സോചി: ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ ആറാം റൗണ്ടിൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിനു തോൽവി. വെള്ളക്കരുക്കളുമായി കളിച്ച നോർവേയുടെ മാഗ്‌നസ് കാൾസണോട് 38-ാമത്തെ നീക്കത്തിലാണ് ആനന്ദ് അടിയറവ് പറഞ്ഞത്. കാൾസണിന്റെ രണ്ടാമത്തെ വിജയമാണിത്. കാൾസണ് 3.5 പോയിന്റും ആനന്ദിന് 2.5 പോയിന്റുമാണുള്ളത്. ഇന്ന് കളിയില്ല. ഏഴാം റൗണ്ട് നാളെ നടക്കും.