- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസിൽ കയറാൻ പോലും പണമില്ലാത്ത 4.3 കോടി ദരിദ്രർ ഇപ്പോഴും ഇവിടുണ്ട്; ചൂടും തണുപ്പും കൊണ്ട് കുടിലുകളിൽ താമസിക്കുന്നവർ അനേകം; അമേരിക്ക ഒരു മഹാസംഭവം ആണെന്ന് കരുതുന്നവർ ഇതുവായിക്കുക
വികസനത്തിന്റെയും പണക്കൊഴുപ്പിന്റെയും ആഡംബരത്തിന്റെയും ഏതുചർച്ചകളിലും അമേരിക്കയെ ഉദാഹരണമാക്കുന്നവർ ഏറെയാണ്. അമേരിക്ക സമ്പദ്‌സമൃദ്ധമാണെന്ന ധാരണ എങ്ങനെയോ ഉറച്ചുപോയിട്ടുണ്ട്. എന്നാൽ, അത്തരമൊരു ധാരണ ശരിയല്ലെന്ന് തെളിയിക്കുകയാണ് ഈ വസ്തുതകൾ. ലോകത്തെ ഏറ്റവും സമ്പന്ന രാജ്യത്ത് ദാരിദ്ര്യരേഖയ്ക്ക് താഴെ പട്ടിണിയുമായി ജീവിക്കുന്ന 4.3 കോടി ആളുകളുണ്ടെന്നാണ് കണക്ക്. അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ അമേരിക്ക ഒരുങ്ങി നിൽക്കുകയാണ്. ഹിലാരി ക്ലിന്റണും ഡൊണാൾഡ് ട്രംപും അവരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ദാരിദ്ര്യം തുടച്ചുനീക്കുമെന്ന വാഗ്ദാനം പോലും നൽകുന്നില്ല. മറ്റെവിടെയെങ്കിലും പോയി ജോലി തേടാൻ ബസ് കൂലി പോലും ഇല്ലാത്തവരാണ് അമേരിക്കയിലെ ദരിദ്രർ. നാല് മക്കളുമൊത്ത് ഓരോ ദിവസവും തള്ളിനീക്കാൻ കഷ്ടപ്പെടുന്ന ബ്രാൻഡി സ്‌പെൻസർ എന്ന വീട്ടമ്മയ്ക്ക് രാഷ്ട്രീയക്കാരോട് സഹതാപമേയുള്ളൂ. അവരൊന്നും യഥാർഥ ലോകത്തല്ലെന്ന് സ്‌പെൻസർ പറയുന്നു. കെന്റുക്കിയിലെ ബീറ്റിവീൽ പട്ടണം അമേരിക്കയിലെ ദരിദ്രരുടെ കോളനികളിലൊന്നാണ്. അവിടെയാണ് ബ്രാൻഡി
വികസനത്തിന്റെയും പണക്കൊഴുപ്പിന്റെയും ആഡംബരത്തിന്റെയും ഏതുചർച്ചകളിലും അമേരിക്കയെ ഉദാഹരണമാക്കുന്നവർ ഏറെയാണ്. അമേരിക്ക സമ്പദ്‌സമൃദ്ധമാണെന്ന ധാരണ എങ്ങനെയോ ഉറച്ചുപോയിട്ടുണ്ട്. എന്നാൽ, അത്തരമൊരു ധാരണ ശരിയല്ലെന്ന് തെളിയിക്കുകയാണ് ഈ വസ്തുതകൾ. ലോകത്തെ ഏറ്റവും സമ്പന്ന രാജ്യത്ത് ദാരിദ്ര്യരേഖയ്ക്ക് താഴെ പട്ടിണിയുമായി ജീവിക്കുന്ന 4.3 കോടി ആളുകളുണ്ടെന്നാണ് കണക്ക്.
അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ അമേരിക്ക ഒരുങ്ങി നിൽക്കുകയാണ്. ഹിലാരി ക്ലിന്റണും ഡൊണാൾഡ് ട്രംപും അവരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ദാരിദ്ര്യം തുടച്ചുനീക്കുമെന്ന വാഗ്ദാനം പോലും നൽകുന്നില്ല. മറ്റെവിടെയെങ്കിലും പോയി ജോലി തേടാൻ ബസ് കൂലി പോലും ഇല്ലാത്തവരാണ് അമേരിക്കയിലെ ദരിദ്രർ. നാല് മക്കളുമൊത്ത് ഓരോ ദിവസവും തള്ളിനീക്കാൻ കഷ്ടപ്പെടുന്ന ബ്രാൻഡി സ്‌പെൻസർ എന്ന വീട്ടമ്മയ്ക്ക് രാഷ്ട്രീയക്കാരോട് സഹതാപമേയുള്ളൂ. അവരൊന്നും യഥാർഥ ലോകത്തല്ലെന്ന് സ്‌പെൻസർ പറയുന്നു.
കെന്റുക്കിയിലെ ബീറ്റിവീൽ പട്ടണം അമേരിക്കയിലെ ദരിദ്രരുടെ കോളനികളിലൊന്നാണ്. അവിടെയാണ് ബ്രാൻഡിയും കുടുംബവും താമസിക്കുന്നത്. പട്ടണത്തിൽ പ്രവർത്തിച്ചിരുന്ന ഷൂ കമ്പനിയും യൂണിഫോം നിർമ്മാണ യൂണിറ്റും പൂട്ടിപ്പോയോടെ ഇവിടം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി. പകർച്ച വ്യാധി പിടിപെട്ടത് സ്ഥിതി കൂടുതൽ വഷളാക്കി.
അമേരിക്കൻ ജനസംഖ്യയിലെ 13 ശതമാനവും ദരിദ്രരാണ്. സംസ്ഥാനങ്ങൾ നൽകുന്ന ധനസഹായം മാത്രമാണ് ഇവർക്കാശ്രയം. പ്രതിമാസം 20,000 രൂപയോളം സഹായം ഇവർക്ക് ലഭിക്കുന്നുണ്ട്. മറ്റുള്ളവർക്കാകട്ടെ അതുമില്ല. കഷ്ടപ്പാടിൽ ജീവിക്കുന്ന തങ്ങളെക്കുറിച്ച് പ്രചാരണവേളയിൽ പരാമർശിക്കുക പോലും ചെയ്യാത്ത ഹിലാരിക്കും ട്രംപിനും വോട്ട് ചെയ്യില്ലെന്ന് ബീറ്റിവീലിലെ താമസക്കാരിലേറെയും അഭിപ്രായപ്പെടുന്നു.