- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളാപ്പള്ളിയുടെ പരിഭവം മാറ്റാൻ 'അമ്മ' കണിച്ചുകുളങ്ങരയിൽ എത്തും; മൂന്നാം മുന്നണിയിലെ അസ്വാരസ്യങ്ങൾ അതോടെ മാറുമോ? കുമ്മനത്തിനായി രാഷ്ട്രീയ ഇടപെടലിന് വള്ളിക്കാവ് ആശ്രമം തയ്യാറെടുക്കുന്നുവോ?
കൊച്ചി : അമൃതാനന്ദമയീ മഠവുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് കുമ്മനം രാജശേഖരൻ. ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദവിയിൽ കുമ്മനത്തെ എത്തിച്ചത് അമൃതാനന്ദമയീ മഠമാണെന്നും സൂചനകളുണ്ട്. എസ്എൻഡിപി നേതൃത്വത്തെ ബിജെപി മുന്നണിയിലെത്തിച്ചതും വള്ളിക്കാവ് ആശ്രമത്തിലെ നീക്കങ്ങളാണ്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി വെള്ളാപ്പള്ളിക്ക് രഹസ്യ ചർ
കൊച്ചി : അമൃതാനന്ദമയീ മഠവുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് കുമ്മനം രാജശേഖരൻ. ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദവിയിൽ കുമ്മനത്തെ എത്തിച്ചത് അമൃതാനന്ദമയീ മഠമാണെന്നും സൂചനകളുണ്ട്. എസ്എൻഡിപി നേതൃത്വത്തെ ബിജെപി മുന്നണിയിലെത്തിച്ചതും വള്ളിക്കാവ് ആശ്രമത്തിലെ നീക്കങ്ങളാണ്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി വെള്ളാപ്പള്ളിക്ക് രഹസ്യ ചർച്ചയ്ക്ക് അരങ്ങൊരുങ്ങിയത് വള്ളിക്കാവിലായിരുന്നു. ആശ്രമവുമായി ഏറെ അടുപ്പമുള്ള പ്രതീക്ഷെന്ന ഹിന്ദു ഐക്യവേദി നേതാവാണ് വെള്ളാപ്പള്ളിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത് എത്തിച്ചത്. കഴിഞ്ഞ ദിവസം തുഷാർ വെള്ളാപ്പള്ളിയും കുമ്മനവും അമിത് ഷായുമായി ചർച്ച നടത്തിയപ്പോഴും പ്രതീക്ഷിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കുമ്മനം എത്തിച്ചതോടെ കൂടുതൽ പരസ്യ ഇടപെടലുകൾക്ക് അമൃതാനന്ദമയീ നേരിട്ട് രംഗത്ത് എത്തുന്നതായാണ് സൂചന. ഇതിന്റെ ഭാഗമായി സംസ്ഥാന രാഷ്ട്രീയത്തിലെ അണിയറപ്രവർത്തനങ്ങളിലേക്കു മാതാഅമൃതാന്ദമയിയും കടക്കുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനത്തിന്റെ നീക്കങ്ങളാണ് ഇതിനു പിന്നിൽ. അമ്മയെ രാഷ്ട്രീയമായി ചിന്തിപ്പിച്ച് തീവ്രഹിന്ദു പ്രചാരണത്തിന് ആക്കം വർദ്ധിപ്പിക്കാനാണ് കുമ്മനം ലക്ഷ്യമിടുന്നത്. വെള്ളാപ്പള്ളി നടേശനുമായി ചില പ്രശ്‌നങ്ങൾ ബിജെപി സംസ്ഥാന നേതൃത്വത്തിനുണ്ട്. തുഷാർ വെള്ളാപ്പള്ളിയെ കേന്ദ്ര മന്ത്രിയാക്കാത്തതിന്റെ പരിഭവമാണ് അതിൽ പ്രധാനം. ഇതൊക്കെ പരിഹരിക്കാൻ അമൃതാനന്ദമയീ നേരിട്ട് ഇടപെടുമെന്നാണ് സൂചന.
