- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഈ നിമിഷം ഞാൻ ദൈവത്തോട് നന്ദി പറയുന്നു; എന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയി; എനിക്കും എന്റെ കുടുംബത്തിനുമായി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി; ഡോക്ടർമാരുടെ നിർദേശപ്രകാരം കുറച്ചു ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയും':തന്നെ പരിചരിച്ച ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും നന്ദി അറിയിച്ച് അമിത് ഷാ
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോവിഡ് മുക്തനായി. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 'ഇന്ന് എന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയി. ഈ നിമിഷം ഞാൻ ദൈവത്തോട് നന്ദി പറയുന്നു. എനിക്കും എന്റെ കുടുംബത്തിനുമായി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി. ഡോക്ടർമാരുടെ നിർദേശപ്രകാരം കുറച്ചു ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയും' അമിത് ഷാ കുറിച്ചു.
ന്യൂഡൽഹിയിലെ ഗുർഗാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അമിത് ഷാ. തന്നെ പരിചരിച്ച എല്ലാ ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും അമിത് ഷാ നന്ദി അറിയിച്ചു. ഏതാനും ദിവസം കേന്ദ്രമന്ത്രി വീട്ടിൽ ഐസൊലേഷനിൽ കഴിയുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 2നാണ് കേന്ദ്രമന്ത്രിക്ക് കോവിഡ് രോഗം സ്ഥിരീകരിക്കുന്നതും ശേഷം അദ്ദേഹത്തെ ഡൽഹിയിലെ ഗുർഗാവിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും. അമിത് ഷായ്ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ ഡൽഹി എയിംസിൽ നിന്നുമുള്ള ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താനായി ഒപ്പമുണ്ടായിരുന്നു. കേന്ദ്രമന്ത്രിമാരിൽ ആദ്യം കോവിഡ് രോഗം സ്ഥിരീകരിക്കുന്നതും അമിത് ഷായ്ക്ക് ആയിരുന്നു. ഇതിന് ശേഷം ഇതുവരെ നാല് കേന്ദ്രമന്ത്രിമാരിലും രോഗബാധ കണ്ടെത്തിയിരുന്നു. ആയുഷ് മന്ത്രി ശ്രീപദ് നായിക്കിനാണ് ഏറ്റവും അവസാനം കോവിഡ് രോഗം സ്ഥിരീകരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