- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയിലും വനിതകൾ ഒറ്റക്കെട്ട്; മാലാ പാർവ്വതി പറഞ്ഞതു തന്നെ സംഭവിച്ചു; ഇനിയൊരു രാജിയുണ്ടാകില്ലെന്ന മണിയൻപിള്ളയുടെ പ്രതീക്ഷ തെറ്റി; താര സംഘടനയുടെ പരാതി പരിഹാര സെല്ലിൽ നിന്നും ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു; വിജയ് ബാബുവിൽ 'അമ്മ'യിൽ പ്രതിസന്ധി രൂക്ഷം; മോഹൻലാൽ കടുത്ത നിരാശയിൽ
കൊച്ചി: അമ്മയുടെ ഭാരവാഹിത്വം രാജിവച്ചില്ലെങ്കിലും പരാതി പരിഹാര സെൽ അധ്യക്ഷ സ്ഥാനം ശ്വേതാ മേനോൻ രാജിവച്ചു. വിജയ് ബാബുവിനെതിരെ സെൽ നൽകിയ ശുപാർശ അംഗീകരിക്കാത്തതിനെ തുടർന്നാണ് ഇത്. കുക്കു പരമേശ്വരനും രാജി നൽകി. സമിതിയിലെ മൂന്നാമത്തെ അംഗമായിരുന്ന മാലാ പാർവ്വതി നേരത്തെ രാജിവച്ചിരുന്നു. ഇതോടെ അമ്മയിൽ വിജയ് ബാബുവിനെതിരായ വികാരം പുതിയ തലത്തിൽ എത്തുകായണ്. അമ്മയുടെ പ്രസിഡന്റ് മോഹൻലാലാണ്. മോഹൻലാലിന്റെ അതിവശ്വസ്തയാണ് ശ്വേതാ മേനോൻ. അതുകൊണ്ട് തന്നെ ശ്വേത രാജിവയ്ക്കില്ലെന്നായിരുന്നു പൊതുവേയുള്ള പ്രതീക്ഷ. ഇതാണ് തെറ്റുന്നത്.
ബലാൽസംഗ കേസിൽ പ്രതി ചേർക്കപ്പെട്ട വിജയ് ബാബുവിനെതിരെ കടുത്ത നടപടി സ്വീകരിക്കാത്തതിനെ ന്യായീകരിച്ച് വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജു രംഗത്തു വന്നിരുന്നു. അമ്മ ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്നാണ് മണിയൻ പിള്ള രാജു പറയുന്നത്. ഇത് നേതൃത്വത്തിന്റെ ഔദ്യോഗിക വിശദീകരണം കൂടിയായി മാറി. ഇതോടെ വിജയ് ബാബുവിനെ അമ്മ നടപടി എടുക്കില്ലെന്നും മനസ്സിലായി. എതിർ സ്വരമുള്ളവരും ഇനി ഇതേ കുറിച്ച് പ്രതികരിക്കില്ലെന്നായിരുന്നു കരുതിയത്. ഇതിനിടെയാണ് ഏവരേയും ഞെട്ടിച്ച് ശ്വേതയും കുക്കു പരമേശ്വരനും രാജിവച്ചത്. നേരത്തെ ഇവരും രാജിവയ്ക്കുമെന്ന് മാലാ പാർവ്വതി വെളിപ്പെടുത്തിയിരുന്നു. എന്നാൽ രാജിവയ്ക്കില്ലെന്നായിരുന്നു മണിയൻപിള്ള വിശദീകരിച്ചത്.
അമ്മയിലെ സംഭവ വികാസങ്ങളിൽ മോഹൻലാൽ തീർത്തും നിരാശനാണ്. നല്ല ഉദ്ദേശത്തിൽ എടുക്കുന്ന തീരുമാനം പോലും പാളുന്നു. ഔദ്യോഗിക പാനലിനൊപ്പം നിന്ന് ജയിച്ച ശ്വേത പോലും മോഹൻലാലിന്റെ തീരുമാനത്തെ തള്ളി പറഞ്ഞു. എക്സിക്യൂട്ടീവിലെ ഭൂരിഭാഗത്തിന്റെ വികാരം അംഗീകരിക്കുകായണ് മോഹൻലാൽ ചെയ്തത്. എന്നിട്ടും ഒറ്റക്കെ്ട്ടായി സംഘടന നിൽക്കുന്നില്ല. ഇത് ഗൗരവമുള്ള പ്രശ്നമാണെന്ന് മോഹൻലാൽ തിരിച്ചറിയുന്നുണ്ട്. വിജയ് ബാബു വിഷയവും ദിലീപ് കേസ് പോലെ അമ്മയെ വെട്ടിലാക്കുകയാണ്. അതുകൊണ്ട് തന്നെ ഇനി കരുതലോടെ മാത്രമേ അമ്മ പ്രതികരണങ്ങൾ ഇറക്കൂ.
