ് ബിദെന് ശക്തമായ മറുപടി നൽകി റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്. പാവപ്പെട്ട ഗൾഫ് രാജ്യങ്ങളെ ചൊറിയുന്നത് പോലെ തങ്ങളെ ചെയ്താൽ വിവരമറിയുമെന്നാണ് പുട്ടിൻ കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്. അമേരിക്കയുടെ അപ്രവചനാതീതമായ ആക്രമണത്തെ ചെറുക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ മാത്രമേ തങ്ങൾ നടത്തുന്നുള്ളുവെന്നും പുട്ടിൻ ന്യായീകരിക്കുന്നുമുണ്ട്. തങ്ങൾക്ക് നേരെ അമേരിക്ക നടത്തുന്ന അപ്രതീക്ഷിതമായ ആക്രമണങ്ങളെ ചെറുത്ത് തങ്ങളുടെ താൽപര്യങ്ങളെ സംരക്ഷിക്കേണ്ടത് അനിവാര്യമായ കാര്യമാണെന്നാണ് ക്രെംലിൻ വക്താവ് പറയുന്നതെന്നാണ് ആർഐഎ നോവോസ്റ്റി ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തങ്ങൾക്ക് റഷ്യയ്ക്ക് കനത്ത ആഘാതമേൽപ്പിക്കാൻ കരുത്തുണ്ടെന്നും തങ്ങൾ തെരഞ്ഞെടുക്കുന്ന സമയത്ത് അത് നിർവഹിക്കപ്പെടുമെന്നും റഷ്യയ്ക്ക് സന്ദേശം അയച്ചതായി കഴിഞ്ഞ ദിവസം ബിദെൻ എൻബിസി ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.സിവിലിയന്മാരെ യുദ്ധത്തിന് ഒരുക്കുന്നതിന്റെ പേരിൽ ആഗോളവ്യാപകമായ എതിർപ്പ് റഷ്യയ്ക്ക് നേരെ ഉയർന്ന് വന്നിരുന്നു.ഇതിന്റെ ഭാഗമായി സമീപത്തുള്ള ബോംബ് ഷെൽട്ടറുകളുടെ ലഭ്യത ഉറപ്പാക്കാൻ റഷ്യ കഴിഞ്ഞ ദിവസം പൗരന്മാരോട് നിർദേശിച്ചിരുന്നു. ഇതിനുള്ള പ്രതികരണമെന്നോണമാണ് സിഐഎ റഷ്യയ്ക്ക് നേരെ സൈബർ ആക്രമണം നടത്താൻ ഒരുങ്ങുന്നുവെന്ന് യുഎസ് ഇന്റലിജൻസ് ഒഫീഷ്യലുകൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സ്പർധ മുമ്പില്ലാത്ത വിധം വർധിച്ചുവെന്ന് റഷ്യയുടെ യുൻ അംബാസിഡറായ വിറ്റലി ചുർകിനും കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു.ശീതസമരത്തിന്റെ സമയത്ത് റഷ്യയും അമേരിക്കയും തമ്മിലുണ്ടായ ബന്ധത്തേക്കാൾ വഷളായ ബന്ധമാണിപ്പോഴുള്ളതെന്നാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.
എന്നാൽ റഷ്യ യുദ്ധത്തിന് മുൻകൈയെടുക്കില്ലെന്നാണ് പ്രതിരോധ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ സിറിയയിൽ റഷ്യ നടത്തുന്ന ബോംബിങ് തടസപ്പെടുത്താതിരിക്കാൻ ക്രെംലിൻ പാശ്ചാത്യ രാജ്യങ്ങളെ ഭയപ്പെടുത്തി തടഞ്ഞ് നിർത്താൻ ശ്രമിച്ചേക്കുമെന്നും അവർ അഭിപ്രായപ്പെടുന്നു. തങ്ങൾ ഉയർത്തുന്ന യുദ്ധഭീതിയുടെ ഭാഗമായി യുദ്ധമുണ്ടായാൽ എങ്ങനെയാണ് രക്ഷപ്പെടാൻ തയ്യാറെടുക്കേണ്ടതെന്ന മാർഗനിർദേശങ്ങൾ റഷ്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ചാനലുകളിൽ നിരന്തരം പ്രക്ഷേപണം ചെയ്യുന്നുമുണ്ട്. അമേരിക്കയുമായും പ്രമുഖ പാശ്ചാത്യ രാജ്യങ്ങളുമായുള്ള തർക്കം ശക്തമായതിനെ തുടർന്ന് റഷ്യ കഴിഞ്ഞ ദിവസം ആണവമിസൈലുകൾ പോളണ്ട് അതിർത്തിയിൽ എത്തിച്ചിരുന്നു. ഇസ്‌കാൻഡർ മിസൈലുകളാണ് കലിനിൻഗ്രാഡിലേക്ക് എത്തിച്ചിരിക്കുന്നത്. ബാൾട്ടിക് കടലിലെ റഷ്യൻ എൻക്ലേവാണിത്. നാറ്റോ അംഗരാജ്യങ്ങൾക്കും പോളണ്ടിനും ലിത്വാനിയക്കും ഇടയിലാണിത് സ്ഥിതി ചെയ്യുന്നത്.
ഈ നീക്കത്തെ കടുത്ത ഉത്കണ്ഠയോടെയാണ് പോളണ്ട് കണക്കാക്കുന്നതെന്നും ജാഗ്രതയോടെ നിരീക്ഷിക്കുന്നുവെന്നുമാണ് പോളിഷ് ഡിഫെൻസ് മിനിസ്റ്ററായ അന്റോണി മാസിറെവിക്സ് പ്രതികരിച്ചിരിക്കുന്നത്. അതിനിടെ റഷ്യയ്ക്ക് നേരെ കടുത്ത സൈബർ ആക്രമണം നടത്താൻ യുഎസിലെ ഒബാമ ഭരണകൂടം തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. നവംബറിൽ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ റഷ്യൻ ഹാക്കർമാർ ശ്രമിക്കുമെന്ന ആശങ്ക ശക്തമായതിനെ തുടർന്ന് അതിനെ പ്രതിരോധിക്കാനെന്ന വണ്ണമുള്ള നീക്കമാണിത്. തങ്ങളുടെ പ്രിയപ്പെട്ടവർ വിദേശ രാജ്യങ്ങളിലുണ്ടെങ്കിൽ അവരോട് മടങ്ങിയെത്താൻ നിർദേശിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിൻ തങ്ങൾക്ക് മുന്നറിയിപ്പേകിയതായി റഷ്യയിലെ ഉന്നത രാഷ്ട്രീയ നേതാക്കളും ഉയർന്ന റാങ്കിലുള്ള ഓഫീസർമാരും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സിറിയൻ കലാപത്തിൽ റഷ്യയുടെ ഇടപെടലിനെ ചൊല്ലി യൂറോപ്പുമായി മോസ്‌കോയ്ക്കുള്ള തർക്കം വർധിച്ചതിനെ ഫ്രാൻസിലേക്ക് നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്ന സന്ദർശനം പുട്ടിൻ റദ്ദാക്കുകയും ചെയ്തിരുന്നു.