കണ്ണൂർ: ശബരിമലിയിലെ വിശ്വാസ സമരം ബിജെപി ദേശീയ നേതൃത്വം ഏറ്റെടുക്കും. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിലെ പ്രതിഷേധത്തിന് അയ്യപ്പ ഭക്തർക്കൊപ്പം രാജ്യം മുഴുവൻ ഉണ്ടാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിതാ ഷാ പറഞ്ഞു. കോടതി വിധിയുടെ പേരിൽ ഹിന്ദു ആചാരങ്ങൾക്കെതിരെ നീങ്ങുന്ന ഇടത് സർക്കാരിനെ പുറത്താക്കുമെന്ന് അമിത് ഷാ വിശദീകരിച്ചു. സർക്കാരിനെ വലിച്ച് താഴെയിടാൻ മടിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. കണ്ണൂരിലെ പാർട്ടി ഓഫീസ് വിഷയത്തിൽ ശബരിമലയായിരുന്നു അമിത് ഷായുടെ പ്രധാന പ്രസംഗം വിഷയം. ശരണം വിളിച്ചാണ് അമിത് ഷാ പ്രസംഗം തുടങ്ങിയത്. വേദിയിലുള്ള എല്ലാവരേയും കൊണ്ട് സ്വാമിയേ ശരണമയ്യപ്പാ.. എന്ന് വിളിക്കുകയും ചെയ്തു.

ഇടതു പക്ഷവും വലതു പക്ഷവും കേരളത്തിലെ സംസ്‌കാരത്തെ തകർക്കാനാണ് ശ്രമിക്കുന്നത്. ഇതിന് പരിഹാരമുണ്ടാകണം. മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തിൽ തുടരാൻ അർഹതയില്ല. അയ്യപ്പഭക്തരെ അടിച്ചൊതുക്കുന്ന അതേ ആവേശത്തിൽ പ്രളയത്തിൽ കഷ്ടത അനുഭവിച്ചവരെ സഹായിച്ചിരുന്നുവെങ്കിൽ മുഖ്യമന്ത്രി കടമ നിർവ്വഹിച്ചുവെന്ന് പറയാമായിരുന്നു. എന്നാൽ അതുണ്ടായില്ല. അയ്യപ്പ ഭക്തരെ തല്ലി ചതയ്ക്കുകയാണ്. ആചാര സംരക്ഷണത്തിന് ഏതറ്റം വരേയും പോകുമെന്നും അമിത് ഷാ പറഞ്ഞു. നടപ്പാക്കാൻ കഴിയാത്ത വിധികൾ കോടതി പുറപ്പെടുവിക്കരുതെന്നും അമിത് ഷാ പറഞ്ഞു. ശബരിമലയിലെ കോടതി വിധി നടപ്പാക്കാനാവില്ലെന്ന വിലയിരുത്തലാണ് അമിത് ഷാ നൽകുന്നത്. ഇതോടെ ശബരിമല പ്രക്ഷോഭത്തിന് പുതുമാനം വരികെയാണ്. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടുമെന്നും ഏതാണ്ട് ഉറപ്പാവുകയാണ്.

ആചാരങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരേയും പോകുമെന്ന് പറഞ്ഞ അമിത് ഷാ കേന്ദ്ര ഇടപെടലിന്റെ സൂചനകളാണ് നൽകുന്നത്. നാമജപ പ്രതിഷേധത്തിന് ഇറങ്ങിയ സ്ത്രീകൾക്കെതിരെ ജാമ്യമില്ലാ കേസ് എടുത്തതിനേയും അമിത് ഷാ വിമർശിച്ചു. ഏത് പൊതുമുതലാണ് അവർ നശിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. വേണ്ടി വന്നാൽ പിണറായി സർക്കാരിനെ വലിച്ച താഴെയിടും. നടപ്പാക്കാനാവത്ത നിരവധി കോടതി വിധികളുണ്ട്. ജല്ലിക്കെട്ടിലെ നിയമ നിർമ്മാണത്തേയും അമിത് ഷാ ഉയർത്തിക്കാട്ടി. സുപ്രീംകോടതി വിധി നടപ്പാക്കാതിരിക്കാൻ നിരവധി വഴികളുണ്ടെന്നും അമിത് ഷാ സൂചനകൾ നൽകുകയാണ്. അമിത് ഷായുടെ പ്രഖ്യാപനത്തോടെ വിഷയത്തിൽ ബിജെപി കർശനമായി ഇടുപെടുമെന്ന സൂചനയാണ് ലഭിക്കുന്നത്.