വിജയ് ബാബു വല്ലാത്തൊരു ജംഗ്ഷനിൽ നിൽക്കുയാണല്ലോ. അദ്ദേഹം പറഞ്ഞു അമ്മക്ക് ഞാനൊരു ചീത്തപ്പേരുണ്ടാക്കില്ല, ഞാൻ തൽകാലം മാറി നിൽക്കാമെന്ന്. ആ കത്ത് അമ്മ നേതൃത്വം ഒരു പോലെ അംഗീകരിക്കുകയായിരുന്നുവെന്നും മണിയൻപിള്ള രാജു വിശദീകരിച്ചു. സ്ത്രീകൾക്ക് അവരുടേതായ സംഘടന ഉണ്ടല്ലോ, 'അമ്മ'യിലെ ഒരാളെ സംരക്ഷിക്കേണ്ട ആവശ്യം ഞങ്ങൾക്കുണ്ട്: മണിയൻപിള്ള രാജു പറഞ്ഞിരുന്നു. സ്ത്രീകൾക്ക് അവരുടേതായ സംഘടന ഉണ്ടല്ലോ, 'അമ്മ'യിലെ ഒരാളെ സംരക്ഷിക്കേണ്ട ആവശ്യം ഞങ്ങൾക്കുണ്ട്: മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു. മലാ പാർവ്വതിക്കെതിരേയും അഞ്ഞടിച്ചു. അമ്മയിൽ വിമതനായി മത്സരിച്ച് വൈസ് പ്രസിഡന്റായ വ്യക്തിയാണ് മണിയൻപിള്ള രാജു. ശ്വേതാ മേനോനും വൈസ് പ്രസിഡന്റാണ്. വൈസ് പ്രസിഡന്റായി തുടരുമ്പോഴും പരാതി പരിഹാര സെല്ലിൽ നിന്ന് ശ്വേത രാജിവയ്ക്കുന്നത് പുതിയ ചർച്ചയായി മറും.
വിജയ് ബാബുവിനെ താരസംഘടനയായ 'അമ്മ'യിൽ നിന്ന് ചവിട്ടി പുറത്താക്കാനാകില്ലെന്ന് അമ്മ വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജു വിശദീകരിച്ചിരുന്നു. വിഷയത്തിൽ സംഘടനയിലെ അംഗങ്ങളെ കേൾക്കേണ്ടതുണ്ട്. മാലാ പാർവതി ഇന്റേണൽ കമ്മിറ്റിയിൽ നിന്ന് രാജിവച്ചു. അവർക്ക് എന്തും ആകാലോ, അത് അവരുടെ ഇഷ്ടമല്ലേ. ഐസിസി അംഗങ്ങളിൽ ബാക്കിയുള്ളവർ അമ്മയ്ക്കൊപ്പമാണെന്നും മണിയൻപിള്ള രാജു പറഞ്ഞിരുന്നു. ഇതോടെ അമ്മയിൽ നിന്ന് ഇനിയൊരു രാജി ഉണ്ടാകില്ലെന്ന് ഏവരും കരുതി. ഇതാണ് ശ്വേതയും കുക്കു പരമേശ്വരനും പൊളിക്കുന്നത്.
വിജയ് ബാബുവിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും മാറ്റിനിർത്തണമെന്നാവശ്യപ്പെട്ട് ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി നൽകിയ ശിപാർശ അംഗീകരിക്കാത്ത 'അമ്മ'യുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഇന്റേണൽ കമ്മിറ്റിയിൽ നിന്നും മാല പാർവതി രാജിവച്ചത്. വിജയ് ബാബു ഇരയുടെ പേര് പറഞ്ഞതിൽ നടപടി വേണമെന്ന് തങ്ങൾ ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ അമ്മ നിലവിൽ എടുത്തിരിക്കുന്നത് അച്ചടക്ക നടപടിയല്ലെന്നും മാല പാർവതി പറഞ്ഞിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും വിജയ് ബാബു സ്വമേധയാ മാറുന്നു എന്നാണ് അമ്മ വാർത്താക്കുറിപ്പ് ഇറക്കിയത്. മാറി നിൽക്കാൻ അമ്മ ആവശ്യപ്പെട്ടു എന്ന വാക്കില്ല. അമ്മയുടെ ഈ തീരുമാനത്തെ ഐ.സി.സി മെമ്പറായി ഇരുന്ന് കൊണ്ട് അംഗീകരിക്കാൻ എനിക്ക് കഴിയില്ല. അതൊരു തെറ്റായ നടപടിയാണ്. അതുകൊണ്ട് ഖേദപൂർവം രാജിസമർപ്പിക്കുകയായിരുന്നുവെന്നു മാലാ പാർവ്വതി പറഞ്ഞിരുന്നു.
27ാം തിയതിയാണ് ഞങ്ങൾ മീറ്റിങ് നടത്തിയത്. ഞങ്ങളുടെ നിർദ്ദേശം അമ്മയ്ക്ക് സമർപ്പിക്കുകയും ചെയ്തു. വിജയ് ബാബുവിനെതിരെ നടപടിയുണ്ടാകുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. എന്നാൽ പ്രസ് റിലീസ് കണ്ടപ്പോൾ നിരാശ തോന്നി. ശ്വേതയും രാജിവെക്കാൻ പോകുകയാണെന്ന് പറഞ്ഞു. കുക്കുവും അതേ വികാരമാണ് പ്രകടിപ്പിച്ചത്. ഇവരുടെ കാര്യം മാത്രമേ എനിക്കറിയാവൂ. ശിക്ഷ വരുന്നതുവരെ ആരും കുറ്റക്കാരല്ല. എന്നാൽ എക്സിക്യൂട്ടീവ് കൗൺസിലിൽ അദ്ദേഹം തുടരാൻ അർഹനല്ല. അതുകൊണ്ട് ഒട്ടും വൈകാതെ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നുവെന്നും മാലാ പാർവ്വതി വിശദീകരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