വള്ളിക്കാവ് ആശ്രമത്തിന്റെ കൂടെ താൽപ്പര്യം പരിഗണിച്ചാണ് കുമ്മനത്തെ ബിജെപി അധ്യക്ഷനായി നിയമിച്ചത്. അമൃതാനന്ദമയിയുടെ സഹകരണം ലക്ഷ്യമിട്ടാണ് ബിജെപിക്കാരനല്ലാത്ത ആളെ സംസ്ഥാന നേതൃപദവിയിലേക്ക് ദേശീയ നേതൃത്വം ഉയർത്തിയതും. തൊഴിലില്ലായ്മയും പട്ടിണിയും പ്രചരിപ്പിച്ച് പാർട്ടിക്ക് കേരളത്തിൽ വേരോട്ടം നടത്താമെന്ന തീരുമാനം ബിജെപി മാറ്റി. പകരം ദേശീയതലത്തിൽ പൂർവ്വികർ നടത്തിയ മതാധിഷ്ഠിത മുദ്രാവാക്യം കേരളത്തിലും പ്രചരിപ്പിക്കാനാണ് നീക്കം. ദേശീയതലത്തിൽ സന്യാസിമാരും ആശ്രമങ്ങളും പാർട്ടിയുടെ അവസാനവാക്കാകുമ്പോൾ കേരളത്തിൽ വേരോട്ടമുള്ള അമൃതാനന്ദമയിയെത്തന്നെ ഇറക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
ഏവർക്കും രക്ഷ പകരുന്ന അമ്മയ്ക്ക് ബിജെപിയെയും സംസ്ഥാനത്ത് രക്ഷിക്കാൻ കഴിയുമെന്നാണ് പാർട്ടി വിശ്വാസിക്കുന്നത്. അമൃതാനന്ദമയിയിലൂടെ സംസ്ഥാനത്തെ മുഴുവൻ ഹിന്ദുസംഘടനകളെയും വരുതിയിലാക്കാമെന്നാണ് ബിജെപി കരുതുന്നത്. ഇതിന്റെ ഭാഗമായുള്ള അമ്മയുടെ ആദ്യ രാഷ്ട്രീയനീക്കം കണിച്ചുകുളങ്ങരയിൽ നടക്കും. 20 ന് കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ ചുറ്റമ്പലസമർപ്പണത്തിനെത്തുന്ന അമൃതാനന്ദമയിയെ വെള്ളാപ്പള്ളിയുടെ അടുത്തെത്തിച്ച് ചർച്ചയ്ക്ക് കളമൊരുക്കാനാണ് നീക്കം. വെള്ളാപ്പള്ളിയുടെ വീട്ടിൽ നടക്കുന്ന ചർച്ചകളിൽ ബിജെപിയുമായി സഹകരിക്കണമെന്നും അതിലൂടെ ഒരു നഷ്ടവും ഉണ്ടാകില്ലെന്നും അമൃതാനന്ദമയീ തന്നെ അറിയിക്കുമെന്നാണ് സൂചന. ഈ മാതൃകയിൽ സംസ്ഥാനത്തെ എല്ലാ ഹിന്ദു സംഘടനകളുമായും അമൃതാനന്ദമയീ സംസാരിക്കുമെന്നാണ് സൂചന.
മുൻവിധിയോടെ പ്രവർത്തിക്കുന്ന വെള്ളാപ്പള്ളിയെ വിലപേശലുകളില്ലാതെ ബിജെപിയടെ പാളയത്തിലെത്തിക്കാനുള്ള സാഹചര്യമൊരുക്കാനാണ് അമൃതാനന്ദമയിയെ കൂട്ടുപിടിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ ആർഎസ്എസ് നേതൃത്വം ശക്തമായ നിലപാടാണ് എടുത്തിട്ടുള്ളത്. ഹിന്ദു ഐക്യവേദി നേതാവ് ബിജെപിയുടെ തലപ്പത്തെത്തിയപ്പോൾ അമ്മയും വെള്ളാപ്പള്ളിയുമായി ചർച്ച നടത്തുന്നതിൽ എതിർപ്പൊന്നും പറഞ്ഞില്ലെന്നാണ് അറിയുന്നത്. പുതിയ രാഷ്ട്രീയസാഹചര്യത്തിൽ ബിജെപി ക്ക് ഉറച്ച രാഷ്ട്രീയ കൂട്ടുകെട്ടുകൾ അനിവാര്യമാണെന്ന തിരിച്ചറിവാണ് വെള്ളാപ്പള്ളിയെ പാട്ടിലാക്കാൻ അമ്മയുടെ സഹായം തേടാൻ ഇവരെ പ്രേരിപ്പിക്കുന്നത്്. സമത്വമുന്നേറ്റയാത്രയുടെ വിജയത്തിനായി സംഘപരിവാർ സംഘടനകൾ വെള്ളാപ്പള്ളിക്ക് കാര്യമായ പിന്തുണയാണ് നല്കിയത്.
ആർഎസ്എസ് നേതാവായ ശാസ്ത്രകാരൻ ജി മാധവൻ നായർ മുഖ്യരക്ഷാധികാരിയായാണ് ജാഥ നടന്നത്. ഈഴവ വേദിയിൽ സവർണ്ണനായ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിനെയും എത്തിക്കാൻ ഇതുവഴികഴിഞ്ഞു. ഇതിന് പ്രത്യുപകാരമെന്ന നിലയിൽ വെള്ളാപ്പള്ളി ആർഎസ്എസ് ബിജെപി സഖ്യത്തിന് പിന്തുണ നൽകിയേ പറ്റൂവെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. സമത്വയാത്രയ്ക്കു ശേഷം വെള്ളാപ്പള്ളി പ്രഖ്യാപിച്ച രാഷ്ട്രീയപാർട്ടിക്ക് സമദൂരനിലപാട് ബിജെപിയെ ആശയക്കുഴപ്പിലെത്തിച്ചിരുന്നു. നേതൃത്വത്തെ ഞെട്ടിക്കുകയും ചെയ്തു. ഇതിനു തടയിടാൻ അമ്മയ്ക്കു മാത്രമെ സാധ്യമാകുവെന്ന തിരിച്ചറിവാണ് പതിനെട്ടാം അടവായി മാതാഅമൃതാനന്ദമയിയെ എത്തിക്കുന്നത്. അമിത് ഷായും തുഷാറുമായി നടന്ന ചർച്ചയുടെ തുടർച്ചയാകും ഇത്.
കുമ്മനത്തിന്റെ കേരള യാത്ര 20ന് കാസർഗോഡ് തുടങ്ങും. അടുത്ത മാസം പത്തിനാണ് യാത്ര സമാപിക്കുക. അതിന് ശേഷമാകും ബിജെപിയും ബിജെഡിഎസുമായുള്ള മുന്നണി രൂപീകരണ ചർച്ചകൾ നടക്കുക. അതിന് മുമ്പ് വെള്ളാപ്പള്ളിയുടെ പരിഭവം മാറ്റുകയാകും അമൃതാനന്ദമയിയുടെ ലക്ഷ്യം.