- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കാനില്ലെന്ന് അമേരിക്ക; കശ്മീർ വിഷയത്തിൽ വേണ്ടതു ചർച്ചകൾ; റഷ്യക്കു പിന്നാലെ അമേരിക്കയുടെ നിലപാടും ഇന്ത്യക്കു തിരിച്ചടിയാകുമോ?
വാഷിങ്ടൺ: പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാനില്ലെന്ന് അമേരിക്ക വ്യക്തമാക്കി. കശ്മീർ വിഷയം പരിഹരിക്കണമെങ്കിൽ അർഥപൂർണമായ ചർച്ചകളാണു വേണ്ടതെന്നും അമേരിക്ക അറിയിച്ചു. അമേരിക്ക കൂടി പാക്കിസ്ഥാൻ വിഷയത്തിൽ കടുത്ത നിലപാട് എടുക്കുന്നതിൽ നിന്നു പിന്മാറിയതോടെ ഇന്ത്യക്കു പ്രതികൂലമായിരിക്കുകയാണു കാര്യങ്ങൾ. നേരത്തെ ഇന്ത്യക്കൊപ്പം നിൽക്കുമെന്നു കരുതിയിരുന്ന റഷ്യ ഇന്ത്യയുടെ അമേരിക്കൻ പ്രീണന നയങ്ങളുടെ പശ്ചാത്തലത്തിൽ നിലപാടു മാറ്റിയിരുന്നു. കശ്മീർ വിഷയത്തിൽ ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നായിരുന്നു റഷ്യയുടെ നിലപാട്. ഇതിനു പിന്നാലെ അമേരിക്ക കൂടി പാക്കിസ്ഥാൻ ഭീകരരാഷ്ട്രമെന്നു പ്രഖ്യാപിക്കാൻ വിസമ്മതിച്ചതോടെ ഇന്ത്യ ഇനി സ്വീകരിക്കുന്ന നിലപാടുകൾ നിർണായകമാകും. നേരത്തെ, ചൈന ഇന്ത്യക്കെതിരായും പാക്കിസ്ഥാന് അനുകൂലമായും നിലപാടു സ്വീകരിക്കുന്നുവെന്നു കാട്ടി ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന് സംഘപരിവാർ കേന്ദ്രങ്ങൾ വ്യാപക പ്രചാരണം നടത്തിയിരുന്നു. ഇപ്പോൾ അമേരിക്കയും പാക്കിസ്ഥാനെ തള്ളിപ്പറയാൻ
വാഷിങ്ടൺ: പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാനില്ലെന്ന് അമേരിക്ക വ്യക്തമാക്കി. കശ്മീർ വിഷയം പരിഹരിക്കണമെങ്കിൽ അർഥപൂർണമായ ചർച്ചകളാണു വേണ്ടതെന്നും അമേരിക്ക അറിയിച്ചു.
അമേരിക്ക കൂടി പാക്കിസ്ഥാൻ വിഷയത്തിൽ കടുത്ത നിലപാട് എടുക്കുന്നതിൽ നിന്നു പിന്മാറിയതോടെ ഇന്ത്യക്കു പ്രതികൂലമായിരിക്കുകയാണു കാര്യങ്ങൾ. നേരത്തെ ഇന്ത്യക്കൊപ്പം നിൽക്കുമെന്നു കരുതിയിരുന്ന റഷ്യ ഇന്ത്യയുടെ അമേരിക്കൻ പ്രീണന നയങ്ങളുടെ പശ്ചാത്തലത്തിൽ നിലപാടു മാറ്റിയിരുന്നു.
