- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനന്തുവിന്റെ ജീവൻ നഷ്ടമായത് സൈക്കിളിൽ വിറകുമായി പോയിരുന്ന വയോധികന്റെ ജീവൻ രക്ഷിക്കാൻ ബ്രേയ്ക്ക് ചെയ്തപ്പോൾ; ആശുപത്രിയിൽ എത്തിച്ചത് നാട്ടുകാർ: അപകട വിവരം ആരും പൊലീസിൽ അറിയിച്ചില്ല
തൃശ്ശൂർ: എറണാകുളം ഗവ.ലോ കോളേജ് യൂണിയൻ ചെയർമാൻ അനന്ത് വിഷ്ണു മരിച്ചത് സൈക്കിളിൽ വിറുകമായി വന്ന വയോധികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ. സൈക്കിളിൽ ബൈക്കി ഇടിക്കുമെന്ന ഘട്ടം വന്നപ്പോൾ അനന്തവിഷ്ണു ബൈക്ക് സഡൻ ബ്രേക്കിടുയായിരുന്നും ഇപ്പോൾ തെറിച്ചു പോയി കാനയിൽ വീണുവെന്നുമാണ് പൊലീസ് പറയുന്നത്. റോഡരികിലൂടെ വയോധികൻ ഉന്തിനടന്ന സൈക്കിളിലാണ് ബൈക്ക് ഇടിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞപ്പോൾ റോഡിൽ തലയിടിച്ചാണ് അനന്ത് വിഷ്ണുവിന് പരിക്കേറ്റത്. റോഡരികിലെ കാനയിലേയ്ക്ക് തെറിച്ചുവീണ വയോധികന് നിസ്സാരപരിക്കേറ്റിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴരയോടെ ആളൂർ പുലിപ്പാറക്കുന്നിലായിരുന്നു അപകടം.കോളേജിൽനിന്ന് തീവണ്ടിയിൽ കല്ലേറ്റുംകര റെയിൽവെ സ്റ്റേഷനിലെത്തിയ അനന്ത് വിഷ്ണു, അവിടെ വച്ച ബൈക്കിൽ കൊടകര മറ്റത്തൂർകുന്നിലെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. പണി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോവുന്ന പുലിപ്പാറക്കുന്ന് സ്വദേശി കിഴക്കേടത്ത് വീട്ടിൽ കുമാരന്റെ(64) സൈക്കിളിലാണ് ബൈക്ക് ഇടിച്ചത്. സൈക്കിളിന് പുറകിൽ തെങ്ങിൻപട്ടയും വിറകും വച്ചുകെ
തൃശ്ശൂർ: എറണാകുളം ഗവ.ലോ കോളേജ് യൂണിയൻ ചെയർമാൻ അനന്ത് വിഷ്ണു മരിച്ചത് സൈക്കിളിൽ വിറുകമായി വന്ന വയോധികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ. സൈക്കിളിൽ ബൈക്കി ഇടിക്കുമെന്ന ഘട്ടം വന്നപ്പോൾ അനന്തവിഷ്ണു ബൈക്ക് സഡൻ ബ്രേക്കിടുയായിരുന്നും ഇപ്പോൾ തെറിച്ചു പോയി കാനയിൽ വീണുവെന്നുമാണ് പൊലീസ് പറയുന്നത്. റോഡരികിലൂടെ വയോധികൻ ഉന്തിനടന്ന സൈക്കിളിലാണ് ബൈക്ക് ഇടിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞപ്പോൾ റോഡിൽ തലയിടിച്ചാണ് അനന്ത് വിഷ്ണുവിന് പരിക്കേറ്റത്. റോഡരികിലെ കാനയിലേയ്ക്ക് തെറിച്ചുവീണ വയോധികന് നിസ്സാരപരിക്കേറ്റിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് ഏഴരയോടെ ആളൂർ പുലിപ്പാറക്കുന്നിലായിരുന്നു അപകടം.കോളേജിൽനിന്ന് തീവണ്ടിയിൽ കല്ലേറ്റുംകര റെയിൽവെ സ്റ്റേഷനിലെത്തിയ അനന്ത് വിഷ്ണു, അവിടെ വച്ച ബൈക്കിൽ കൊടകര മറ്റത്തൂർകുന്നിലെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. പണി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോവുന്ന പുലിപ്പാറക്കുന്ന് സ്വദേശി കിഴക്കേടത്ത് വീട്ടിൽ കുമാരന്റെ(64) സൈക്കിളിലാണ് ബൈക്ക് ഇടിച്ചത്. സൈക്കിളിന് പുറകിൽ തെങ്ങിൻപട്ടയും വിറകും വച്ചുകെട്ടിയിരുന്നു.
ഇതിൽ ബൈക്ക് ഇടിക്കുമെന്ന് വന്നപ്പോൾ അനന്തു സഡൻ ബ്രേക്കിടുകയായിരുന്നു. എന്നാൽ വണ്ടി നിന്നില്ല, സൈക്കിളിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് റോഡിൽക്കിടന്ന അനന്ത് വിഷ്ണുവിനെ പിന്നീട് വന്ന വാഹനയാത്രക്കാരും നാട്ടുകാരും ചേർന്ന് കൊടകര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നിസ്സാരമായി പരിക്കേറ്റ കുമാരൻ സൈക്കിളുമായി സമീപത്ത് തന്നെയുള്ള, താൻ പണിക്ക് പോയ വീട്ടിൽച്ചെന്ന് വിവരം പറഞ്ഞു. തുടർന്ന് സ്വന്തം വീട്ടുകാരെ വിളിച്ചു വരുത്തി, ഇരിങ്ങാലക്കുടയിലെ ആശുപത്രിയിൽ ചികിത്സ തേടി.എന്നാൽ, അപകടവിവരം സംഭവസ്ഥലത്തെത്തിയ പൊലീസുൾപ്പെടെ ആരും അറിഞ്ഞിരുന്നില്ല.
