- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി അനൗദ്യോഗിക ഉദ്ഘാടനം ചെയ്യാൻ അനുവദിച്ചത് കേന്ദ്രമോ കേരളമോ അല്ല; കിയാൽ അധികൃതര് തന്നെ; കാശ് നൽകിയാൽ പോലും ആർക്കും അവസരം നൽകുമെന്ന് പറഞ്ഞ് കണ്ണൂർ വിമാനത്താവളം അധികൃതർ; കണ്ണൂരിലെ രാഷ്ട്രീയ പൊറാട്ട് നാടകത്തിന് കൂട്ടു നിന്നതിൽ സർക്കാരിന് കടുത്ത അതൃപ്തി
കണ്ണൂർ: ഡിസംബറിൽ ഉദ്ഘാടനം കാത്തിരിക്കുന്ന കണ്ണൂർ വിമാനത്താവളത്തിൽ ഔദ്യോഗിക ഉദ്ഘാടനത്തിന് മുൻപ് അമിത് ഷാ യാത്ര ചെയ്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. രാഷ്ട്രീയ ആരോപണങ്ങളും ട്രോളുകളും ഒക്കെ പുരോഗമിക്കുന്നതിനിടയിൽ യഥാർഥ വില്ലൻ വിമാനത്താവള ്ധികൃതർ തന്നെയാണ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. അമിത് ഷായ്ക്ക് വിമാനത്താവളം യാത്ര ചെയ്യാൻ സൗകര്യമൊരുക്കികൊടുത്തത് കിയാൽ അധികൃതർ തന്നെയാണ്. സിപിഎം അമിത് ഷായ്ക്ക് പാദസേവ ചെയതുവെന്നുൾപ്പടെ ആരോപണങ്ങളുമായി കോൺഗ്രസ് പ്രവർത്തകരും നേതാക്കളും രംഗത്ത് വന്നിരുന്നു. പണ്ട് ഉമ്മൻ ചാണ്ടി പണി ഒന്നും തീരും മുൻപ് ഉദ്ഘാടനം നടത്തി എന്ന് പറഞ്ഞ് ബഹളവും സമരവും നടത്തിയ സിപിഎം നേതൃത്വം പക്ഷേ ഈ വിഷയത്തിൽ പ്രതികരിക്കാനോ സമരം ചെയ്യാനോ അവർ തയ്യാറായില്ലെന്നും കുറ്റപ്പെടുത്തലുകളുണ്ടായിരുന്നു. ബിജെപി അധ്യക്ഷൻ ഉദ്ഘാടനം കഴിയാത്ത എയർപോർട്ടിൽ പറന്നിറങ്ങിയത് തരംതാഴ്ന്ന നിലപാടാണെന്ന് നേരത്തെ സിപിഎം ആരോപിച്ചിരുന്നു. സിപിഎമ്മിന്റ പുന്നാപുരം കോട്ടയിൽ സ്ഥിതി ചെയ്യുന്ന എയർപോർട്ടിൽ ബി
കണ്ണൂർ: ഡിസംബറിൽ ഉദ്ഘാടനം കാത്തിരിക്കുന്ന കണ്ണൂർ വിമാനത്താവളത്തിൽ ഔദ്യോഗിക ഉദ്ഘാടനത്തിന് മുൻപ് അമിത് ഷാ യാത്ര ചെയ്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. രാഷ്ട്രീയ ആരോപണങ്ങളും ട്രോളുകളും ഒക്കെ പുരോഗമിക്കുന്നതിനിടയിൽ യഥാർഥ വില്ലൻ വിമാനത്താവള ്ധികൃതർ തന്നെയാണ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. അമിത് ഷായ്ക്ക് വിമാനത്താവളം യാത്ര ചെയ്യാൻ സൗകര്യമൊരുക്കികൊടുത്തത് കിയാൽ അധികൃതർ തന്നെയാണ്.
സിപിഎം അമിത് ഷായ്ക്ക് പാദസേവ ചെയതുവെന്നുൾപ്പടെ ആരോപണങ്ങളുമായി കോൺഗ്രസ് പ്രവർത്തകരും നേതാക്കളും രംഗത്ത് വന്നിരുന്നു. പണ്ട് ഉമ്മൻ ചാണ്ടി പണി ഒന്നും തീരും മുൻപ് ഉദ്ഘാടനം നടത്തി എന്ന് പറഞ്ഞ് ബഹളവും സമരവും നടത്തിയ സിപിഎം നേതൃത്വം പക്ഷേ ഈ വിഷയത്തിൽ പ്രതികരിക്കാനോ സമരം ചെയ്യാനോ അവർ തയ്യാറായില്ലെന്നും കുറ്റപ്പെടുത്തലുകളുണ്ടായിരുന്നു. ബിജെപി അധ്യക്ഷൻ ഉദ്ഘാടനം കഴിയാത്ത എയർപോർട്ടിൽ പറന്നിറങ്ങിയത് തരംതാഴ്ന്ന നിലപാടാണെന്ന് നേരത്തെ സിപിഎം ആരോപിച്ചിരുന്നു.
സിപിഎമ്മിന്റ പുന്നാപുരം കോട്ടയിൽ സ്ഥിതി ചെയ്യുന്ന എയർപോർട്ടിൽ ബിജെപി അധ്യക്ഷൻ പറന്നിറങ്ങിയത് രാഷ്ട്രീയ ഉദ്ദേശങ്ങളോടെയാണ് എന്നും വ്യക്തമായിരുന്നു. അതേസമയം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് കണ്ണൂർ വിമാനത്താവളത്തിലിറങ്ങാൻ അനുമതി നൽകിയത് നിയമാനുസൃതമെന്ന് കിയാൽ അധികൃതർ. സംസ്ഥാന സർക്കാരല്ല അനുമതി നൽകിയത്. കണ്ണൂർ വിമാനത്താവള കമ്പനിയാണ് അനുമതി കൊടുത്തത്. വിമാനമിറക്കുന്നതിനുള്ള ഫീസും ഈടാക്കി. ലൈസൻസ് ലഭിച്ച സാഹചര്യത്തിൽ സ്വകാര്യ വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതി നൽകുന്നതിൽ തടസ്സമില്ലെന്നും കിയാൽ അറിയിച്ചു. ഉദ്ഘാടനത്തിന് മുൻപ് അമിത് ഷായുടെ വിമാനമിറക്കിയതു വിവാദമായിരുന്നു.
ഡിസംബർ 9നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യാനിരിക്കെ, സിപിഎമ്മിനെ രാഷ്ട്രീയമായി വെട്ടിലാക്കിയാണ് അമിത് ഷാ കണ്ണൂരിൽ കഴിഞ്ഞദിവസം വന്നിറങ്ങിയത്. പുറത്തു കാത്തുനിന്ന പ്രവർത്തകരുടെ വലിയനിരയെ അടുത്തെത്തി അഭിസംബോധന ചെയ്താണ് ഷാ കണ്ണൂരിലേക്ക് പോയത്. കരിപ്പൂരിൽ വിമാനമിറങ്ങാൻ തീരുമാനിച്ച അമിത് ഷാ ബിജെപി കേരളഘടകത്തിന്റെ ആവശ്യപ്രകാരമാണ് കണ്ണൂരിൽ വന്നിറങ്ങിയത്. പ്രധാനമന്ത്രിയുടെ സൗകര്യം പരിഗണിക്കാതെ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചതിൽ രാഷ്ട്രീയമുണ്ടെന്നു ബിജെപി ആരോപിച്ചിരുന്നു.