സം​സ്ഥാ​നത്ത് സൂ​ക്ഷ്മ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​പ്പ​റ്റി സർവേ; ആ​റ്​ പാ​ഴ്​​സി കു​ടും​ബ​ങ്ങ​ൾ, 350 സി​ഖു​കാ​ർ; ബുദ്ധ,ജൈന അനുയായികളുടെ പ്രാതിനിത്യവും; പ്ര​ത്യേ​ക സം​വ​ര​ണം അനുവദിക്കുന്ന കാര്യം​ പ​രി​ശോ​ധിക്കും

Update: 2024-11-23 06:07 GMT

കോ​ട്ട​യം: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ സൂ​ക്ഷ്മ (മൈ​ക്രോ) ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​പ്പ​റ്റി ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പി​ൽ പുറത്ത് വരുന്നത് കൗതുകവിവരങ്ങൾ. മൈ​ക്രോ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്ക്​ ഇ​തു​വ​രെ ഇ​ല്ലായിരുന്നു. ​ഈ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വി​പു​ലമായ സ​ർ​വേ ന​ട​ത്തി​യ​ത്. സം​സ്ഥാ​ന മീ​ഡി​യ അ​ക്കാ​ദ​മിയാണ്​ ക​മീ​ഷ​നു​വേ​ണ്ടി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചത്. റി​പ്പോ​ർ​ട്ട്​ ക​മീ​ഷ​ൻ സ​ർ​ക്കാ​റി​ന്​ കൈ​മാ​റി. കണക്കുകളുടെ ബന്ധപ്പെട്ട് മറ്റ് കാര്യങ്ങൾ വരും ദിവസങ്ങളിൽ ചർച്ചയാകും. പ്ര​ത്യേ​ക സം​വ​ര​ണത്തെക്കുറിച്ചുള്ള കാര്യങ്ങളും ആലോചനയിലുണ്ട്.

ഇ​വ​രു​ടെ ച​രി​ത്ര​ശേ​ഷി​പ്പു​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ ത​നി​മ​യോ​​ടെ നി​ല​നി​ർ​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​ത്യേ​ക സം​വ​ര​ണം അ​നു​വ​ദി​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന്​ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ക​മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്ത​താ​യി ചെ​യ​ർ​മാ​ൻ അ​ഡ്വ.​എ.​എ. റ​ഷീ​ദ്​ പ​റ​ഞ്ഞു.

സംസ്ഥാനത്ത് 6 പാഴ്സി കുടുംബങ്ങളാണ് നിലവിലുള്ളത്. കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിൽ രണ്ട് വീതം പാഴ്സി കുടുംബങ്ങലുണ്ട്. 350 സിഖ് വംശജരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ പേർ എറണാകുളം ജില്ലയിലാണ്. 3000 ജൈനമത സമുദായ അംഗങ്ങൾ സംസ്ഥാനത്തുണ്ടെന്നാണ് പുറത്ത് വരുന്ന കണക്ക്. ഇതിൽ വയനാട് ആണ് ഏറ്റവും കൂടുതൽ പേരുള്ളത്. അതെ സമയം 4000 ബുദ്ധ മത വിശ്വാസികൾ സംസ്ഥാനത്തുണ്ട്. വിവിധ ജില്ലകളിൽ ഇവരുടെ പ്രാതിനിത്യമുണ്ട്. മറ്റ് മതങ്ങളിൽ നിന്നും ബുദ്ധ മതം സ്വീകരിച്ചവരാണ് കൂടുതലും.

പ്ര​ബ​ല ന്യൂ​ന​പ​ക്ഷ​ങ്ങ​ളാ​യ മു​സ്​​ലിം, ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ പ്ര​ധാ​ന​മാ​യും നി​ല​വി​ൽ ആ​നു​കൂ​ല്യ വി​ത​ര​ണം. ഇ​തി​ലേ​ക്ക്​ മൈ​ക്രോ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​കൂ​ടി എ​ത്തി​ക്കാ​ൻ ക​ണ​ക്കെ​ടു​പ്പി​ലൂ​ടെ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും അ​​ദ്ദേ​ഹം പ​റ​ഞ്ഞു. നേ​ര​ത്തെ​ ബു​ദ്ധ, ജൈ​ന, സി​ഖ്, പാ​ഴ്‌​സി വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച്​ കൊ​ച്ചി​യി​ൽ ക​മീ​ഷ​ൻ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Tags:    

Similar News