- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആനാട് കശുവണ്ടി ഫാക്ടറിയിലേക്കുള്ള യാത്രയിലെ പ്രണയം അവിഹിതമായി; വിവാഹമോചനം നേടും മുമ്പേ മേസ്തിരിയെ മറന്ന് അവർ ഒരുമിച്ചു; ഗൾഫിൽ നിന്നും കൊണ്ടു വന്ന സമ്മാനപ്പൊതികൾ പൊട്ടിക്കും മുൻപ് സംശയ രോഗം ആളി കത്തി; മണ്ണെണ്ണയിൽ മകളേയും കത്തിക്കാൻ ശ്രമം; അമ്മയും രണ്ടാനച്ഛനും നഷ്ടമായ ആറു വയസുകാരിക്ക് ഇനി അമ്മുമ്മ തുണ
നെടുമങ്ങാട് . നെടുമങ്ങാട് ആനാടുള്ള നളന്ദ ടവേഴ്‌സിലെ ഫ്‌ളാറ്റിൽ മണ്ണെണ്ണ ശരീരത്തിൽ ഒഴിച്ച് യുവതി ആത്മഹത്യ ചെയ്തതും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രവാസിയായ യുവാവ് മരിച്ചതും സംശയരോഗം മൂലം. ഇരുവർക്കും പരസ്പരം സംശയമായിരുന്നതു കൊണ്ട് തന്നെ തിങ്കളാഴ്ച ഗൾഫിൽ നിന്നും ഫോൺ വിളിച്ചപ്പോഴും ഇരുവരും വഴക്കിട്ടിരുന്നതായി ആറു വയസുകാരിയായ മകൾ പൊലീസിനോടു പറഞ്ഞു.
ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ഗൾഫിൽ നിന്നും ആത്മഹത്യ ചെയ്ത ബിന്ദുവിന്റെ രണ്ടാം ഭർത്താവ് അഭിലാഷ് ആനാട്ടെ ഫ്‌ളാറ്റിൽ എത്തുന്നത്. ഇവർ ഔദ്യോഗികമായി വിവാഹം ചെയ്തിരുന്നില്ല. ഗൾഫിൽ നിന്നും നിറയെ സമ്മാനപ്പൊതികളുമായാണ് അഭിലാഷ് എത്തിയത്. എന്നാൽ അഭിലാഷ് ഉപേക്ഷിച്ചു പോകുമോ എന്ന സംശയം ബിന്ദുവിനെ അലട്ടിയിരുന്നു. അന്ന് ഗൾഫിൽ നിന്നും കൊണ്ട് വന്ന ലഗേജുകളൊന്നും പൊട്ടിച്ചില്ല . അടുത്ത ദിവസത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. തുടർന്ന് ബുധനാഴ്ച ഉച്ചയ്ക്കാണ് ഇരുവരും തമ്മിൽ സംശയത്തിന്റെ പേരിൽ വഴക്കിട്ടത്.
വഴക്കിടൽ രൂക്ഷമായതോടെ ബിന്ദു തലയിൽ മണ്ണെണ്ണ എടുത്തൊഴിച്ചു 6 വയസുകാരിയായ മകളുടെ തലയിലും മണ്ണെണ്ണ ഒഴിച്ചു. തീ കൊളുത്താൻ ശ്രമിക്കുന്നതിനെ ഇറങ്ങിയോടിയ ആറു വയസുകാരി തൊട്ടടുത്ത ഫ്‌ളാറ്റിൽ നിന്നും അയൽവാസികളെ കൂട്ടി വന്നപ്പോഴേക്കും ഇരുവരും നിന്ന് കത്തുകയായിരുന്നു. അയൽവാസികൾ അറിയിച്ച് ഫയർഫോഴ്‌സ് എത്തിയപ്പോഴേയ്ക്കും ഇരുവരും മരിച്ചിരുന്നു. മുറിയിൽ ഇരുന്ന പൊട്ടിക്കാത്ത സമ്മാനപ്പൊതികളും ലഗേജുകളും വരെ കത്തി ചാരമായി.