കശ്മീർ വിഷയത്തിൽ ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നായിരുന്നു റഷ്യയുടെ നിലപാട്. ഇതിനു പിന്നാലെ അമേരിക്ക കൂടി പാക്കിസ്ഥാൻ ഭീകരരാഷ്ട്രമെന്നു പ്രഖ്യാപിക്കാൻ വിസമ്മതിച്ചതോടെ ഇന്ത്യ ഇനി സ്വീകരിക്കുന്ന നിലപാടുകൾ നിർണായകമാകും. നേരത്തെ, ചൈന ഇന്ത്യക്കെതിരായും പാക്കിസ്ഥാന് അനുകൂലമായും നിലപാടു സ്വീകരിക്കുന്നുവെന്നു കാട്ടി ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന് സംഘപരിവാർ കേന്ദ്രങ്ങൾ വ്യാപക പ്രചാരണം നടത്തിയിരുന്നു. ഇപ്പോൾ അമേരിക്കയും പാക്കിസ്ഥാനെ തള്ളിപ്പറയാൻ കൂട്ടാക്കാത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതോടെ ലോകത്തെ പ്രമുഖ ശക്തികൾ ഇന്ത്യക്കു പൂർണ പിന്തുണ നൽകാത്ത സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്.
എന്നാൽ, ഇന്ത്യയ്ക്ക് കൂടി ഭീഷണിയാകുന്ന തീവ്രവാദി ക്യാമ്പുകളെ തുടച്ചുനീക്കാൻ മേഖലയിലെ സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ജോൺ കിർബി പ്രതികരിച്ചു. ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യമായി പാക്കിസ്ഥാനെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വൈറ്റ് ഹൗസ് പെറ്റീഷന് വലിയ പിന്തുണ ലഭിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഇതിനിടെയാണ് അമേരിക്കയുടെ പ്രതികൂല പ്രതികരണം വന്നത്.
കോൺഗ്രസ് അംഗങ്ങളായ ടെഡ് പോ, ഡാന റോറബർ എന്നിവർ യുഎസ് പ്രതിനിധിസഭയിൽ പാക്കിസ്ഥാനെതിരെ ആർ 6069 എന്ന നമ്പറിൽ ബിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് പാക്കിസ്ഥാനെതിരെയുള്ള ഒപ്പുശേഖരണത്തിന്റെ ആരംഭം. വൈറ്റ് ഹൗസ് പെറ്റീഷനിൽ അമേരിക്കൻ സർക്കാർ പ്രതികരിക്കണമെങ്കിൽ ചുരുങ്ങിയത് ഒരു ലക്ഷം ഒപ്പുവേണം. ആറ് ലക്ഷത്തിലധികം പേർ ഇതിനകം പെറ്റീഷനിൽ ഒപ്പുവച്ചു. ഇതൊരു റെക്കോർഡാണ്.
കശ്മീർ വിഷയത്തിലെ അമേരിക്കൻ നിലപാടിൽ മാറ്റമില്ലെന്നും പ്രശ്ന പരിഹാരം കാണേണ്ടത് ഇന്ത്യയും പാക്കിസ്ഥാനുമാണെന്നും കിർബി പറഞ്ഞു. കശ്മീർ ഉൾപ്പെടെയുള്ള തർക്കവിഷയങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ഇന്ത്യയും പാക്കിസ്ഥാനും അർത്ഥവത്തായ ചർച്ചകൾ നടത്തണം. ആണവായുധങ്ങൾ തീവ്രവാദികൾക്ക് ലഭിക്കാതിരിക്കാൻ പാക്കിസ്ഥാൻ വേണ്ടത്ര നടപടികൾ എടുത്തിട്ടുണ്ടാകുമെന്ന വിശ്വാസമുണ്ടെന്നും കിർബി അഭിപ്രായപ്പെട്ടു.
കശ്മീർ തർക്കവിഷയത്തിലെ യുഎസ് നിലപാടിൽ യാതൊരു മാറ്റവുമില്ല. ഇരുരാജ്യങ്ങളും പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് അമേരിക്കയുടെ ആഗ്രഹം. അതിനായി ഇരു രാജ്യങ്ങളും തമ്മിൽ അർത്ഥവത്തായ ചർച്ചകളാണ് ഉണ്ടാകേണ്ടത്. അതാണ് ഇന്ത്യാ-പാക് നേതാക്കളോട് അമേരിക്ക ആവശ്യപ്പെടുന്നതും അവരിൽ നിന്നും പ്രതീക്ഷിക്കുന്നതുമെന്ന് ജോൺ കിർബി വ്യക്തമാക്കി.