- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപ് അധികാരം ഏൽക്കുമുമ്പ് അമേരിക്കയും ചൈനയും തമ്മിൽ യുദ്ധം നടക്കുമോ? തായ്‌വാനെ ബലപ്രയോഗത്തിലടെ ചൈന ഏറ്റെടുക്കുമെന്ന് സൂചനകൾ; അമേരിക്കയും ചൈനയും തയ്യാറെടുപ്പിലെന്നും റിപ്പോർട്ടുകൾ
അമേരിക്കയിൽ അധികാരക്കൈമാറ്റം നടക്കുന്നതിന് മുമ്പ് തായ്‌വാനെ ചൈന ബലപ്രയോഗത്തിലൂടെ കൈയടക്കുമെന്ന് സൂചന. ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗ്ലോബൽ ടൈംസ് പത്രത്തിലാണ് തായ്‌വാൻ ഏറ്റെടുക്കാനുള്ള സൂചനകൾ ചൈന വ്യക്തമാക്കിയത്. തായ്‌വാനെ സംബന്ധിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ നടത്തിയ പരാമർശങ്ങളാണ് ചൈനയെ പ്രകോപിപപ്പിച്ചതെന്നാണ് സൂചന. തായ്‌വാൻ ഏറ്റെടുക്കുമെന്നത് ചൈനയുടെ തമാശ മാത്രമാണെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. ഈ മേഖലയിൽ അമേരിക്ക നടത്തുന്ന ഏത് നീക്കത്തെയും വളരെ ജാഗ്രതയോടെയാണ് ചൈന കാണുന്നതെന്ന് ഗ്ലോബൽ ടൈംസ് വ്യക്തമാക്കുന്നു. സൗത്ത് ചൈന കടലിലെ അമേരിക്കൻ സാന്നിധ്യത്തെയും ചൈന അവിടുത്തെ ദ്വീപുകളെച്ചൊല്ലി നടത്തുന്ന അവകാശവാദവും മേഖലയിൽ സംഘർഷ സാധ്യത ശക്തമാക്കുന്നതിനിടെയാണ് ചൈനയുടെ ഈ നിലപാട് ശ്രദ്ധേയമാകുന്നത്. തായ്‌വാൻ നയം പുനരാലോചിക്കേണ്ട സമയമായെന്ന് ഗ്ലോബൽ ടൈംസ് വ്യക്തമാക്കുന്നു. തായ്‌വാനെ നിയന്ത്രണത്തിൽ നിർത്തുന്നതിന് ശക്തി ഉപയോഗിക്കണമെന്നും പത്രം മുഖപ്രസംഗത്തിലൂടെ ആവശ്യ
അമേരിക്കയിൽ അധികാരക്കൈമാറ്റം നടക്കുന്നതിന് മുമ്പ് തായ്‌വാനെ ചൈന ബലപ്രയോഗത്തിലൂടെ കൈയടക്കുമെന്ന് സൂചന. ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗ്ലോബൽ ടൈംസ് പത്രത്തിലാണ് തായ്‌വാൻ ഏറ്റെടുക്കാനുള്ള സൂചനകൾ ചൈന വ്യക്തമാക്കിയത്. തായ്‌വാനെ സംബന്ധിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ നടത്തിയ പരാമർശങ്ങളാണ് ചൈനയെ പ്രകോപിപപ്പിച്ചതെന്നാണ് സൂചന.
തായ്‌വാൻ ഏറ്റെടുക്കുമെന്നത് ചൈനയുടെ തമാശ മാത്രമാണെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. ഈ മേഖലയിൽ അമേരിക്ക നടത്തുന്ന ഏത് നീക്കത്തെയും വളരെ ജാഗ്രതയോടെയാണ് ചൈന കാണുന്നതെന്ന് ഗ്ലോബൽ ടൈംസ് വ്യക്തമാക്കുന്നു. സൗത്ത് ചൈന കടലിലെ അമേരിക്കൻ സാന്നിധ്യത്തെയും ചൈന അവിടുത്തെ ദ്വീപുകളെച്ചൊല്ലി നടത്തുന്ന അവകാശവാദവും മേഖലയിൽ സംഘർഷ സാധ്യത ശക്തമാക്കുന്നതിനിടെയാണ് ചൈനയുടെ ഈ നിലപാട് ശ്രദ്ധേയമാകുന്നത്.
തായ്‌വാൻ നയം പുനരാലോചിക്കേണ്ട സമയമായെന്ന് ഗ്ലോബൽ ടൈംസ് വ്യക്തമാക്കുന്നു. തായ്‌വാനെ നിയന്ത്രണത്തിൽ നിർത്തുന്നതിന് ശക്തി ഉപയോഗിക്കണമെന്നും പത്രം മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെടുന്നു. സമ്മർദം ചെലുത്തേണ്ട ഘട്ടത്തിൽ അതിന് ശ്രമിച്ചില്ലെങ്കിൽ തായ്‌വാനെ മെയിൻലാൻഡിനോട് സമാധാനപരമായി ചേർക്കുന്ന കാര്യം ബുദ്ധിമുട്ടാകും. അന്താരാഷ്ട്ര സേനയുടെ സഹായത്തോടെ തായ്‌വാനെ സ്വതന്ത്രമാക്കാമെന്ന ധാരണ തിരുത്തിക്കേണ്ടതാണെന്നും പത്രം വ്യക്തമാക്കുന്നു.
തായ്‌വാന്റെ ഭാവി നിർണയിക്കുന്നത് അമേരിക്കയാവരുതെന്ന ശക്തമായ താക്കീതോടെയാണ് മുഖപ്രസംഗം അവസാനിക്കുന്നത്. തായ്‌വാനോടല്ലാതെ ചൈനയോട് ബന്ധം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെ കഴിഞ്ഞയാഴ്ച ട്രംപ് ചോദ്യം ചെയ്തിരുന്നു. ചൈനീസ് വിരുദ്ധനെന്ന നിലയ്ക്കുള്ള ട്രംപിന്റെ വരവാണ് തായ്‌വാന്റെ കാര്യത്തിൽ കടുതൽ ജാഗ്രതവേണമെന്ന ചൈനീസ് നിലപാടിന് പിന്നിൽ. തായ്‌വാൻ പ്രസിഡന്റ് സായി ഇങ് വെന്നുമായി ട്രംപ് ടെലഫോണിൽ സംസാരിച്ചതോടെയാണ് ചൈനയും ട്രംപുമായുള്ള ബന്ധത്തിൽ ശക്തമായ ഉലച്ചിൽവന്നത്. തായ്‌വാൻ ഭരണാധികാരിയുമായി അമേരിക്കൻ നേതൃത്വത്തിൽനിന്ന് 1979-നുശേഷം ആദ്യമായാണ് ഒരു ബന്ധമുണ്ടാകുന്നത്. ഇത് ചൈനയുടെ ട്രംപ് വിരുദ്ധതയെ ആളിക്കത്തിക്കുന്നതായി.