- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സത്യത്തിൽ നമ്മൾ തിരിച്ചടിക്കുമോ? ഇനി ഇന്ത്യയുടെ മുമ്പിൽ എന്തെല്ലാം വഴികൾ ഉണ്ട്? ഉറിയിലെ പ്രശ്നങ്ങൾ വിലയിരുത്തുമ്പോൾ
ഉറിയിൽ 18 സൈനികരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് പിന്നിൽ പാക്കിസ്ഥാന്റെ പങ്ക് പകൽപോലെ വ്യക്തമാണ്. തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ഉന്നതതല യോഗത്തിലും പാക്കിസ്ഥാന്റെ പങ്കിനെക്കുറിച്ചുതന്നെയായിരുന്നു ചർച്ച. പാക്കിസ്ഥാനോട് കണക്കുതീർക്കണെമന്ന് രാജ്യം മുഴുവൻ ആവശ്യപ്പെടുമ്പോഴും കേന്ദ്ര സർക്കാർ അത്തരമൊരു മാനസികാവസ്ഥയിലല്ല. യഥാർഥത്തിൽ ഇന്ത്യക്ക് മുന്നിൽ ഇനി കുറച്ചുവഴികളേ ഉള്ളൂ. ഉറിയിലെ ആക്രമണത്തെ എങ്ങനെ നേരിടണമെന്ന കാര്യത്തിൽ ചിന്തിക്കാനും ഏറെയില്ല. ഒന്നുകിൽ നയതന്ത്ര തലത്തിൽ, അല്ലെങ്കിൽ സൈനിക തലത്തിൽ എന്ന രീതിയിലാണ് ഇന്ത്യ മുന്നോട്ടുപോകുന്നത്. ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്യുന്ന പാക്കിസ്ഥാനെ മറ്റു രാജ്യങ്ങൾക്കിടെ ഒറ്റപ്പെടുത്തുക എന്നതാണ് നയതന്ത്ര തലത്തിൽ ഇന്ത്യക്ക് ചെയ്യാനുള്ളത്. പാക്കിസ്ഥാനുമായുള്ള ബന്ധം വെട്ടിച്ചുരുക്കുകയാണ് അതിൽപ്രധാനം. ഇസ്ലാമാബാദിൽനിന്ന് ഹൈക്കമ്മീഷണറെ പിൻവലിക്കുന്നതുപോലുള്ള കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടിവരും. മറ്റു രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയച്ച്
ഉറിയിൽ 18 സൈനികരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് പിന്നിൽ പാക്കിസ്ഥാന്റെ പങ്ക് പകൽപോലെ വ്യക്തമാണ്. തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ഉന്നതതല യോഗത്തിലും പാക്കിസ്ഥാന്റെ പങ്കിനെക്കുറിച്ചുതന്നെയായിരുന്നു ചർച്ച. പാക്കിസ്ഥാനോട് കണക്കുതീർക്കണെമന്ന് രാജ്യം മുഴുവൻ ആവശ്യപ്പെടുമ്പോഴും കേന്ദ്ര സർക്കാർ അത്തരമൊരു മാനസികാവസ്ഥയിലല്ല.
യഥാർഥത്തിൽ ഇന്ത്യക്ക് മുന്നിൽ ഇനി കുറച്ചുവഴികളേ ഉള്ളൂ. ഉറിയിലെ ആക്രമണത്തെ എങ്ങനെ നേരിടണമെന്ന കാര്യത്തിൽ ചിന്തിക്കാനും ഏറെയില്ല. ഒന്നുകിൽ നയതന്ത്ര തലത്തിൽ, അല്ലെങ്കിൽ സൈനിക തലത്തിൽ എന്ന രീതിയിലാണ് ഇന്ത്യ മുന്നോട്ടുപോകുന്നത്.
ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്യുന്ന പാക്കിസ്ഥാനെ മറ്റു രാജ്യങ്ങൾക്കിടെ ഒറ്റപ്പെടുത്തുക എന്നതാണ് നയതന്ത്ര തലത്തിൽ ഇന്ത്യക്ക് ചെയ്യാനുള്ളത്. പാക്കിസ്ഥാനുമായുള്ള ബന്ധം വെട്ടിച്ചുരുക്കുകയാണ് അതിൽപ്രധാനം. ഇസ്ലാമാബാദിൽനിന്ന് ഹൈക്കമ്മീഷണറെ പിൻവലിക്കുന്നതുപോലുള്ള കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടിവരും. മറ്റു രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയച്ച് പിന്തുണ ഉറപ്പാക്കണം. അതിർത്തി കടന്നുള്ള ഭീകരവാദത്തിൽ പാക്കിസ്ഥാന്റെ പങ്ക് ഐക്യരാഷ്ട്ര സഭയിൽ ശക്തമായി ഉയർത്തിക്കൊണ്ടുവരണം. നയതന്ത്ര തലത്തിൽ ഇതൊക്കെയാണ് ഇന്ത്യക്ക് ചെയ്യാനുള്ളത്.
നയതന്ത്ര തലത്തിലുള്ള സമ്മർദ തന്ത്രങ്ങൾ ഇന്ത്യ മുമ്പും പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ, സമാധാന ചർച്ചകൾ പുനരാരംഭിച്ചതോടെ ഇത്തരം സമ്മർദങ്ങളും ഇല്ലാതായി. എന്നാലിപ്പോൾ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരത ലോകത്ത് വ്യാപിച്ചതോടെ പാക്കിസ്ഥാനെതിരെ പൊതുവികാരം ഉയർത്തിക്കൊണ്ടുവരാൻ ഇന്ത്യക്ക് എളുപ്പമാകും.
സാമ്പത്തിക ഉപരോധമാണ് മറ്റൊരു പോംവഴി. പാക്കിസ്ഥാനുമായുള്ള സാമ്പത്തിക ഇടപാടുകൾ മരവിപ്പിക്കുക, പാക്കിസ്ഥാനിൽനിന്നുള്ള ഇറക്കുമതി നിരോധിക്കുക, പാക്കിസ്ഥാനുമായുള്ള വ്യാപാര ബന്ധങ്ങൾ അവസാനിപ്പിക്കാൻ മറ്റു രാജ്യങ്ങളോട് അഭ്യർത്ഥിക്കുക, ഐക്യരാഷ്ട്ര സഭയിൽ സമ്മർദം ചെലുത്തി പാക്കിസ്ഥാനുമേൽ ഉപരോധം ഏർപ്പെടുത്തുക തുടങ്ങിയ മാർഗങ്ങളും ഇന്ത്യക്ക് മുന്നിലുണ്ട്.
സൈനിക നീക്കമാണ് അവസാന മാർഗം. നിയന്ത്രണ രേഖയിൽ കൂടുതൽ പട്രോളിങ് ഏർപ്പെടുത്തുക, പാക് അധീന കാശ്മീരിലെ ഭീകരകേന്ദ്രങ്ങൾ ആക്രമിക്കുക, ഭീകര സംഘടനാ നേതാക്കളായ സയ്യദ് ഷഹാബുദീൻ, ഹഫീസ് സയീദ്, മസൂദ് അസർ തുടങ്ങിയവരെ ലക്ഷ്യമിട്ട് നീക്കങ്ങൾ ആസൂത്രണം ചെയ്യുക തുടങ്ങിയവ അതിൽപ്പെടു്‌നു.
എന്നാൽ, പാക്കിസ്ഥാനെതിരെ ആക്രമണം സംഘടിപ്പിക്കുന്നത് തൽക്കാലം യുക്തിയാവില്ലെന്ന നിർദേശത്തിനാണ് ഇപ്പോൾ പ്രാധാന്യമേറെ. ആണവ ശേഷിയുള്ള പാക്കിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നത് മേഖലയെ ആണവ ഭീഷണിയിലെത്തിക്കാനുള്ള സാധ്യതയേറെയാണ്.