അയ്യപ്പഭക്തന്മാരെ അടിച്ചമർത്താൻ ശ്രമിച്ചാൽ പിണറായി സർക്കാരിനെ താഴെയിടാൻ മടിക്കില്ലെന്ന മുന്നറിയിപ്പുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ.ക്ഷേത്ര ദർശനത്തിലൂടെയല്ല സ്ത്രീപുരുഷ സമത്വം നടപ്പാക്കേണ്ടത്.അയ്യപ്പ ഭക്തന്മാരെ അടിച്ചമർത്താനുള്ള സർക്കാരിന്റെ നീക്കം തീക്കളിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആയിരമോ,രണ്ടായിരമോ ഡി വൈ എഫ് ഐ പ്രവർത്തകരെ വച്ച് അയപ്പഭക്തരെയോ,ബിജെപി പ്രവർത്തകരെയോ നേരിടാൻ ശ്രമിച്ചാൽ അതിനെ എതിർത്ത് ഈ രാജ്യം മുഴുവൻ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തിൽ ദുരിതം നേരിട്ട പാവം ജനതയോട് ശബരിമല വിധി നടപ്പാക്കാൻ കാണിച്ചതിന്റെ ആയിരത്തിൽ ഒരു ശതമാനം ഉത്സാഹം പിണറായി കാണിച്ചിട്ടുണ്ടോ? ശബരിമല വിഷയത്തിൽ കേരളീയർ ഒറ്റയ്ക്കല്ലെന്നും രാജ്യം മുഴുവൻ അയ്യപ്പ ഭക്തരോട് ഒപ്പമാണെന്നും പ്രഖ്യാപിച്ചു. ശബരിമല യുവതി പ്രവേശന വിഷയത്തിൽ താൻ നേരിട്ട് നിയന്ത്രണം ഏറ്റെടുക്കുകയാണെന്നും അമിത് ഷാ പ്രഖ്യാപിച്ചു . ഇത് കേരളത്തിലെ ബിജെപി നേതാക്കളിൽ വളർത്തുന്ന ആവേശം ചെറുതായിരിക്കില്ല എന്ന് മനസ്സിൽ കണ്ടാണ് അമിത് ഷാ വക്തമാക്കിയതും . കേരളത്തിൽ പിണറായി സർക്കാർ നടത്തുന്നത് തീക്കളിയാണ് . ഭക്തരുടെ വിശ്വാസങ്ങൾ അടിച്ചമർത്താൻ ഉള്ള നീക്കമാണ് സർക്കാർ നടത്തുന്നതെങ്കിൽ സംസ്ഥാന സർക്കാരിനെ വലിച്ചു താഴെയിടാനും മടിക്കില്ല .

പ്രായോഗികമായി നടപ്പാക്കാൻ പ്രയാസമുള്ള വിധികൾ പ്രഖ്യാപിക്കും മുൻപ് കോടതികളും രണ്ടു വട്ടം ആലോചിക്കണം . എന്തുകൊണ്ട് ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര വിധി നടപ്പായിട്ടില്ല ? എന്തുകൊണ്ട് ശ്രീകൃഷ്ണ ജയന്തിക്ക് ഉറിയടിയിൽ ഇത്ര ഉയരത്തില് മാത്രമേ തൈര് കുടം കെട്ടാവൂ എന്ന കോടതി വിധിയും നടപ്പാക്കാനായിട്ടല്ല ? കോടതികൾ സ്വയം പരിഹാസ്യരാകുന്ന സാഹചര്യം ഒഴിവാക്കണം തുടങ്ങി തടിച്ചു കൂടിയ ആയിരങ്ങളിൽ ആവേശത്തിന്റെ അലകടലുകൾ സൃഷ്ടിച്ചാണ് അമിത ഷാ പ്രസംഗിച്ചത് . പ്രസംഗത്തിന്റെ ഒടുവിൽ സ്വാമി ശരണം മുഴക്കി താൻ തികഞ്ഞ അയ്യപ്പ ഭക്തൻ ആണെന്ന് കൂടി കേരളത്തിലെ ബിജെപി പ്രവർത്തകരെ ഓർമ്മിപ്പിക്കാനും അമിത് ഷാ തയ്യാറായി

കോടതികൾ നടപ്പാക്കാനാകുന്ന വിധി പറഞ്ഞാൽ മതിയെന്ന് അമിത് ഷാ ആഞ്ഞടിച്ചു. ഒരു മൗലികാവകാശം ഉറപ്പാക്കാൻ മറ്റൊരു മൗലികാവകാശം ഹനിക്കണമെന്ന് പറയാൻ കോടതിക്ക് എങ്ങനെ കഴിയുമെന്നും അമിത് ഷാ ചോദിച്ചു. ഈ വിധി അംഗീകരിക്കാൻ കഴിയില്ല. അയ്യപ്പഭക്തരുടെ അവകാശങ്ങൾ അടിച്ചമർത്തുകയാണ് ഈ കോടതി വിധി. സ്ത്രീപുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പാക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു. ഇടതുസർക്കാർ അയ്യപ്പന്റെ ആചാരാനുഷ്ഠാനങ്ങളിൽ മാറ്റം വരുത്തി ശബരിമലയെ തകർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അമിത് ഷാ ആരോപിച്ചു.കമ്യൂണിസ്റ്റ് സർക്കാർ തിരുവിതാംകൂർ ദേവസ്വംബോർഡിനെ വരുതിയിൽ നിർത്താനുള്ള ശ്രമം നടത്തുകയാണ്. ബിജെപിയുടെ ദേശീയശക്തി മുഴുവൻ അയ്യപ്പഭക്തർക്കൊപ്പം നിൽക്കും. സർക്കാരിനെ വലിച്ച് താഴെയിടാനും മടിക്കില്ലെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകി.

സുപ്രീംകോടതി വിധിയുടെ ബലത്തിൽ ഇടത് സർക്കാർ ഭക്തരെ അടിച്ചമർത്തുകയാണ്. ഇത് തീക്കളിയാണെന്ന് പിണറായി വിജയൻ തിരിച്ചറിയണം. മുസ്ലിംപള്ളികളിൽ ലൗഡ് സ്പീക്കർ ഉപയോഗിക്കരുതെന്നതുൾപ്പടെയുള്ള വിധികൾ ഈ നാട്ടിലെ സർക്കാർ നടപ്പാക്കിയിട്ടില്ല. ഇതൊന്നും നടപ്പാക്കാൻ കഴിയാത്ത സർക്കാർ എന്തുകൊണ്ട് ശബരിമല വിധി നടപ്പാക്കാൻ ആവേശം കാണിക്കുന്നുവെന്നും അമിത് ഷാ ചോദിച്ചു.