രാത്രി വൈകി പൊലീസ് വീണ്ടുമെത്തി പരിശോധിച്ചപ്പോഴാണ് റോഡരികിൽ വിറകുകെട്ട് കണ്ടത്. സമീപ വീടുകളിൽ അന്വേഷിച്ചപ്പോഴാണ് സൈക്കിൾ യാത്രക്കാരനെ ഇടിച്ച വിവരം അറിയുന്നത്. പൊലീസ് ഇരിങ്ങാലക്കുടയിലെ ആശുപത്രിയിലെത്തി കുമാരനെക്കണ്ട് സംഭവം സ്ഥിരീകരിച്ചു. ശനിയാഴ്ച പൊലീസ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയ കുമാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കൊടകരയിലെ ആശുപത്രിയിൽ എത്തിച്ചു.
അനന്ത് വിഷ്ണുവിന്റെ മൃതദേഹം മറ്റത്തൂർക്കുന്നിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. കെപിസിസി. പ്രസിഡണ്ട് വി എം. സുധീരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രിമാരായ കെ. ബാബു, കെ.പി. വിശ്വനാഥൻ, എംഎൽഎ.മാരായ പി.ടി. തോമസ്, ഹൈബി ഈഡൻ, റോജി എം. ജോൺ, വി.ടി. ബൽറാം,അൻവർ സാദത്ത് എന്നിവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
എറണാകുളം ലോ കോളേജിൽ കെഎസ് യുവിന് യൂണിയൻ തിരിച്ചു പടിച്ച് കൊടുത്തുത്തതിൽ അരയും തലയും മുറുക്കി രംഗത്തിറങ്ങുകയും രാഷ്ട്രീയത്തിന് അതീതമായ വ്യക്തിപ്രഭാവത്തിൽ യൂണിയൻ തിരിച്ചു പിടിക്കൻ സഹായകമായത് അനന്ത വിഷ്ണുവിന്റെ നേതത്വമായിരുന്നു. കക്ഷി രാഷ്ട്രീയത്തിന് അതീതനായി വിദ്യാർത്ഥികളുടെ പിന്തുണ നേടിയെടുത്ത അനന്ത വിഷ്ണുവിന്റെ അപ്രതീക്ഷിത മരണം വിദ്യാർത്ഥികൾക്ക് ഞെട്ടലാണ് സമ്മാനിച്ചത്.
നാലാം വർഷ ലോകോളേജ് വിദ്യാർത്ഥിയായ അനന്തവിഷ്ണു കൃത്യമായ ആസൂത്രണത്തോടെയും ഗൃഹപാഠത്തോടെയും നടത്തിയ പ്രവർത്തനങ്ങളാണ് കെഎസയുവിന് ഊർജ്ജമായത്. അപ്രതീക്ഷിതമായ മരണവാർത്ത എത്തിയതോടെ അതിനെ ഉൾക്കൊള്ളാൻ പലർക്കുമായില്ല. എപ്പോഴും ചിരിക്കുന്ന മുഖമായി വിദ്യാർത്ഥികൾക്കിടയിൽ ഊർജ്ജസ്വലമായി പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു അനന്തകൃഷ്ണൻ. കെഎസ് യുവിലെ വിദ്യാർത്ഥി പ്രവർത്തനത്തിന് പുതിയ മുഖം വേണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു അനന്ത വിഷ്ണു.
എസ്എഫ്‌ഐ കോട്ടയിൽ 10 വർഷത്തിന് ശേഷം കെഎസ്‌യു യൂണിയൻ ഭരണം തിരിച്ചു പിടിക്കുമ്പോൾ അത്തരം ഒരു വലിയ നേട്ടം സംഘടനയ്ക്ക് സമ്മാനിക്കാൻ കാരണക്കാരൻ അനന്തവിഷ്ണുവായിരുന്നു എന്നാണ് കെഎസ് യു പ്രവർത്തകർ പറയുന്നത്. യൂണിയൻ ഭരണം ലഭിച്ചതോടെ കെഎസ് യുവിന്റെ നേതൃത്വത്തിൽ മികച്ചൊരു ക്യാമ്പസ് മാഗസിൻ പുറത്തിറക്കാനുള്ള ശ്രമത്തിലായിരുന്നു വിഷ്ണു. ഇപ്പോഴത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾക്ക് അനുയോഗ്യമായ ഒരു കോളേജ്‌ല മാഗസിനായിരുന്നു ഈ യുവ വിദ്യാർത്ഥി നേതാവിന്റെ മനസിലുണ്ടായിരുന്നത്. മാഗസിനിൽ വേണ്ട കളറും തീമുകളും ഏതൊക്കെയെന്ന അവസാന ചർച്ചകൾ കഴിഞ്ഞു പിരിയുമ്പോഴാണ് അനന്ത വിഷ്ണു അപകടത്തിൽപ്പെട്ട് മരിക്കുന്നത്.