ആദ്യ ഭർത്തവായ വെമ്പായം സ്വദേശിയുമായി പിണങ്ങി സ്വന്തം നാടായ ആനാട് വന്ന് താമസിക്കുന്നതിനിടെ രണ്ടു വർഷം മുൻപാണ് ബിന്ദു അഭിലാഷുമായി പ്രണയത്തിലാവുന്നത് . തൊട്ടടുത്ത കശുവണ്ടി ഫാക്ടറിയിൽ ജോലിക്ക് പോകുന്നതിനിടെയുണ്ടായ സൗഹൃദമാണ് പ്രണയത്തിന് വഴി മാറിയത് . ആദ്യ ഭർത്താവുമായുള്ള ബന്ധം വേർപിരിയൽ കേസ് കോടതിയിൽ നിലനിൽക്കുന്നതിനിടെയായിരുന്നു ഇവർ അടുപ്പത്തിലായത്. ആദ്യഭർത്താവ് വീടു പണികൾ ചെയ്യുന്ന മേസ്തിരിയായിരുന്നു.
വീട്ടുകാർ എതിർത്തിട്ടും ആനാട് പണ്ഡരക്കോണം സ്വദേശിയായ അഭിലാഷുമായി ഒന്നിച്ചു ജീവിക്കാൻ ബിന്ദു തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഇവർ ഒന്നായെങ്കിലും അധികം താമസിക്കാതെ അഭിലാഷ് ഗൾഫിൽ ജോലി തേടി പോയി. അഭിലാഷ് ഗൾഫിൽ പോയതിന് ശേഷമാണ് ബിന്ദു പുതിയ ഫ്‌ളാറ്റിലേക്ക് താമസം മാറ്റിയത് . ഇതിനിടയിൽ ഇവർക്കിടയിൽ സംശയ രോഗവും വർധിച്ചു. അതാണ് ഒടുവിൽ മരണത്തിൽ കലാശിച്ചത്. ബിന്ദുവിന് ആദ്യ ഭർത്താവിൽ ഉള്ള ആറ് വയസുകാരിയായ മകൾ ഇപ്പോൾ അമ്മുമ്മയുടെ തണലിലാണ്.
അമ്മ നൽകിയ മൂന്ന് സെന്റ് സ്ഥലത്ത് ലൈഫ് പദ്ധതി പ്രകാരം വീടുവയ്ക്കാനുള്ള അപേക്ഷ ഒരാഴ്ച മുമ്പ് ബിന്ദു ആനാട് വില്ലേജ് ഓഫീസിൽ എത്തി നൽകിയിരുന്നു. അഭിലാഷ് നാട്ടിലെത്തുന്നുണ്ടെന്നും പ്രശ്‌നം രൂക്ഷമാണെന്നും ബിന്ദു അമ്മയെ അറിയിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത് . മണ്ണെണ്ണ തലയിലൊഴിച്ചെങ്കിലും ഇറങ്ങി ഓടിയതുകൊണ്ട് ജീവൻ തിരിച്ചു കിട്ടിയ ബിന്ദുവിന്റെ മകൾക്ക് കാര്യങ്ങൾ ഉൾക്കൊള്ളാനായിട്ടില്ലെങ്കിലും അമ്മുമ്മയുടെ തോരാത്ത കണ്ണീർ ഈ പിഞ്ചു കുഞ്ഞിനെയും തളർത്തിയിട്ടുണ്ട്.
പരസ്പര സംശയത്തെ തുർന്ന് ഫോണിലൂടെ ബിന്ദുവും അഭിലാഷും കലഹത്തിലായിരുന്നുവെന്നാണ് പൊലീസും പറയുന്നത്..അഭിലാഷ് നാട്ടിലെത്തിയതോടെ കലഹം രൂക്ഷമായി. . യുവാവിന്റെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിലും യുവതിയുടെ മൃതദേഹം മറ്റൊരു മുറിയിലുമായിരുന്നു. ഇരുവരും ബന്ധുക്കളുമായി സഹകരണത്തിലായിരുന്നില്ല. നെടുമങ്ങാട് പൊലീസ് കേസെടുത്തു.
സി. ഐ സന്തോഷിന്റെ നേതൃത്വത്തിൽ ഇൻകിസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം സംസ്‌കരിച്ചു.
മറുനാടന് മലയാളി ബ്യൂറോ